Search
  • Follow NativePlanet
Share
» »വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

വിശ്വാസങ്ങളുടെ ആരംഭം ഇവിടെ നിന്ന്..കാടിനുള്ളിലെ ക്ഷേത്രങ്ങള്‍

ഇതാ കേരളത്തില്‍ കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

മനുഷ്യരുടെ വിശ്വാസത്തോളം തന്നെ പഴക്കമുള്ളവയാണ് ക്ഷേത്രങ്ങളും. മനുഷ്യര്‍ ആദ്യം അഭയം കണ്ടെത്തിയ കാടുകള്‍ക്കുള്ളില്‍ തന്നെയാണ് ആദ്യ കാല ക്ഷേത്രങ്ങളും കാണുവാന്‍ സാധിക്കുക. തനിക്കതീതനായി നില്‍ക്കുന്ന എന്തിനെയും ആരാധിച്ചു പോന്നിരുന്ന പ്രാചീന മനുഷ്യന് മുന്നില്‍ പാമ്പും തീയും വെളിച്ചവുമെല്ലാം ദൈവങ്ങളായിരുന്നു. അവയെ ആരാധിക്കുവാന്‍ പ്രത്യേക ക്ഷേത്രങ്ങളും അവര്‍ നിര്‍മ്മിച്ചു. പിന്നീട് ജീവിതം കാടിനു വെളിയിലോട്ടും തുടര്‍ന്ന് ഗ്രാമത്തിലേക്കും നഗരത്തിലേക്കും കടന്നപ്പോള്‍ അവിടെയും ക്ഷേത്രങ്ങള്‍ കൂട്ടുവന്നു. കാടിനുള്ളിലെ പല ക്ഷേത്രങ്ങളും നാമാവശേഷമായെങ്കിലും കാലത്തെയതിജീവിച്ച് കുറേ ക്ഷേത്രങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതാ കേരളത്തില്‍ കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

ഇരിങ്ങോല്‍ കാവ്

ഇരിങ്ങോല്‍ കാവ്

കാടിനുള്ളിലെ ക്ഷേത്രം എന്നതിലും കാവിനുള്ളിലെ ക്ഷേത്രം എന്നാണ് ഇരിങ്ങോല്‍ കാവ് അറിയപ്പെടുന്നത്. കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ ഇത് പരശുരാമന്‍ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. രണ്ടായിരത്തി എഴുന്നൂറിലധികം വര്‍ശം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇരിങ്ങോള്‍ കാവ് 50 ഏക്കര്‍ സ്ഥലത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വങ്ങളായ വൃക്ഷങ്ങളും ജീവികളും ഒക്കെ ഇതിനുള്ളില്‍ വസിക്കുന്നു. ഇതിനുള്ളിലെ മരങ്ങള്‍ക്ക് ദൈവാംശം ഉണ്ടെന്നാണ് ഇവിടുള്ളവര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ കാവിനുള്ളില്‍ നിന്നും ഒരില പോലും ആരും പുറത്തേയ്ക്ക് എടുക്കാറില്ല.

PC:Ranjithsiji

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ആലുവാ-മൂന്നാര്‍ റോഡില്‍ പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലാണ് ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരില്‍ നിന്നും 4 കിലോമീറ്റാണ് കാവിലേക്കുള്ള ദൂരം. കുന്നത്തുനാട് താലൂക്കിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 20 കിലോമീറ്റര്‍ അകലെയുള്ള ആലുവയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. നെടുമ്പാശ്ശേരി 17 കിലോമീറ്റര്‍ അകലെയാണ്.

ദ്രവ്യപ്പാറ ക്ഷേത്രം

ദ്രവ്യപ്പാറ ക്ഷേത്രം

കാടിനുള്ളിലല്ലെങ്കിലും കാടോളം പോന്ന ഒരിടത്ത് പാറക്കെട്ടുകള്‍ക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ ദ്രവ്യപ്പാറ ക്ഷേത്രം. സമുദ്ര നിരപ്പില്‍ നിന്നും 1500 അടി മുകളില്‍ അമ്പൂരിക്ക് സമീപത്തായാണ് ദ്രവ്യപ്പാറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തെക്കേ ഇന്ത്യയില്‍ ആകെയുള്ള പ്രകൃതി ദത്ത ശിവലിംഗം സ്ഥിതി ചെയ്യുന്ന ഗുഹാ ക്ഷേത്രവും ഇത് തന്നെയാണ്.
എട്ടുവീട്ടിൽ പിള്ളമാരുടെ അക്രമത്തിൽ നിന്നും രക്ഷപെടുവാനായി മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിക്കുവാൻ തിരഞ്ഞെടുത്ത ഇടം ദ്രവ്യപ്പാറയുടെ മുകൾഭാഗമാണെന്നാണ് വിശ്വാസം. ദ്രവ്യപ്പാറുടെ താഴെയെത്തിയ മാർത്താണ്ഡ വർമ്മയെ ഇവിടുത്തെ ആദിവാസികൾ പാറയിൽ പ്രത്യേകം പടകൾ കൊത്തിയാണ് മുകളിൽ എത്തിച്ചതെന്നാണ് വിശ്വാസം. അതിൻറെ അടയാളമായി 72 പടികൾ ഇന്നും ഇവിടെ കാണാം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ


തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. കുടപ്പനമൂട്, പൊട്ടന്‍ചിറയില്‍ നിന്നും മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്നും അര കിലോമീറ്റര്‍ ദൂരം നടന്ന് മാത്രമേ ദ്രവ്യപ്പാറയിൽ എത്താനാവൂ. . വാഴിച്ചല്‍, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെയും 10 മിനിട്ട് നടന്നാൽ ഇവിടെ എത്താം.

