Search
  • Follow NativePlanet
Share
» »ജഡായുപ്പാറ മുതൽ തേക്കടി വരെ...മാർച്ചിലെ യാത്രകൾക്കു റെഡിയാവാം!

ജഡായുപ്പാറ മുതൽ തേക്കടി വരെ...മാർച്ചിലെ യാത്രകൾക്കു റെഡിയാവാം!

മാർച്ച് മാസം മുതൽ വീടുകളിൽ അവധിയുടെ ആഘോഷം തുടങ്ങുകയാണ്. വേനൽച്ചൂടും അവധിയും ഒരുമിച്ച് വന്നാൽ പിന്നെ ഒരൊറ്റ വഴിയേയുള്ളൂ.. അത് മറ്റൊന്നുമല്ല യാത്രകളാണ്. മനസ്സിനും ശരീരത്തിനും ഒരുപോലെ സന്തോഷം നല്കുന്ന ഇടങ്ങളിലേക്കുള്ള യാത്രകള്‍. അവധിക്കാലം ആയതുകൊണ്ടുതന്നെ യാത്രകളിൽ ആളുകളുടെ എണ്ണം കൂടും. കുട്ടികൾ കൂടി യാത്രയിൽ ഉൾപ്പെടുന്നതിനാൽ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും അതുപോലെ തന്നെ ശ്രദ്ധിക്കണം. ഇതാ ഈ മാർച്ച് മാസത്തില്‍ കുടുംബത്തോടൊപ്പം നമ്മുടെ കേരളത്തിൽ യാത്ര ചെയ്യുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

തേക്കടി

തേക്കടി

കുടുംബവുമായി പോകുമ്പോൾ നമ്മുടെ നാട്ടിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ ഏറ്റവും മികച്ച ഇടങ്ങളിലൊന്നാമതാണ് തേക്കടി. സുരക്ഷിതത്വം മാത്രമല്ല, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പറ്റുന്ന കാഴ്ചകളും ബോട്ടിങ്ങും ഇവിടെയുണ്ട് എന്നതും തേക്കടിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

PC:Raku2040

കുട്ടികൾക്കിഷ്ടമാകും...തീർച്ച!!

കുട്ടികൾക്കിഷ്ടമാകും...തീർച്ച!!

കാടിനുള്ളിലൂടെ കയറിയിറങ്ങി നടക്കുവാനും ഓടിക്കളിക്കുവാനും ഒക്കെയുള്ള സ്ഥലമായതുകൊണ്ടു തന്നെ ഇവിടം കുട്ടികൾക്ക് ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. കടുവയെയും സിംഹവാലൻ കുരങ്ങുകളെയുമൊക്കെ കാണുവാൻ സാധിക്കുന്നതും ആനക്കൂട്ടവും തീറ്റതേടുന്ന മാനുകളും ബോട്ടിങ്ങും നെടുനീളൻ പച്ചപ്പും ഒക്കെയുള്ളതിനാൽ കുട്ടികൾ ഈ യാത്ര തീർച്ചയായും ഇഷ്ടപ്പെടും.

PC:Ben3john

മൂന്നാർ

മൂന്നാർ

സ്ഥിരം പോയിമടുത്ത തേക്കടി മാറ്റിപ്പിടിക്കണമെന്നുണ്ടെങ്കിൽ അതിനു പകരം വയ്ക്കുവാൻ പറ്റിയ ഇടം മൂന്നാറാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളും ട്രക്കിങ് പോയിന്‍റുകളും കാണാൻ താല്പര്യമില്ലെങ്കിൽ റിസോർട്ടുകൾ തിരഞ്ഞെടുക്കാം. രണ്ടു ദിവസം റിസോർട്ടുകളുടെ ശീതളിമയിൽ കുടുംബവുമൊത്ത് ചിലവഴിക്കുന്നത് വ്യത്യസ്തമായ അനുഭവമായിരക്കും. തേയില അല്ലെങ്കിൽ ഏലത്തോട്ടത്തിന്റെ നടുവിൽ പൂളും കാടും വെള്ളച്ചാട്ടവും ഒക്കെയൊരുക്കിയിരിക്കുന്ന ഇഷ്ടംപോലെ റിസോർട്ടുകൾ ഇവിടെയുണ്ട്.

