Search
  • Follow NativePlanet
Share
» »അക്ഷരനഗരിയിലെ ക്ഷേത്രങ്ങൾ!!

അക്ഷരനഗരിയിലെ ക്ഷേത്രങ്ങൾ!!

വിശ്വാസികൾക്കു മുന്നിൽ ഒരിക്കലും വാതിലുകൾ കൊട്ടിയടയ്ക്കാത്ത കോട്ടയത്തെ ക്ഷേത്രങ്ങളെ അറിയാം...

By Elizabath Joseph

പുറത്തു നിന്നുള്ളവർക്ക് കോട്ടയമെന്നാൽ അക്ഷരങ്ങളുടെയും തടാകങ്ങളുടെയും റബറിന്റെയും നാടാണ്. കുമരകവും ഇലവീഴാപൂഞ്ചിറയും പൂഞ്ഞാറും വാഗമണ്ണും പാലായും ഒക്കെ കൂടിച്ചേരുന്ന ഒരിടം. കോട്ടയത്തെപ്പറ്റി എപ്പോൾ പറഞ്ഞാലും വിട്ടുപോകുന്ന ഒന്നാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. തിരുനക്കരയും ഏറ്റുമാനൂർ ക്ഷേത്രവും ഒക്കെ കോട്ടയത്തെ കോട്ടയമാക്കി മാറ്റുന്ന ഘടകങ്ങളാണ്. ഇതു മാത്രമാണോ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ? അല്ല!! വിശ്വാസികൾക്കു മുന്നിൽ ഒരിക്കലും വാതിലുകൾ കൊട്ടിയടയ്ക്കാത്ത കോട്ടയത്തെ ക്ഷേത്രങ്ങളെ അറിയാം...

കുമാരനല്ലൂർ ക്ഷേത്രം

കുമാരനല്ലൂർ ക്ഷേത്രം

2400 ൽ അധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കുമാരനല്ലൂർ ക്ഷേത്രം കോട്ടയത്തെ കുമാരനല്ലൂർ താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമൻ ആരാധിച്ചിരുന്ന ദുർഗ്ഗയെ മധുര മീനാക്ഷി സങ്കൽപ്പത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കുമാരനല്ലൂരമ്മ എന്നാണ് ഇവിടുത്തെ ദേവി അറിയപ്പെടുന്നത്. ഐതിഹ്യങ്ങളിലും ചരിത്രത്തിലും ഒക്കെ ഏറെ പരാമർശിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രം ചേരമാൻ പെരുമാളിന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്.
കോട്ടയത്തു നിന്നും നാലു കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.

ചിറക്കടവ് മഹാദേവ ക്ഷേത്രം

ചിറക്കടവ് മഹാദേവ ക്ഷേത്രം

കോട്ടയം പൊൻകുന്നത്തിനു സമീപം ചിറക്കടവിൽ സ്ഥിതി ചെയ്യുന്ന മഹാദേവക്ഷേത്രമാണ് ചിറക്കടവ് മഹാദേവ ക്ഷേത്രം. കൂവളച്ചുവട്ടിൽ സ്വയംഭൂവായി അവതരിച്ചതാണ് ഇവിടുത്തെ മഹാദേവൻ എന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രസിദ്ധമായ വേലകളിക്ക് തുടക്കം കുറിച്ച ക്ഷേത്രം കൂടിയാണിത്.

PC:Praveenp

കോഴ ശ്രീ നരസിംഹസ്വാമി ക്ഷേത്രം

കോഴ ശ്രീ നരസിംഹസ്വാമി ക്ഷേത്രം

കുറവിലങ്ങാടുനു സമീപം കോഴയിൽ സ്ഥിതി ചെയ്യുന്ന കോഴ ശ്രീ നരസിംഹസ്വാമി ക്ഷേത്രം റെ പ്രശസ്തമായ ഒന്നാണ്. നരസിംഹസ്വാമി സ്വയംഭൂവായി അവതരിച്ച കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്. കാട്ടിൽ നിന്നും വനവേടൻ കണ്ടെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് വിശ്വാസം.
കോട്ടയത്തു നിന്നും 23 കിലോമീറ്ററും വൈക്കത്തു നിന്നും 27 കിലോമീറ്ററും അകലെയാണ് ഉത് സ്ഥിതി ചെയ്യുന്നത്.

