Search
  • Follow NativePlanet
Share
» »പേടിപ്പിക്കില്ല...പക്ഷേ അമ്പരപ്പിക്കും ഈ ടണലുകളുടെ കഥ!

പേടിപ്പിക്കില്ല...പക്ഷേ അമ്പരപ്പിക്കും ഈ ടണലുകളുടെ കഥ!

യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടന്നായിരിക്കും ഇരുട്ടിലേക്ക് കയറുന്നത്...എന്താണ് സംഗതിയെന്ന് ആലോചിച്ച് തീരുമ്പോഴേയ്ക്കും വെളിച്ചം വന്നിട്ടുണ്ടായിരിക്കും.... റെയില്‍വേയിലേയും റോഡിലെയും തുരങ്കങ്ങളെന്നു പറഞ്ഞാൽ മിക്കവർക്കും പ്രത്യേകിച്ച് കേരളത്തിൽ അധികം യാത്ര നടത്തിയിട്ടുള്ളവർക്ക് ഓർമ്മയിൽ വരിക ഇങ്ങനെയൊക്കെയായിരിക്കും. എന്നാൽ കിലോമീറ്ററുകളോളം ദൂരത്തിൽ തുരങ്കത്തിനുള്ളിലൂടെ യാത്ര സാധ്യമാക്കുന്ന ഒരുപാടിടങ്ങൾ വേറെയുമുണ്ട്. പേടിപ്പിക്കില്ലെങ്കിലും തീർത്തും വ്യത്യസ്ഥമായ അനുഭവം നല്കുന്ന ഇത്തരത്തിലുള്ള കുറച്ചിടങ്ങൾ ഏതൊക്കെയാണെന്നു നോക്കാം...

പിർ പഞ്ചാൽ ടണല്‍

പിർ പഞ്ചാൽ ടണല്‍

സാഹസികതയും അല്പം പേടി‌ച്ചാലും കുഴപ്പമില്ലെന്നു കരുതുന്നവർക്കും പോയികാണുവാൻ പറ്റിയ ഇടമാണ് പിർ പിഞ്ചാൽ ടണൽ.
ഇന്ത്യയിലെ ഭൂഗർഭ ടണലുകളെക്കുറിച്ച് പറയുമ്പോൾ ഏറ്റവുമാദ്യം പറയേണ്ട ഒന്നാണ് പിർ പഞ്ചാൽ ടണല്‍. ബനിഹൽ റെയിൽവേ തുരങ്കമെന്നും പിർ പിഞ്ചാൽ ടണലിനു പേരുണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ടണൽ മാത്രമല്ല, ഏഷ്യയിലെ തന്ന രണ്ടാമത്തെ നീളം
ഉദ്ദംപൂർ ബാരാമുള്ള റെയിൽ ലിങ്ക് വഴിയാണ് ഈ പാത കടന്നു പോകുന്നത് 11.902 കിലോമീറ്റർ ദൂരവും ഈ തുരങ്ക പാതയ്ക്കുണ്ട്. ഹിമാലയത്തിലെ പിർ പിഞ്ചാൽ റേഞ്ചിന്‍റെ ഭാഗമാണിത്.

Pc:Michael Petersen

കർബുഡ് ടണൽ

കർബുഡ് ടണൽ

എൻജിനീയറിംഗ് മേഖലയിലും നിർമ്മാണ പ്രവർത്തനങ്ങളിലും നമ്മുടെ രാജ്യത്തിന്‍റെ മേന്മയെ എടുത്തു കാണിക്കുന്ന താണ് കർബുഡ് ‌ടണൽ. പിർ പഞ്ചാൽ വരുന്നതിനു മുൻപ് ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയിൽ ടണൽ കൂടിയായിരുന്നു ഇത്. മഹാരാഷ്ട്രയിലെ രത്നഗിരിയി വഴി കടന്ന പോകുന്ന കൊങ്കൺ റെയിൽവേയുടെ ഭാഗമാണത്. കൊങ്കൺ റെയിൽവേയിലെ ഏറ്റലും നീളം കൂടിയ ഈ ടണൽ ഉക്ഷി, ഭോക്കെ റെയിൽവേ സ്റ്റേഷനുകൾക്കിടയിലായാണ് സ്ഥിതി ചെയ്യുന്നത്.

