Search
  • Follow NativePlanet
Share
» »കല്യാണപ്പാർട്ടികൾ കോടികൾ മുടക്കിയെത്തുന്ന ഉദയ്പൂരിലെ കൊട്ടാരങ്ങൾ

കല്യാണപ്പാർട്ടികൾ കോടികൾ മുടക്കിയെത്തുന്ന ഉദയ്പൂരിലെ കൊട്ടാരങ്ങൾ

അതിഥികളെ രാജാക്കൻമാരാക്കുന്ന ഉദയ്പൂരിലെ കൊട്ടാരങ്ങൾ പരിചയപ്പെടാം

രാജസ്ഥാൻ എന്നു കേട്ടാൽ ആദ്യം മനസ്സിലെത്തുക സ്വർണ്ണ നിറമുള്ള മരുഭൂമിയും പിന്നെ അതിമനോഹരമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന കുറേ കോട്ടകളും കൊട്ടാരങ്ങളും കൂടിയാണ്. രാജസ്ഥാന്റെ ചരിത്രത്തിൽ നിന്നും ഒരിക്കലും മാറ്റി വയ്ക്കുവാൻ സാധിക്കാത്ത ഈ കോട്ടകളും കൊട്ടാരങ്ങളും ഒഴിവാക്കി ഒരു കഥ പോലും ഇവിടെ പറയുവാനില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പിച്ചോള തടാകം മുതൽ മൺസൂൺ പാലസും സിറ്റി പാലസും ഒക്കെ ഇവിടെ കല്ലുകളിൽ ചരിത്രമെഴുതിയതിൻറെ അടയാളങ്ങളാണ്. അതിസമ്പന്നമായ വിവാവഹാഘോഷങ്ങളുടെ വേദികൾ കൂടിയാണ് ഉദയ്പൂരിലെ കൊട്ടാരങ്ങൾ. അതിഥികളെ രാജാക്കൻമാരാക്കുന്ന ഉദയ്പൂരിലെ കൊട്ടാരങ്ങൾ പരിചയപ്പെടാം

സിറ്റി പാലസ്

സിറ്റി പാലസ്

ഏകദേശം 400 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട സിറ്റി പാലസാണ് ഉദയ്പൂരിലെ കൊട്ടാരങ്ങളിൽ പ്രധാനപ്പെട്ടത്. മേവാർ രാജവംശത്തിലെ വിവിധ ഭരണാധികാരികൾ പൊളിച്ചും കൂട്ടിച്ചേർത്തും ഒക്കെ നിർമ്മിച്ച ഈ കൊട്ടാരം മഹാറാണാ ഉദയ്സിംഗ് രണ്ടാമന്റെ കാലത്താണ് നിർമ്മാണം തുടങ്ങിയത്. ചിറ്റോറിൽ നിന്നും തലസ്ഥാനം ഉദയ്പൂരിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിലാണ് ഇത് നിർമ്മിക്കുന്നത്.

PC:Antoine Taveneaux

കാഴ്ചകൾ ഗംഭീരം

കാഴ്ചകൾ ഗംഭീരം

രാജസ്ഥാനിലെ ഏറ്റവും വലിയ കൊട്ടാരമായാണ് സിറ്റി പാലസ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രശസ്തമായ പിച്ചോള കൃത്രിമ തടാകത്തിന്റെ തീരത്തായാണ് ഇത് നിലകൊള്ളുന്നത്. അതിഗംഭാരമായ നിർമ്മിതിയും ചിത്രപ്പണികളും പെയിന്‍റിംഗുകളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. സിറ്റി പാലസിന്റെ പരിധിയിൽ തന്നെ വേറെയും 11 കൊട്ടാരങ്ങൾ കൂടി ഉണ്ടായിരുന്നു.
രാവിലെ 9,30 മുതൽ വൈകിട്ട് 5.30 വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

