Search
  • Follow NativePlanet
Share
» »തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിലൂടെയൊരു യാത്ര

തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിലൂടെയൊരു യാത്ര

ഇതാ തിരുവനന്തപുരത്തെ പ്രധാനപ്പെട്ട അഞ്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം...

നൂറ്റാണ്ടുകളുടെ പഴക്കമുള്ള തിരുവനന്തപുരം നഗരം... ചരിത്രവും ഭരണവും എല്ലാം ചേർന്ന് മാറ്റിമറിച്ച സംസ്കാരമുള്ള നാട്...നിന്നുതിരിയുവാൻ സമ്മതിക്കില്ലാത്ത തിരക്കാണെങ്കിലും ഈ നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. എത്ര കണ്ടാലും മതിവരാത്ത, എത്ര പ്രാർഥിച്ചാലും കൊതി തീരാത്ത നൂറുകണക്കിന് ക്ഷേത്രങ്ങൾ... ചരിത്രത്തിൽ തുടങ്ങി ഇന്നലെകളിൽ വരെ എത്തി നിൽക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങളിലൂടെയുള്ള യാത്ര രസകരമാണ്. ഇതാ തിരുവനന്തപുരത്തെ പ്രധാനപ്പെട്ട അഞ്ച് ക്ഷേത്രങ്ങൾ പരിചയപ്പെടാം...

പത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

പത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം

തിരുവനന്തപുരത്തിന്റെ ഏറ്റവും പ്രധാന കാഴ്ചയാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു ഇവിടെ. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രം. ദ്രവീഡിയന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം. അനന്തശായിയായ മഹാവിഷ്ണുവില്‍ നിന്നാണ് ഈ നഗരത്തിന് തിരുവനന്തപുരം എന്ന പേര് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. പ്രധാനവിഗ്രഹത്തിന് അരികിലായി ശ്രീദേവി, ഭൂദേവി വിഗ്രഹങ്ങളും കാണാം.
പന്ത്രണ്ടായിരത്തിലധികം സാളഗ്രാമങ്ങളും കടുശര്‍ക്കരയും ഉപയോഗിച്ചാണ് ഈ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണാഭരണങ്ങളും, രത്‌നങ്ങളും, മറ്റ് ആടയാഭരണങ്ങളും അടങ്ങിയ ഈ വിഗ്രഹത്തിന് കോടിക്കണക്കിന് രൂപയുടെ മതിപ്പ് വരും. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്ന്

PC:Shishirdasika

രഹസ്യ അറകൾ

രഹസ്യ അറകൾ

തിരുവട്ടാർ ക്ഷേത്രം കന്യാകുമാ‌രിക്ക് അടുത്തുള്ള തിരുവട്ടാർ ആദി കേശവ പെരുമാൾ ക്ഷേത്രവുമായി അനന്ത‌പദ്മനാഭ സ്വാമി ക്ഷേത്രത്തിന് ബന്ധമുള്ളതായി പറയപ്പെടുന്നു. അനന്തശയന രൂപത്തിലാണ് രണ്ട് ക്ഷേത്രത്തിലേയും പ്രതിഷ്ഠകൾ. കേരളത്തിൽ കാണുന്ന ക്ഷേത്രങ്ങൾ പോലെയാണ് തിരുവട്ടാർ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്. രണ്ട് ക്ഷേത്രങ്ങളിലും അമൂല്യ സമ്പത്ത് ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഏറെ നിഗൂ‌ഢതകൾ ഉള്ള ‌രഹസ്യ അറയുടെ പേരിൽ ആണ് പദ്മനാഭപുരം ക്ഷേത്രം പ്രശസ്തമായിരിക്കുന്നത്. മനുഷ്യർക്ക് ആർക്കും ഈ അറ തുറക്കാൻ കഴിയില്ലെന്നാണ് വിശ്വാ‌സം.
വിഷ്ണുവിന്റെ ശ്രീ ചക്രം പോലുള്ള അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത് ആറമത്തെ അറയിൽ ആണെന്നാണ് വിശ്വാസം
ആറമത്തെ അറയിൽ ഒന്നിലധികം അറകളുണ്ട്. ഇവയിൽ ആദ്യത്തെ അറ 1931ൽ തുറന്നിട്ടുണ്ട്. എന്നാൽ ഇവിടെ തന്നെ മറ്റൊരു അറയുണ്ട്. ആ അറയിലാ‌ണ് ദൈവ ചൈതന്യം നില നിൽക്കുന്നതെന്ന് പറയപ്പെടുന്നത്. ഈ അറയിൽ ശ്രീപത്മനാഭസ്വാമിയുടെ ചൈതന്യം വർദ്ധിക്കാനായി സ്ഥാപിച്ചിട്ടുള്ള അനവധി വസ്തുക്കൾ ഉണ്ട്. കൂടാതെ ദേവന്മാർ, ഋഷിമാർ, കാഞ്ഞിരോട്ടു യക്ഷിയമ്മ എന്നിവർ അദൃശ്യരായി സ്വാമിയെ സേവിച്ചു ഈ അറയ്ക്കുള്ളിൽ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം

