Search
  • Follow NativePlanet
Share
» »ചരിത്രമുറങ്ങുന്ന കേരള മണ്ണിലൂടെ

ചരിത്രമുറങ്ങുന്ന കേരള മണ്ണിലൂടെ

കേരളക്കാഴ്ചകളിൽ പ്രകൃതിഭംഗിയും കെട്ടുവള്ളങ്ങളും നാടൻ രുചിയും മുന്നിൽ കുതിക്കുമ്പോൾ അല്പം പിന്നിലായി പോകുന്നവയാണ് ഇവിടുത്തെ ചരിത്ര സ്മാരകങ്ങൾ. കേരളത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തിയിരിക്കുന്ന ഇവിടുത്തെ ചരിത്ര ഇടങ്ങൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് എന്നതിൽ സംശയമില്ല. ഇതാ കേരളത്തിലെ പ്രധാനപെട്ട ചരിത്ര സ്മാരകങ്ങൾ പരിചയപ്പെടാം...

അഞ്ചുതെങ് കോട്ട

അഞ്ചുതെങ് കോട്ട

ബ്രിട്ടീഷുകാരുടെ ആധിപത്യത്തിന്‍റെ ചരിത്രത്തോളം പഴക്കമുള്ള അഞ്ച്തെങ്ങ് കോട്ട തിരുവനന്തപുരത്തു നിന്നും 30 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര ആവശ്യങ്ങൾക്കു വേണ്ടിയാണ് 1695 ൽ കോട്ട നിർമ്മിക്കുന്നത്. ആറ്റിങ്ങല്‍ മഹാറാണി അനുവദിച്ചു നല്കിയ സ്ഥലത്ത് കോട്ട പണിയുവാൻ ഇവിടേക്കുള്ള ജല വ്യാപാര മാർഗ്ഗമാണ് ബ്രിട്ടീഷുകാരെ കൂടുതൽ ആകർഷിച്ചത്. ചതുരത്തിൽ വലിയ കെട്ടിക്കൂട്ടലുകളോ ആഢംബരങ്ങളോ ഒന്നുമില്ലാതെ നിർമ്മിച്ച ഈ കോട്ട ഒരു പാണ്ടികശാലയായും ആയുധ സംഭരണ കേന്ദ്രമായും ഒക്കെ ബ്രിട്ടീഷുകാരുടെ കാലത്ത് പ്രവർത്തിച്ചിരുന്നു.

കോട്ടമതിൽ, ബ്രിട്ടീഷുകാരുടെ ശവകുടീരങ്ങൾ തുടങ്ങിയവ കോട്ടയ്ക്കുള്ളിലായി കാണാം.

PC: Navaneeth Krishnan S

പാലക്കാട് കോട്ട

പാലക്കാട് കോട്ട

ടിപ്പു സുൽത്താന്റെ ജീവിത്തിലെ തന്നെ പ്രധാന അധ്യായങ്ങളുടെ ഭാഗമായി മാറിയ കോട്ടയാണ് പാലക്കാട് കോട്ട. പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചൻ കോഴിക്കോട് സാമൂതിരിയുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷപെടുക എന്ന ലക്ഷ്യത്തിലാണ് മൈസൂർ രാജാവിന്റെ സൈന്യാധിപനായ ഹൈദരലിയുടെ സഹായത്തോട ഒരു കോട്ട നിര്‍മ്മിക്കുന്നത്. ഒൻപത് വർഷമെടുത്ത് 1766 ൽ നിർമ്മാണം പൂർത്തിയാക്കി. കോട്ട ഇന്ന് പാലക്കാട് നഗരത്തിന്റെ ഹൃദയത്തിൽ കഴിഞ്ഞുപോയ വീരേതിഹാസങ്ങളിലെ താരമായി തലയുയർത്തി നിൽക്കുന്നു. കിടങ്ങുകൾ കൂടിയുള്ള അപൂർവ്വം കോട്ടകളിലൊന്നുകൂടിയാണിത്.

PC:Sangeeth sudevan

ഹിൽ പാലസ് തൃപ്പൂണിത്തുറ

ഹിൽ പാലസ് തൃപ്പൂണിത്തുറ

കൊച്ചി രാജാക്കന്മാരുടെ ഭരണ കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമാണ് തൃപ്പൂണിത്തുറ ഹിൽ പാലസ്. കൊച്ചി മഹാരാജാവ് തന്റെ സമ്പാദ്യമുപയോഗിച്ച് തനിക്കായി നിർമ്മിച്ച കൊട്ടാരം പിന്ീട് കേരളാ സർക്കാരിൻറെ ഭാഗമാവുകയായിരുന്നു. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചിരിക്കുന്ന 11 ഗാലറികളാണ് ഇവിടുത്തെ മ്യൂസിയത്തിന്റെ ഭാഗമായിട്ടുള്ളത്.

