Search
  • Follow NativePlanet
Share
» » ഷോപ്പിങ്ങിനായി സഞ്ചാരികൾ തേടിപ്പോകുന്ന ഇടങ്ങൾ

ഷോപ്പിങ്ങിനായി സഞ്ചാരികൾ തേടിപ്പോകുന്ന ഇടങ്ങൾ

കേരളത്തിൽ ഷോപ്പിങ്ങിനായി സഞ്ചാരികൾ തേടിപ്പോകുന്ന ഇടങ്ങൾ പരിചയപ്പെടാം...

യാത്ര ചെയ്യുന്നതിന്‍റെ ഉദ്ദേശങ്ങൾ പലർക്കും പലതാണ്. ചിലർ സ്ഥലങ്ങള്‍ കാണാനിറങ്ങുമ്പോൾ വേറെ ചിലർക്ക് ആവേശം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിലാണ്. ഇതൊന്നുമല്ലാതെ വെറുതെ ഇറങ്ങുന്നവരും ഉണ്ട്. എന്നാൽ ഷോപ്പിങ്ങിനായി മാത്രം യാത്ര പോകുന്നവരെകുറിച്ച് കേട്ടിട്ടുണ്ടോ?! പോകുന്നയിടങ്ങളിലെ ഓരോ ചെറിയ മാർക്കറ്റുകളിലും കടകളിലും കയറിയിറങ്ങി ഇഷ്ട സാധനങ്ങൾ കണ്ടെത്തി വിലപേശി വാങ്ങുന്ന ആളുകളെ... ആഭരണങ്ങൾ , കരകൗശല വസ്തുക്കൾ, ബാഗുകൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളണ്ടാകും ഇവരെ ആകർഷിക്കുവാൻ. എന്നാൽ ഇതൊന്നുമല്ലാതെ പോയ നാടിന്റെ ഓർമ്മ പോലെ എന്തെങ്കിലും വാങ്ങിക്കുന്നവരുമുണ്ടാകും. അങ്ങനെയെങ്കിൽ കേരളത്തിൽ ഇങ്ങനെയൊരു ഷോപ്പിങ്ങിനായി സഞ്ചാരികൾ തേടിപ്പോകുന്ന ഇടങ്ങൾ പരിചയപ്പെടാം...

ജൂതത്തെരുവ്, കൊച്ചി

ജൂതത്തെരുവ്, കൊച്ചി

ലോകത്തെമ്പാടും പ്രസിദ്ധമായിട്ടുള്ള ഷോപ്പിങ്ങ് കേന്ദ്രങ്ങളിലൊന്നാണ് കൊച്ചിയിലെ ജൂത തെരുവ്. പുരാതന പുസ്തകങ്ങൾ, കരകൗശല വസ്തുക്കൾ, ഫർണിച്ചറുകൾ, ആഭരണങ്ങൾ, വ്യത്യസ്തമായ വസ്ത്രങ്ങൾ, അലങ്കാര വസ്കുക്കൾ തുടങ്ങി കണ്ണുടക്കി നിർത്തുന്ന ഒട്ടേറെ കാഴ്ചകൾ ഈ തെരുവിലുണ്ട്.
മട്ടാഞ്ചേരിയിൽ സിനഗോഗിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ജൂത തെരുവ് കൈകാര്യം ചെയ്യുന്നരിൽ അധികവും ജൂതന്മാരാണെന്ന പ്രത്യേകതയും ഉണ്ട്. മട്ടാഞ്ചേരി സിനഗോഗിലേക്കുള്ള പാതയുടെ ഭാഗമാണ് ഈ തെരുവ്. വാഹനങ്ങൾക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതിനാൽ കാൽനടയായി ഇവിടേക്ക് കയറുന്നതായിരിക്കും നല്ലത്.

മിഠായിത്തെരുവ്

മിഠായിത്തെരുവ്

കോഴിക്കോട് എന്നു കേട്ടാൽ ആദ്യം മനസ്സിലോടെിയെത്തുക ഇവിടുത്തെ വ്യത്യസ്ത രുചികളും ഹൽവയും പിന്നെ മിഠായിത്തെരുവുമാണ്. കോഴിക്കോട് പോയാൽ മിഠായിത്തെുവിലൂടെ ഒന്നു കറങ്ങി ഹൽവയും മധുര പലഹാരങ്ങളും ഒക്കെ വാങ്ങി സർബത്തും കുടിച്ച് നടക്കുന്നതിന്‍റെ രസം ഒന്നു വേറെ തന്നെയാണ്. ഒന്നു കാണാതെ മടങ്ങി വരുന്നത് ആരും ആലോചിക്കാറുപോലുമില്ല. കോഴിക്കോടൻ ഹൽവയ്ക്കാണ് മിഠായിത്തെരുവ് പേരു കേട്ടിരിക്കുന്നത്. വസ്ത്രങ്ങളും കരകൗശല വസ്കുക്കളും ആഭരണങ്ങളും ഒക്കെ ലഭിക്കുന്ന നിരവധി കടകൾ ഇവിടെയുണ്ട്.

