Search
  • Follow NativePlanet
Share
» »വിശ്വാസത്തിന്‍റെ അടയാളങ്ങളുമായി നദീതീരത്തെ ക്ഷേത്രങ്ങൾ

വിശ്വാസത്തിന്‍റെ അടയാളങ്ങളുമായി നദീതീരത്തെ ക്ഷേത്രങ്ങൾ

ഇങ്ങനെ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്.

നദികൾക്ക് ദൈവീക പരിവേഷം നല്കി സംരക്ഷിക്കുന്ന ഒരു പാരമ്പര്യമാണ് നമ്മുടെ നാടിന്റേത്. അതുകൊണ്ടു തന്നെ പ്രശസ്തമായ പല ക്ഷേത്രങ്ങളും നദിയുടെ തീരത്തോട് ചേർന്നു കാണാം. ഇവിടങ്ങളിലെ വിശ്വാസം അനുസരിച്ച് നദിയിൽ മുങ്ങി നിവർന്നാൽ പാപങ്ങൾക്ക് മോചനം ലഭിക്കുമെന്നാണ്. ഇങ്ങനെ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളാണെങ്കിൽ ആദ്യം നദിയിൽ മുങ്ങി നിവർന്നു മാത്രമേ വിശ്വാസികൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാറുള്ളൂ. ഇങ്ങനെ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ക്ക് പ്രത്യേകതകൾ ഒരുപാടുണ്ട്...

പറശ്ശിനിക്കടവ് ക്ഷേത്രം

പറശ്ശിനിക്കടവ് ക്ഷേത്രം

വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പറശ്ശിനിക്കടവ് ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ കാണില്ല. മലബാറുകാരുടെ വിശ്വാസത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ് പറശ്ശനിക്കടവും ഇവിടുത്തെ മുത്തപ്പനും. എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം.

എപ്പോൾ വന്നാലും വയറു മാത്രമല്ല, മനസ്സും നിറച്ചു വിടുന്ന ഈ ക്ഷേത്രം കണ്ണൂരിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ വിശ്വാസികൾ ആദ്യം തേടിയെത്തുന്ന അഭയ സ്ഥാനം കൂടിയാണിത്.

PC:Sreelalpp

തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

മലപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്തായാണ് തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം നവയോഗികൾ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്ന്യാസിവര്യന്മാരാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. സുഖമരണത്തിനായി താമരയിലയിൽ നടത്തുന്ന വഴിപാട് ഇവിടുത്തെ പ്രത്യേകതയാണ്. ഐതിഹ്യങ്ങളനുസരിച്ച് ഈ ക്ഷേത്രത്തിനു സമീപത്തായാണ് മാമാങ്കം നടന്നിരുന്നതത്രെ.

PC:RajeshUnuppally

കാശി വിശ്വനാഥ ക്ഷേത്രം

കാശി വിശ്വനാഥ ക്ഷേത്രം

ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവ ക്ഷേത്രങ്ങളിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ഇത് ഗംഗാ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസമനുസരിച്ച് ഇവിടെ എത്തി പ്രാർഥിച്ച് ഗംഗയിൽ കുളിച്ചു കയറിയാൽ മോക്ഷം ലഭിക്കുമെന്നാണ്. ഗംഗായുടെ പടിഞ്ഞാറന്‍ തീരത്താണ് ക്ഷേത്രമുള്ളത്. വിശ്വനാഥൻ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്.

PC: Samuel Bourne

ശൃംഗേരി ശാരദാംബ ക്ഷേത്രം

ശൃംഗേരി ശാരദാംബ ക്ഷേത്രം

തുംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശൃംഗേരി ശാരദാംബ ക്ഷേത്രം ഏറെ പ്രശസ്തമാണ്യ ആദി ശങ്കരാചാര്യർ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ്. കർണ്ണാടകയിൽ ചിക്കമംഗളൂരുവിലാണ് ഈ ക്ഷേത്രമുള്ളത്. ശങ്കരാചാര്യർ ആദ്യം മഠം സ്ഥാപിച്ച് ഇടം കൂടിയാണിത്. പരമശിവൻ ശങ്കരാചാര്യർക്ക് സമ്മാനിച്ച ചന്ദ്രമൗലീശ്വര ലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Nataraj KV

കാളിഘട്ട് കാളി ക്ഷേത്രം

കാളിഘട്ട് കാളി ക്ഷേത്രം

കൊൽക്കത്തയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാളിഘട്ട് ക്ഷേത്രം. ഹുഗ്ലീ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കാളി ദേവിയുടെ 51 ശക്തിപീഠങ്ങളിലൊന്നു കൂടിയാണ്.
PC: Giridhar Appaji Nag

ത്രയംബകേശ്വർ ക്ഷേത്രം

ത്രയംബകേശ്വർ ക്ഷേത്രം

12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നായ ത്രയംബകേശ്വർ ക്ഷേത്രം നാസിക്കിനു സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഗോദാവരി നദിയുടെ തീരത്തുള്ള ഈ ക്ഷേത്രത്തിനുള്ളിൽ മൂന്ന് ശിവലിംഗങ്ങളുണ്ട്. ത്രിമൂർത്തികളിൽ മൂന്നുപേരെയും ഒരൊറ്റ ക്ഷേത്രത്തിൽ ആരാധിക്കാം എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. കരിങ്കല്ലിലാണ് ഈ ക്ഷേത്രം മുഴുവനായും നിർമ്മിച്ചിരിക്കുന്നത്.

PC:Akshatha Inamdar

ഓംകാരേശ്വർ ക്ഷേത്രം

ഓംകാരേശ്വർ ക്ഷേത്രം

മറ്റൊരു ജ്യോതിർലിംഗ ക്ഷേത്രമാണ് ഓംകാരേശ്വർ ക്ഷേത്രം നദീതീരത്തു സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ്. മധ്യ പ്രദേശിൽ ഖാണ്ഡ്വയിലാണ് ഇവിടമുള്ളത്.

ഭസ്മാസുരനെ ഭയന്ന് ശിവനൊളിച്ച ശിവ്ഖോരി!ഭസ്മാസുരനെ ഭയന്ന് ശിവനൊളിച്ച ശിവ്ഖോരി!

ജോലി കിട്ടാൻ ഈ ക്ഷേത്രത്തിൽ പോകാംജോലി കിട്ടാൻ ഈ ക്ഷേത്രത്തിൽ പോകാം

PC: YashiWong

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X