Search
  • Follow NativePlanet
Share
» »കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനുകള്‍

കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനുകള്‍

സിനിമാക്കാര്‍ തേടിയെത്തുന്ന കേരളത്തിലെ കൊതിപ്പിക്കുന്ന ലൊക്കേഷനുകള്‍

By Elizabath

കോളിവുഡിനും മോളിവുഡിനും മാത്രമല്ല, അങ്ങ് ബോളിവുഡില്‍ വരെ കേരളത്തിനാരാധകരുണ്ടത്രെ..കാരണം എന്താണന്നറിയുമോ...ദൈവത്തിന്റെ സ്വന്തം നാടിന്റെ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചകളാണ് സിനിമാക്കാര്‍ക്കിടയില്‍ കേരളത്തെ ഉയര്‍ത്തിനിര്‍ത്തുന്നത്. കേരളത്തില്‍ ഒരുസീനെങ്കിലും ചിത്രീകരിക്കാത്ത അന്യഭാഷാ സിനിമകള്‍ ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
സിനിമാക്കാര്‍ തേടിയെത്തുന്ന കേരളത്തിലെ കൊതിപ്പിക്കുന്ന ലൊക്കേഷനുകള്‍...

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

കേരളത്തില്‍ ഏറ്റവുമധികം സിനിമകളില്‍ തലകാണിച്ചിട്ടുള്ള സ്ഥലമാണ് ഫോര്‍ട്ട് കൊച്ചി. പൗരാണികതയും ആധുനികതയും ഒരുപോലെ ചേര്‍ന്നു നില്‍ക്കുന്ന ഇവിടം വിനോദ സഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണ്.
ചീനവലകളും കായലും പുരാതനമായ കെട്ടിടങ്ങളും ദ്വീപുമൊക്കെയാണ് കൊച്ചിടെ കൊച്ചിയാക്കുന്നത്.

PC:Shinu Scaria

അതിരപ്പള്ളി

അതിരപ്പള്ളി

അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ പ്രശസ്തമായ ഷൂട്ടിങ് ലൊക്കേഷനാണ് തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം. കാടിന്റെ വന്യതയും വെള്ളച്ചാട്ടത്തിന്‍രെ ഭീകരതയും ഒന്നിച്ചു തേരുന്ന ഇവിടം മലയാള സിനിമകളുടെ ഇഷ്ടസങ്കേതം കൂടിയാണ്.

PC:Souradeep Ghosh

മണിരത്‌നം പ്രശസ്തമാക്കിയ അതിരപ്പള്ളി

മണിരത്‌നം പ്രശസ്തമാക്കിയ അതിരപ്പള്ളി

അതിരപ്പള്ളിയെ ലോകമറിയുന്ന വിധത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് മണിരത്‌നമാണ്. അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രമായ രാവണിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വെച്ചാണ് ഷൂട്ട് ചെയ്തത്.

PC:Rites1994

മൂന്നാര്‍

മൂന്നാര്‍

പ്രണയരംഗങ്ങള്‍ ഇത്രയധികം ഷൂട്ട് ചെയ്തിട്ടുള്ള മറ്റൊരു സ്ഥലം കേരളത്തില്‍ കാണില്ല. മൂന്നാറിന്റെ ഭംഗി കാഴ്ചക്കാരിലെത്തിച്ചത് കേരളത്തിലെ സിനിമാക്കാരാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളും പൗരാണിക കെട്ടിടങ്ങളും പുല്‍മേടുകളും ഒക്കെ

PC:Bimal K C

 തേക്കടി

തേക്കടി

തേക്കടി തടാകത്തിലൂടെ നായികനും നായികയും പെഡല്‍ ബോട്ട് ചവിട്ടി നീങ്ങുന്നത് ഒരു കാലത്തെ മലയാള സിനിമയുടെ അവിഭാജ്യമായ സീനുകളില്‍ ഒന്നായിരുന്നു. മണി രത്‌നത്തിന്റെ ദില്‍ സേയിലും തേക്കടി തടാകത്തെ കാണാം.

