Search
  • Follow NativePlanet
Share
» »ഭക്ഷണം...ഷോപ്പിങ്ങ്..അടിച്ചുപൊളിക്കൽ...ഇതാണ് ഗോവ

ഭക്ഷണം...ഷോപ്പിങ്ങ്..അടിച്ചുപൊളിക്കൽ...ഇതാണ് ഗോവ

ഗോവ യാത്രയിൽ തീർച്ചയായും പോയിരിക്കേണ്ട ഫ്ലീ മാർക്കറ്റുകൾ പരിചയപ്പെടാം...

ഗോവ തേടിയെത്തുന്നവരെ കൊതിപ്പിച്ചു കടന്നുകളയുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് എന്നും ഗോവയുടെ ഹൈലൈറ്റ്. അതിൽ ബീച്ചുകളും രാത്രീ ജീവിതവും പബ്ബുകളും ഒക്കെ ഉള്‌‍പ്പെടുമെങ്കിലും വേറെയും ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഇവിടുത്തെ ഫ്ലീ മാർക്കറ്റുകൾ. വെറുതെ അടിച്ചു പൊളിച്ച് ഗോവ കാണാനിറങ്ങിയവർക്കും ഷോപ്പിങ്ങിലെ പുലികൾക്കും ഒക്കെ കറങ്ങിയടിച്ച്പൊളിക്കുവാൻ പറ്റിയ ഫ്ലീമാർക്കറ്റുകൾഗോവയിൽ ഒരിക്കലും മിസ് ചെയ്യരുത്! ചൂടു ചോക്ലേറ്റ് വാഫ്ൾസും വ്യത്യസ്ത ഡിസൈനിലുള്ള ആഭരണങ്ങളും കരകൗശല വസ്തുക്കളും ടാറ്റുവും പിന്നെ സംഗീതവും പിന്നെ ഭക്ഷണവും ഒക്കെയായി അടിച്ചുപൊളിക്കുവാൻ വേണ്ടതെല്ലാം ഇവിടുത്തെ ഫ്ലീമാർക്കറ്റുകളിൽ കിട്ടും. ഗോവ യാത്രയിൽ തീർച്ചയായും പോയിരിക്കേണ്ട ഫ്ലീ മാർക്കറ്റുകൾ പരിചയപ്പെടാം..

അൻജുന മാർക്കറ്റ്

അൻജുന മാർക്കറ്റ്

ഗോവയിൽ വിദേശികളും സഞ്ചാരികളും തേടിയെത്തുന്ന ഏറ്റവും പ്രശസ്തമായ ഫ്ലീ മാർക്കറ്റുകളിൽ ഒന്നാമത്തേതാണ് അൻജുന മാർക്കറ്റ്. മനോഹരമായ പല സാധനങ്ങളും ഇവിടെ വാങ്ങുവാൻ സാധിക്കും എന്നിതിലുപരിയായി ഇവിടെ നടക്കുന്ന ലൈവ് ബാൻഡ് പെർഫോമൻസുകളാണ് ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്. റോക്ക് സംഗീതം മുതൽ ജാസ് സംഗീതം വരെ ഇവിടെ പെർഫോം ചെയ്യപ്പെടാറുണ്ട്.
നോർത്ത് ഗോവയിൽ സ്ഥിതി ചെയ്യുന്ന അന്‍ജുന മാര്‍ക്കറ്റ് എല്ലാ ബുധനാഴ്ചകളിലും രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവർത്തിക്കുക.

