Search
  • Follow NativePlanet
Share
» »മണ്ണിൽ കുഴച്ച പ്രസാദവും 2000 വര്‍ഷം പഴക്കമുള്ള ഗുഹയ്ക്കുള്ളിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രവും...

മണ്ണിൽ കുഴച്ച പ്രസാദവും 2000 വര്‍ഷം പഴക്കമുള്ള ഗുഹയ്ക്കുള്ളിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രവും...

കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ഗുഹാ ക്ഷേത്രങ്ങളെക്കുറിച്ചറിയാം

തീർത്തും വ്യത്യസ്തങ്ങളും വിചിത്രവുമായ ക്ഷേത്രങ്ങളാൽ സമ്പന്നമായ നാടാണ് കർണ്ണാടക. ഭൂമിക്കടിയിൽ നിന്നും ഉയർന്നു വന്ന ക്ഷേത്രവും നന്ദിയുടെ കൊമ്പിനുള്ളിലൂടെ സൂര്യപ്രകാശം ശിവലിംഗത്തിലെത്തുന്ന ക്ഷേത്രവും ഒക്കെ ഇവിടുത്തെ വളരെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്തരം ക്ഷേത്രങ്ങളോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നവയാണ് ഇവിടുത്തെ ഗുഹാ ക്ഷേത്രങ്ങളും. പുറമേ കാണുന്ന ക്ഷേത്രങ്ങള്‍ കൂടാത കാടിനുള്ളിലും ദ്വീപുകളിലും ഒക്കെയായി ഇവിടെ ധാരാളം ക്ഷേത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്തൊക്കെയായാലും അക്കൂട്ടത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ഇവിടുത്തെ ഗുഹാ ക്ഷേത്രങ്ങൾ തന്നെയാണ്. ഇവിടെ ഇന്നു കണ്ടെത്തിയിട്ടുള്ള മിക്ക ഗുഹകളും ക്ഷേത്രത്തിന്റെ ശേഷിപ്പുകൾ ഉള്ളവയാണ്. കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ഗുഹാ ക്ഷേത്രങ്ങളെക്കുറിച്ചറിയാം

ബദാമി ഗുഹാ ക്ഷേത്രം

ബദാമി ഗുഹാ ക്ഷേത്രം

കർണ്ണാടകയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഗുഹാ ക്ഷേത്രങ്ങളിൽ ഒന്നാണ് ബദാമി ഗുഹാ ക്ഷേത്രം. വാതാപി ഗുഹാ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകൾക്കു സമാനമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ഗുഹകൾ ബീജാപ്പൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം ചാലൂക്യ വാസ്തുവിദ്യയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇവിടെ ഗുഹാ ക്ഷേത്രങ്ങൾ മാത്രമല്ല ഉള്ളത്, അല്ലാത്ത ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

PC:Anirudh Bhat

പാറക്കെട്ടുകൾ തുരന്ന് നിർമ്മിച്ച ക്ഷേത്രങ്ങൾ

പാറക്കെട്ടുകൾ തുരന്ന് നിർമ്മിച്ച ക്ഷേത്രങ്ങൾ

ഇവിടുത്തെ ഗുഹാ ക്ഷേത്രങ്ങളുടെ പഴക്കം നോക്കുകയാണെങ്കിൽ ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടവയാണിതെന്ന് മനസ്സിലാക്കാം. ഇവിടുത്തെ പ്രത്യേകമായ ചുവന്ന പാറക്കെട്ടുകൾ തുരന്നാണ് ഗുഹാ ക്ഷേത്രങ്ങള്‍ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും നാലു ഗുഹകളാണ് ഇവിടെയുള്ളത്. ആദ്യത്തെ മൂന്നു ഗുഹകളിൽ ശിവന്റെയും വിഷ്ണുവിന്റെയും വ്യത്യസ്ത അവതാരങ്ങളുടെ ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. നാലാമത്തെ ക്ഷേത്രം ജൈനതീര്‍ഥങ്കരന്‍മാരാർക്കാണ് സമർപ്പിച്ചിരിക്കുന്നത്.

PC:Ms Sarah Welch

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ബദാമി ഗുഹകൾ സന്ദർശിക്കുവാൻ പറ്റിയ സമയം. രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവേശന സമയം.