PC:Kerala Tourism Official Site

ബേക്കല്‍ ഫോര്‍ട്ട്

ബേക്കല്‍ ഫോര്‍ട്ട്

മണിരത്‌നം ചിത്രമായ ബോംബെയിലെ ഉയിരേ എന്ന ഗാനം ഓര്‍ക്കാത്തവരായി ആരും കാണില്ല. കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ ഫോര്‍ട്ടിലാണ് ഈ ഗാനം ചിത്രീകരിച്ചത്. കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും ബേക്കല്‍ കോട്ട പ്രത്യക്ഷപ്പെടുന്നുണ്ട്.

PC: Renjithks

കുമരകം

കുമരകം

കുമരകം കായലും നല്ല കള്ളുഷാപ്പും കപ്പയും ഒക്കെ വരുന്ന സീന്‍ കാണുമ്പോഴേ ഉറപ്പിച്ചോ...അത് കുമരകമാണെന്ന്. കേരളത്തിന്റെ തനതായ കാഴ്ചകള്‍ കാണിക്കുമ്പോള്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് കുമരകം.

PC:ulfis

വാഗമണ്‍

വാഗമണ്‍

ഇയ്യോബിന്റെ പുസ്തകവും നസ്രാണിയുമെല്ലാം ചിത്രീകരിച്ച സ്ഥലം ഓര്‍മ്മയുണ്ടോ? ഇടുക്കിയിലെ മിടുക്കിയായ സ്ഥലങ്ങളിലൊന്നാണ് വാഗമണ്‍. പുല്‍മേടുകളും കിഴക്കാംതൂക്കായ കുന്നുകളും പൈന്‍മരക്കാടും ഒക്കെ ചേരുന്ന ഇവിടം മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത സ്ഥലങ്ങളിലൊന്നാണ്.

PC:Jan J George

ബോള്‍ഗാട്ടി പാലസ്

ബോള്‍ഗാട്ടി പാലസ്

കൊച്ചിയുടെ അഭിമാനം എന്നറിയപ്പെടുന്ന ബോള്‍ഗാട്ടി പാലസ് ഒരിക്കല്‍ ഡച്ചുകാരുടെ കൊട്ടാരമായിരുന്നു. പിന്നീട് പുതുക്കി ഒരു ഹെറിറ്റേജ് റിസോര്‍ട്ടാക്കിയ ഇവിടം ഇന്ന് സിനിമാ രംഗത്ത് തിരക്കേറിയ ലൊക്കേഷനാണ്.

PC: Challiyan

വരിക്കാശ്ശേരി മന

വരിക്കാശ്ശേരി മന

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നമ്പൂതിരി ഇല്ലങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന വരിക്കാശ്ശേരി മന. ഒരു കാലത്ത് വരിക്കാശ്ശേരി മന കടന്നുവരാത്ത മലയാളം സിനിമകള്‍ ഇല്ലായിരുന്നു എന്നു പറയാം. ഇപ്പോള്‍ കല്യാണ ആല്‍ബങ്ങള്‍ ചിത്രീകരിക്കുന്ന പ്രദാന സ്ഥലങ്ങളിലൊന്നാണിത്. കേരളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ലൊക്കേഷന്‍ കൂടിയാണിത്.

PC:Krishnan Varikkasseri

പദ്മനാഭപുരം കൊട്ടാരം

പദ്മനാഭപുരം കൊട്ടാരം

മണിച്ചിത്രത്താഴില്‍ കണ്ട വീട് ഓര്‍മ്മയില്ലാത്തവരായി ആരും കാണില്ല. കേരള വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ കൊട്ടാരം കന്യാകുമാരിയിലെ കക്കലയിലാണ് സ്ഥിതി ചെയ്യുന്നത്.
പൂക്കള്‍ കൊത്തിയ പൂമുഖവും കുതിരക്കാരന്‍ വിളക്കും മണിമാളികയും മന്ത്രശാലയുമെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരംകേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

