Search
  • Follow NativePlanet
Share
» »നാഗരാജാവ് വാഴുന്ന മണ്ണാറശ്ശാല മുതൽ വാസുകി പ്രത്യക്ഷപ്പെട്ട പാമ്പുംമേക്കാട്ട് വരെ...

നാഗരാജാവ് വാഴുന്ന മണ്ണാറശ്ശാല മുതൽ വാസുകി പ്രത്യക്ഷപ്പെട്ട പാമ്പുംമേക്കാട്ട് വരെ...

നാഗദൈവങ്ങളെ ആരാധിക്കുക എന്നത് കേരളത്തിൻറെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. നാഗത്തെ ആരാധിച്ച് അതിന്റെ ആഘോഷിക്കുന്ന ചടങ്ങുകൾ പരമ്പരാഗത കാലം മുതൽ തന്നെ കേരളത്തില്ഡ‍ നിലനിന്നുവരുന്ന ആചാരങ്ങളിലൊന്നാണ്. ഒരു കാലത്ത് സർപ്പക്കാവുകള്‍ ഇല്ലാത്ത വീടുകൾ കുറവായിരുന്നു കേരളത്തിൽ എന്നു തന്നെ പറയാം. കാലം പോയതേടെ സർപ്പക്കാവുകളും കുളങ്ങളും ഒക്കെ അപ്രത്യക്ഷമായെങ്കിലും സർപ്പാരാധനയ്ക്കും വിശ്വാസത്തിനും ഒരു കുറവും സംഭവിച്ചിട്ടില്ല. അതിൻറെ അടയാളമാണ് ഇന്ന് സർപ്പ പ്രീതിയ്ക്കായി നടത്തുന്ന പൂജകളും ആയില്യത്തിലെ പ്രത്യേക പൂജകളും ഒക്കെ. നാഗപ്രതിഷ്ഠയില്ലാത്ത ക്ഷേത്രങ്ങൾ കേരളത്തിൽ കുറവാണെന്നു തന്നെ പറയാം...കേരളത്തിൽ ഇനിയും അന്യം നിന്നു പോയിട്ടില്ലാത്ത പ്രധാനപ്പെട്ട നാഗ ക്ഷേത്രങ്ങളും അവയുടെ പ്രത്യേകതകളും വായിക്കാം...

PC:cpreecenvis

കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും നാഗ പ്രതിഷ്ഠ ഉണ്ടെങ്കിലും നാഗങ്ങൾക്കു മാത്രമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങൾ വളരെ അപൂർവ്വാണ്. വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങൾ മാത്രമാണ് ഇവിടെയുള്ള നാഗ ക്ഷേത്രങ്ങൾ. കേരളത്തിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങൾ പരിചയപ്പെടാം...

നാഗത്തോട് പ്രാർഥിച്ചാൽ

നാഗത്തോട് പ്രാർഥിട്ടാൽ എന്തു നടക്കാത്ത കാര്യം, എത്ര തന്നെ അസാധ്യമായിരുന്നാലും അത് നടന്നിരിക്കും എന്നാണ് വിശ്വാസം. കേരളത്തിൽ സർപ്പാരാധനയ്ക്ക് തുടക്കം കുറിച്ചത് പരശുരാമൻ ആണെന്നാണ് കരുതപ്പെടുന്നത്.

മണ്ണാറശ്ശാല ക്ഷേത്രം

മണ്ണാറശ്ശാല ക്ഷേത്രം

കേരളത്തിലെ നാഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തവും പ്രാധാന്യം അർഹിക്കുന്നതുമായ ക്ഷേത്രമാണ് മണ്ണാറശ്ശാല ക്ഷേത്രം. നാഗത്താന്മാരുടെ സങ്കേതമായി അറിയപ്പെടുന്ന ഈ ക്ഷേത്രം പരശുരാമൻ സ്ഥാപിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
മണ്ണാറശ്ശാല ഇല്ലത്ത് മക്കളില്ലാതെ വിഷമിച്ചിരുന്ന വസുദേവനും ശ്രീദേവി അന്തർജ്ജനത്തിനും മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ നിലവറയിൽ മരണമില്ലാത്ത, ചിരഞ്ജീവിയായി അനന്തൻ ഇന്നും കഴിയുന്നുണ്ട് എന്നാണ് വിശ്വാസം. . ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ അനന്തന്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.

