Search
  • Follow NativePlanet
Share
» »അറിയാം ഇന്ത്യയിലെ പ്രധാനപ്പെട്ട വിളവെടുപ്പുത്സവങ്ങളെ!

അറിയാം ഇന്ത്യയിലെ പ്രധാനപ്പെട്ട വിളവെടുപ്പുത്സവങ്ങളെ!

By Elizabath Joseph

ഇന്ത്യൻ സംസ്കാരവുമായും പാരമ്പര്യവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇവിടുത്തെ വിളവെടുപ്പുത്സവങ്ങൾ. അധ്വാനത്തിന്റെ ഫലങ്ങൾ വിളവെടുക്കുന്ന ദിവസങ്ങൾ വളരെ ആഘോഷപൂർവ്വമാണ് പണ്ടുമുതലേ നമ്മുടെ രാജ്യത്ത് ആഘോഷിച്ചു വന്നിരുന്നത്. കേരളത്തില്‍ ഓണവും വിഷുവും വിളവെടുപ്പുത്സവങ്ങളായി ആഘോഷിക്കുമ്പോൾ മറ്റുള്ള നാടുകളിൽ വളരെ വ്യത്യസ്തനായ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇന്ത്യയിലെ പ്രശസ്തമായ വിളവെടുപ്പുത്സവങ്ങളെ അറിയാം...

പൊങ്കൽ

പൊങ്കൽ

തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള വിളവെടുപ്പുത്സവമാണ് പൊങ്കൽ. ദ്രാവിഡരുടെ വിളവെടുപ്പുത്സവമായാണ് പൊങ്കലിനെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാർകഴി മാസം അവസാന ദിവംസം തുടങ്ങി തൈമാസം മൂന്നു വരെയുള്ള പൊങ്കലിന് എല്ലാ ദിവസവും ആഘോഷങ്ങളുണ്ടെങ്കിലും രണ്ടാമത്തെ ദിവസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്ത് മിക്ക സ്ഥലങ്ങളിലും വ്യത്യസ്ത പേരുകളിലും ആചാരങ്ങളിലും ഇത് ആഘോഷിക്കാറുണ്ട്.

തമിഴ് രീതിയനുസരിച്ച് ആദ്യ ദിവസം ബോഗി, രണ്ടാം ദിവസം തൈപ്പൊങ്കൽ, മൂന്നാം ദിവസം മാട്ടുപ്പൊങ്കൽ,നാലാം ദിവസം കാണും പൊങ്കൽ എന്നീ പേരുകളിലാണ് ആഘോഷിക്കുന്നത്. വിലവ് നന്നായി നല്കിയ സൂര്യ ദേവന് നന്ദി അർപ്പിക്കുക,കോലം മുറ്റത്ത് വരയ്ക്കുക,കന്നുകാലികളെ അലങ്കരിച്ച് പൂജകൾ നടത്തുക, കുടുംബങ്ങൾ ഒത്തുകൂടി സമ്മാനം കൈമാറുക തുടങ്ങിയവ പൊങ്കലിന്റെ ഭാഗമായി നടക്കാറുണ്ട്.

തമിഴ്നാട്ടിലെ മധുരയിൽ പൊങ്കലിനോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്താറുണ്ട്.

PC: Abiyparames

 ഉഗാഡി

ഉഗാഡി

ആന്ധ്രാ പ്രദേശ്, കർണ്ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വിളവെടുപ്പുത്സവമാണ് ഉഗാഡി എന്ന പേരിൽ അറിയപ്പെടുന്നത്. അവരുടെ പുതുവർഷാരംഭം കൂടിയാണിത്.

നിലത്ത് കോലം വരച്ചും വാതിലുകളിലും മറ്റും മാവിലകള്‍ കൊണ്ട് അലങ്കരിച്ചും സമ്മാനങ്ങൾ കൈമാറിയുമാണ് ഉഗാഡി ആഘോഷിക്കുന്നത്.

