Search
  • Follow NativePlanet
Share
» »തമിഴ്‌നാട്ടിലെ കാവേരി തീരങ്ങള്‍

തമിഴ്‌നാട്ടിലെ കാവേരി തീരങ്ങള്‍

By Maneesh

കര്‍ണാടകയിലെ കുടക് മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന കാവേരി നദി മേക്കേദട്ടുവിന് 30 കിലോമീറ്റര്‍ അകലെയായാണ് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഹൊഗനക്കല്‍ എന്ന സുന്ദരമായ വെള്ളച്ചാട്ടം സൃഷ്ടിച്ചതിന് ശേഷം മുന്നോട്ട് പടര്‍ന്ന് ഒഴുകുകയാണ്.

ഹോട്ടൽ, ഫ്ലൈറ്റ് ബുക്കിംഗിൽ 50% ലാഭം നേടൂ

തമിഴ്നാട്ടിൽ കാവേരി നദി നിരവധിപേരുകളിലാണ് അറിയപ്പെടുന്നത് അതിൽ ഒന്നാണ് പൊന്നി. കാവേരി നദി സമൃദ്ധമാക്കുന്നത് തമിഴ്നാട്ടിലെ കൃഷിമാത്രമല്ല മറി തമിഴ്നാടിന്റെ സാംസ്കാരിക കലാപാരമ്പര്യത്തി‌ൽ ഈ നദിക്ക് മികച്ച സ്ഥാനമുണ്ട്. തമിഴ്നാട്ടിലെത്തുന്ന കാവേരി നദി വിശാലമായി പരന്ന് ശാന്തമായാണ് ഒഴുകുന്നത്.

കാവേരി സുന്ദരമാക്കിയ കന്നഡനാടുകള്‍കാവേരി സുന്ദരമാക്കിയ കന്നഡനാടുകള്‍

കാവേരി നദിക്ക് കുറുകേ തമിഴ്‌നാട്ടിൽ നിരവധി ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് മേട്ടൂർ ഡാം. 64 മീറ്റർ ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള ഈ ഡാ‌മിന് 1590 മീറ്റർ നീളമുണ്ട്. തുടർന്ന് കാവേരി നദി തമിഴ്നാട്ടിലെ ഭവാനി നദിയുമായി സംഗമിക്കുന്നു. ഈറോഡിൽ കാവേരി എത്തുമ്പേഴുക്കും നോയ്യിൽ , അമരാവതി എന്നീ നദികളും കാവേരിയോടൊപ്പം ചേരും.

തഞ്ചാവൂരിന് സമീപം താരംഗംബാഡിക്ക് കിഴക്കായി പൂമ്പുഹാറിൽ വച്ചാണ് കാവേരി നദി ബംഗാൾ ഉൾക്കടലിൽ ലയിച്ച് ചേരുന്നത്.

കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം

ചെന്നൈ ഹോട്ടലുകളിലെ തകർപ്പൻ ഡീലുകൾ പരിശോധിക്കാം

ഹൊഗനക്കൽ

ഹൊഗനക്കൽ

കാവേരി നദിയുടെ തീരത്തുള്ള ഒരു ചെറിയഗ്രാമമാണ് ഹൊഗനക്കല്‍. കന്നട വാക്കുകളായ ഹൊഗെ (പുക എന്നര്‍ത്ഥം), കല്‍ (പാറ എന്നര്‍ത്ഥം) എന്നീ വാക്കുകളില്‍ നിന്നാണ് ഹൊഗെനക്കല്‍ എന്ന പേര് വന്നത്. ഹൊഗനക്കല്‍ എന്നതിനര്‍ത്ഥം പുകമൂടിയ പാറക്കൂട്ടം എന്നാണ്. കൂടുതൽ വായിക്കാം

Photo Courtesy: ezhuttukari

മേട്ടൂർ ഡാം

മേട്ടൂർ ഡാം

തമിഴ്നാട്ടിലെ ഏറ്റവും വലിയ ഡാമുകളിലൊന്നാണ് കാവേരി നദിക്ക് കുറുകെ നിർമ്മിച്ച മേട്ടൂര്‍ ഡാം. ധര്‍മ്മപുരി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ ഒരു മലയിടുക്കിലാണ് ഈ അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലെ വൈദ്യുതി വിതരണം ഏറിയപങ്കും ഇവിടെ നിന്നാണ്. ഡാം മാത്രമല്ല മേട്ടൂരിന്‍റെ മതപരമായ പ്രധാന്യവും എടുത്ത് പറയേണ്ടതാണ്. തമിഴ്നാടിന്‍റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് ബസ് സര്‍വ്വീസും, ടാക്സികളും ലഭിക്കും.
Photo Courtesy: Praveen Kumar

