Search
  • Follow NativePlanet
Share
» »ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

കിളിമീൻ വറുത്തതും ചൊകചൊകന്ന തലക്കറിയും കരിമീൻ പൊള്ളിച്ചതും ഡക്കും പോർക്കും ബീഫും ഒക്കെയായി കള്ളുഷാപ്പുകൾ മാടിവിളിക്കുകയാണ്.

By Elizabath Joseph

അന്തിമയങ്ങുന്ന നേരത്ത് ഷാപ്പിൽ പോയി രണ്ടു കുപ്പി കള്ളൊക്കെയടിച്ച് നാട്ടുവർത്തമാനം പറഞ്ഞ് പാട്ടുപാടി വീട്ടിൽ പോകുന്ന കാലമൊക്കെ പണ്ടായിരുന്നു. കാലം മാറിയ കൂടെ നാട്ടിലെ ഷാപ്പുകൾക്കും രൂപമാറ്റം വന്നു. കുടുബത്തിലെ ആഘോഷങ്ങൾക്കും വീട്ടുകാരൊന്നിച്ചുള്ള ഔട്ടിങ്ങിനും ഒക്കെ പറ്റിയ ഇടമായി ഇന്നത്തെ കള്ളു ഷാപ്പുകൾ ഹൈടെക്കായി. കാലവും രൂപവും എത്ര തന്നെ മാറിയാലും ഷാപ്പിലെ രുചികൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം.
കിളിമീൻ വറുത്തതും ചൊകചൊകന്ന തലക്കറിയും കരിമീൻ പൊള്ളിച്ചതും ഡക്കും പോർക്കും ബീഫും ഒക്കെയായി കള്ളുഷാപ്പുകൾ മാടിവിളിക്കുകയാണ്. ഈ വിളി ഒരിക്കലെങ്കിലും കേട്ടില്ലെങ്കിൽ പിന്നെ എന്ത് ലൈഫാണ്... രുചിയുടെ കാര്യത്തിൽ പിന്നെയും പിന്നെയും തേടിചെല്ലുവാൻ തോന്നിപ്പിക്കുന്ന കേരളത്തിലെ സൂപ്പർ ഷാപ്പുകളെയും ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങളെയും പരിചയപ്പെടാം...

കടമക്കുടി കള്ള് ഷാപ്പ്

കടമക്കുടി കള്ള് ഷാപ്പ്

കടമക്കുടിയിൽ വന്നാൽ രണ്ടുണ്ട് കാര്യം എന്നാണ് ന്യൂ ജെനറേഷൻ ചൊല്ല്. പ്രകൃതിഭംഗിയും കായലിലെ സൂര്യാസ്തമയും മാത്രമല്ല, സൂപ്പർ കള്ളും നാടൻ വിഭവങ്ങളും കിട്ടുന്ന സ്ഥലമാണ് ഇന്നത്തെ കടമക്കുടി.
കൂടിച്ചേർന്നു കിടക്കുന്ന കൊച്ചുകൊച്ചു തുരുത്തുകൾ ചേർന്ന കടമക്കുടി എല്ലാവർക്കും അറിയുമെങ്കിലും കടമക്കുടി ഷാപ്പ് അത്ര പരിചയം കാണില്ല. കുടുംബവും കുട്ടികളുമായി നാടൻ വിഭവങ്ങളും കള്ളിന്റെ രുചിയുമറിയുവാൻ പറ്റിയ ഇടമാണിത്. എറണാകുളം ജില്ലയിലാണ് കടമക്കുടിയുള്ളത്.