PC:Ms Sarah Welch

കവാലാ ഗുഹാ ക്ഷേത്രം

കവാലാ ഗുഹാ ക്ഷേത്രം

ഡണ്ടേലി വന്യജീവി സങ്കേതത്തിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു ഗുഹാ ക്ഷേത്രമാണ് കവാലാ ഗുഹാ ക്ഷേത്രം. ചരിത്രം എഴുതപ്പെടുന്നതിനും മുന്‍പേ നടന്ന അഗ്നി പർവ്വത സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ ചുണ്ണാമ്പു കല്ലുകളാലാണ് ഗുഹ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഗുഹ എങ്ങനെ ഉണ്ടായി എന്നതിനേക്കാളും പ്രസിദ്ധം ഇവിടെ ഗുഹയ്ക്കുള്ളിൽ ആഴങ്ങളിലായി കാണുന്ന പ്രകൃതി തീർത്ത ശിവലിംഗമാണ്.

375‍‍‍‍ പടികൾക്കു താഴെ

375‍‍‍‍ പടികൾക്കു താഴെ

അതിസാഹസികമായ യാത്രയ്ക്കൊടുവിൽ മാത്രമേ ഈ ഗുഹയിലും പിന്നീട് ശിവലിംഗത്തിന്റെ അടുത്തും എത്താനാവു. കാവാല ബേസ് ക്യാംപിൽ നിന്നും 25 കിലോമീറ്റർ അകലെ യാണ് ഗുഹയുള്ളത്. കാടിനുള്ളിലൂടെ നടന്ന് പിന്നെ 375 പടികൾ ഇറങ്ങിച്ചെന്നാൽ മാത്രമേ ഗുഹയിലെത്താനാവൂ. 40 അടി താഴ്ചയിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ചുണ്ണാമ്പു കല്ലിൽ നിന്നും വളുത്ത നിറത്തിലുള്ള വെള്ളം ശിവലിംഗത്തെ അഭിഷേകം ചെയ്യുന്ന കാഴ്ച അതിമനോഹരമാണ്.
ഒക്ടോബർ മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം. ഉത്തര കർണ്ണാടകയിലാണ് കാവാല ഗുഹകളുള്ളത്.

നെല്ലിതീർഥ സോമനാഥേശ്വര ഗുഹാ ക്ഷേത്രം

നെല്ലിതീർഥ സോമനാഥേശ്വര ഗുഹാ ക്ഷേത്രം

കർണ്ണാടകയിലെ പ്രസിദ്ധമായ മറ്റൊരു ഗുഹാ ക്ഷേത്രമാണ് മാംഗളൂരിന് സമീപം സ്ഥിതി ചെയ്യുന്ന നെല്ലിതീർഥ സോമനാഥേശ്വര ഗുഹാ ക്ഷേത്രം. സോമനാഥേശ്വരനായി ആരാധിക്കുന്ന ശിവനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിനോടടുത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശിവനെ കൂടാതെ ഗണപതിയെയും മഹർഷി ജബാവിയെയും ആരാധിക്കുന്നുണ്ട്.
പ്രകൃതി നിർമ്മിതമാണ് ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഗുഹ. ഏകദേശം 200 മീറ്ററോളം നീളം ഈ ഗുഹയ്ക്കുണ്ട്. എന്നാൽ മുട്ടിലിഴഞ്ഞു മാത്രമേ ഇതിനകത്തേയ്ക്ക് കയറുവാൻ സാധിക്കുകയുള്ളൂ.

PC:wikipedia

മണ്ണിൽ കുഴച്ച പ്രസാദം

മണ്ണിൽ കുഴച്ച പ്രസാദം

ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയായി കരുതുന്നത് ഇവിടെ നിന്നും ലഭിക്കുന്ന പ്രസാദമാണ്. ഗുഹയ്ക്കുള്ളിൽ നിന്നും എടുക്കുന്ന ചെളിയുടെ രൂപത്തിലുള്ള മണ്ണാണ് പ്രസാദമായി നല്കുന്നത്. വിശ്വാസികൾ ഈ ചെളി തങ്ങളുടെ ശരീരത്തിൽ മുഴുവനും പൂശും. ഈ മണ്ണിന് അത്ഭുത സിദ്ധികൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
രാവിലെ 6.00 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെയാണ് ഇവിടെ സന്ദർശിക്കുവാൻ സാധിക്കുക. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് മികച്ച സമയം.