PC: Nicholas.iyadurai

 തൊടുപുഴ

തൊടുപുഴ

കേരളത്തിന്റെ ഹോളിവുഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് തൊടുപുഴ. വെള്ളച്ചാട്ടങ്ങളും അണക്കെട്ടും കാടും പ്രകൃതി രമണീയമായ കാഴ്ചകളും ക്ഷേത്രങ്ങളിം കുന്നും ഒക്കെ കൂടിയഇ ഇവിടെ മിക്കവാറും ദിവസങ്ങളില്‍ സിനിമാ ഷൂട്ടിങ്ങ് ഉണ്ടാവാറുണ്ട്. മലയാലം സിനിമയുടെ ഏറ്റവും പ്രശസ്തവും ജനപ്രീതിയുള്ളതുമായ ഷൂട്ടിങ്ങ് ലൊക്കേഷനാണിത്.

PC: Challiyan a

ആലപ്പുഴ

ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ മിക്കവാറും സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷനാണ്. ആലപ്പുഴയുടെ ഗ്രാമീണഭംഗി അതേപോലെ ഒപ്പിയെടുത്ത ഒരു ചിത്രം ഉണ്ട്. ആമ്മേന്‍. ആലപ്പുഴയെ മനസ്സിലാക്കാനും അവിടെ പകര്‍ത്താന്‍ മറ്റൊരു സ്ഥലവും ഇല്ലാത്ത രീതിയിലാണ് ആലപ്പുഴയെ സിനിമകളില്‍ കാണിച്ചിരിക്കുന്നത്.

PC:Sarungeorgesunny

ഹില്‍ പാലസ്

ഹില്‍ പാലസ്

മണിച്ചിത്രത്താഴ്, മാനത്തെ കൊട്ടാരം തുടങ്ങിയ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട് ആളുകളുടെ മനസ്സില്‍ ഇടം നേടിയ ഹില്‍ പാലസ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ ഏറ്റവം വലിയ പുരാവസ്തു മ്യൂസിയവും കൊച്ചി രാജാക്കന്‍മാരുടെ ഭരണകേന്ദ്രവുമായിരുന്നു ഇവിടം.

PC: Gokulvarmank

ചന്ദ്രഗിരി കോട്ട

ചന്ദ്രഗിരി കോട്ട

അറബിക്കടലിലേക്ക് വാതില്‍ തുറന്നു നില്‍ക്കുന്ന ചന്ദ്രഗിരി കോട്ട മലബാറിലെ പ്രശസ്തമായ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒന്നാണ്. ചന്ദ്രഗിരി പുഴയുടെ തീരത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാസര്‍കോഡു നിന്നും 15 മിനിറ്റ് ദൂരം മാത്രമേ ഇവിടേക്കുള്ളു.

അറബിക്കടലിലേക്ക് വാതില്‍ തുറന്ന് ചന്ദ്രഗിരി കോട്ടഅറബിക്കടലിലേക്ക് വാതില്‍ തുറന്ന് ചന്ദ്രഗിരി കോട്ട

 കോവളം

കോവളം

കടലിന്റെ മനോഹാരിതയും ബീച്ചിന്റെ സൗന്ദര്യവും ഒരേ പോലെ ഒപ്പിയെടുക്കാന്‍ പറ്റിയ ഒറ്റ സ്ഥലമേ കേരളത്തിലുള്ളൂ. അത് കോവളം ബീച്ചാണ്.

PC:BishkekRocks

തലശ്ശേരി

തലശ്ശേരി

മലബാറിന്റെ ഭംഗി തേടി അലയുന്ന സിനിമാക്കാര്‍ക്കിടയില്‍ പ്രശസ്തമായ സ്ഥലമാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി. ആധുനികതയുടെയും പഴമയുടെയും മിശ്രിതമായ അനുഭവമാണ് ഈ കൊച്ചു പട്ടണത്തിന്റെ പ്രത്യേകത. തലശ്ശേരി കടല്‍പ്പാലവും നിരവധി സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്.