54 ഏക്കർ സ്ഥലത്തായി അനുബന്ധ കെട്ടിടങ്ങൾക്കൊപ്പം സ്ഥിതി ചെയ്യുന്ന ഹിൽ പാലസ് കൊച്ചിയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Vinayaraj

തലശ്ശേരി കോട്ട

തലശ്ശേരി കോട്ട

ബ്രിട്ടീഷുകാരുടെ കോളോണിയൽ ഭരണത്തിൻറെ അടയാളങ്ങളുമായി നിൽക്കുന്ന കോട്ടയാണ് കണ്ണൂരിലെ തലശ്ശേരി കോട്ട. രഹസ്യ തുരങ്കങ്ങളും ചേംബറുകളും ഒക്കെയായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് കോട്ട നിർമ്മിച്ചത്.

ഒരു പാണ്ടികശാലയായാണ് ആദ്യം ഇത് വന്നെതങ്കിലും വര്‍ധിച്ചുവരുന്ന സൈനിക ആവശ്യങ്ങൽ കണക്കിലെടുത്ത് അത് പിന്നീട് ഇന്നു കാണുന്ന രീതിയിൽ ഒരു കോട്ടയായി ഉയരുകയായിരുന്നു. ഈ കോട്ടയെ കേന്ദ്രമാക്കിയാണ് തലശ്ശേരി നഗരം വികസിച്ചു വന്നത്.

PC:Mohamed images

കനകക്കുന്ന് കൊട്ടാരം

കനകക്കുന്ന് കൊട്ടാരം

പൈതൃക സ്മാരകമായി അറിയപ്പെടുന്ന കനകക്കുന്ന് കൊട്ടാരം സമൃദ്ധമായ പച്ചപ്പിനു നടുവിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ഭറണത്തിന്റെ ബാക്കി ശേഷിപ്പുകൾ ഒരുപാട് കാണുവാൻ കഴിയുന്ന ഈ കൊട്ടാരം ചരിത്ര പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം തന്നെയാണ്. കേരളത്തിലെ വിവിധ സാംസ്കാരിക പരിപാടികളുടെ സ്ഥിരം വേദി കൂടിയാണ് ഇവിടം.

PC:Abhijith VG

കണ്ണൂർകോട്ട

കണ്ണൂർകോട്ട

സെന്റ് ആഞ്ചലോസ് കോട്ട എന്നും അറിയപ്പെടുന്ന കണ്ണൂർ കോട്ടയും ബ്രിട്ടീഷുകാരുടെ അടയാളങ്ങളിൽ ബാക്കിയായവയാണ്. അറബിക്കടലിന്റെ തീരത്ത് കന്‍റോൺമെന്റിനോട് ചേർന്നാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്നും വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പ്രധാനപ്പട്ട ഒരു സിനിമാ ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണ്.

2015 ഡിസംബറിൽ കോട്ടയിൽ നിന്നും വിവിധ വലുപ്പത്തിലുള്ള പീരങ്കി ഉണ്ടകൾ കണ്ടെടുത്തിരുന്നു.

PC:Pratheepps

മട്ടാഞ്ചേരി സിനഗോഗ്

മട്ടാഞ്ചേരി സിനഗോഗ്

മട്ടാഞ്ചേരിയിടെ യഹൂദ സിനഗോഗ് ഇന്നുള്ളതിൽ വെച്ചേറ്റവും പഴയ സിനഗോഗുകളിലൊന്നാണ്. മലബാർ യഹൂദരാണ് 1567-ൽ നിർമ്മിച്ച ഈ സിനഗോഗ് ഇന്ന് കൊച്ചിയുടെ അടയാളം കൂടിയാണ്. യഹൂദരുടെ കാലത്തുള്ള പല അടയാളങ്ങളും ഇന്നിവിടെ കാണുവാൻ സാധിക്കും. ജൂതസിനഗോഗ് എന്നുമിതിനു പേരുണ്ട്. കൊച്ചി രാജാവായിരുന്ന രാമ വർമ്മയാണ് അക്കാലത്ത് സിനഗോഗ് പണിയുവാൻ വേണ്ട സ്ഥലം ദാനമായി നല്കിയത്.

ബേക്കൽ കോട്ട

ബേക്കൽ കോട്ട

ഇന്ന് കേരളത്തിൽ ഏറ്റവും ഭംഗിയായി സംരക്ഷിക്കപ്പെടുന്ന കോട്ടകളിലൊന്നാണ് കാസർകോഡ് ജില്ലയിലെ ബേക്കൽ കോട്ട. ഇരിക്കേരി രജവംശത്തിലെ ചന്ദ്രപ്പ നായ്ക് നിർമ്മിച്ച ഈ കോട്ട അറബിക്കടലിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. ഒരു മുസ്ലീം പള്ളിയും ഒരു ഹനുമാൻ ക്ഷേത്രവും ഈ കോട്ടയോട് ചേർന്നു സ്ഥിതി ചെയ്യുന്നു.

ഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾ

കാഴ്ചകൾ തേടിയലയാൻ ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ

PC: Renjithks

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more