ഭവാനി

ഭവാനി

ഭവാനി നദി കാവേരി നദിയിൽ സംഗമിക്കുന്ന സ്ഥലമാണ് ഭവാനി. തമിഴ്നാട്ടിലെ ഈ റോഡ് ജില്ലയിലാണ് ഭവാനി സ്ഥിതി ചെയ്യുന്നത്. ഈ റോഡ് നഗരത്തിന് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഭവാനിയിലേക്ക് കോയമ്പത്തൂരിൽ നിന്ന് 107 കിലോമീറ്റർ ഉണ്ട്.

Photo Courtesy: Rsrikanth05

പള്ളിപാളയം

പള്ളിപാളയം

കാവേരി നദി ഒഴുകുന്ന തമിഴ്നാട്ടിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് പള്ളിപാളയം. തമിഴ് നാട്ടിലെ നാമക്കൽ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mr.S.Koilraj

ഈറോഡ്

ഈറോഡ്

കാവേരി നദി ഒഴുകുന്ന തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ഒരു പട്ടണമാണ് ഈ റോഡ്. ചെന്നൈയിൽ നിന്ന് 400 കിലോമീറ്ററും കോയമ്പത്തൂരിൽ നിന്ന് 80 കിലോമീറ്ററും അകലെയാണ് ഈറോഡ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Kamal Chid at the wikipedia

കൊടുമുടി

കൊടുമുടി

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ചെറിയ ഒരു പട്ടണമാണ് കൊടുമുടി. കൈലാസത്തിന്റെ ഒരു ഭാഗമാണ് ഇതെന്ന് കരുതുന്നവർ ധാരളമുണ്ട്. കാവേരി നദി ഒഴുകുന്നത് ഇതിലൂടെയാണ്.

Photo Courtesy: Bsk77

വേലൂർ

വേലൂർ

പ്രശസ്തമായ വാരണാസി കന്യാകുമാരി ദേശീയപാത കടന്നുപോകുന്നത് തമിഴ്നാട്ടിലെ നാമക്കൾ ജില്ലയിലുള്ള വേലൂരിലൂടെയാണ്. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് വേലൂർ.

Photo Courtesy: Portvp

ട്രിച്ചി

ട്രിച്ചി

കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ട്രിച്ചി അല്ലെങ്കില്‍ തിരുച്ചിറപ്പള്ളി തമിഴ്നാട്ടിലെ പ്രധാന വ്യവസായ നഗരങ്ങളില്‍ ഒന്നാണ്. ജില്ലാ ആസ്ഥാനം കൂടിയായ ഇവിടം തമിഴ്നാട്ടിലെ നാലാമത്തെ വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൂടിയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. പൈതൃകത്തിനൊപ്പം ആധുനികതയും ഇഴചേരുന്ന കാഴ്ചകളാണ് നഗരം സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. കൂടുതൽ വായിക്കാം

Photo Courtesy: Railwayliker
ശ്രീരംഗം

ശ്രീരംഗം

തെന്നിന്ത്യന്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ് ശ്രീരംഗം. തിരുച്ചിറപ്പള്ളിയോട് ചേര്‍ന്നാണ്‌ ശ്രീരംഗം സ്ഥിതിചെയ്യുന്നത്. പുരാണകാലത്ത് വെള്ളിത്തിരുമുത്തു ഗ്രാമം എന്നായിരുന്നു ശ്രീരംഗത്തിന്റെ പേര്. തമിഴില്‍ തിരുവാരംഗം എന്നും ഇവിടെ അറിയപ്പെടുന്നു. കാവേരി നദിയുടെയും പോഷകനദിയായ കൊല്ലിടത്തിനും ഇടയിലായാണ് ശ്രീരംഗം. കൂടുതൽ വായിക്കാം

Photo Courtesy: Planemad

തിരുവയ്യാർ

തിരുവയ്യാർ

തഞ്ചാവൂരിന് 13 കിലോമീറ്റർ അകലെയായി കാവേരി നദിയുടെ തീരത്തായാണ് തിരുവയ്യാർ സ്ഥിതി ചെയ്യുന്നത്. പ്രശസ്ത കർണാടിക് സംഗീതജ്ഞനായ ത്യാഗരാജ സ്വാമികളുടെ ജന്മസ്ഥലമാണ് തിരുവയ്യാർ.