PC:Lalsinbox

മുല്ലപ്പന്തൽ ഷാപ്പ് എറണാകുളം

മുല്ലപ്പന്തൽ ഷാപ്പ് എറണാകുളം

കേരളത്തിലെ മാത്രമല്ല, വിദേശങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഇടയിൽ വരെ വളരെ പ്രശസ്തമായ ഷാപ്പാണ് മുല്ലപ്പന്തൽ ഷാപ്പ്. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കരിമീൻ പൊള്ളിച്ചതു മുതൽ നാവിൽ വെള്ളമൂറിക്കുന്ന ബീഫ് ഫ്രൈ വരെയാണ് ഇവിടുത്തം വിഭവങ്ങൾ. കരിമീൻ കറി, കരിമീൻ പൊള്ളിച്ചത്, മീൻ തലക്കറി, കാട, കൂന്തൽ, തുടങ്ങിയവയാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ. കറികൾ തേടിയാണ് ഇവിടെ ആളുകളെത്തുന്നത്.

 അമ്പാടി ഷാപ്പ്

അമ്പാടി ഷാപ്പ്

ഉച്ചയൂണിന് പേരുകേട്ട അപൂർവ്വം ഷാപ്പുകളിൽ ഒന്നാണ് അമ്പാടി ഷാപ്പ്. ചങ്ങനാശ്ശേരി-ആലപ്പുഴ റൂട്ടിൽ സ്ഥിതി ചെയ്യുന്ന അമ്പാടി ഷാപ്പ് ചങ്ങനാശ്ശേരിക്കാരുടെയും ആലപ്പുഴക്കാരുടെയും പ്രിയപ്പെട്ട ഭക്ഷണ സ്ഥലമാണ്. ചങ്ങനാശ്ശേരിയിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഈ ഷാപ്പുള്ളത്.

മാപ്രാണം ഷാപ്പ്

മാപ്രാണം ഷാപ്പ്

തൃശൂർകാരുടെ പ്രിയപ്പെട്ട ഷാപ്പുകളിലൊന്നാണ് മാപ്രാണം ഷാപ്പ്. ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ തൃശൂർ റോഡിലാണ് മാപ്രാണം ഷാപ്പ് സ്ഥിതി ചെയ്യുന്നത്. കടൽ വിഭവങ്ങളാണ് ഇവിടുത്തെ സ്പെഷ്യൽ. മീൻ കറി, മീൻ പീര, ഞണ്ടിന്റെ വിവിധ രുചികൾ, തുടങ്ങിയവ ഇവിടെ ലഭിക്കും,.

തറവാട്, കുമരകം

തറവാട്, കുമരകം

കുമരകത്തെത്തുന്നവർക്ക് രുചിക്കുവാൻ പറ്റിയ ഏറ്റവും മികച്ച ഒരു രുചിയിടമാണ് തറവാട് ഷാപ്പ്. കുമരകത്തിന്റെ തനത് രുചികൾ ലഭിക്കുന്ന ഇവിടെ കൊതിയൂറൂന്ന ഒരു പിടി വിഭവങ്ങള്‍ തന്നെയുണ്ട്. കക്ക ഫ്രൈ, ഞണ്ട് കറി, കിളിമീൻ, പുഴമീൻ, കൊഞ്ച് കറി തുടങ്ങിയവയാണ് ഇവിടം നിന്നും കഴിക്കേണ്ടുന്ന വിഭവങ്ങൾ.

PC:P.syamlal

എലിപ്പന ഷാപ്പ് , ആലപ്പുഴ

എലിപ്പന ഷാപ്പ് , ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൂപ്പർ ഷാപ്പുകളിലൊന്നാണ് എലിപ്പന ഷാപ്പ്. ആലപ്പുഴയ്ക്കും മുഹമ്മയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ഷാപ്പ് താറാവ് കറിക്കാണ് പേരു കേട്ടിരിക്കുന്നത്. ആലപ്പുഴയുടെ തനത് രുചിയിൽ ലഭിക്കുന്ന താറാവ് കറിയാണ് ഇവിടേക്ക് ആളുകളെ കൊണ്ടെത്തിക്കുന്നത്.