PC:Krbivinlal

ആറ്റുകാൽ ക്ഷേത്രം

ആറ്റുകാൽ ക്ഷേത്രം

ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ക്ഷേത്രം. കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുചെ ശബരിമല എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭദ്രകാളിയെ ആറ്റുകാലമ്മയായി ആരാധിക്കുന്ന ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി കരുതുന്ന പൊങ്കാല തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിലെ സ്ത്രീകളുടെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. അമ്പൂര്‍ണേശ്വരി ദേവിയുടെ ഇ്ഷ്ട വഴിപാടായ പൊങ്കാല കേരളത്തില്‍ ആദ്യം നടന്നത് ഇവിടെയാണെന്നാണ് വിശ്വാസം. ലോകത്തില്‍ തന്നെ ഏറ്റവും അധികെ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയില്‍ ഇത് ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്.

PC:Vijayakumarblathur

ആറ്റുകാല്‍ പൊങ്കാല

ആറ്റുകാല്‍ പൊങ്കാല

ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി കരുതുന്ന പൊങ്കാല തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിലെ സ്ത്രീകളുടെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. അമ്പൂര്‍ണേശ്വരി ദേവിയുടെ ഇ്ഷ്ട വഴിപാടായ പൊങ്കാല കേരളത്തില്‍ ആദ്യം നടന്നത് ഇവിടെയാണെന്നാണ് വിശ്വാസം. ലോകത്തില്‍ തന്നെ ഏറ്റവും അധികെ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയില്‍ ഇത് ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. മനശുദ്ധിയും ശരീര ശുദ്ധിയും ഉള്ളവര്‍ മാത്രം അര്‍പ്പിക്കുന്ന ഈ ചടങ്ങ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നുകൂടിയാണ്.

ആപത്തുകള്‍ ഒഴിഞ്ഞ് ആഗ്രഹങ്ങള്‍ നടക്കുവാനും മോക്ഷഭാഗ്യത്തിനുമായാണ് സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്.

