Search
  • Follow NativePlanet
Share
» »തമിഴ്നാട്ടിൽ കാണാനഴകുള്ള പള്ളികൾ

തമിഴ്നാട്ടിൽ കാണാനഴകുള്ള പള്ളികൾ

By Maneesh

തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ക്രിസ്ത്യൻ ദേവാലയം ഒരു പക്ഷെ വേളാങ്കണ്ണി പള്ളി ആയിരിക്കും. എന്നാൽ വേളങ്കണ്ണി പള്ളിയുടെ അത്ര പ്രശസ്തമല്ലെങ്കിലും നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾ തമിഴ്നാട്ടിൽ ഉണ്ട്. ഇവയിൽ മിക്കവാറും ദേവലയങ്ങൾ സ്ഥിതി ചെയ്യുന്നത് കടൽത്തീരങ്ങളിലാണ്.

ഊട്ടി കൊടൈക്കനാൽ പോലുള്ള ഹിൽസ്റ്റേഷനുകളിലും ക്രിസ്ത്യൻ ദേവലയങ്ങൾ ഉണ്ട്. കോളനി ഭരണകാലത്ത് യൂറോപ്യൻ മിഷനറിമാരാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ വിവിധ സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ പള്ളികൾ നമുക്ക് പരിചയപ്പെടാം. കാണാൻ വളരെ ഭംഗിയുള്ള പള്ളികാളാണ് ഇവയൊക്കെയും.

വേളങ്കണ്ണി പള്ളിയാണ് ഇവയിൽ ഏറ്റവും പ്രശസ്തം. ഈ പള്ളിയേക്കുറിച്ച് കൂടുതൽ വായിക്കാം.

കപ്പൽമാത ചർച്ച്, തിരുനെൽവേലി

കപ്പൽമാത ചർച്ച്, തിരുനെൽവേലി

തിരുനെ‌‌ൽവേലിയിൽ നിന്ന് 75 കിലോമീറ്റർ അകലെയായി ഉർവാരിയിൽ ആണ് വളരെ വിചിത്രമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. കടല്‍ത്തീരത്തായി ഒരു കപ്പലിന്റെ ആകൃതിയിലാണ് സെന്റ്‌ മേരിയുടെ ആരാധനാലയമായ കപ്പല്‍ മാത ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. ആദ്യം നിര്‍മ്മിക്കപ്പെട്ട ചര്‍ച്ച് കടലാക്രമണത്തില്‍ തകരുകയും പിന്നീട് 1974 ല്‍ ഇത് വീണ്ടും പടുത്തുയര്‍ ത്തുകയുമാണുണ്ടായത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Beno Fernando

പാട്രിക്ക് ചർച്ച്, തൂത്തുക്കുടി

പാട്രിക്ക് ചർച്ച്, തൂത്തുക്കുടി

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ വടക്കൂർ ആണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ടവരുടെ പള്ളിയാണ് ഇത്. തൂത്തുക്കുടി റെയിൽവെ സ്റ്റേഷന് സമീപം കടൽതീരത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

ലാ സലേത്തെ ചർച്ച്, കൊടൈക്കനാൽ

ലാ സലേത്തെ ചർച്ച്, കൊടൈക്കനാൽ

കൊടൈക്കനാലിലാണ് പ്രശസ്തമായ ഈ പള്ളി സ്ഥിതി ചെയ്യുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ യൂറോപ്യൻ മിഷനറിമാരാണ് ഈ പള്ളി നിർമ്മിച്ചത്.

ചിത്രത്തിന് കടപ്പാട്: Marcus334

സെന്റ് ആന്തോണീസ് ചർച്ച്, രാമനാഥപുരം

സെന്റ് ആന്തോണീസ് ചർച്ച്, രാമനാഥപുരം

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ കീളക്കരയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. സെയ്ന്റ് ആന്റണിയുടെ നാമത്തിലാണ് ഈ ദേവലം.

ചിത്രത്തിന് കടപ്പാട്: Panoshaf

ഔർ ലേഡി ഓഫ് ലൂർദ് ചർച്ച്, തിരുച്ചിറപ്പള്ളി

ഔർ ലേഡി ഓഫ് ലൂർദ് ചർച്ച്, തിരുച്ചിറപ്പള്ളി

ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ നഗരമായ തിരുച്ചിറപ്പള്ളിയിലാണ് ഈ ക്രിസ്ത്യൻ ദേവാലയം സ്ഥിതി ചെയ്യുന്നത്. ലൂർദ്ദ് മാതാവിന്റെ നാമത്തിലുള്ള ഈ ദേവലായം തിരുച്ചിറപ്പള്ളി നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ പ്രശസ്തമായ കത്തോലിക്ക ദേവാലയങ്ങളിൽ ഒന്നാണ് ഇത്.

ചിത്രത്തിന് കടപ്പാട്: Ilasun

ആരോഗ്യ നാഥർ ചർച്ച്, കന്യകുമാരി

ആരോഗ്യ നാഥർ ചർച്ച്, കന്യകുമാരി

കന്യാകുമാരിയിലെ വാവത്തുറയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി 2010ൽ ആണ് പണിപൂർത്തിയായി ആരാധനയ്ക്കായി തുറന്ന് കൊടുത്തത്.

ചിത്രത്തിന് കടപ്പാട്: Mapantony

സെന്റ് സേവിയേഴ്സ് ചർച്ച്, നാഗർകോവിൽ

സെന്റ് സേവിയേഴ്സ് ചർച്ച്, നാഗർകോവിൽ

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിന് അടുത്തുള്ള കോട്ടാറിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ക്രിസ്ത്യൻ മിഷനറിയായിരുന്ന സേവിയാർ പുണ്യാളന്റെ നാമത്തിലാണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: Infocaster

അസംമ്പ്ഷൻ കത്തീഡ്രൽ, വെല്ലൂർ

അസംമ്പ്ഷൻ കത്തീഡ്രൽ, വെല്ലൂർ

കത്തോലിക്ക സഭയുടെ വെല്ലൂർ രൂപതയുടെ ആസ്ഥാനമാണ് ഈ കത്തീഡ്രൽ. 2002ൽ ആണ് ഇവിടെ ഇന്ന് കാണുന്ന ദേവാലയം പുതുക്കിപ്പണിതത്.

ചിത്രത്തിന് കടപ്പാട്: Maydinaselvan Durairaj

സാൻതോം ചർച്ച്, മൈലാപ്പൂർ

സാൻതോം ചർച്ച്, മൈലാപ്പൂർ

ചെന്നയിൽ മൈലാപ്പൂരിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. സെന്റ് തോമസിന്റെ ശവകുടീരം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട്: Indyblue

ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ലൈറ്റ്

ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ലൈറ്റ്

1516ൽ പോർചുഗീസുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ ദേവാലയം സ്ഥിതി ചെയ്യുന്നത് ചെന്നൈയിലാണ്.

ചിത്രത്തിന് കടപ്പാട്: Simply CVR

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X