കരിമ്പിൻകാലാ , കോട്ടയം

കരിമ്പിൻകാലാ , കോട്ടയം

കോട്ടയം രുചികളിൽ കള്ളും കപ്പയും ഒക്കെ ആസ്വദിക്കണമെങ്കിൽ പറ്റിയ ഇടമാണ് കരിമ്പിൻകാലാ.
കോട്ടയം-ചങ്ങനാശ്ശേരി റൂട്ടിൽ പള്ളം എന്ന സ്ഥലത്താണ് കരിമ്പിൻകാല് സ്ഥിതി ചെയ്യുന്നത്. 1958ൽ ആരംഭിച്ച ഈ ഷാപ്പ് ഇന്ന് കോട്ടയത്തെ അറിയപ്പെടുന്ന ഫാമിലി റെസ്റ്റോറന്റാണ്.

 നെട്ടൂർ ഷാപ്പ്

നെട്ടൂർ ഷാപ്പ്

എറണാകുളത്ത് കുടുംബത്തോടൊപ്പം പോയി വരാവുന്ന കിടിലൻ ഷാപ്പുകളുടെ ലിസ്റ്റിൽ പ്രശസ്തമായ ഒരു ഷാപ്പാണ് നെട്ടൂർ ഷാപ്പ്. വൈകുന്നേരങ്ങളില്‌ സമയം ചിലവഴിക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്നായ ഇവിടം കുടുംബങ്ങളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. ബീഫ് ലിവർ, മീൻ തലക്കറി, ഞണ്ട് ഫ്രൈ, ചെമ്മീൻ തുടങ്ങിയവയാണ് ഇവിടുകത്തെ പ്രഘാന വിഭവങ്ങൾ.

 കിളിക്കൂട് ഷാപ്പ് കുമരകം

കിളിക്കൂട് ഷാപ്പ് കുമരകം

കുമരകത്തിന്റെ നാടൻ രുചികൾ അറിയുവാൻ പറ്റിയ ഇടമാണ് കിളിക്കൂട് ഷാപ്പ്. താറാവ് ഫ്രൈയുടെ രുചിയിൽ ഏറെ പ്രശസ്തമാണ് ഇവിടം.

മങ്കൊമ്പ് ഷാപ്പ്

മങ്കൊമ്പ് ഷാപ്പ്

കള്ളിൻറെ സൂപ്പർ കോംബിനേഷനായ കപ്പയും മീനും കഴിക്കുവാന്‍ പറ്റിയ കിടിലൻ ഷാപ്പുകളിലൊന്നാണ് മങ്കൊമ്പ് ഷാപ്പ്. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ ഷാപ്പിൽ വ്യത്യസ്തങ്ങളായ കോംബിനേഷനുകൾ പരീക്ഷിക്കുവാനും അവസരമുണ്ട്. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രയിൽ മങ്കൊമ്പിൽ ഇറങ്ങാം

തട്ടേൽ ഷാപ്പ്, നീണ്ടൂർ

തട്ടേൽ ഷാപ്പ്, നീണ്ടൂർ

കോട്ടയത്തിൻറെ അസ്സൽ രുചികളുമായി സ‍ഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് മാഞ്ഞൂരിനടുത്തുള്ള തട്ടേൽ ഷാപ്പ്. പാടത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ കിടിലൻ ആംബിയർ അനുഭവിക്കുവാനാണ് കൂടുതലും ആളുകൾ എത്തുന്നത്. കോട്ടയം നീണ്ടൂർ റോഡിൽ മാഞ്ഞൂർ എന്ന സ്ഥലത്താണ് ഈ ഷാപ്പ് സ്ഥിതി ചെയ്യുന്നത്.

.വെള്ളിയാഴ്ചക്കാവ്, വർക്കല

.വെള്ളിയാഴ്ചക്കാവ്, വർക്കല

തിരുവനന്തപുരത്തെ പ്രശസ്തമായ ഷാപ്പുകളിലൊന്നാണ് വെള്ളിയാഴ്ചക്കാവ്. വർക്കല ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ഫാമിലി കള്ള് ഷാപ്പിൽ കുടുംബങ്ങളാണ് കൂടുതലായും എത്തുന്നത്. ബീച്ചിൽ എത്തുന്നവർക്ക് ഇവിടെ എത്തുവാൻ എളുപ്പമാണ്.