PC:Sreeji maxima

കണ്ണൂര്‍ കോട്ട

കണ്ണൂര്‍ കോട്ട

കണ്ണൂരിലെ ഏറ്റവും പ്രശസ്തമായ ടൂറിസം സ്‌പോട്ടുകളിലൊന്നാണ് കണ്ണൂര്‍ സെന്റ് ആഞ്ചലോസ് ഫോര്‍ട്ട്

കഥപറയുന്ന കണ്ണൂര്‍ കോട്ടകഥപറയുന്ന കണ്ണൂര്‍ കോട്ട


PC: Rahul Sadagopan

പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഇന്ത്യയിലെ പ്രശസ്തമായ വന്യജീവി സങ്കേതങ്ങളിലൊന്നാണ് ഇടുക്കിയിലെ പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി. കാടിന്റെ ദൃശ്യങ്ങളും ബോട്ടിങ്ങുമാണ് ഇവിടേക്ക് സിനിമാക്കാരെ ആകര്‍ഷിക്കുന്നത്.

PC: Wikipedia

ചങ്ങനാശ്ശേരി മാര്‍ക്കറ്റ്

ചങ്ങനാശ്ശേരി മാര്‍ക്കറ്റ്

ആടുതോമയും കോട്ടയം കുഞ്ഞച്ചനുമെല്ലാം വാണ സ്ഥലമാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മാര്‍ക്കറ്റ്.

PC: RajeshUnuppally

കുതിരമാളിക

കുതിരമാളിക

നിരവദി ചിത്രങ്ങള്‍ ഷൂട്ട് ചെയ്ത മറ്റൊരു സ്ഥലമാണ് തിരുവനന്തപുരത്തെ കുതിരമാളിക. ഇവിടുത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണിത്.

PC:Dinakarr

ഗവി

ഗവി

മലയാള സിനിമ പ്രശസ്തമാക്കിയ മറ്റൊരു സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ ഗവി. വശ്യമായ ഭംഗിയും പ്രകൃതി സൗന്ദര്യവും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന ഇവിടം ഇന്ന് പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്.

PC:Abhijith VG

തൃശൂര്‍

തൃശൂര്‍

വടക്കുംനാഥനും വലിയപള്ളിയും ഇല്ലാതെ എന്ത് സിനിമ. തൃശൂരില്‍ ചിത്രീകരിക്കുന്ന സിനിമകളുടെ ഒവിവാക്കാനാവാത്ത ഭാഗങ്ങളാണ് വടക്കും നാഥനും വലിയപള്ളിയും ഒക്കെ.

PC: Aruna

അഞ്ചുരുളി ടണല്‍

അഞ്ചുരുളി ടണല്‍

ഇയ്യോബിന്റെ പുസ്തകത്തില്‍ സഹോദരന്‍ അലോഷിയെ അക്രമിക്കാന്‍ വരുന്ന രംഗങ്ങള്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സ്ഥലമാണ് അഞ്ചുരുളി തുരങ്കം. പുറംലോകത്തിന് അത്രയൊന്നും പരിചിതമല്ലാത്ത, മൂന്നര കിലോമീറ്ററോളം ദൂരത്തില്‍ നീണ്ടുകിടക്കുന്ന അഞ്ചുരുളിയെന്ന സ്ഥലം അത്ഭുതം മാത്രം ഉണര്‍ത്തുന്ന ഒരിടമാണ്.

കേരളത്തിലെ അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കംകേരളത്തിലെ അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

PC: Jayeshj

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി ഒന്‍പതു കിലോമീറ്റര്‍ ദൂരത്തിലാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കാഞ്ചിയാര്‍ കക്കാട്ടുകട ജംങ്ഷനില്‍ നിന്നും 2.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടണലിനടുത്തെത്താം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X