സാറ്റര്‍ഡേ നൈറ്റ് മാർക്കറ്റ്, അർപോറ

സാറ്റര്‍ഡേ നൈറ്റ് മാർക്കറ്റ്, അർപോറ

അർപോറയിലെ സാറ്റർഡേ മാർക്കറ്റാണ് ഇവിടുത്തെ മറ്റൊന്ന്..വൈകിട്ട് ആറു മണിക്ക് തുടങ്ങി രാത്രി വൈകുവോളം വരെ രാവിനെ വെളുപ്പാക്കി ആഘോഷിക്കുന്ന ഒരു മാർക്കറ്റെന്ന് ഇതിനെ വിശേഷിപ്പിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ, രുചിയേറിയ ഭക്ഷണങ്ങൾ വിളമ്പുന്ന ഈ മാർക്കറ്റ് ഭക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്തുവാനും സ്ഥിരം രുചികൾ മാറ്റി പിടിക്കുവാനും താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഒന്നാണ്.
പ്രാദേശികമായും അല്ലാതെയും ലഭിക്കുന്ന എല്ലാ സാധനങ്ങളും ഈ മാർക്കറ്റിൽ ലഭ്യമാണ്. ഏതു തരത്തിലുള്ള ആളായാലും അവർക്ക് ആസ്വദിക്കുവാൻ വേണ്ടതെല്ലാം ഇവിടെ കാണാം. മൂന്നൂ ഭാഗങ്ങളാണ് ഈ മാർക്കറ്റിനുള്ളത്. ഏറ്റവും താഴെ അതായത് ലോവർ ഫീഡിൽ നമ്മുടെ രാജ്യത്തെ പ്രാദേശിക ഉൽപന്നങ്ങളും നടുവിലെ ഇടത്ത് അതായത് സെൻട്രൽ ഫീഡിൽ ഫൂഡ് സ്റ്റാളുകളും ഏറ്റവും മുകളിൽ ബ്രാൻഡസ് സാധനങ്ങളും ലഭിക്കുന്ന രീതിയിലാണ് ഇതിന്‍റെ ഡിസൈന്‍. ബൊട്ടീക്സും ഡിസൈനർ സ്റ്റോറുകളുമാണ് ഇവിടെയുള്ളത്.

ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴിഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി

ഫ്രൈഡേ മാർക്കറ്റ്, മപൂസ

ഫ്രൈഡേ മാർക്കറ്റ്, മപൂസ

ഗോവയിലെ മറ്റു ഫ്ലീ മാർക്കറ്റുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് മപുസയിലെ ഫ്രൈഡേ മാർക്കറ്റ്. ആഴ്ചയിലെ മറ്റെല്ലാ ദിവസങ്ങളിലും സാധാരണ ഒരു മാർക്കറ്റായി പ്രവർത്തിക്കുന്ന ഇത് വെള്ളിയാഴ്ച മാത്രം രൂപം മാറി ഒരു ഫ്ലീ മാർക്കറ്റാവും. അന്ന് ഒരു സൂപ്പർ ഗോവന്‍ പർച്ചേസിങ്ങിന് പറ്റിയ ഒരിടമായി മാറുന്നതിനാൽ കയ്യുംവീശി വന്നാൽ കൈ നിറയെ സാധനങ്ങളുമായി മടങ്ങുവാൻ കഴിയും. ഗോവയിലെ സാധാരണ ആളുകൾ വസ്ത്രങ്ങൾക്കായി വരുന്ന മാർക്കറ്റ് കൂടിയാണിത്. അതുകൊണ്ടു തന്നെ തനി ഗോവന്‍ വസ്ത്രങ്ങൾ വലിയ ചിലവില്ലാതെ ഇവിടെ നിന്നും വാങ്ങാം.
വെള്ളയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 6.30 വരെയാണ് ഇത് പ്രവർത്തിക്കുന്ന സമയം. പുരാവസ്തുക്കൾ, വസ്ത്രങ്ങളൾ, കരകൗശല വസ്തുക്കള്‍,മൺപാത്രങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ പഴങ്ങൾ, അച്ചാറുകൾ എന്നിങ്ങനെ എന്തും ഏതും ഇവിടെ ലഭിക്കും.

ഇതാ ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ ഒൻപത് രഹസ്യങ്ങൾ...ഇതാ ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ ഒൻപത് രഹസ്യങ്ങൾ...