PC:official site

മണ്ണാറശ്ശാല ആയില്യം

മണ്ണാറശ്ശാല ആയില്യം

ഇവിടുത്തെ ഏറ്റവും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് മണ്ണാറശ്ശാല ആയില്യം. തുലാ മാസത്തിലെ ആയില്യം കൂടാതെ കുംഭം, കന്നി മാസങ്ങളിലും ഇവിടെ ആയില്യം ആഘോഷിക്കുന്നുണ്ട്. സർപ്പ പൂജ, നൂറും പാലും ഒക്കെ ഇവിടെ മാത്രം കണ്ടു വരുന്ന കാര്യങ്ങളാണ്.
ഇവിടെ എത്തി ഉരുളി കമിഴ്ത്തി പ്രാർഥിച്ചാൽ സന്താന ഭാഗ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
PC:official site

മണ്ണാറശ്ശാല വലിയമ്മ

മണ്ണാറശ്ശാല വലിയമ്മ

ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ക്ക് നേതൃത്വം നല്കുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ്. വലിയമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്. മണ്ണാറശ്ശാല ഇല്ലത്തില്‍ വധുവായെത്തുന്ന ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് മണ്ണാറശ്ശാല അമ്മയായി അവരോധിക്കപ്പെടുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാത്ത ഇവര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാണ്.
ഇവിടുത്തെ ഉപ പുരോഹിതന്മാരും പൂജാരികളും പുരുഷന്മാരാണ്.

PC:official site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നിവയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍

കരിപ്പാൽ നാഗ ക്ഷേത്രം

കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട നാഘ ക്ഷേത്രമാണ് പെരുമ്പടവിന് സമീപം സ്ഥിതി ചെയ്യുന്ന കരിപ്പാൽ നാഗം. ഇവിടെ എത്തി പ്രാർഥിച്ചാൽ സന്താന ലബ്ദിയും സർവ്വൈശ്വര്യവും ലഭിക്കും എന്നാണ് വിശ്വാസം. ധനു മാസത്തിലെ പൂയം നാളിലാണ് ഇവിടെ ഉത്സവത്തിന് തുടക്കമാകുന്നത്. സർപ്പ ബലി, ഇളനീർ കുടിക്കൽ, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ചടങ്ങുകൾ.

 പാമ്പുംമേക്കാട്ട് മന

പാമ്പുംമേക്കാട്ട് മന

കേരളത്തിലെ തന്നെ പ്രസിദ്ധമായ നാഗ ക്ഷേത്രമാണ് തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാമ്പുംമേക്കാട്ട മന. ഏതു തരത്തിലുളള സർപ്പ ദോഷവും മാറ്റുന്ന ഇടം എന്നാണ് ഈ മന വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. നാഗരാജാവായ വാസുകി പ്രത്യക്ഷപ്പെട്ട വൃശ്ചികം ഒന്നാണ് ഇവിടുത്തെ ഏറ്റവും വിശേഷ ദിവസം.
പുള്ളുവൻപാട്ടിനു പകസം സർപ്പ പാട്ടാണ് ഇവിടെ നടത്തിവരുന്നത്.

PC:Aruna

മൂന്നു ദിക്കിലായി കിടക്കുന്ന അനന്തൻ

മൂന്നു ദിക്കിലായി കിടക്കുന്ന അനന്തൻ

നാഗാരാധനയ്ക്ക് പേരുകേട്ട ഇടങ്ങളാണ് പാമ്പുംമേക്കാവും മണ്ണാറശ്ശാലയും നാഗർകോവിലും. സർപ്പശ്രേഷ്ഠനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും ഇവിടുത്തുകാർക്കിടയിൽ ഒരു വിശ്വാസമുണ്ട്.

PC:Aruna

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ ജില്ലയിൽ ചാലക്കുടിയിൽ നിന്നും 11 കിലോമീറ്റർ അകലെയുള്ള വടമ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം

വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം

കേരളത്തിൽ നാഗങ്ങളെ ആരാധിക്കുന്നതിന് തുടക്കമിട്ട ക്ഷേത്രം എന്നാണ് ആലപ്പുഴയിലെ വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യ നാഗ ക്ഷേത്രം കൂടിയാണിത്. പരശുരാമനാണ് ഇവിടെ നാഗ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം.
അദ്ദേഹം മഴു കൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണത്രെ നാഗത്തെ പ്രതിഷ്ഠിച്ചത്. അങ്ങനെ വെട്ടിക്കൂട്ടിയുണ്ടാക്കിയ ഇടം എന്നതിൽ നിന്നും വെട്ടിക്കോട് ക്ഷേത്രം എന്നായി മാറുകയായിരുന്നു.