Photo Courtesy: Vadakkan

തഞ്ചാവൂർ

തഞ്ചാവൂർ

കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് തഞ്ചാവൂർ. വര്‍ഷന്തോറും ആയിരക്കണക്കിന്‌ വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും ആണ്‌ തഞ്ചാവൂരിലേക്ക്‌ എത്തുന്നത്‌. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്നവരെ ഒരുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ഇപ്പോഴും നിലനില്‍ക്കാന്‍ തഞ്ചാവൂരിന്‌ കഴിയുന്നുണ്ട്‌. കൂടുതൽ വായിക്കാം

Photo Courtesy: Bernard Gagnon

സ്വാമിമലൈ

സ്വാമിമലൈ

തഞ്ചാവൂർ ജില്ലയിൽ കുംഭകോണത്തിന് സമീപത്തയിൽ കാവേരി നദിയുടെ തീരത്താണ് സ്വാമിമലൈ സ്ഥിതി ചെയ്യുന്നത്. മുരുകന്റെ ആറുപടൈവീടുകളിൽ ഒന്നാണ് ഈ സ്ഥലം. കൂടുതൽ വായിക്കാം

Photo Courtesy:Rsmn

കുംഭകോണം

കുംഭകോണം

സമാന്തരമായി ഒഴുകുന്ന രണ്ട് നദികള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു തമിഴ്പട്ടണമാണ് കുംഭകോണം. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് ഈ ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. കംഭകോണത്തിന്റെ വടക്കുഭാഗത്തുകൂടി കാവേരിയും തെക്കുഭാഗത്തുകൂടി അര്‍സലര്‍ നദിയുമാണ് ഒഴുകുന്നത്. കൂടുതൽ വായിക്കാം

Photo Courtesy:Ravichandar84

മയിലാടുതുറൈ

മയിലാടുതുറൈ

പേരുകേള്‍ക്കുമ്പോള്‍ത്തന്നെ ഒന്നു കണ്ടാല്‍ കൊള്ളാമെന്ന് തോന്നിപ്പിയ്ക്കാനുള്ള കഴിവുണ്ട് തമിഴ്‌നാട്ടിലെ മയിലാടുതുറൈയ്ക്ക്. മയിലും നൃത്തവും നഗരവും പേരില്‍ സൂക്ഷിച്ചിരിക്കുന്ന മയിലാടുതുറ ഭക്തിയുടെയും ചരിത്രത്തിന്റെ കേന്ദ്രമാണ്. പാര്‍വ്വതി ഒരു ശാപമേറ്റ് മയിലിന്റെ രൂപത്തിലാവുകയും പരമശിവനെ ആരാധിയ്ക്കുകയും ചെയ്ത സ്ഥലമാണത്രേ മയിലാടുതുറ. കൂടുതൽ വായിക്കാം

Photo Courtesy:Ravichandar84

പൂമ്പുഹാർ

പൂമ്പുഹാർ

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള ഒരു പട്ടണമാണ്‌ പൂമ്പുഹാര്‍. പുഹാര്‍ എന്ന പേരിലും ഇവിടം അറിയപ്പെടുന്നു. പുരാതനകാലത്ത്‌ കാവേരി പുഹം പട്ടിനം എന്ന്‌ അറിയപ്പെട്ടിരുന്ന തിരക്കേറിയ ഒരു തുറമുഖം ഇവിടെ ഉണ്ടായിരുന്നു. തമിഴ്‌നാട്‌ ഭരിച്ചിരുന്ന ചോള രാജവംശത്തിന്റെ താത്‌ക്കാലിക തലസ്ഥാനമെന്ന ഖ്യാതിയും പൂമ്പുഹാറിനുണ്ട്‌. കാവേരി നദി കടലില്‍ ചേരുന്നത്‌ പൂമ്പുഹാറിന്‌ സമീപത്ത്‌ വച്ചാണ്‌. കൂടുതൽ വായിക്കാം

Photo Courtesy: Kasiarunachalam

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X