Search
  • Follow NativePlanet
Share
» »ഭൂമിയിലെ നരകമായ കിണർ, സ്തൂപത്തിന്റെ രൂപത്തിലുള്ള ധാന്യശാല..പാട്നയിലെ ചരിത്ര സ്മാരകങ്ങൾ ഇതൊക്കെയാണ്!!

ഭൂമിയിലെ നരകമായ കിണർ, സ്തൂപത്തിന്റെ രൂപത്തിലുള്ള ധാന്യശാല..പാട്നയിലെ ചരിത്ര സ്മാരകങ്ങൾ ഇതൊക്കെയാണ്!!

ഭാരതത്തിൻരെ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന പാട്നയിലെ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങൾ പരിചയപ്പെടാം

ഒരു കാലത്ത് പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന പാട്ന ചരിത്രത്തിന്റെ ഒട്ടേറെ ഏടുകളിൽ ഒളിഞ്ഞിരിക്കുന്ന ഒരു നാടാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ജനവാസകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടം ചരിത്ര സ്ഥാനങ്ങളുടെ പേരിലാണ് സഞ്ചാരികളുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്. ചരിത്രത്തിലെ മഗധാ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാട്നയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. ഇന്ന് ബീഹാറിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി സ്ഥിതി ചെയ്യുന്ന ഇവിടം കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളെ അതേപടി സൂക്ഷിക്കുന്ന സ്ഥലം കൂടിയാണ്. ഭാരതത്തിൻരെ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന പാട്നയിലെ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങൾ പരിചയപ്പെടാം

ഗോൽഘർ

ഗോൽഘർ

17861 ലെ കഠിന ക്ഷാമത്തിൽ നിന്നും രക്ഷപെടുവാനായി നിർമ്മിച്ച സംഭരണ ശാലയാണ് ഇന്ന് ഇവിടുത്തെ പ്രധാന ചരിത്ര സ്മാരകം. ഗാന്ധി മൈതാനത്തു നിന്നും കണ്ണെത്തുന്ന ദൂരത്തിൽ കാണപ്പെടുന്ന ഗോൽഘർ 1786 ലാണ് നിർമ്മിക്കുന്നത്. ഒരു സ്തൂപത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരുക്കുന്ന അത്യപൂർവ്വ ധാന്യ സംഭരണശാല കൂടിയാണിത്. ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് അക്കാലത്ത് ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയത്.
ഇന്ന് പാട്നയിലെത്തുന്ന ഒരു വിധം എല്ലാ സഞ്ചാരികളും പ്രദേശവാസികളും ഇവിടെ സമയം ചിലവഴിക്കുവാൻ എത്താറുണ്ട്. ഗോൽഘറിന്റെ ഏറ്റവും മുകളിൽ നിന്നും പാട്ന നഗരത്തിന്റെ ഒരു വലിയ ദൃശ്യം തന്നെ കാണുവാൻ സാധിക്കും.

PC-Wikirapra

അഗം കുംആ

അഗം കുംആ

പാട്ന സന്ദർശിക്കുന്നവർ അറിയാതെ പോലും ഒഴിവാക്കരുതാത്ത ഒരിടമുണ്ടെങ്കിൽ അത് അഗം കുംആ ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. നൂറുകണക്കിന് വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ കിണർ ഇന്ന് ഇവിടുത്തെ പ്രധാന ചരിത്ര സ്മാരകമാണ്. തന്റെ ഭരണകാലത്ത് തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കാനായി അശോക ചക്രവർത്തി നിർമ്മിച്ചതാണ് ഈ കിണർ എന്നാണ് ചരിത്രം പറയുന്നത്. മാത്രമല്ല, ഭരണത്തിലേറായാനി തന്റെ 99 അർധ സഹോദരൻമാരുടെ തല വെട്ടി അശോക ചക്രവർത്തി ഇതിലിട്ടു എന്നും ഒരു കഥ ഇവിടെ പ്രചാരത്തിലുണ്ട്. എന്തുതന്നെയായാലും ഭൂമിയിലെ നരകം എന്നാണ് ഈ കിണറിനെ ഇവിടെയുള്ളവർ വിളിക്കുന്നത്.


