Search
  • Follow NativePlanet
Share
» »അനന്തപുരിയിലെ കഥ പറയുന്ന കൊട്ടാരങ്ങൾ!!

അനന്തപുരിയിലെ കഥ പറയുന്ന കൊട്ടാരങ്ങൾ!!

ചരിത്രത്തിലും വാസ്തുവിദ്യയിലും ഒക്കെ താല്പര്യമുള്ള ആളുകളെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ് ഇവിടുത്തെ കൊട്ടാരങ്ങൾ.

By Elizabath Joseph

തിരുവനന്തപുരം...കേരളത്തിന്റെ തലസ്ഥാനം എന്നതിനേക്കാളധികം ആളുകളെ ആകർഷിക്കുന്നത് ഇവിടുത്തെ വ്യത്യസ്തങ്ങളായ കാഴ്ചകളാണ്. വൈകുന്നേരങ്ങൾ ഫലപ്രദമായി ചിലവഴിക്കുവാൻ സാധിക്കുന്ന ബീച്ചുകളും കായൽ കാഴ്ചകളും തുരുത്തുകളും എല്ലാം ചേരുമ്പോൾ ഇവിടം ആർക്കും പ്രിയപ്പെട്ട ഒന്നായി മാറും. അതുപോലെ ചരിത്രത്തിലും വാസ്തുവിദ്യയിലും ഒക്കെ താല്പര്യമുള്ള ആളുകളെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ് ഇവിടുത്തെ കൊട്ടാരങ്ങൾ. കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ ചരിത്രത്തിൽ തന്നെ പ്രധാന്യമർഹിക്കുന്ന തിരുവനന്തപുരത്തെ കൊട്ടാരങ്ങൾ പരിചയപ്പെടാം...!!

കനകക്കുന്ന്

കനകക്കുന്ന്

തിരുവനന്തപുരത്തിന്റെ മുഖമുദ്ര എന്നുതന്നെ പറയാൻ സാധിക്കുന്ന ഇടമാണ് കനകക്കുന്ന് കൊട്ടാരം. ചരിത്രത്തിന്‍റെ ഒട്ടേറെ അധ്യായങ്ങൾക്ക് വിഷയമായ ഈ കൊട്ടാരം ശ്രീമൂലം തിരുന്നാൾ മഹാരാജാവാണ് നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കൊട്ടാരം അക്കാലത്തെ നിലനിൽക്കുന്ന സ്മാരകങ്ങളിലൊന്നാണ്.
നേപ്പിയർ മ്യൂസിയത്തിൽ നിന്നും ഏകദേശം 800 മീറ്റർ അകലത്തിലായി സ്ഥിതി ചെയ്യുന്ന കൊട്ടാരം സാംസ്കാരിക തിരുവനന്തപുരത്തിന്റെ മുഖമാണ്. ഒരു ഹെറിറ്റേജ് മോണ്യുമെന്റായാണ് ഇത് അറിയപ്പെടുന്നത്.

PC:Ranjithsiji

സംഗമ വേദി

സംഗമ വേദി

ഇന്ന് ഒരു കൊട്ടാരം എന്നതിൽ നിന്നും മാറി തിരുവനന്തപുരത്തെ കലാ സാംസ്കാരിക സദസ്സുകൾ നടക്കുന്ന ഒരു സംഗമ സ്ഥാനമായി ഇവിടം മാറിയിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓൾ ഇന്ത്യ ഡാൻസ് ഫെസ്റ്റിവൽ ഇവിടെയാണ് നടക്കാറുള്ളത്. കൂടാതെ ഇവിടുത്തെ മിക്ക സാംസ്കാരിക പരിപാടികളും ഇവിടെയാണ് നടക്കുന്നത്. നിശാഗന്ധി ഓപ്പൺ എയര്‍ ഓഡിറ്റോറിയവും സൂര്യകാന്തി ഓഡിറ്റോറിയവും ഇതിനകത്താണ് സ്ഥിതി ചെയ്യുന്നത്.

PC:Abhijith VG

കവടിയാർ

കവടിയാർ

1931 ൽ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ പണികഴിപ്പിച്ച കവടിയാർ കൊട്ടാരം തിരുവനന്തപുരത്തിന്റെ മറ്റൊരി അലങ്കാരമാണ്. വാസ്തു വിദ്യയ്ക്ക് ഏറെ പേരുകേട്ടിരിക്കുന്ന ഈ കൊട്ടാരത്തിനകത്ത് 150 ൽ അധികം മുറികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. തന്‌റെ അനുജത്തിയായ കാർത്തിക തിരുന്നാള്‍ ലക്ഷ്മി ഭായിയുടെയും ലെഫ്റ്റനന്റ് കേണൽ ഗോദവർമ്മ രാജയുടെയും വിവാഹത്തിന്റെ ഭാഗമായാണ് കൊട്ടാരം മഹാരാജാവ് പണി കഴിപ്പിക്കുന്നത്. സേതു പാർവ്വി ഭായിടുടെ മകനായ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ എന്നതിനാൽ കൊട്ടാരം ഇവരുടെ രണ്ടു പേരുടെയും പിൻഗാമികൾക്കാണ് അവകാശപ്പെട്ടിരിക്കുന്നത്. രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തുക്കളുടെ പരിധിയിൽ വരുന്നതിനാൽ ഇവിടേക്ക് അങ്ങനെ പ്രവേശനം ലഭിക്കുകയില്ല.