PC:wikipedia

കൊടചാദ്രി ഗണേശ ഗുഹ

കൊടചാദ്രി ഗണേശ ഗുഹ

കൊടചാദ്രി മലമുകളിലേക്കുള്ള യാത്രയിൽ കാണുവാൻ പറ്റുന്ന ഗുഹയാണ് കൊടചാദ്രി ഗണേശ ഗുഹ. സർവ്വജ്ഞ പീഠത്തിലേക്കു കയറുന്ന വഴിയിൽ വലത്തേക്കു തിരിഞ്ഞാലാണ് ഗണേശ ഗുഹയിൽ എത്തുവാന്‍ സാധിക്കുക. കർണ്ണാടകയിലെ ഒളിഞ്ഞിരിക്കുന്ന ഗുഹാ ക്ഷേത്രങ്ങളിൽ മറ്റൊരു പ്രധാനിയാണിത്. ഗണേശന്റെ അതിപുരാതനമായ കല്ലിൽ തീർത്ത വിഗ്രഹമാണ് ഇവിടുത്തെ പ്രത്യേകത.

PC: Rakhi Raveendran

അറ്റം കാണാത്ത തുരങ്കം

അറ്റം കാണാത്ത തുരങ്കം

കുടജാദ്രി ഗണേശ ഗുഹയുടെ മറ്റൊരു പ്രത്യേകത ഇവിടുത്തെ തുരങ്കമാണ്. ഗുഹയുടെ കല്ലുകൾ ഒരു തുരങ്കമായി മാറുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. എന്നാൽ ഇതിനുള്ളിലൂടെ ഉള്ളിലേക്ക് പോകണമെങ്കിൽ അൽപം ബുദ്ധിമുട്ടും. കാരണം കുറച്ച് അങ്ങ് പോയാൽ ശ്വാസം കിട്ടില്ല എന്നതു തന്നെ കാരണം.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിട സന്ദർശിക്കുവാൻ യോജിച്ചത്.

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ചകോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

PC: Rakhi Raveendran

ഐഹോളെ രാവൽ പഡി ഗുഹാ ക്ഷേത്രം

ഐഹോളെ രാവൽ പഡി ഗുഹാ ക്ഷേത്രം

ഇന്ത്യയുടെ ഏറ്റവും പുരാതനമായ ഗുഹാ ക്ഷേത്രങ്ങളിലൊന്നാണ് ഐഹോളെ ക്ഷേത്രം. ചാലൂക്യ രാജവംശത്തിന്റെ മറ്റൊരു അടയാളമായാണ് കണക്കാക്കുന്നത്. ചാലൂക്യരുടെ ആദ്യകാല തലസ്ഥാനമായിരുന്ന ഇവിടം ബഗൽക്കോട്ട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
കല്ലിൽ കൊത്തിയിരിക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങൾ എഡി 550 ലാണ് നിർമ്മിക്കപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്.
ഇവിടുത്തെ പ്രധാന ഗുഹാ ക്ഷേത്രത്തില്‍ ശിവലിംഗത്തിന്റെ രൂപമാണ് കൊത്തിയിരിക്കുന്നത്. മറ്റു ഗുഹകളിൽ പാർവ്വതി, ദുർഗ്ഗ ഉൾപ്പെടെയുള്ള ദൈവങ്ങളുടെ രൂപങ്ങളും കൊത്തിയിരിക്കുന്നത് കാണാം. അര്‍ധനാരീശ്വര, നടരാജ തുടങ്ങിയ രൂപങ്ങളും ഇവിടെ കൊത്തിയിട്ടുണ്ട്.

PC:Nagraj

സുപർഷാ ഗുഹകൾ

സുപർഷാ ഗുഹകൾ

ഉഡുപ്പിയിൽ അധികമാരും അറിയപ്പെടാതെ കിടക്കുന്ന കാടുകൾക്കുള്ളിലാണ് സുപർഷാ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. രാജാ സുപർഷ തപസ്സ് നടന്നയിടമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.
ദുർഗ്ഗാ, ലക്ഷ്മി, സരസ്വതി എന്നിവരെയാണ് ഇവിടെ ആരാധിക്കുന്നത്.
രാവിലെ 6.00 മുതൽ വൈകിട്ട് 9.00 മണി വരെയാണ് ഇവിടെ പ്രവേശവം അനുവദിച്ചിരിക്കുന്നത്.
ഒക്ടോബർ മുതൽ ജൂൺ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ അനുയോജ്യം.