PC-Nandanupadhyay

ചിക്കൻപോക്സിൽ നിന്നും രക്ഷപെടുവാൻ

ചിക്കൻപോക്സിൽ നിന്നും രക്ഷപെടുവാൻ

അഗം കുംആയുടെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രവും സഞ്ചാരികളെ ആകർഷിക്കുന്നു. സിതാല ദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ പ്രാർഥിച്ചാൽ ചിക്കൻപോക്സ് പോലുള്ള പകർച്ച വ്യാധികളിൽ നിന്നും രക്ഷപെടുവാനും അത് പകർന്നാൽ പെട്ടന്ന് സുഖപ്പെടുവാനും സാധിക്കും എന്നാണ് വിശ്വാസം.

PC:Manoj nav

കുംരാർ

കുംരാർ

പാട്നയിലെ തീർത്തും പുരാതനമായ സ്മാരകങ്ങളിലൊന്നാണ് കുംരാർ എന്നും കുംരാഹർ എന്നും അറിയപ്പെടുന്ന ഇടം. പൗരാണികമായ മഗധ സാമ്രാജ്യത്തിന്റെയും പാടലീപുത്രത്തിന്റെയും അവശിഷ്ടങ്ങൾ ഇവിടെ നിന്നും കിട്ടിയിട്ടുണ്ട്. 600 ബിസിഇ മുതൽ 600 സിഇ വരെയുള്ള കാലഘട്ടത്തിലെ അവശിഷ്ടങ്ങളാണ് ഇവിടെ നടത്തിയ ഖനനങ്ങളിൽ നിന്നും ലഭിച്ചത്.

PC-Aryan ghosh

80 തൂണുകളിലെ അസംബ്ലി ഹാൾ

80 തൂണുകളിലെ അസംബ്ലി ഹാൾ

കുംരാറിൽ നടത്തിയ ഖനനങ്ങളിൽ വിസ്മയിപ്പിക്കുന്ന പലതും പുറത്തെടുക്കാനായിട്ടുണ്ട്. അതിലൊന്നാണ് 80 തൂണുകളിലായി നിർമ്മിക്കപ്പെട്ട അസംബ്ലി ഹാൾ.

PC:Manoj nav

കുദാ ബക്ഷ് ഓറിയന്‍റൽ ലൈബ്രറി

കുദാ ബക്ഷ് ഓറിയന്‍റൽ ലൈബ്രറി

പുരാതനങ്ങളായ പുസ്തകങ്ങളുടെയും കയ്യെഴുത്തു പ്രതികളുടെയും ഒക്ക അപൂർവ്വ ശേഖരമായ
കുദാ ബക്ഷ് ഓറിയന്‍റൽ ലൈബ്രറിയാണ് പാട്നയുടെ മറ്റൊരു ആകർഷണം. പഴയ കാല ജേർണലുകൾ മുതൽ സൗണ്ട് റെക്കോർഡുകളും പത്രങ്ങളും ഉൾപ്പെടെ ആരെയും ആകർഷിക്കുന്ന ഒരു ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മുഗൾ, രജ്പുത് കാലഘട്ടത്തിലെ ധാരളം പെയിന്‍റിംഗുകളും ഇവിടെ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്.
ഏറ്റവും അടുത്തു പുറത്തുവന്ന കണക്കനുസരിച്ച അച്ചടിച്ച രണ്ട് ലക്ഷത്തോളം പുസ്തകങ്ങളുംഇരുപത്തിഒന്നായിരത്തോളം കയ്യെഴുത്തുപ്രതികളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

PC-Mukram Khan

നാഗ്ഹോൾ കോത്തി

നാഗ്ഹോൾ കോത്തി

ബ്രിട്ടീഷുകാരുടെ കാലത്ത് പാട്നയിൽ നിർമ്മിക്കപ്പെട്ട ഒരു കൊട്ടാരമാണ് നാഗ്ഹോൾ കോത്തി. നഗരത്തിലെ പ്രധാനപ്പെട്ട, ഇന്നും നിലനിൽക്കുന്ന മുഗൾ നിർമ്മിതികളിൽ ഒന്നുകൂടിയാണിത്. വാസ്തുവിദ്യയിലും നിർമ്മാണത്തിലും ഒക്കെ താല്പര്യമുള്ളവർ തീർച്ചയാും സന്ദർശിച്ചിരിക്കേണ്ട ഒരു സ്ഥലം കൂടിയാണിത്.

രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

രണ്ടാം താജ്മഹൽ...ശരിക്കുമുള് താജ്മഹലിന്റെ വിശേഷം പോലും ഇതുവരെയും പറഞ്ഞു തീർന്നിട്ടില്ല.അതിനു മുൻപേയാണേ ഈ രണ്ടാം താജ്മഹൽ എന്നല്ലേ മനസ്സിൽ തോന്നിയത്. എന്തായാലും ഇതും മറ്റൊരു സത്യമാണ്. യഥാർഥ താജ്മഹൽ കൂടാതെ ഒരു രണ്ടാം താജ്മഹൽ കൂടി നമ്മുടെ നാട്ടിലുണ്ട്. തന്റെ പ്രിയ പത്നിക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ നിർമ്മിച്ച അത്ഭുത സ്മാരകത്തിനൊപ്പം നിൽക്കുന്ന വേറൊരു നിർമ്മിതി. കാഴ്ചയിൽ അത്രയധികം സാദൃശ്യങ്ങൾ ഒന്നുമില്ലെങ്കിലും രണ്ടാം താജ്മഹൽ എന്നറിയപ്പെടുന്ന അത്ഭുത നിർമ്മിതിയുടെ വിശേഷങ്ങളിലേക്ക്!

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

അറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾ

അറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾ

ബീഹാർ എന്ന പേരുകേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിൽ ആദ്യം മനസ്സിൽ ഓടിയെത്തുക കുറേ പട്ടിണിക്കോലങ്ങളും നിസഹായരായ ജനങ്ങളും ഒക്കെയായിരിക്കും. എന്നാൽ ചിത്രങ്ങളിൽ കാണുന്ന ബീഹാറാണോ യഥാർഥ ബീഹാർ? അല്ല! ചരിത്രത്തിലേക്ക് നോക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും പഴയ ജനവാസമുള്ള നഗരവും ഏറ്റവും പഴക്കമുള്ള രാജവംശവും ഒക്കെ അവിടെയാണ് ജന്മമെടുത്തത് എന്നു മനസ്സിലാക്കാം. ഇന്ന് ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനമാണങ്കിലും ഏറ്റവും സമ്പന്നമായ ചരിത്രം അറിയണമെങ്കിൽ ഇവിടെ തന്നെ എത്തണം. ബീഹാറിനെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന വിവരങ്ങൾ അറിയാം...

അറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾഅറിയുമോ ബീഹാറിന്‍റെ ഈ വിചിത്ര വിശേഷങ്ങൾ

വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !!

വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !!

ചരിത്രത്തോടും ഐതിഹ്യങ്ങളോടും ഒരുപോലെ ഇഴചേർന്നു കിടക്കുന്ന ഒരു നഗരം. ബുദ്ധമതവും ജൈനമതവും ഒരുപോലെ പ്രാധാന്യം കല്പിക്കുന്ന സ്ഥലം. വൈശാലി. ജനാധിപത്യത്തിന്റെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏതൻസിനേക്കാളും ലോകത്തിലെ ആദ്യ റിപ്പബ്ലിക്കായാണ് വൈശാലി അറിയപ്പെടുന്നത്. ആറാം നൂറ്റാണ്ടോടെ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത ഭരണം നടത്തി എന്നാണ് ഇവിടെ കരുതപ്പെടുന്നത്. ഭാരതത്തിന്റെ ചരിത്രത്തെ ലോകരാജ്യങ്ങളോളം ഉയരത്തിൽ പ്രതിഷ്ഠിക്കുന്ന വൈശാലിയുടെ വിശേഷങ്ങൾ!!

വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !!വൈശാലി-ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക് !!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X