PC:Firoze Edassery

ലേക്ക് പാലസ്

ലേക്ക് പാലസ്

പിച്ചോള തടാകത്തിനു മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കൊട്ടാരമാണ് ലേക്ക് പിച്ചോള. താടകത്തിനു നടുവിലെ ദ്വീപിൽ ഒന്നര ഹെക്ടറോളം വിസ്തൃതിയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ രാജാക്കൻമാരുടെ വേനൽക്കാല വസതിയായാണ്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒക്കെ ഒരു മികച്ച സങ്കലന കേന്ദ്രമായാണ് ഇവിടം ഇന്നറിയപ്പെടുന്നത്. എന്നാൽ ഇന്നിത് അത്യാഡംബര സൗകര്യങ്ങളുള്ള ഒരു ഹോട്ടലായി മാറിയിരിക്കുകയാണ്. വെണ്ണക്കല്ലിൽ തീർത്തിരിക്കുന്ന പുറംചുവരുകളാണ് ഇതിന്റെ മറ്റൊരു ആകർഷണം.
ആദ്യകാലങ്ങളിൽ ഇത് ജഗ് നിവാസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

PC:Shiva Shenoy

പിച്ചോള തടാകം

പിച്ചോള തടാകം

എഡി 1362 ലാണ് ലേക്ക് പിച്ചോള എന്ന കൃത്രിമ തടാകം നിർമ്മിക്കുന്നത്. ഇന്നത്തെ ഉദയ്പൂരിന്റെ ഏറ്റവും പ്രധാന ആകർഷണം കൂടിയാണ് ഈ തടാകം.

PC:Uri Sittan Tripo

ഫത്തേ പ്രകാശ് പാലസ്

ഫത്തേ പ്രകാശ് പാലസ്

പിച്ചോള തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രശസ്തമായ കൊട്ടാരമാണ് ഫത്തേ പ്രകാശ ്കൊട്ടാരം. ഉദയ്പൂരിന്റെ ഭംഗി കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥാനമാണിത്. ഒരു കാലത്ത് മഹാറാണാ ഫത്തേ സിംഗിന്റെ കൊട്ടാരമായിരുന്ന ഇത് പിന്നീട് ഒരു ഹോട്ടലായി മാറുകയായിരുന്നു. ഇന്ന് ആഥിത്യ മര്യാദകൊണ്ട് ഇവിടെ എത്തിച്ചേരുന്നവരെ അമ്പരപ്പിക്കുന്ന ഇടമായി ഇവിടം മാറിയിട്ടുണ്ട്. മേവാർ കാലത്തെ പെയിന്റിംഗുകളും ചിത്രപ്പണികളുമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

ശിവ് നിവാസ് പാലസ്

ശിവ് നിവാസ് പാലസ്

രാജഭരണ കാലത്ത് ഉദയ്പൂർ മഹാറാണയുടെ വാസസ്ഥലമായിരുന്നു ശിവ് നിവാസ് പാലസ്. പിച്ചോള തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം അർധ ചന്ദ്രാകൃതിയിൽ തടാകത്തിലേക്ക് നോക്കുന്ന നിലയിലാണ് മഹാരാജാ ഫത്തേ സിംഗ്ജി ഇത് നിർമ്മിച്ചിരിക്കുന്നത്. 1978 വരെ ഇവിടെ രാജാക്കൻമാരായിരുന്നു ഇവിടെ വസിച്ചിരുന്നത്.

PC:Avanindra Dugar

മൺസൂൺ പാലസ്

മൺസൂൺ പാലസ്

ഉദ്യ്പൂരിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന സജ്ജന്‍ഗഡ് എന്ന സ്ഥലത്താണ് മൺസൂൺ പാലസ് സ്ഥിതി ചെയ്യുന്നത്. സജ്ജന്‍ഗഡ് പാലസ് എന്നാണ് യഥാർഥ പേര് എങ്കിലും മഴക്കൊട്ടാരം എന്ന പേരിലാണ് ഇത് കൂടുതലും അറിയപ്പെടുന്നത്.കയ്യെത്തുന്ന ദൂരത്തു നിന്നും മഴമേഘങ്ങളെ തൊടാനും നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണുന്ന വിധത്തില്‍ ഒരു കൊട്ടാരം എന്ന ആശയത്തില്‍ നിന്നുമാണ് മേവാർ വംശത്തിലെ സജ്ജന്‍ സിങ് ഇതിനു മുന്‍കൈയ്യെടുക്കുന്നത്. കൂടാതെ അദ്ദേഹം ജനിച്ച ചിറ്റോര്‍ഗയിലെ ഭവനത്തില്‍ നിന്നും കാണാവുന്ന തരത്തില്‍ ഒരു കൊട്ടാരം നിര്‍മ്മിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