PC:Kozha

പുലിയന്നൂർ മഹാദേവ ക്ഷേത്രം

പുലിയന്നൂർ മഹാദേവ ക്ഷേത്രം

ചെറുതിൽ വലുത് എന്ന പേരിൽ അറിയപ്പെടുന്ന പുലിയന്നൂർ മഹാദേവ ക്ഷേത്രം പാലായിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തെ തന്നെ പ്രധാന ശിവ ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. ഇവിടെ ശിവരാത്രിയും പുലിയന്നൂർ കാവടിയുമാണ് പ്രധാന ആഘോഷങ്ങൾ

PC:Kiran Gopi

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ചങ്ങനാശ്ശേരിയ്ക്ക് സമീപം പെരുന്നയിൽ സ്ഥിതി ചെയ്യുന്ന പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കേരളത്തിലെ തന്നെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ്. താരകാസുരനെ വധിച്ചതിനു ശേഷമുള്ള ഭാവത്തിലാണ് സുബ്രഹ്മമ്യനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മുരുകന്റെ വാഹനമായ മയിലുകളെ ഇവിടെ വളർത്തുന്നുണ്ട്. തമിഴ് ശൈലിയിലാണ് ക്ഷേത്രത്തിന്റെ ഗോപുരം നിർമ്മിച്ചിരിക്കുന്നത്.

PC:RajeshUnuppally

ജഡ്ജിയമ്മാവൻ കോവിൽ

ജഡ്ജിയമ്മാവൻ കോവിൽ

മറ്റൊരിടത്തും കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു പ്രതിഷ്ഠയും ആരാധനയുമാണ് ജഡ്ജി അമ്മാവന്‍ കോവിലിലുള്ളത്. കോടതിയുടെ വിധികളെപ്പോലും സ്വാധീനിക്കാന്‍ കഴിയുന്ന ഒരാളെന്ന നിലയിലാണ് ജഡ്ജിയമ്മാവന്‍ എന്ന പേരിലുള്ള രക്ഷസിനെ ഇവിടെ ആരാധിക്കുന്നത്.
പ്രാര്‍ഥനയ്ക്കുള്ള പ്രത്യേകത പോലെതന്നെ ഇവിടുത്തെ പൂജകളും വ്യത്യസ്തമാണ്. പകല്‍ മുഴുവന്‍ അടച്ചിട്ടിരിക്കുന്ന കോവില്‍ പ്രധാന ക്ഷേത്രമായ ചെറുവള്ളി ശ്രീദേവി ക്ഷേത്രത്തിലെ പൂജകള്‍ക്കു ശേഷം മാത്രമേ തുറക്കൂ. രാത്രി 8.30-ഓടെ തുറക്കുന്ന കോവിലില്‍ ഭക്തര്‍ തന്നെയാണ് പൂജകളും മറ്റും ചെയ്യുന്നത്. ജഡ്ജിയമ്മാവനു പ്രിയപ്പെട്ട അട നിവേദ്യവും കരിക്കഭിഷേകവും അടയ്ക്ക-വെറ്റില സമര്‍പ്പണവുമൊക്കെയാണ് ഇവിടെയുള്ളത്. ഇവിടുത്തെ പൂജാ വസ്തുക്കള്‍ നാളികേരവും പൂവും പഴവുമാണ്.
കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തു നിന്നും ചിറക്കടവ്-മണിമല റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ വഴി എട്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