PC:Shashi Bellamkonda

 പിണറായി കള്ളുഷാപ്പ്, കണ്ണൂർ

പിണറായി കള്ളുഷാപ്പ്, കണ്ണൂർ

കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പ്രശസ്തമായ കള്ളു ഷാപ്പുകളിലൊന്നാണ് പിണറായി കള്ളുഷാപ്പ്.കണ്ടൽക്കായലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ഷാപ്പ് കണ്ണൂരിന്റെ നോൺ വെജ് രുചികൾക്കു പേരുകേട്ടതാണ്. കണ്ണൂർ സ്പെഷ്ൽ കല്ലുമ്മക്കായ, ഞണ്ട് തുടങ്ങിയവയാണ് ഇവിടുത്തെ സ്പെഷ്യൽ ഐറ്റംസ്.

PC:Vinay Kudithipudi f

പുഴയോരം കള്ളുഷാപ്പ്, രാമമംഗലം

പുഴയോരം കള്ളുഷാപ്പ്, രാമമംഗലം

ഒരു പക്കാ ന്യൂ ജെൻ കള്ളുഷാപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഇടമാണ് മൂവാറ്റുപുഴയാറിൻരെ തീരത്തായി സ്ഥിതി ചെയ്യുന്ന പുഴയോരം കള്ളുഷാപ്പ്. എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൻരെ കരയിൽ സ്ഥിതി ചെയ്യുന്ന ഷാപ്പാണിത്.

PC:Arayilpdas

 ആനിക്കാട് കള്ള്ഷാപ്പ്

ആനിക്കാട് കള്ള്ഷാപ്പ്

ഇടുക്കിയിലേക്ക് തൊടുപുഴ വഴി പോകുന്നവർക്ക് ഒന്നു ബ്രേക്കിട്ട് നിർത്തുവാൻ പറ്റിയ സ്ഥലമാണ് ആനിക്കാട് ഷാപ്പ്. കോട്ടയത്തിന്റെയുെ ഇടുക്കിയുടെയും എറണാകുളത്തിൻറെയും രുചികൾ സമ്മേളിക്കുന്ന ഇവിടം മൂവാറ്റുപുഴ-തൊടുപുഴ റൂട്ടിൽ ആനിക്കാട് എന്ന് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Arayilpdas

വേലൂർ ഷാപ്പ്, തൃശൂർ

വേലൂർ ഷാപ്പ്, തൃശൂർ

കള്ളിനൊപ്പം തൃശൂർ രുചികൾ കൂടി അകത്താക്കുവാൻ താല്പര്യമുള്ളവർക്ക് തേടിപ്പോകുവാൻ സാധിക്കുന്ന ഷാപ്പാണ് തൃശൂരിലെ വേലൂർ ഷാപ്പ്. സ്റ്റാര്‍ ഹോട്ടലിന്റെ സൗകര്യത്തിൽ നാടൻ രുചികൾ ലഭിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.മുയലും മട്ടനും പോർക്കും ബീഫുമെല്ലാം രുചിയോടെ ലഭിക്കുന്ന ഇവിടുത്തെ സ്പെഷ്യൽ വിഭവം കുടമ്പുളിയിട്ടുവെച്ച ചൂരക്കറിയാണ്.

ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ

കേരളത്തിലെ ലഡാക്കും മണാലിയും.. കേറി വാ മക്കളേ... ഇതാണ് സ്വര്‍ഗം!! കേരളത്തിലെ ലഡാക്കും മണാലിയും.. കേറി വാ മക്കളേ... ഇതാണ് സ്വര്‍ഗം!!

എജ്ജാതി ട്രക്കിങ്ങ് പോയിന്റ് മാഷേ.. ഒരിക്കലെങ്കിലും പോയില്ലേ നഷ്ടാണെന്ന് ഉറപ്പ്എജ്ജാതി ട്രക്കിങ്ങ് പോയിന്റ് മാഷേ.. ഒരിക്കലെങ്കിലും പോയില്ലേ നഷ്ടാണെന്ന് ഉറപ്പ്

Read more about: food alappuzha thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X