Search
  • Follow NativePlanet
Share
» »ദേവ വൈദ്യനായ ധന്വന്തരിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ

ദേവ വൈദ്യനായ ധന്വന്തരിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ

ദേവ വൈദ്യനായ ധന്വന്തരിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ അപൂർവ്വമാണ് നമ്മുടെ നാട്ടിൽ...

വിശ്വാസങ്ങളും ആചാരങ്ങളും ഒരു കടൽപോലെയാണ് ഹിന്ദു മതത്തിലുള്ളത്. ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദൈവങ്ങളും അവർ വസിക്കുന്ന കൈലാസവും ഒക്കെ ചേരുന്ന ഒരു മഹാസാഗരം. അതിനെ ഓരോന്നിനെയും വേർതിരിച്ചു കാണുക എന്നാൽ സമുദ്രത്തിലെ ജലത്തുള്ളികളെ അളക്കുന്നതു പോലെയോ തിരകളെണ്ണുനന്തു പോലെയോ അസാധ്യമായിരിക്കും. അതിനു സമമാണ് നമ്മുടെ ക്ഷേത്രങ്ങളും. വിഷ്ണുവിനും ശിവനും കൃഷ്ണനും എന്തിനധികം മഹാഭാരതത്തിലെ ശകുനിയെ വരെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതിനിടയിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിന് ക്ഷേത്രങ്ങൾ വേറെയും. ഇത്തരം ക്ഷേത്രങ്ങളുടെ പട്ടികയിൽ പെടുന്നതാ‌ണ് കേരളത്തിലെ ധന്വന്തരി ക്ഷേത്രങ്ങളും. ദേവ വൈദ്യനായ ധന്വന്തരിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ അപൂർവ്വമാണ് നമ്മുടെ നാട്ടിൽ...

 കേരളത്തിലെ ധന്വന്തരി ക്ഷേത്രങ്ങൾ

കേരളത്തിലെ ധന്വന്തരി ക്ഷേത്രങ്ങൾ

ദേവവൈദ്യന‌െന്നും ആയുർവ്വേദത്തിന്‍റെ ദൈവമെന്നും വിശേഷണങ്ങൾ ഏറെയുണ്ട് ധന്വന്തരിക്ക്. രോഗശാന്തിയും മുക്തിയും ലഭിക്കുവാൻ ഈ ക്ഷേത്രങ്ങളിൽ പോയി പ്രാർഥിച്ചാൽ മതിയെന്നൊരു വിശ്വാസവും പ്രചാരത്തിലുണ്ട്. മഹാവി‌ഷ്ണുവിന്റെ അവതാരമായി അറിയപ്പെടുന്ന ധന്വന്തരി ആയുർവ്വേദത്തിന്റെ ആചാര്യൻ കൂടിയാണ്. പാലാഴി മഥന സമയത്ത് കയ്യിൽ അമൃതുമായി ഉയർന്നു വന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിയെന്നും ഒരു വിശ്വാസമുണ്ട്. സുശ്രുതനെ വൈദ്യം പഠിപ്പിച്ചതും ധന്വന്തരിയാണെന്നാണ് വിശ്വാസം.

ധന്വന്തരി ക്ഷേത്രങ്ങൾ

ധന്വന്തരി ക്ഷേത്രങ്ങൾ

മുൻപ് പറഞ്ഞതുപോലെ ധന്വന്തരിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ വളരെ അപൂർവ്വമാണ്. വടക്കേ ഇന്ത്യയിൽ അദ്ദേഹത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഒന്നുപോലുമില്ല. എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും ധന്വന്തരി ക്ഷേത്രങ്ങൾ കാണാം. എന്നാൽ വടക്കേ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ജന്മദിനം വലിയ രീതിയിൽ തന്നെ ആഘോഷിക്കാറുണ്ട്. ദീപാവലിക്കു രണ്ടു ദിവസം മുന്നേയാണ് ധന്വന്തരിയുടെ ജന്മദിനം വരുന്നത്.

നെല്ലുവായി ക്ഷേത്രം

നെല്ലുവായി ക്ഷേത്രം

കേരളത്തിലെ ഏറ്റവും വലുതും മനോഹരവുമായ ധന്വന്തരി ക്ഷേത്രമാണ് പാലക്കാട് ജില്ലയിലെ നെല്ലുവായി ക്ഷേത്രം. തൃശൂരിനും പാലക്കാടിനും ഇടയിൽ വടക്കാഞ്ചേരിയിൽ നിന്നുെ 15 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ ഉള്‍ പ്രദേശത്ത് ബുദ്ധിമുട്ടി മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഇവിടെ പക്ഷേ, കേട്ടറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്. ആഴ്ചകളും മാസങ്ങളും ക്ഷേത്രത്തിൽ താമസിച്ച് ചികിത്സയോടൊപ്പം പ്രാർഥനയും നടത്തി രോഗവും വയ്യായ്കയും ഭേദമാക്കി ആളുകൾ തിരികെ പോകുന്നു. ഇവിടെയെത്തി ക്ഷേത്രം സന്ദർശിച്ച് പ്രാർഥനതകൾ നടത്തിയാൽ രോഗം മാറും എന്നു വിശ്വസിക്കുന്നവരാണ് അധികവും.