PC:Kalyan Kanuri

വൈശാഖി

വൈശാഖി

പഞ്ചാബിലെ വിളവെടുപ്പുത്സവമാണ് വൈശാഖി അഥവാ ബൈസാഖി എന്ന പേരിൽ അറിയപ്പെടുന്നത്. എല്ലാ വർഷവും ഏപ്രിൽ മാസത്തോട് അടുപ്പിച്ച് ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം ഏറെ പ്രത്യേകതകളോടു കൂടിയാണ് ഇവിടെ ആഘോഷിക്കുന്നത്.

പഞ്ചാബിലെ സോളാർ കലണ്ടറിലെ ആദ്യ മാസമാണ് ഈ ആഘോഷം നടക്കുക. അതുകൊണ്ടു തന്നെ ആഘോഷങ്ങളേക്കാളുപരിയായി ഭക്തി നിറഞ്ഞ ആചാരങ്ങളാണ് ഇവിടെ കാണുവാൻ സാധിക്കുക. തുടക്കത്തിലെ ഈ ഭക്തി പിന്നീട് ആഘോഷങ്ങൾക്ക് വഴി മാറും

PC:Michael Clark

സിക്കുകാരുടെ പ്രധാന ദിവസങ്ങളിലൊന്ന്

സിക്കുകാരുടെ പ്രധാന ദിവസങ്ങളിലൊന്ന്

സിക്ക് വിശ്വസികളെ സംബന്ധിച്ചെടുത്തോളം അവരുടെ ജീവിതത്തിലെ പല നിർണ്ണായക സംഭവങ്ങളും നടന്ന സമയമാണിച്. സിക്കുകാർ ഒരു പ്രത്യേക മതവിബാഗമായി മാറിയതും ഇതേ വൈശാഖി ദിവസം തന്നെയാണ്.

കാർണിവെലുകളും മേളകളും മറ്റും നടത്തിയാണ് അവർ ഈ ദിവസം ആഘോഷിക്കുന്നത്.

PC:Satbir 4

വിഷു

വിഷു

കേരളീയരുടെ വിളവെടുപ്പ് ആഘോഷങ്ങളിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് വിഷു. മേടം ഒന്നിന് ആഘോഷിക്കുന്ന വിഷുവിന് രാവിന്റെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും എന്നൊരു പ്രത്യേകതയും ഉണ്ട്. അടുത്ത ഒരു കൊല്ലം നടത്തേണ്ട കൃഷികളെക്കുറിച്ചും മറ്റും കർഷകർ കാര്യമായി ചിന്തിക്കുന്ന സമയം കൂടിയാണിത്. വിഷു കണിയും കൈനീട്ടവും സദ്യയും ഒക്കെ ചേരുന്നതാണ് കേരളീയരുടെ വിഷു ആഘോഷങ്ങൾ.

PC:Jigesh

ഹോളി

ഹോളി

വസന്തത്തിലെ ഉത്സവമായും വിളവെടുപ്പുത്സവമായും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും ഇത് അറിയപ്പെടുന്നു. തുടക്കത്തിൽ കർഷകരുടെ ആഘോഷമായിരുന്നുവത്രെ ഹോളി. മണ്ണിനെ ഫലഭൂയിഷ്ടമാക്കി, നല്ല വിളവ് ലഭിക്കാനായിരുന്നു തുടക്കത്തിൽ ഹോളി ആഘോഷിച്ചിരുന്നത് പീന്നീട് ഇത് വിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

PC:Gianluca Ramalho Misiti

 മകരസംക്രാന്തി

മകരസംക്രാന്തി

രാജ്യത്തെമ്പാടും വിവിധ പേരുകളിൽ ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ് മകര സംക്രാന്തി. സൂര്യന്റെ സഞ്ചാരത്തെ അനുസരിച്ചാണ് ഇത് ആഘോഷിക്കുന്നത്. തുടക്കങ്ങൾ അടയാളപ്പെടുത്തുവാൻ പലരും മകരസ്ക്രാന്തിയാണ് ഉപയോഗിക്കുന്നത്. ജാനുവരിയിലാണ് മകരസംക്രാന്തി ആഘോഷിക്കുക. ഹിന്ദു വിശ്വാസമനുസരിച്ച് തങ്ങൾക്കു സൂര്യൻ നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുക എന്നതാണ് മകര സംക്രാന്തികൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്.

PC:Bhavishya Goel

Read more about: festival kerala karnataka punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more