PC:Manu rocks

പുത്തൻമാളിക കൊട്ടാരം

പുത്തൻമാളിക കൊട്ടാരം

കുതിര മാളിക എന്നറിയപ്പെടുന്ന പുത്തൻമാളിക കൊട്ടാരം പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. 1840 കളിൽ കേരളീയ വാസ്തു ശൈലിയിൽ സ്വാതി തിരുന്നാളാണ് ഈ കൊട്ടാരം നിർമ്മിച്ചത്. 22 ഏക്കർ സ്ഥലത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിനു കുതിര മാളിക എന്ന പേരു കിട്ടിയതിനു പിന്നിൽ ഒരു കഥയുണ്ട്. കൊട്ടാരത്തിന്റെ മുകളിലെത്തെ നിലയിൽ പുറമേ 122 കുതിരകളെ തടിയിൽ കൊത്തിവെച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇവിടം കുതിര മാളിക എന്നറിയപ്പെടുന്നത്.

PC:Bornav27may

പുത്തൻമാളികയും പത്മനാഭ സ്വാമി ക്ഷേത്രവും

പുത്തൻമാളികയും പത്മനാഭ സ്വാമി ക്ഷേത്രവും

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മനോഹരമായ കാഴ്ച ലഭിക്കുന്ന കൊട്ടാരമാണിത്. ഇവിടെ നിന്ന് സ്വാമിയ ദർശിച്ചു കൊണ്ടായിരുന്നുവത്രെ സ്വാതി തിരുന്നാൾ തന്റെ കീർത്തനങ്ങളും കൃതികളും ഒക്കെ എഴുതിയിരുന്നത്.
തടിയിൽ തീർത്ത കഥകളി രൂപങ്ങൾ, 24 ആനകളുടെ കൊമ്പിൽ തീർത്ത സിംഹാസനം, ക്രിസ്റ്റലിൽ തീർത്ത മറ്റൊരു സിംഹാസനം, പെയിന്‍റിംഗുകൾ, ചിത്രപ്പണികൾ ഒക്കെ കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണാൻ സാധിക്കും.

PC:Kerala Tourism

സ്വാതി സംഗീതോത്സവം

സ്വാതി സംഗീതോത്സവം

സ്വാതി തിരുന്നാൾ മഹാരാജാവിന്റെ സ്മരണയ്ക്കായി നടത്തുന്ന സ്വാതി സംഗീതോത്സവം ഇവിടുത്തെ പ്രധാന പരിപാടികളിൽ ഒന്നാണ്. എല്ലാ വർഷവും ജനുവരി ആറു മുതൽ 12 വരെ കൊട്ടാരത്തിന്റെ അങ്കണത്തിൽ വെച്ചാണ് ഇത് നടക്കുന്നത്. പ്രശസ്തരായ സംഗീതജ്ഞർ ഇതിൽ പങ്കെടുക്കാറുണ്ട്.

PC:Chandrapaadam

കോയിക്കൽ കൊട്ടാരം

കോയിക്കൽ കൊട്ടാരം

1670 കളില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം വേണാട് രാജവംശത്തിന്റെ ഏറ്റവും പഴക്കമുള്ള കൊട്ടാരങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. അക്കാലത്ത് വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മ റാണിയുടെ കൊട്ടാരമാണിതെന്നു കരുതപ്പെടുന്നു. മുകിലന്‍ എന്നു പേരായ ഒരു പോരാളി അവിടെ തമ്പടിക്കുകയും റാണിക്ക് തിരുവനന്തപുരം വിട്ട് രക്ഷപെടേണ്ടിയും വന്നുവത്രെ. അങ്ങനെ നെടുമങ്ങാട് നിലുറപ്പിച്ചപ്പോള്‍ അവിടെ പണിത കൊട്ടാരമാണ് കോയിക്കല്‍ കൊട്ടാരമെന്ന് അറിയപ്പെടുന്നത്. കേരളീയ വാസ്തുവിദ്യയുടെ അക്കാലത്തെ എല്ലാ സവിശേഷതകളും ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഇതിനെ നാലുകെട്ടിന്റെ ആകൃതിയില്‍ ചെരിഞ്ഞ മേല്‍ക്കൂരയും അതിനെ താങ്ങുന്ന ഒറ്റത്തൂണും ചേര്‍ന്ന് വ്യത്യസ്തമാക്കുന്നു. കേരള സര്‍ക്കാരിന്റെ കീഴില്‍ ചരിത്ര സംരക്ഷിത സ്മാരകമായി സംരക്ഷിക്കുന്ന കോയിക്കല്‍ കൊട്ടാരത്തില്‍ ഒരു ഫോക്ലോര്‍ മ്യൂസിയവും പുരാതനമായ നാണയങ്ങളുടെ ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്
തിരുവനന്തപുരത്തെ നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 16 കിലോമീറ്റര്‍ ദൂരമാണ് കൊട്ടാരത്തിലേക്കുള്ളത്.

അനന്തപത്മനാഭനെ കാണാൻ നൂറുണ്ട് കാരണങ്ങൾഅനന്തപത്മനാഭനെ കാണാൻ നൂറുണ്ട് കാരണങ്ങൾ

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!

PC: Kerala Tourism

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X