നെല്ലുവായി ഏകാദശി

നെല്ലുവായി ഏകാദശി

ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി അഥവാ വൈകുണ്ഡ ഏകാദശി ഇവിടുത്തെ ഏറ്റവും പ്രധാന ദിനങ്ങളിലൊന്നാണ്. നൂറുകണക്കിന് വിശ്വാസികളാണ് അന്നേ ദിവസം ഇവിടെ എത്തിച്ചേരുന്നത്. നെല്ലുവായി ഏകാദശി എന്നാണ് ഇത് അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന നാല് ഏകാദശികളിലൊന്നും ഇതാണ്.

മരുതോവട്ടം ധന്വന്തരി ക്ഷേത്രം

മരുതോവട്ടം ധന്വന്തരി ക്ഷേത്രം

നെല്ലുവായി കഴിഞ്ഞാൽ അറിയപ്പെടുന്ന ധന്വന്തരി ക്ഷേത്രം ആലപ്പുഴയിലാണ്. ചേർത്തലയിലെ മരുതോവട്ടം ധന്വന്തരി ക്ഷേത്രമാണിത്. അഷ്ടവൈദ്യന്മാരിൽ പ്രധാനിയായിരുന്ന വെ‌ള്ളുടു നമ്പൂതിരിയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. വെള്ളുടു നമ്പൂതിയിയുടെ അസാധാരണ കൈപുണ്യം കൊണ്ടുതന്നെ മരുന്ന് ഒരുവട്ടം എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. കാലക്രമേണ അത് മരുത്തോർവട്ടം എന്നാവുകയായിരുന്നു. ചേർത്തലയിൽ നിന്നും ‌ഒരു കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തോട്ടുവാ ധന്വന്തരി ക്ഷേത്രം

തോട്ടുവാ ധന്വന്തരി ക്ഷേത്രം

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് തോട്ടുവയിലാണ് കേരളത്തിലെ മൂന്നാമത്തെ ധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ ധന്വന്തരി ക്ഷേത്രം കൂടിയാണിത്. തോട്ടുവ ക്ഷേത്രത്തിനോട് ചേർന്ന് കിഴക്കോട്ടു ഒഴുകുന്ന തോടിനു ഔഷധഗുണമുള്ളതായി കരുതപ്പെടുന്നു. തോട്ടുവ തോട്ടിൽ കുളിച്ച് തോട്ടുവ തേവരെ തൊഴുതാൽ സർവരോഗശമനത്തിനും ആയുരാരോഗ്യത്തിനും കാരണമാകും എന്നാണ് വിശ്വാസം. എല്ലാവർഷവും ധനു 1 മുതൽ 11 വരെ ദശാവതാരം ചന്ദനം ചാർത്തൽ നടത്തുന്നു. മേടമാസത്തിലെ പൂയം നാളാണ് പ്രതിഷ്ാദിനം. എല്ലാ മാസത്തിലെയും തിരുവോണനാളിൽ തോട്ടുവയിൽ നടത്തുന്ന തിരുവോണഊട്ട് വളരെ പ്രസിദ്ധമാണ്.

പ്രായിക്കര ക്ഷേത്രം

പ്രായിക്കര ക്ഷേത്രം

ആലപ്പുഴ മാവേലിക്കരയ്ക്ക് സമീപമാണ് പ്രായിക്കര ധന്വന്തരി ക്ഷേത്രമുള്ളത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ ക്ഷേത്രം കേരളീയ വാസ്തുവിദ്യയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇവിടെയെത്തി ധന്വന്തരിയോട് പ്രാർഥിച്ചാൽ സർവ്വരോഗങ്ങളിലും നിന്ന് ശമനമണ്ടാകുമെന്നാണ് വിശ്വാസം. ഇവിടെയുള്ള രണ്ട് ശ്രീകോവിലുകളിൽ ഒന്നിൽ ശിവനും അടുത്തതിൽ ഗണപതി, ശ്രീകൃഷ്ണൻ, ശാസ്താവ് എന്നിവർ ഒന്നിച്ചുമാണ് പ്രതിഷ്ഠ.
മാവേലിക്കരയിൽ നിന്നും ചെങ്ങന്നൂർ-തിരുവല്ല റോഡിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.

PC:Dvellakat

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X