ബേക്കൽ കോട്ട

ബേക്കൽ കോട്ട

കാസർകോഡ് കണ്ണൂർ ജില്ലക്കാർ സ്ഥിരം പോകുന്ന കാസർകോട്ടെ ബേക്കൽകോട്ട മറ്റു ജില്ലക്കാർക്ക് ഒന്നു പരീക്ഷിക്കുവാൻ പറ്റിയ ഇടമാണ്. എന്നാൽ യാത്ര പോകുമ്പോൾ ഇവിടം മാത്രമായി ഒതുക്കരുക്. റാണിപുരവും തലക്കാവേരിയും പറ്റിയാൽ ഇതിനോടൊപ്പം കൂർഗും പോകുവാൻ പറ്റുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാം. കേരളത്തിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന കോട്ടകളിലൊന്നാണ് ബേക്കൽ കോട്ട. അറബിക്കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന രീതിയിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ഇതിനു തൊട്ടടുത്തു തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സമയം ചിലവഴിക്കുവാൻ പറ്റിയ ഒരു ബീച്ചുമുണ്ട്.

പുന്നത്തൂർ ആനക്കോട്ട

പുന്നത്തൂർ ആനക്കോട്ട

കുട്ടികളെടും കൊണ്ട് പോകുമ്പോൾ അവർക്ക് കൗതുകം തോന്നുന്ന കാഴ്ചകളായിരിക്കണം യാത്രയിൽ ഉൾപ്പെടുത്തേണ്ടത്. അത്തരത്തിൽ ഒരിടമാണ് ഗുരുവായൂരിന് സമീപത്തുള്ള പുന്നത്തൂർ കോട്ട. കേരളത്തിലെ ഏറ്റവും വലിയ ആനവളർത്തൽ കേന്ദ്രമായ ഇത് ഗുരുവായൂർ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. പതിനെട്ട് ഏക്കറുള്ള ഈ ആനക്കോട്ടയിൽ അറുപതോളം ആനകൾ ഇന്നുണ്ട്. നാട്ടാനകളെ സംരക്ഷിക്കുന്ന ഏറ്റവും വലിയ കേന്ദ്രമെന്ന വിശേഷണവും പുന്നത്തൂർ കോട്ടയ്ക്കുണ്ട്.

PC:Shijomjose

ആലപ്പുഴ

ആലപ്പുഴ

ഹൗസ്ബോട്ടും നാടൻ ഭക്ഷണവും ഒക്കെയായി ഒരു പകൽ മുഴുവൻ ആസ്വദിക്കുവാനാണ് പ്ലാനെങ്കിൽ അധികം ആലോചിക്കുന്നതിനു മുൻപേ ആലപ്പുഴയ്ക്ക് ടിക്കറ്റെടുക്കാം. കൂടെയുള്ള ആളികളുടെ എണ്ണത്തിനനുസരിച്ച് ഹൗസ് ബോട്ട് മുൻകൂട്ടിത്തന്നെ ബുക്ക് ചെയ്യാം. അരമണിക്കൂർ മുതൽ ഒരു രാത്രി വരെ ചിലവഴിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള പാക്കേജുകൾ ഇവിടെ ലഭിക്കും.