നതുവാദി‌ ടണൽ

നതുവാദി‌ ടണൽ

കൊങ്കൺ റെയിൽവേയുടെ കീഴിൽ വരുന്ന നതുവാദി ടണലാണ് ലിസ്റ്റിലെ അടുത്ത ടണൽ. കൊങ്കൺ റെയിൽവേയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽ ടണലും ഇത് തന്നെയാണ്. കാരന്‍‍‍‍‍‍‍‍‍‍ഞ്ചാടി-ദിവാൻ കവാതി എന്നീ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ഈ ടണൽ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റെയില്റൂട്ടുകളിലൊന്നായ കൊങ്കൺ റെയിൽവേയു‌‌ടെ ഭാഗം കൂടിയാണിത്.

ടൈക്ക് ടണൽ

ടൈക്ക് ടണൽ

പശ്ചിമഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധ ടണലാണ് ‌ടൈക്ക് ടണൽ. നാലു കിലോമീറ്റര്‍ ദൈർഘ്യമുള്ള ഈ ടണൽ മഹാരാഷ്ട്രയിലെ രത്നഗിരിക്കും നിവാസാറിനും ഇടയിലായാണുള്ളത്. മഹാരാഷ്‌ട്രയിലെ ഏറ്റവും മനോഹരമായ തുറമുഖ നഗരങ്ങളിലൊന്നു കൂടിയാണ് രത്നഗിരി. സഹ്യാദ്രി കാഴ്ചകളും മാമ്പഴത്തോ‌‌ട്ടങ്ങളും പച്ചപ്പുമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.

ബെർദേവാഡി ടണൽ

ബെർദേവാഡി ടണൽ

കൊങ്കൺ റൂട്ടിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും പ്രസിദ്ധവുമായ ടണലുകൾ മിക്കവയും സ്ഥിതി ചെയ്യുന്നത്. ആ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് ബെർദേവാഡി ‌ടണല്‍. അടവാലിക്കും വിലാവാഡേയ്ക്കും ഇടയിലായാണ് ഈ ടണലുള്ളത്. നാലു കിലോമീറ്റർ ദൂരമാണ് ഈ ‌ടണലിനുള്ളത്.

റോത്താങ് ‌ടണൽ

റോത്താങ് ‌ടണൽ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ടണലാണ് പിർ പഞ്ചാൽ നിരയു‌‌‌ടെ ഒരു ഭാഗത്തുള്ള റോ്തതാങ് ടണൽ. ഹിമാചൽ പ്രദേശിൽ ലേ-മണാലി ഹൈവേയിലാണ് ഇതുള്ളത്, 8.8 കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഈ ടണൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റോഡ് ടണൽ കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും 3978 മീറ്റർ ഉയരത്തിലാണ് ഈ ടണലുള്ളത്.

ഘാട്ട് കി ഗുനി ‌ടണൽ

ഘാട്ട് കി ഗുനി ‌ടണൽ

ജയ്പൂരിലാണ് ഘാട്ട് കി ഗുനി ‌ടണൽ സ്ഥിതി ചെയ്യുന്നത്. ജയ്പൂർ-ആഗ്ര ഹൈവേയിൽ 2.8 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ആ ടണൽ ജയ്പൂരിനെയും ആഗ്രയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മറ്റൊരു വഴി കൂടിയാണ്.

ജവഹർ ടണൽ

ജവഹർ ടണൽ

ബാനിഹാൽ ‌ടണൽ എന്നും പേരുള്ള ജവഹര്‍ ടണൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മറ്റൊരു ടണലാണ്, ബാനിഹാൽ പാസിനോ‌ട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ടണൽ ബാനിഹാലിനും ക്വാസിഗുണ്ടിനും ഇടയിലായാണുള്ളത്. ജമ്മു- ശ്രീനഗർ ദേശീയ പാതിയിൽ ജമ്മുവിനെ കാശ്മീർ വാലിയുമായി ഈ ടണൽ ബന്ധിപ്പിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 2194 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. നവീകരിച്ചതിനു ശേഷം ടെമ്പറേച്ചർ സെൻസർ, സിസി‌ടിവി, വെന്‍റിലേഷൻ, എമർജന്‍സി എക്സിറ്റ് എന്നിവയും ഇവി‌‌ടെ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ അവസാന ഗ്രാമത്തിലെ മലമ്പാതയിലേക്കൊരു യാത്രഇന്ത്യയിലെ അവസാന ഗ്രാമത്തിലെ മലമ്പാതയിലേക്കൊരു യാത്ര

എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!

Read more about: road train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X