കല്ലില്‍ ഗുഹാ ക്ഷേത്രം

കല്ലില്‍ ഗുഹാ ക്ഷേത്രം

കാടിനുള്ളില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അപൂര്‍വ്വ ക്ഷേത്രമാണ് പെരുമ്പാവൂരിനടുത്തുള്ള കല്ലില്‍ ഗുഹാ ക്ഷേത്രം. 28 ഏക്കര്‍ വരുന്ന കാടിനുള്ളിലായാണ് ക്ഷേത്രമുള്ളത്. 28 ഏക്കറോളം വരുന്ന കാടിനു നടുവിലെത്തണം ഈ ക്ഷേത്രം കാണണമെങ്കിൽ. ഇവിടെ എത്തിയാൽ പിന്നെയും 120 പചികൾ കയറണം ക്ഷേത്രമിരിക്കുന്ന പാറയുടെ മുകളിലെത്തുവാൻ.
കാടിനുള്ളിലെ മരങ്ങൾ കൂടാതെ എവിടെ നോക്കിയാലും ഇവിടെ കാണുവാനുള്ളത് കല്ലുകൾ മാത്രമാണ്. ക്ഷേത്രത്തിലേക്കുള്ള കവാടം തുടങ്ങുന്നിടം മുതൽ കല്ലുകളുടെ കാഴ്ച തുടങ്ങും. അങ്ങെത്തുന്നിടം വരെ കല്ലുകൾ നിറഞ്ഞ വഴികളാണുള്ളത്. ശ്രീകോവിലിലേക്കുള്ള പടികളും ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകളും ക്ഷേത്രത്തിന്റെ ചുറ്റിലും പാകിയിരിക്കുന്നതും ഒക്കെ കരിങ്കല്ലു തന്നെയാണ്. ഇവിടുത്തെ നമസ്കാര മണ്ഡപവും പൂർണ്ണമായും കല്ലിലാണ് നിർമ്മിച്ചിരിക്കു

PC:Ranjithsiji

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനു സമീപം മേത്തല എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പെരുമ്പാവൂരിൽ നിന്നും 10 കിലോമീറ്റർ സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാൻ . പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിൽ ഒടക്കാലി എന്ന സ്ഥലത്തു നിന്നും 4 കിലോമീറ്റർ ഉള്ളിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്താം.

മണ്ണാറശ്ശാല ക്ഷേത്രം

മണ്ണാറശ്ശാല ക്ഷേത്രം

സൂര്യപ്രകാശം പോലും അരിച്ചിറങ്ങുന്ന പട്ടപുതച്ച കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല ക്ഷേത്രം എന്നും വിശ്വാസികളുടെ പ്രിയ സങ്കേതങ്ങളിലൊന്നാണ്. വിശ്വാസങ്ങള്‍ കഥകളുമായി ഇഴചേര്‍ന്നു കിടക്കുന്ന ഇവിടം നാഗാരാഥനയ്ക്കാണ് പ്രസിദ്ധമായിരിക്കുന്നത്.
നാഗരാജാക്കന്‍മാരായ അനന്തനും വാസുകിക്കുമുള്ള ക്ഷേത്രക്കുമുള്ള ക്ഷേത്രമാണിത്. ശൈവ നാഗങ്ങളായ വാസുകിയും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തോടു ചേര്‍ന്നുള്ള നിലവറയില്‍ അനന്തന്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ക്ക് നേതൃത്വം നല്കുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന സ്ത്രീയാണ്. വലിയമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് നാഗരാജാവിന്റെ അമ്മയുടെ സ്ഥാനമാണ് കല്പ്പിച്ചിരിക്കുന്നത്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം. ഹരിപ്പാട്, മാവേലിക്കര, കായംകുളം എന്നിവയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍

ശബരിമല

ശബരിമല

കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ശബരിമല ക്ഷേത്രം.പെരിയാർ കടുവാ സങ്കേതത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായായി സ്ഥിതി ചെയ്യുന്ന ഇവിടെ കാടും മലയും താണ്ടിത്തന്നെ വേണം എത്തുവാന്‍.
സമുദ്ര നിരപ്പില്‍ നിന്നു 1554 അടി ഉയരത്തില്‍ 18 മലകളുടെ നടുവിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത് .വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്ന, മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലാണ് ഇവിടെ തീര്‍ഥാടകരെത്തുന്നത്. ഒരു പ്രത്യേക കാലയളവില്‍ മാത്രം ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഇവിടം ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണ്.

 മഹതോബാര മഹാലിംഗലേശ്വര ക്ഷേത്രം

മഹതോബാര മഹാലിംഗലേശ്വര ക്ഷേത്രം

കാസര്‍കോട് കര്‍ണ്ണാ‌ടകയോ‌‌ട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളിലൊന്നായ നെട്ടണിഗെയിലെ ക്ഷേത്രമാണ് മഹതോബാര മഹാലിംഗലേശ്വര ക്ഷേത്രം. ഇവിടെ 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ജാംബ്രി മഹോത്സവമാണ് കാടിനുള്ളില്‍ നടക്കുന്നത്.

ഗോപുരവും മണ്ഡപവും മാത്രമല്ല, ഈ ക്ഷേത്രങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ചഗോപുരവും മണ്ഡപവും മാത്രമല്ല, ഈ ക്ഷേത്രങ്ങള്‍ അതിശയിപ്പിക്കും!തീര്‍ച്ച

പരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാംപരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാം

ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍ശാസ്ത്രത്തെ പരാജയപ്പെടുത്തി വിശ്വാസത്തെ വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X