Search
  • Follow NativePlanet
Share
» »നോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽ

നോക്കണ്ടാാ!! ഇത് ഞാനല്ല...എന്ന് സ്വന്തം താജ്മഹൽ

താജ്മഹൽ....അനശ്വര പ്രണയത്തിന്റെ ഉദാത്ത നിർമ്മിതികളിലൊന്നായി ലോകം വാഴ്ത്തിപ്പാടുന്ന ഇടം. വെണ്ണക്കല്ലില്‍ പ്രണയത്തിന്റെയും സ്നേഹത്തിന്‍റെയും അടയാളമായി താജ്മഹൽ ഉയര്‍ന്നു വന്നപ്പോൾ അത് തിരുത്തിക്കുറിച്ചത് പ്രണയ സങ്കല്പ്പങ്ങളെത്തന്നെയായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കത്തിൽ ഇന്നും തലയുയർത്തി നിൽക്കുന്ന താജ്മഹല്‍ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയ പത്നിയായ മുംതാസിനു നല്കിയ സ്നേഹോപഹാരമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ ഒരു താജ്മഹൽ മാത്രമാണോ ഉള്ളത്? ഇതെന്ത് ചോദ്യമാണ് എന്നു തോന്നിയെങ്കിൽ തെറ്റി.. ഒന്നല്ല ഒരുപാട് താജ്മഹലുകൾ നമ്മുടെ രാജ്യത്തുണ്ട്. നിർമ്മിതിയിലും രൂപത്തിലും യഥാർഥ താജ്മഹലിനോട് കിടപിടിക്കുന്ന താജ്മഹലിന്റെ മാതൃകകൾ പരിചയപ്പെടാം....

ബീബി കാ മഖ്ബറ

ബീബി കാ മഖ്ബറ

താജ്മഹലുമായുള്ള രൂപ സാദൃശ്യം നോക്കിയാൽ അതു തന്നെയല്ലേ ഇത് എന്നു തോന്നിപ്പിക്കുന്ന ഒരു നിർമ്മിതിയാണ് ഔറംഗാബാദിലെ ബീബീ കാ മക്ബറ. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്റെ പുത്രൻ തന്റെ മാതാവായ ദിർലാസ് ബാനു ബീഗത്തിന്റെ ഓർമ്മയ്ക്കു വേണ്ടിയാണ് ഇത് നിർമ്മിച്ചത്. താജ് ഓഫ് ദി ഡെക്കാൻ എന്നാണ് ഇതറിയപ്പെടുന്നത്.

PC:Pranaysahu26

പ്രണയ സ്മാരകമല്ല

പ്രണയ സ്മാരകമല്ല

താജ്മഹലിനോട് വളരെയധികം സാദൃശ്യമുണ്ടെങ്കിലും ഇത് ഒരിക്കലും ഒരു പ്രണയ സ്മാരകമല്ല. അമ്മയോടുള്ള സ്നേഹത്തിൻരെ പുറത്ത് പണിത ഒരു നിർമ്മിതിയാണിത്. ചരിത്രമനുസരിിച്ച് 1668നും 16669 നും ഇയലി‍് നിർമ്മിക്കപ്പെട്ടാതാണിതെന്നാണ് കരുതുന്നത്. അന്നത്തെ കാലത്ത് ഏകദേശം 7 ലക്ഷം രൂപയോടടുത്താണ് ഇതിന്റെ നിർമ്മാണത്തിനു ചിലവായത്.

PC:Shaikh Munir- 9850304205

മിനി താജ്മഹൽ

മിനി താജ്മഹൽ

താജ്മഹലിന്റെ അപരൻമാരിൽ മറ്റൊരാളാണ് ഉത്തർപ്രദേശിലെ മിനി താജ്മഹൽ. ഇവിടുത്തെ ബുലഹന്ദശഹ്റിലാണ് മിനി താജ്മഹൽ സ്ഥിതി ചെയ്യുന്നത്. യഥാർഥ താജ്മഹലിനേ പോലെ തന്നെ ഭാര്യയുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച നിർമ്മിതിയാണിത്. ഫൈസുൽ ഹസൻ ക്വാദ്രി എന് പോസ്റ്റ് മാൻ 2011 ൽ ക്യാൻസർ ബാധിച്ചു മരിച്ച തന്റെ ഭാര്യയുടെ ഓർമ്മ നിലനിർത്തുവാനാണ് ക്വാദ്രി ഇതിൻറെ നിർമ്മാണം തുടങ്ങിയത്.