PC:Guptaele

മലയുടെ മുകളിൽ

മലയുടെ മുകളിൽ

ബനസധരയുടെ മുകളില്‍ ആരവല്ലി പര്‍വ്വത നിരകളുടെ ഭാഗമായ ബനസധരയുടെ മുകളില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരത്തിഅഞ്ഞൂറോളം അടി മുകളിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. സജ്ജന്‍ സിങ്ങിന്റെ ആശയമനുസരിച്ച് ഏഴു നിലകളുള്ള മഴക്കൊട്ടാരമായിരുന്നു അവിടെ ഉയരേണ്ടിയിരുന്നത്. എന്നാല്‍ പെട്ടന്നുള്ള അദ്ദേഹത്തിന്റെ മരണം മൂലം പിന്നീട് സ്ഥാനം ഏറ്റെടുത്ത മഹാറാണാ ഫത്തേസിങാണ് കൊട്ടാരത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.

PC:Sanjitchohan

കുംഭാൽഗഡ് കോട്ട

കുംഭാൽഗഡ് കോട്ട

പതിനഞ്ചാം നൂറ്റാണ്ടിൽ മഹാറാണാ റാണാ കുംങാ നിർമ്മിച്ച കോട്ടയാണ് കുംഭാൽഗഡ് കോട്ട. ഇന്ത്യയുടെ വൻമതിൽ എന്നാണ് ഈ കോട്ട അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വന്മതിൽ കൂടിയായ ഇതിന് 36 കിലോമീറ്ററാണ് നീളമുള്ളത്. ഏഴു വലി കവാടങ്ങളാണ് ഇതിനുള്ളത്. ഉദയ്പൂരിൽ നിന്നും 64 കിലോമീറ്റർ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയുടെ ഏറ്റവും മുകളിലുള്ള ബദാൽ മഹൽ എന്ന കൊട്ടാരത്തിലാണ് മഹാറാണാ പ്രതാപ് എന്ന വീരപരാക്രമി ജനിച്ചത്.

PC:Heman kumar meena

ചിറ്റോർഗഡ് കോട്ട

ചിറ്റോർഗഡ് കോട്ട

രാജസ്ഥാനിലെ വലിയ കോട്ടകളിലൊന്നാണ് ചിറ്റോർഗഡ് കോട്ട. 700 ഏക്കറുകളിലായി പരന്നു കിടക്കുന്ന ഈ കോട്ട ഒട്ടേറെ യുദ്ധങ്ങളെ അതിജീവിച്ചാണ് ഇന്നു കാണുന്ന രൂപത്തിൽ നിലകൊള്ളുന്നത്. ഏഴു കൂറ്റൻ കവാടങ്ങളും കൂടാതെ ഒട്ടറെ രഹസ്യ തുരങ്കങ്ങളും ഇവിടെയുണ്ട്.

കഴിയാറായില്ലേ 2018..ഇനിയും വൈകിയിട്ടില്ല! ഈ സ്ഥലങ്ങൾ കാണാതെങ്ങനെ യാത്ര അവസാനിപ്പിക്കും?!<br />കഴിയാറായില്ലേ 2018..ഇനിയും വൈകിയിട്ടില്ല! ഈ സ്ഥലങ്ങൾ കാണാതെങ്ങനെ യാത്ര അവസാനിപ്പിക്കും?!

മലയാളികളുടെ സ്വന്തം കന്നഡ ഗ്രാമമായ കുന്ദാപുര മലയാളികളുടെ സ്വന്തം കന്നഡ ഗ്രാമമായ കുന്ദാപുര

PC:Ssjoshi111

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X