PC:Official Site

ആദിത്യപുരം സൂര്യ ക്ഷേത്രം

ആദിത്യപുരം സൂര്യ ക്ഷേത്രം

കേരളത്തിലെ ഏക സൂര്യ ക്ഷേത്രമാണ് ആദിത്യപുരത്തെ സൂര്യ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. കോട്ടയം ജില്ലയിലെ കടുത്തു‌രുത്തിക്ക് സമീപത്തുള്ള ഇരവിമംഗലത്താണ് ആദിത്യപുരം സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ത്രേതായു‌ഗം മുതൽക്കേ ഇവിടെ സൂര്യ ദേവന്റെ പ്രതിഷ്ഠ ഉള്ളതായി ഐ‌തിഹ്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ക്ഷേത്രത്തി‌ന്റെ പഴക്കം ‌തെളിയിക്കുന്ന തെളിവുകളൊന്നുമില്ല. കാപ്പിക്കാട് മരങ്ങാട്ട് മനയിലെ ഒരു നമ്പൂതിരി കഠിന തപസിലൂടെ സൂര്യ ദേവനെ പ്രദാസിപ്പിച്ചുവെന്നും. സൂര്യൻ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടുവെന്നും സൂര്യ ദേവന്റെ കൽപ്പന അനുസരിച്ചാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചതും നിത്യ പൂജ നടത്താൻ ആരംഭിച്ചതെന്നുമാണ് പറയപ്പെടുന്നത്.
വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ ധ്യാനത്തിൽ ഇരിക്കുന്ന സൂര്യ ദേവനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. എണ്ണ വലിച്ചെടുക്കു‌ന്ന പ്രത്യേക തരം ശിലയിലാണ് ഇവിടു‌ത്തെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിലെ നാലമ്പലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം. മീനച്ചിലിൽ രാമപുരം എന്ന സ്ഥലത്താണ് നാലമ്പലങ്ങൾ സ്ഥിതി ചെയ്യുന്നത്. രാമപുരത്തു നിന്നും മൂന്നു കിലോമീറ്റർ അകലെ അമനകരയിൽ ഭരതനും കുടപ്പുലത്ത് ലക്ഷ്മണനും മേതിരിയിൽ ശത്രുഘന ക്ഷേത്രവും കാണാൻ സാധിക്കും. രാമായണ മാസത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്.
രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ തിരഞ്ഞ് രാമൻ ഇവിടെ എത്തിയെന്നും സ്ഥലത്തിന്റെ ഭംഗി കണ്ട് കുറേ നാൾ ഇവിടെ താമസിക്കാം എന്നു രാമൻ തീരുമാനിക്കുകയും ചെയ്തുവത്രെ. അങ്ങനെയാണ് ഇവിടം രാമപുരം എന്നറിയപ്പെടുന്നത്.

തിരുനക്കര മഹാദേവ ക്ഷേത്രം

തിരുനക്കര മഹാദേവ ക്ഷേത്രം

കോട്ടയം നഗരത്തിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കോട്ടയംകാരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. തിരുനക്കര രണ്ടു തവണയെങ്കിലും ചുറ്റാതെ കോട്ടയം കണ്ടുതീരില്ല എന്നു പറയുന്നതുപോലെതന്നെയാണ് ഇവിടെ കാര്യങ്ങൾ. ദിവസത്തിൽ ഒരു തവണയെങ്കിലും ക്ഷേത്രപരിസരത്തെത്താതെ പോകാൻ പറ്റുന്ന കോട്ടയംകാർ കാണില്ല
തിരുനക്കര മഹാദേവ ക്ഷേത്രം...കോട്ടയം നഗരത്തിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കോട്ടയംകാരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. തിരുനക്കര രണ്ടു തവണയെങ്കിലും ചുറ്റാതെ കോട്ടയം കണ്ടുതീരില്ല എന്നു പറയുന്നതുപോലെതന്നെയാണ് ഇവിടെ കാര്യങ്ങൾ. ദിവസത്തിൽ ഒരു തവണയെങ്കിലും ക്ഷേത്രപരിസരത്തെത്താതെ പോകാൻ പറ്റുന്ന കോട്ടയംകാർ കാണില്ല. ചരിത്രത്തോടും പുരാണത്തോടും ഒത്തിരിയധികം ചേർന്നു കിടക്കുന്ന ഈ ക്ഷേത്രത്തിന് പിന്നിലെ കഥകളും വിശ്വാസങ്ങളും ഏറെ പ്രശസ്തമാണ്. അതിപുരാതന ശിവക്ഷേത്രം കോട്ടയത്തിന്റെ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തിരുനക്കര മഹാദേവ ക്ഷേത്രം അതിപുരാതന ശിവക്ഷേത്രങ്ങളിലൊന്നാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്നാണ് ഇതെങ്കിലും ഇവിടുത്തെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നും ഒരു വിശ്വാസമുണ്ട്. തിരുനക്കര തേവർ എന്നാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. തെക്കുംകൂർ രാജാക്കൻമാരുടെ കുടുംബ ക്ഷേത്രം കൂടിയാണിത്. തൃശൂരിലെ വടക്കും നാഥൻ തന്നെ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിന്റെ പല പ്രത്യേകതകളും ഉൾക്കൊള്ളുന്ന ഒരു ക്ഷേത്രം കൂടിയാണ് തിരുനക്കര ക്ഷേത്രം.
ക്ഷേത്ര ശാസ്ത്ര വിധിപ്രകാരത്തിൽ പറയും വിധം എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരു മഹാക്ഷേത്രമാണ് തിരുനക്കര മഹാദേവ ക്ഷേത്രം. നാലുഭാഗത്തും ഗോപുരങ്ങള്‍, കൂത്തമ്പലം, ഉപദേവതാലയങ്ങൾ, നമസ്കാര മണ്ഡപം അങ്ങനെ എല്ലാം ചേർന്ന ഒരു ക്ഷേത്രമാണ് ഇത്.

PC:keralatourism

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X