PC: Youtube

ഇത് ഒന്നൊന്നര സംഭവമാ

ഇത് ഒന്നൊന്നര സംഭവമാ

യഥാർഥ താജ്മഹലിനു സമാനമായ രൂപത്തിലാണ് ക്വാദ്രി ഇത് നിർമ്മിച്ചിരിക്കുന്നത്. നിറയെ മരങ്ങളും താജ്മഹലിന്റെ മുന്നിലൊഴുകുന്ന യമുനാ നദിക്ക് സമാനമായി ഒരു ചെറിയ കുളവും മകുടവും മിനാരവും ഒക്കെ ക്വാദ്രി തൻറെ താജ്മഹലിന്‍റെ മുന്നിലും സൃഷ്ടിച്ചിട്ടുണ്ട്. തന്റെ സ്വന്തം അധ്വാനം കൊണ്ടു മാത്രം ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് ആഗ്രഹിക്കുന്ന ക്വാദ്രി മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ളവർ നല്കിയ സഹായങ്ങൾ വേണ്ടന്നു വെച്ചിരുന്നു. കൈവശമുണ്ടായിരുന്ന ഭൂമിയും ഭാര്യയുടെ സ്വർണ്ണവുമെല്ലാം വിറ്റാണ് കാദ്രി ഇതിനുള്ള തുക കണ്ടെത്തിയത്. എത്ര ബുദ്ധിമുട്ടിയാലും മരിക്കുന്നതിനു മുന്നോ ഇത് പൂർത്തിയാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

PC: Youtube

ഷഹ്സാദി കാ മഖ്ബറ, ലക്നൗ

ഷഹ്സാദി കാ മഖ്ബറ, ലക്നൗ

ലക്നൗവിലെ ചോട്ടാ ഇമാംബരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ് ഷഹ്സാദി കാ മഖ്ബറ. അവാദിലെ മൂന്നാമത്തെ ചക്രവർത്തിയായിരുന്ന മുഹമ്മദ് അലി ഷാ ബഹാദൂറിൻഖെ മകളായിരുന്ന സീനത്ത് അസിയായുടെ ഓർമ്മായ്ക്കായി പണികഴിപ്പിച്ചതാണിത്. വലുപ്പത്തിന്റെ കാര്യത്തിൽ താജ്മഹലിന്റെ അത്ര വരില്ലെങ്കിലും കാഴ്ചയിൽ ഏകദേശം ഒരു പോലെയാണിത്.

PC: Tamheed Alam

സെവൻ വണ്ടേഴ്സ് പാർക്കിലെ താജ്മഹൽ

സെവൻ വണ്ടേഴ്സ് പാർക്കിലെ താജ്മഹൽ

ഉത്തർപ്രദേശിൽ മാത്രമല്ല, രാജസ്ഥാനിലും ഒരു താജ്മഹൽ കാണാൻ സാധിക്കും. രാജ്സഥാനിലെ കോട്ടയിലെ സെവൻ വണ്ടേഴ്സ് പാർക്കിലാണ് യഥാർഥ താജ്മഹലിന്റെ രൂപത്തോട് അത്രയധികം സാമ്യമുള്ള മറ്റൊന്ന് സ്ഥിതി ചെയ്യുന്നത്. കാഴ്ചചയിൽ വലുപ്പക്കുറവ് തോന്നുമെങ്കിലും നിർമ്മാണം യഥാർഥ താജ്മഹൽ പോലെ തന്നെയാണ്. ഇതു കൂടാതെ ബാക്കി ലോക മഹാത്ഭുതങ്ങളും ഇവിടെ കാണാം....

ബെംഗളുരുവിലെ താജ്മഹൽ

ബെംഗളുരുവിലെ താജ്മഹൽ

രാജസ്ഥാനിലും ഉത്തർപ്രദേശിലും ഒക്കെയുണ്ടങ്കിൽ പിന്നെ ബെംഗളുരുവിൽ ഇല്ലാതിരിക്കുമോ. ബെന്നാർഘട്ട റോഡിലാണ് ഇവിടുത്തെ താജ്മഹൽ സ്ഥിതി ചെയ്യുന്നത്. 150 തൊഴിലാളികളുടെ രണ്ടു മാസത്തെ അധ്വാനം കൊണ്ടാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. വൈകിട്ട് നാലു മണി മുതൽ 9 മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം.

ആർടിസ്റ്റിന്റെ നിർമ്മിതി

ആർടിസ്റ്റിന്റെ നിർമ്മിതി

മലേഷ്യയിൽ ആർടിസ്റ്റായ ശേഖർ എന്ന ആളാണ് ബെംഗളുരുവിൽ ഇതി നിർമ്മിച്ചിരിക്കുന്നത്. 40 അടി ഉയരവും 70X70 അടി വീതിയുമാണ് ഇതിനുള്ളത്.