PC:Youtybe

 ഗവിപുരം ഗുഹാ ക്ഷേത്രം

ഗവിപുരം ഗുഹാ ക്ഷേത്രം

കർണ്ണാടകയിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് ബെംഗളുരു ഹുളിമാവിനു സമീപം സ്ഥിതി ചെയ്യുന്ന ഗവി ഗംഗാധരേശ്വര ക്ഷേത്രം. 11-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ഗുഹാ ക്ഷേത്രം പിന്നീട് ബെംഗളുരുവിന്റെ സ്ഥാപകനായ കെപൈഗൗഡ ഒന്നാമന്റെ കാലത്ത് 16-ാം നൂറ്റാണ്ടിലാണ് ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിക്കപ്പെട്ടത്.
പ്രകൃതി ദത്തമായ ഗുഹയ്ക്കുള്ളലിൽ ശിവലിംഗത്തോട് കൂടി കാണപ്പെടുന്ന ഇത് അത്ഭുതകരമായ സവിശേഷതകൾ ഉള്ളയിടമാണെന്ന് പറയാതെ വയ്യ. ഗുഹയ്ക്കുള്ളിലെ ശിവലിംഗത്തിന്റെയടുത്ത് സൂര്യ പ്രകാശമെത്തുന്ന രീതിയാണ് പ്രത്യേകതയുള്ളത്.

PC:Pavithrah

 നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ ശിവലംഗത്തിലെത്തുന്ന സൂര്യൻ

നന്ദിയുടെ കൊമ്പുകൾക്കിടയിലൂടെ ശിവലംഗത്തിലെത്തുന്ന സൂര്യൻ

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടെ എത്തുന്ന സൂര്യപ്രകാശമാണ്. വർഷത്തിലെ ചില പ്രത്യേക ദിവസങ്ങളിൽ ഒരു മണിക്കൂറോളം നേരം സൂര്യപ്രകാശം ആരെയും അതിശയിപ്പിക്കുന്ന രീതീയിൽ ഉള്ളിലെ ശിവലിംഗത്തിൽ പതിക്കും. ക്ഷേത്ര പരിസരത്തെ നന്ദി പ്രതിമയുടെ കൊമ്പുകൾക്കിടയിലൂടെ എത്തുന്ന സൂര്യവെളിച്ചം ഗുഹയ്ക്കുള്ളലിലെ ശിവലിംഗത്തിൽ പതിച്ച് അതിനെ പ്രകാശിപ്പിക്കുകയാണ് ചെയ്യുന്നത്.

PC:Prakat Shrestha

മകരസംക്രാന്തി നാളിൽ

മകരസംക്രാന്തി നാളിൽ

വർഷത്തിൽ വളരെ കുറച്ച് അവസരങ്ങളിൽ മാത്രമാണ് സൂര്യന്‍റെ ഈ മാന്ത്രിക പ്രകടനം ക്ഷേത്രത്തിൽ കാണുവാൻ സാധിക്കുകയുള്ളൂ. ജനുവരി മാസത്തിൽ മകരസംക്രാന്തി നാളിലാണ് ഇത് നടക്കുക. ഏകദേശം ഒരു മണിക്കൂറോളം നേരം സൂര്യപ്രകാശം നന്ദി പ്രതിമയുടെ കൊമ്പുകൾക്കിടയിലൂടെ കടന്ന് ഗുഹയിലെ ശിവലിംഗത്തിൽ പതിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. കൂടാതെ നവംബർ 26 നും ഡിസബർ 2നും ഇതേ കാര്യം ആവർത്തിക്കാറുണ്ട്.

PC:Pavithrah

ഹുളിമാവ് രാമലിംഗേശ്വര ഗുഹാ ക്ഷേത്രം

ഹുളിമാവ് രാമലിംഗേശ്വര ഗുഹാ ക്ഷേത്രം

രണ്ടായിരം വർഷം പഴക്കമുള്ള ഗുഹയ്ക്കുള്ളിൽ 500 വർഷം പഴക്കമുള്ള ക്ഷേത്രം സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകതയാണ് ഹുളിമാവ് രാമലിംഗേശ്വര ഗുഹാ ക്ഷേത്രത്തിനുള്ളത്. ബെംഗളുരു ബെന്നാർഗട്ട റോഡിൽ ഹുളിമാവിലാണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ ശ്രീ ബാലഗംഗാധര സ്വാമി മഠത്തിന്‍റെ കീഴിലാണ് ക്ഷേത്രമുള്ളത്. ശിവലിംഗം, ദേവി, ഗണേശൻ എന്നീ മൂന്നു രൂപങ്ങളെയാണ് ഈ ഗുഹയ്ക്കുള്ളിൽ ആരാധിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X