PC: Official Page

 വെട്ടിക്കോട് ആയില്യം

വെട്ടിക്കോട് ആയില്യം

കന്നിമാസത്തിലെ ആയില്യം നാളാണ് ഇവിടുത്തെ ഏറ്റവും വിശേഷ ദിവസം. അനന്തന്റെ ജനനവും പരശുരാമൻ ഇവിടെ പ്രതിഷ്ഠ നടത്തിയ ദിനവും കന്നി മാസത്തിലെ ആയില്യം നാളാണ്. ഈ ദിവസം അനനന്തനെ ദർശിച്ചാൽ പിന്നെ ഒരു വർഷത്തേയ്ക്ക് സർപ്പങ്ങളിൽ നിന്നും ഒരു ഉപദ്രവവും ഉണ്ടാകില്ല എന്നും ഒരു വിശ്വാസമുണ്ട്.
അതുകൊണ്ടു തന്നെ ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും മറ്റും ഇവിടെ നടക്കുന്നു.
അനന്തന്റെ തനതു രൂപത്തിലുള്ള പ്രതിഷ്ഠയുള്ള അപൂർവ്വ ക്ഷേത്രം കൂടിയാണിത്.

PC: Vetticode Media

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ആലപ്പുഴ ജില്ലയിൽ കായംകുളം പുനലൂർ പാതയിൽ കാറ്റാനം എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കായംകുളം ട്രാൻസ്പോർട്ട് ബസ് സ്റ്റാന്‍ഡിൽ നിന്നും 11 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. കായംകുളം റെയിൽവേ സ്റ്റേഷനാണ് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 9.4 കിലോമീറ്ററാണ് ഇവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ളത്.

ആമേട ക്ഷേത്രം

ആമേട ക്ഷേത്രം

കേരളത്തിലെ തന്നെ മറ്റൊരു നാഗ ക്ഷേത്രമാണ് എറണാകുളം തൃപ്പൂണിത്തറയിൽ സ്ഥിതി ചെയ്യുന്ന ആമേട ക്ഷേത്രം. ഒരിക്കൽ സന്ധ്യാവന്ദനത്തിനായി ഇവിടെ എത്തിച്ചേർന്ന പരശുരാമൻ കായലിൽ ഒരു തേജസ് കാണുകയും അത് അന്വേഷിക്കുവാൻ വെള്ളത്തിലിറങ്ങുകയും ചെയ്തു. അങ്ങനെ പോയപ്പേൾ ആനകളുടെ പുറത്ത് യാത്ര ചെയ്യുന്ന സപ്ത മാതൃക്കളെ അദ്ദേഹം കാണുകയും അദ്ദേഹത്തിനു വേണ്ടി ജലം വഴി മാറിയപ്പോൾ ആമകൾക്ക് സ‍ഞ്ചരിക്കുവാൻ പറ്റാതാവുകയും അവ അവിടെ നിന്നു പോവുകയും ചെയ്തുവത്രെ. അങ്ങനെ ആമ നിന്നയിടമാണ് ആമേടയായി മാറിയത്.
സർപ്പാരാധനയ്ക്ക് പേരുകേട്ട ക്ഷേത്രം കൂടിയാണിത്. ആയില്യം നക്ഷത്രം സർപ്പാരാധന കൂടാതെ കന്നി,തുലാം,വ്യശ്ചികം,മീനം എന്നീ മാസങ്ങളിലെ ആയില്യത്തിനും ഇവിടെ വിശ്വാസികൾ എത്തുന്നു.

PC:Vineshvinesh

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃപ്പൂണിത്തറയിൽ നിന്നും എട്ട് കിലോമീറ്റർ അകലെ നടക്കാവിൽ വേമ്പനാട്ടു കായലിന്റെ തീരത്താണ് ആമേട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പാർവ്വതി ദേവിയ നഷ്ടപ്പെട്ട ശിവനും പഞ്ച പാണ്ഡവര്‍ ആരാധിക്കാനെത്തിയ ക്ഷേത്രവും..ഇത് തമ്മിലെന്താണ് ബന്ധം? ഈ ക്ഷേത്രം പറയും അതിന്റെ പിന്നിലെ കഥ!!പാർവ്വതി ദേവിയ നഷ്ടപ്പെട്ട ശിവനും പഞ്ച പാണ്ഡവര്‍ ആരാധിക്കാനെത്തിയ ക്ഷേത്രവും..ഇത് തമ്മിലെന്താണ് ബന്ധം? ഈ ക്ഷേത്രം പറയും അതിന്റെ പിന്നിലെ കഥ!!

ഓരോ ദിവസവും നിർത്താതെ വളരുന്ന ശിവലിംഗം..വളർച്ച നിൽക്കാനായി കുത്തിയ നഖത്തിന്റെ പാടും രക്തപ്രവാഹവും...അത്ഭുതപ്പെടുത്തുന്ന ശിവക്ഷേത്രം!!ഓരോ ദിവസവും നിർത്താതെ വളരുന്ന ശിവലിംഗം..വളർച്ച നിൽക്കാനായി കുത്തിയ നഖത്തിന്റെ പാടും രക്തപ്രവാഹവും...അത്ഭുതപ്പെടുത്തുന്ന ശിവക്ഷേത്രം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X