യഥാർഥ താജ്മഹൽ

യഥാർഥ താജ്മഹൽ

22 വർഷം ശില്പികളുടെയും കലാകാരൻമാരുടെയും സാധാരണ തൊഴിലാലികളുടെയും രാവും പകലും നീണ്ടു നിന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നു കാണുന്ന താജ്മഹൽ. ഏകദേശം 365 വർഷം പഴക്കമാണ് ഈ നിർമ്മിതിക്കുള്ളത്.

കടംകൊണ്ട നിർമ്മിതി

കടംകൊണ്ട നിർമ്മിതി

താജ്മഹലിന്റെ നിർമ്മാണ സമയത്ത് പ്രശസ്തമായിരുന്ന പല നിർമ്മിതികളിൽ നിന്നും പ്രചോനമുൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഹുമയൂണിന്റെ ശവകൂടീരം, ഷാജഹാന്റെ ഡെല്‍ഹിയിലെ ജുമാ മസ്ജിദ്, തിമൂര്‍ രാജവംശത്തിന്റെ വാസ്തുവിദ്യ തുടങ്ങിയവയുടെ ഒക്കെ ചില രീതികൾ ഇവിടെ കാണാൻ കഴിയും.

താജ് മഹലിന്റെ വാസ്തുവിദ്യ

താജ് മഹലിന്റെ വാസ്തുവിദ്യ

മുംതാസിന്റെയും ഷാജഹാന്റെയും കല്ലറ ഉള്‍ക്കൊള്ളുന്നയിടമാണ് താജ്മഹലിന്റെ പ്രധാനഭാഗം. ഇതുതന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷവും. ചതുരാകൃതിയില്‍ ഉയര്‍ത്തിയ ഒരു വിതാനത്തിലാണ് ഈ കുഴിമാടം സ്ഥിതി ചെയ്യുന്നത്. അകത്തേ അറയുടെ താഴെ സമതലത്തിലാണ് ഈ കല്ലറകള്‍ സ്ഥിതി ചെയ്യുന്നത്.

pc: Donelson

താജ്മഹലോ ശിവക്ഷേത്രമോ

താജ്മഹലോ ശിവക്ഷേത്രമോ

താജ്മഹലിന്റെ കാര്യത്തിൽ ഏറ്റവും അധികം വിവാദമുണ്ടാക്കിയ കാര്യമാണ് ഇത് ഒരിക്കൽ ശിവക്ഷേത്രമായിരുന്നു എന്നത്. ഇത് മുഗള്ഡ ചക്രവര്‍ത്തിമാരല്ല നിര്‍മ്മിച്ചതെന്നും അക്കാലത്തെ ഒരു ശിവക്ഷേത്രം കീഴടക്കി അതില്‍ താജ്മഹൽ നിർമ്മിക്കുകയായിരുന്നുമെന്നാണ്.

pc: Samuel Bourne

 ശവകുടീരം ഒരു മഹലല്ല!

ശവകുടീരം ഒരു മഹലല്ല!

ഒരു ശവകുടീരം ഒരിക്കലും മഹൽ എന്ന പേരിൽ അറിയപ്പെടില്ല എന്നാണ് ഇതിനു വേണ്ടി വാദിക്കുന്നവർ പറയുന്നത്.
മഹൽ എന്നാൽ കൊട്ടാരമാണെന്നും എങ്ങനെയാണ് ഒരു ശവകുടീരത്തിന് കൊട്ടാരം എന്നു പേരു നല്കുക എന്നുമാണ് ഇവർ പറയുന്നത്.
തേജോമഹാലയം എന്നറിയപ്പെട്ടിരുന്ന ഈ മഹാശിവക്ഷേത്രം ഷാജഹാന്‍ കൈവശപ്പെടുത്തിയതാണത്രെ. അങ്ങനെ തേജോമഹാലയം എന്ന ക്ഷേത്രം താജ് മഹല്‍ ആയി രൂപപ്പെടുത്തുകയായിരുന്നുവത്രെ. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കി ഡാമും ജലബോംബ്! ഞെട്ടല്ലേ... അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതു ഷട്ടറില്ലാത്ത അണക്കെട്ട്മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കി ഡാമും ജലബോംബ്! ഞെട്ടല്ലേ... അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതു ഷട്ടറില്ലാത്ത അണക്കെട്ട്

കേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ട്കേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ട്

പമ്പ ഒലിച്ച് പോയൊന്നുമില്ല, അയ്യപ്പനെ കാണാം പക്ഷെ ചില നിയന്ത്രണങ്ങള്‍ ഉണ്ട്പമ്പ ഒലിച്ച് പോയൊന്നുമില്ല, അയ്യപ്പനെ കാണാം പക്ഷെ ചില നിയന്ത്രണങ്ങള്‍ ഉണ്ട്

pc :wikipedia

Read more about: taj mahal monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X