PC:Maheshsudhakar

പഴവങ്ങാടി ഗണപതി ക്ഷേത്രം

പഴവങ്ങാടി ഗണപതി ക്ഷേത്രം

സൈനികരുടെ പരദേവതയായി അറിയപ്പെടുന്ന പഴവങ്ങാടി ഗണപതി ക്ഷേത്രം തിരുവനന്തപുരത്തെ ഏറ്റവും പ്രത്യേകതയുള്ള ക്ഷേത്രങ്ങളിലൊന്നാണ്. കേരളത്തിൽ ഗണപതി ക്ഷേത്രങ്ങൾ ഒരുപാടുണ്ടെങ്കിലും ഇവിടുത്തെപോലെ അപൂർവ്വമായ പ്രതിഷ്ഠ മറ്റൊരിടത്തുമില്ല. വലതുകാൽ മടക്കി, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിൽ ഇരിക്കുന്ന രൂപത്തിലാണ് ഇവിടുത്തെ ഗണപതിയുള്ളത്. പുറകിലെ വലതുകയ്യിൽ മഴുവും, പുറകിലെ ഇടതുകയ്യിൽ കയറും, മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്.
നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ക്ഷേത്രമാണിത്. തമിഴ് ശൈലിയിലാണ് ക്ഷേത്രത്തിന്റെ ഗോപുരം നിർമ്മിച്ചിരിക്കുന്നത്. സ്വര്‍ണ്ണത്തിൽ പൊതിഞ്ഞാണിതുള്ളത്. ചതുരാകൃത്യിൽ നിർമ്മിച്ച തീർത്തും ചെറിയ ശ്രീകോവിൽ, അതിനുള്ളിലെ ഗർഭഗൃഹം, ശ്രീകോവിലിനെ ചുറ്റിയ നാലമ്പലം, തിടപ്പള്ളി, തുടങ്ങിയവയാണ് ക്ഷേത്രത്തിന്റെ ഭാഗമായ ഇടങ്ങൾ.

PC:Official Site

തിരുവിതാംകൂർ സൈന്യവും ക്ഷേത്രവും

തിരുവിതാംകൂർ സൈന്യവും ക്ഷേത്രവും

പഴവങ്ങാടി ക്ഷേത്രത്തിന്റെ ചരിത്രം എത്തി നിൽക്കുക തിരുവിതാംകൂർ സൈന്യത്തിലാണ്. തിരുവിതാംകൂറിന്റെ സൈന്യമായ തിരുവിതാംകൂർ കരസേന രൂപം കണ്ടത് പത്മനാഭപുരത്തു വെച്ചാണ്. ഇവിടമായിരുന്നു തിരുവനന്തപുരത്തിനു മുൻര് തിരുവിതാംകൂറിന്റെ തലസ്ഥാനം. അങ്ങനെയിരിക്കേ, ഒരിക്ൽ കരസേനയിലെ ഒരു അംഗത്തിന് അടുത്തുള്ള പുഴിൽ നിന്നും വളരെ അവിചാരിതമായി ഒരു ഗണപതി വിഗ്രഹം ലഭിക്കുകയുണ്ടായി. അവിടെ ഉപേക്ഷിക്കാതെ അദ്ദഹം വിഗ്രഹം കൂടെക്കൂട്ടുകയും മറ്റു സൈനികരോടേ ചേർന്ന് അതിനെ ആരാധിച്ചുപോരുകയും ചെയ്തു. പിന്നീട് ആ ഗണപതി അവരുടെ പരദേവതയായി മാറി. പിന്നീട് തിരുവിതാംകൂറിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോൾ അവർ ഗണപതിയേയും കൂട്ടി. അങ്ങനെ തിരുവിതാംകൂർ കരസേനയുടെ ആസ്ഥാനത്ത് ഗണപതി എത്തുകയും ഗണപതിക്കായി ഒരു ക്ഷേത്രം ഇവിടെ നിർമ്മിക്കുകയും ചെയ്തു. അതാണ് ഇന്നത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രം. ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ രാജ്യം ലയിച്ചപ്പോള്‍ മുതല്‍ ഭാരത കര സേന വിഭാഗത്തിലെ മദ്രാസ്സ് റജിമെന്റ് ആണ് ക്ഷേത്രം നടത്തുന്നത്.


PC:Official Site

ആഴിമല ക്ഷേത്രം

ആഴിമല ക്ഷേത്രം

തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തിനു സമീപമുള്ള ആഴിമല ശിവക്ഷേത്രം. ശൈവ ഭക്തരോടൊപ്പം തന്നെ വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന ഇവിടം ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണ്. കടൽത്തീരത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആഴി എന്നാൽ കടൽ എന്നും മല എന്നാൽ കുന്ന് എന്നുമാണ് അർഥം. കടലിനോട് ചേരുന്ന കുന്നിന് സമീപത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിൻറെ കീഴിലാണ് ക്ഷേത്രമുള്ളത്.

ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ

ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ

കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇവിടെയുള്ളത്.. 56 അടി ഉയരത്തിലുള്ള മഹേശ്വരന്റെ പ്രതിമയുടെ നിർമ്മാണം തുടങ്ങിയിട്ട് നാലുവർഷത്തോളമായി. ഗംഗാധരേശ്വര പ്രതിമ എന്നാണ് ഇതിന്റെ പേര്. പൂർണ്ണമായും കോൺക്രീറ്റിലാണ് ഇത് നിർമ്മിക്കുന്നത്. കടൽത്തീരത്തിനും ക്ഷേത്രത്തിനും നടുവിലുള്ള ഗംഗാധരേശ്വരന്റെ രൂപത്തിന് താഴെ ഭാഗത്തായാണ് ധ്യാനമണ്ഡപം നിർമ്മിക്കുന്നത്. എകദേശം 3500 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് ധ്യാനമണ്ഡപം ഒരുക്കിയിരിക്കുന്നത്. ഒരു ഗുഹയ്ക്കുള്ളിൽ കയറിയതിനു സമാനമായ അന്തരീക്ഷമായിരിക്കും ധ്യാനനമണ്ഡപത്തിനുള്ളിൽ അനുഭവിക്കുവാൻ സാധിക്കുക.
ശിവനുമായി ബന്ധപ്പെട്ട ക്ഷേത്രമായതിനാൽ ചൊവ്വാഴ്ചയാണ് ഇവിടെ ഏറ്റവും അധികം ആളുകൾ എത്തുന്ന ദിവസം. ദൂരദേശങ്ങളിൽ നിന്നു പോലും അന്നേ ദിവസം ഇവിടെ ആളുകളെത്തുന്നു. മകരമാസത്തിലെ ഉതൃട്ടാതി ആറാട്ടായി നടക്കുന്ന പത്തു ദിവസത്തെ ഉത്സവമാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. ഉദയാസ്തമയ പൂജ, പ്രദേഷ പൂജ. ആയില്യ പൂജ, ഉമാ മഹേശ്വരി പൂജ, ദിവസ പൂജ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേക പൂജകള്‍.

കരിക്കകം ചാമുണ്ഡി ക്ഷേത്രം

കരിക്കകം ചാമുണ്ഡി ക്ഷേത്രം

കടകംപള്ളി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കരികക്കം ചാമുണ്ഡി ക്ഷേത്രം ഇവിടെ ഏറെ പ്രസിദ്ധമാണ്. അഞ്ച് നിലകളിലുള്ള ക്ഷേത്ര ഗോപുരം നിർമ്മാണത്തിലും കാഴ്ചയിലും മധുര മീനാക്ഷി ക്ഷേത്രത്തോട് സാദൃശ്യമുള്ള ഒന്നാണ്. ഒരേ ദേവി സങ്കല്‍പത്തെ മൂന്ന്‌ ഭാവങ്ങളില്‍ ആരാധിക്കുന്ന അപൂര്‍വക്ഷേത്രമാണിത്‌. അതായത്‌ ചാമുണ്ഡേശ്വരി, രക്തചാമുണ്ഡീ, ബാലചാമുണ്ഡി എന്നിവരെയാണ് ദേവീ ഭാവത്തിൽ ഇവിടെ ഒരുപോലെ ആരാധിക്കുന്നത്. സത്യം ചെയ്യിക്കല്‍ എന്ന പ്രസിദ്ധമായ ഒരു ചടങ്ങ് ഇവിടെയുണ്ട്. നടതുറപ്പിച്ച്‌ ദേവിയുടെ മുമ്പില്‍ സത്യംചെയ്തിരുന്ന പ്രതികള്‍ നിരപരാധികാണെങ്കില്‍ ദേവി അവരെ രക്ഷിച്ചുകൊള്ളുമെന്നും അല്ലാത്തവര്‍ക്ക്‌ ദേവി കോപമുണ്ടാകുമെന്നുമാണ് വിശ്വാസം.

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

പുരുഷൻമാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങൾ പുരുഷൻമാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X