 ജഡായുപ്പാറ

ജഡായുപ്പാറ

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുള്ള ഇടമാണ് കൊല്ലത്തെ ജ‍ഡായുപ്പാറ. ആയിരം അടി ഉയരത്തിലുള്ള പാറയില്‍ നിർമ്മിച്ചിരിക്കുന്ന പക്ഷി ഭീമന്റെ ശില്പവും ഇവിടുത്തെ സാഹസിക പ്രവർത്തികളും യാത്രയെ അടിപൊളിയാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ദിവസം നാലായിരം പേർക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക എന്നതിനാൽ ഇതിന്‍റെ ഔദ്യോഗിക വെബ് സൈറ്റിൽ പോയി മുൻകൂട്ടി ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കിയ ശേഷം മാത്രം യാത്ര ചെയ്യുക.

പരീക്ഷിക്കുവാൻ ഇഷ്ടംപോലെ കാര്യങ്ങൾ

പരീക്ഷിക്കുവാൻ ഇഷ്ടംപോലെ കാര്യങ്ങൾ

ലോകോത്തര സാഹസിക വിനോദങ്ങൾക്കായി ഒരുക്കിയിരിക്കുന്ന അഡ്വഞ്ചർ സോൺ, ആയുർവ്വേദ റിസോർട്ട്, ഡിജിറ്റൽ മ്യൂസിയം, 6ഡി തിയേറ്റർ, താഴെ നിന്നും മലയുടെ മുകളിലേക്ക് സഞ്ചരിക്കാൻ കേബിൾ കാർ, നിർമ്മാണ സമയത്തുണ്ടായ ജലക്ഷാമത്തിൽ നിന്നും രക്ഷപെടാൻ നിർമ്മിച്ച ചെക്ക് ഡാം ഒക്കെ ഇവിടെയുണ്ട്. താഴ്വരകൾ, മലകൾ, കുന്നുകൾ, കല്ലുകൾ നിറഞ്ഞ സ്ഥലങ്ങൾ അങ്ങനെ വ്യത്യസ്തങ്ങളായ ഭൂപ്രകൃതിയാണ് ഈ 40 ഏക്കർ സ്ഥലത്തിനുള്ളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. മൂന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ മതിൽ കെട്ടിനകത്താണ് ഇതെല്ലാം ഒരുക്കിയിരിക്കുന്നത്. പര്‍വ്വതാരോഹണവും പാറയുടെ മുകളിലേക്ക് കയറുപയോഗിച്ച് കയറുന്ന റാപ്പെ്‌ലലിങ്, ഒളിപ്പോര് ഷൂട്ടിങ് ഗെയിമായ പെയിന്റെ ബോള്‍, സിപ്‌ലൈന്‍, ഫ്രീ ക്ലൈംബിങ്, ജൂമെറിങ്ങ്, കമാന്‍ഡോ നെറ്റ്, സ്കൈ സൈക്ലിങ്, വാലി ക്രോസിങ്, റാപ്പെല്ലിങ്, ചിമ്നി ക്ലൈംബിങ്, ഷൂട്ടിങ്, വെർട്ടിക്കൽ ലാഡർ, തുടങ്ങിയ കിടിലൻ സാഹസിക വിനോദങ്ങൾ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളോടെയുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കുട്ടികളോടും ചോദിക്കാം

കുട്ടികളോടും ചോദിക്കാം

കുട്ടികൾകൂടി ഉൾപ്പെട്ട യാത്രയായതിനാൽ അവരുടെ കൂടി ഇഷ്ടംനോക്കി വേണം യാത്രാ സ്ഥലങ്ങൾ തീരുമാനിക്കുവാൻ.

മുതിർന്നവരുടെ മാത്രം അഭിപ്രായം കണക്കിലെടുത്ത് പോകുമ്പോൾ യാത്രകളിൽ കുട്ടികൾ പെട്ടന്നു മടുക്കും. അവരെയുംകൂടി രസിപ്പിക്കുന്ന തരത്തിലുള് കാഴ്ചകൾ യാത്രയിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.

ചുവരുകളിൽ കാമസൂത്ര കൊത്തിവെച്ചിരിക്കുന്ന ക്ഷേത്രങ്ങൾ

പറന്നിറങ്ങാം..പിന്നെ പോകാം ഈ കാഴ്ചകൾ കാണാൻ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more