Search
  • Follow NativePlanet
Share
» »ഈ കണ്ടെതൊന്നുമല്ല പൂനെ...അറിയാം പൂനെയിലെ ബീച്ചുകളെ!

ഈ കണ്ടെതൊന്നുമല്ല പൂനെ...അറിയാം പൂനെയിലെ ബീച്ചുകളെ!

പൂനെ സന്ദർശിക്കുമ്പോൾ വിട്ടുപോകാതെ കണ്ടിരിക്കേണ്ട കുറച്ച് ബീച്ചുകൾ പരിചയപ്പെടാം....

By Elizabath Joseph

പൂനെ എന്നാൽ നമുക്കു പലർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ നിറഞ്ഞ് പൈതൃക സ്മാരകങ്ങളും കെട്ടിടങ്ങളും വ്യത്യസ്ത രുചികളും ഒക്കെയുള്ള ഒരിടമാണ്. എന്നാൽ യഥാർഥത്തിൽ അതാണോ പൂനെ? കടൽത്തീരങ്ങൾ കഥയെഴുതിയ നഗരം എന്നു വിളിക്കാൻ സാധിക്കുന്ന പൂനെയുടെ പ്രധാന ആകർഷണം ഇവിടുത്തെ ബീച്ചുകളാണ്.
നീല ജലവും വെളുത്ത മണലുള്ള കടൽത്തീരങ്ങളും അവയ്ക്ക് തണലായി നിൽക്കുന്ന മരങ്ങളും ഒക്കെ പൂനെയുടെ മാത്രം പ്രത്യേകതയാണ്. പൂനെ സന്ദർശിക്കുമ്പോൾ വിട്ടുപോകാതെ കണ്ടിരിക്കേണ്ട കുറച്ച് ബീച്ചുകൾ പരിചയപ്പെടാം....

മുരുഡ് ബീച്ച്

മുരുഡ് ബീച്ച്

ഒന്നര കിലോമീറ്ററിലധികം ദൂരം പരന്നു കിടക്കുന്ന മുരുഡ് ബീച്ച് പ്രാദേശികമായി ഏറെ അറിയപ്പെടുന്ന ഇടമാണ്. സമീപത്തുള്ളവർ വൈകുന്നേരങ്ങൾ ചിലവഴിക്കുവാൻ തിരഞ്ഞടുക്കുന്ന ഈ ബീച്ച് കറുത്ത മണലും നീല ജലവും കൊണ്ടാണ് പ്രസിദ്ധമായിരിക്കുന്നത്. ജൻജീര, പദ്മദുർഗ് എന്നീ ദ്വീപുകളിലെ കോട്ടകളുടെ മനോഹരമായ ദൃശ്യവും സൂര്യാസ്തമയവും ഇവിടുത്തെ പ്രത്യേകതകളാണ്. ബോട്ട് ട്രിപ്പുകളും വാട്ടർ സ്പോർട്സുകളും ആസ്വദിക്കുവാനാണ് ഇവിടെ കൂടുതലും സഞ്ചാരികൾ എത്തിച്ചേരുന്നത്.

PC: Prashant Ram

 ഗണപതിപുലെ ബീച്ച്

ഗണപതിപുലെ ബീച്ച്

കൊങ്കൺ തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഗണപതിപുലെ ഗ്രാമത്തിലാണ് ഗണപതിപുലെ ബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിക്കും രുചിയേറിയ ഭക്ഷണങ്ങൾക്കും പേരുകേട്ട ഇവിടം ശാന്തസുന്ദരമായ ഒരു ഗ്രാമം കൂടിയാണ്. കടൽ തീരത്തു സ്ഥിതി ചെയ്യുന്ന ഗണപതിയുടെ ക്ഷേത്രത്തിൽ നിന്നുമാണ് ഗ്രാമത്തിന് ഈ പേരു ലഭിച്ചത്.

PC: Sagar chauhan bk

ഹരാനായി ബീച്ച്

ഹരാനായി ബീച്ച്

മഹാരാഷ്ട്രയിലെ തീരെ അറിയപ്പെടാത്ത ബീച്ചുകളിലൊന്നാണ് ഹരാനായി ബീച്ച്, പൂനെയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ഈ ബീച്ച് പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരിടമാണ്. യഥാർഥ ബീച്ചിൻറെ സൗന്ദര്യം തുറന്നു കാണിക്കുന്ന ഇവിടേയ്ക്കുള്ള യാത്ര കൂടുതൽ ബീച്ചുകൾ കാണാനുള്ള യാത്രയ്ക്ക് തുടക്കം കുറിപ്പിക്കുമെന്നതിൽ സംശയമില്ല.

PC: Amit Shah

കുങ്കേശ്വർ

കുങ്കേശ്വർ

പശ്ചിമ ഇന്ത്യയുടെ കാശി എന്നു വിളിക്കപ്പെടുന്ന സ്ഥലമാണ് പൂനെയ്ക്കു സമീപമുള്ള കുങ്കേശ്വർ. തീരഭംഗി മാത്രമല്ല കുങ്കേശ്വറിന്റെ പ്രത്യേകത, സമീപത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളും ഇവിടുത്തെ ആകർഷണമാണ്. പൂനെയിൽ നിന്നും ഒരു ദിവസത്തെ യാത്രയ്ക്ക് പറ്റിയ ഇടം കൂടിയാണിത്.

PC: Ankur P

ഡപോളി ബീച്ച്

ഡപോളി ബീച്ച്

കൊങ്കൺ തീരത്തെ ഏറ്റവും നീളമേറിയ ബീച്ചുകളിലൊന്നാണ് ഡപോളി ബീച്ച്. കുറേയേറെ തീരങ്ങളായി വിഭജിക്കപ്പെടുന്ന നീളമേറിയ ഈ ബീച്ച് ഡപോളിയിൽ നിന്നും ആരംഭിച്ച് കരാഡേ, ലാഡ്ഗർ കെല്‍ഷി വഴിയാണ് പോകുന്നത്.
കല്ലുകൾ നിറ‍ഞ്ഞ ബീച്ച് പാതയിലൂടെ ബൈക്ക് യാത്ര നടത്തി സാഹസികത പരീക്ഷിക്കുവാനാണ് കൂടുതലും ആളുകൾ ഇവിടേക്ക് വരുന്നത്.

PC: Shreyank Gupta

Read more about: pune beaches maharashtra forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X