കലാൻഗുട്ടെ ബസാർ

കലാൻഗുട്ടെ ബസാർ

വ്യത്യസ്തയുള്ള മാര്‍ക്കറ്റുകൾ തേടിയാണ് യാത്രയെങ്കിൽ കലാൻഗുട്ടയിലേക്ക് പോകാം. ശനിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ പ്രവർത്തിക്കുന്ന ഇത് വിലപേശുവാനുള്ള കഴിവ് പരമാവധി പുറത്തെടുക്കുവാൻ പറ്റിയ ഇടം കൂടിയാണ്. ഇവിടുത്തെ ടിബറ്റൻ, കാശ്മീരി സെഷനിലെത്തിയാൽ മറ്റ1രു ലോകത്തെത്തിയ തോന്നലായിരിക്കും. മാണ്ഡോവി നദിയോട് ചേർന്നു കിടക്കുന്ന ഇവിടെ ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനെയും മുതലയെയും കൂടി നദിയിൽ കാണാം. ഭാഗ്യം പറയുന്നവരും ഭാവി പ്രവചിക്കുന്നവരും കാണാൻ വരുന്നവരും വിലപേശുന്നവരും ഒക്കെ ചേർന്ന് എന്നും ഇവിടെ ഒരു ബഹളം തന്നെയാണ്.

മാക്കീസ് നൈറ്റ് മാർക്കറ്റ്

മാക്കീസ് നൈറ്റ് മാർക്കറ്റ്

ശനിയാഴ്ചകളിൽ അടിച്ചു പൊളിക്കുവാൻ പറ്റിയ ഇടമാണ്
മാക്കീസ് നൈറ്റ് മാർക്കറ്റ്. നൂറു കണക്കിന് സ്റ്റാളുകളിലായി രുചിയേറിയ വിഭവങ്ങളും പ്രകൃതിദത്ത കരകൗശല വസ്തുക്കളും കൗതുക വസ്തുക്കളും ലൈവ് മ്യൂസികും ഡാൻസ് ഫ്ലോറും ഒക്കെയായി വ്യത്യസ്തമായ അനുഭവം നല്കുന്ന ഇടമാണ് മാക്കീസ് നൈറ്റ് മാർക്കറ്റ്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് ബാഗാ നദിയുടെ തീരത്തായി സംഘടിപ്പിക്കുന്ന മാക്കീസ് നൈറ്റ് മാർക്കറ്റ് ഗോവൻ യാത്രയിൽ ഉൾപ്പെടുത്തണം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഗോവ യാത്രയുടെ ഓർമ്മയ്ക്കായി സുവനീറും ഗിഫ്റ്റും മേടിക്കണമെങ്കിലും ഇതിലും പറ്റിയ മറ്റൊരിടമില്ല.

ബീച്ച്സൈഡ് ഡിസൈനേഴ്സ് വില്ലേജ്, അശ്വേം

ബീച്ച്സൈഡ് ഡിസൈനേഴ്സ് വില്ലേജ്, അശ്വേം

മറ്റു ഫ്ലീ മാർക്കറ്റുകളെപ്പോലെയല്ല അശ്വേം ബീച്ചിനു സമീപത്തുള്ള ബീച്ച്സൈഡ് ഡിസൈനേഴ്സ് വില്ലേജ്. ഇന്ത്യയിലെ ആദ്യത്തെ ലക്ഷ്വറി മാർക്കറ്റ് പ്ലേസായി അറിയപ്പെടുന്ന ഇതിന് ലേ സൂക്ക് എന്നും പേരുണ്ട്. സീസണിൽ മുഴുവൻ സമയത്തും തുറന്നിരിക്കുന്ന ഇവിടെ ലോക്കൽ ഉല്പന്നങ്ങൾ മുതൽ അന്താരാഷ്ട്ര ബ്രാൻഡഡ് ഉല്പന്നങ്ങള്‍ വരെ എത്തുന്നു. തെങ്ങിൻ ചുവടിനു സമീപത്ത് പ്രത്യേകമായി നിർമ്മിച്ച ടെന്റുകളാണ് ഇവിടെയുള്ളത്.

ഗോവൻ കാഴ്ചകളിൽ ഈ സ്ഥലം ഒരിക്കലും ഒഴിവാക്കരുത്ഗോവൻ കാഴ്ചകളിൽ ഈ സ്ഥലം ഒരിക്കലും ഒഴിവാക്കരുത്

സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!

Read more about: market ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X