PC:Vengolis

ബ്രോഡ് വേ,കൊച്ചി

ബ്രോഡ് വേ,കൊച്ചി

എറണാകുള്ള പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ബ്രോഡ് വേ. വഴിയോര കച്ചവടക്കാരായ ആളുകളുടെ കേന്ദ്രമായ ഇവിടെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും എന്നതാണ് പ്രത്യേകത. ഏറ്റവും പുതിയതും വ്യത്യസ്തവുമായ ഡിസൈനിലുള്ള വസ്ത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

സ്പൈസ് മാർക്കറ്റ്, കൊച്ചി

സ്പൈസ് മാർക്കറ്റ്, കൊച്ചി

കൊച്ചിയിൽ തന്നെയുള്ള സ്പൈസ് മാർക്കറ്റ് വിദേശികളും സഞ്ചാരികളും അധികവും തേടിയെത്തുന്ന ഇടമാണ്. ഏറെ പ്രശസ്തമായ ഇവിടം സുഗന്ധ വ്യജ്ഞനങ്ങൾക്കാണ് പേരു കേട്ടിരിക്കുന്നത്. സീസണനുസരിച്ച് മാറി മാറി വരുന്ന ഇവിടുത്തെ സുഗന്ധ വ്യജ്ഞനങ്ങൾ തേടി എന്നും ആളുകളെത്തുന്നു. ഇഞ്ചി, മഞ്ഞൾ,കുരുമുളക്, ഏലം, ഗ്രാമ്പൂ, തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്.
രാവിലെ 10.00 മുതൽ വൈകിട്ട് 9.30 വരെയാണ് ഇതിന്‍റെ സമയം.

പാളയം മാർക്കറ്റ്, തിരുവനന്തപുരം

പാളയം മാർക്കറ്റ്, തിരുവനന്തപുരം

പ്രാദേശിക ഷോപ്പിങ്ങിന് ഏറെ യോജിച്ച ഇടമാണ് തിരുവനന്തപുരത്തെ കണ്ണിമ്മാറ മാർക്കറ്റ് എന്നറിയപ്പെടുന്ന പാളയം മാർക്കറ്റ്. 1817 ൽ സ്ഥാപിക്കപ്പെട്ട ഇത് തിങ്കളാഴ്ച തോറും കൂടുന്ന ഒരു മാർക്കറ്റായാണ് ആദ്യം നിലവിൽ വന്നത്. ഇപ്പോൾ സെക്രട്ടേറിയറ്റും സെന്‍ട്രല്‍ സ്റ്റേഡിയവും നിൽക്കുന്ന ഭാഗത്തായിരുന്നു ആദ്യം ഈ മാർക്കറ്റുണ്ടായിരുന്നത്. പിന്നീട് ഹജൂര്‍ കച്ചേരിയുടെ പണി നടന്നതിനാല്‍ ചന്ത അവിടെ നിന്നു പാളയത്തേക്കു മാറ്റുകയായിരുന്നു.
പുലർച്ചെ ഏഴു മണി മുതൽ മാർക്കറ്റ് സജീവമാകും.

അജ്ഞാതശിൽപിയുടെ കരവിരുതുമായി പത്മതീർത്ഥക്കരയിലെ കല്ലാനശിൽപംഅജ്ഞാതശിൽപിയുടെ കരവിരുതുമായി പത്മതീർത്ഥക്കരയിലെ കല്ലാനശിൽപം

രണ്ടു മാസമെടുത്താലും കണ്ടു തീരാത്ത ഹംപിയെ രണ്ടു ദിവസം കൊണ്ടു കാണാം ഇങ്ങനെ!!രണ്ടു മാസമെടുത്താലും കണ്ടു തീരാത്ത ഹംപിയെ രണ്ടു ദിവസം കൊണ്ടു കാണാം ഇങ്ങനെ!!

Read more about: kochi kozhikode shopping market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X