Search
  • Follow NativePlanet
Share
» »മഴക്കാലയാത്രയ്ക്ക് കേരളത്തിലെ 50 സ്ഥലങ്ങള്‍

മഴക്കാലയാത്രയ്ക്ക് കേരളത്തിലെ 50 സ്ഥലങ്ങള്‍

By Maneesh

മഴ കേരളത്തിന് ഒരു അലങ്കാരമാണ്. മഴക്കാലമായാല്‍ കേരളം പച്ചപുതച്ച് കിടക്കും. കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും മഴക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളാണ്. ഏറേ പ്രശസ്തമല്ലെങ്കിലും മഴക്കാലത്ത് കുടയും ചൂടി പോയി കാഴ്ചകള്‍ കാണാന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. കേരളത്തിലെ ടോപ്പ് മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മഴക്കാലത്ത് വലിയ ചിലവൊന്നും ഇല്ലാതെ സഞ്ചാരിക്കാന്‍ കഴിയുന്ന അന്‍പതില്‍ അധികം സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

റാണിപുരം

റാണിപുരം

കാസർകോട് ജില്ലയുടെ മലയോരപ്രദേശത്താണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാസർകോടിൽ നിന്ന് 90 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഏത് സമയവും സന്ദർശിക്കാൻ പറ്റുന്ന സുന്ദരമായ കാലവസ്ഥ റാണിപുരത്തിന്റെ പ്രത്യേകതയാണ്. വീഡിയോ കാണാം

Photo Courtesy: Bibu Raj

കോട്ടഞ്ചേരി

കോട്ടഞ്ചേരി

റാണിപുരത്തിനോട് ചേർന്ന് കിടക്കുന്ന മറ്റൊരു ഹിൽസ്റ്റേഷനാണ് കോട്ടഞ്ചേരി. കാസർകോട്ടെ പ്രമുഖ നഗരമായ കാഞ്ഞങ്ങാട്ടിൽ നിന്ന് 30 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ കോട്ടഞ്ചേരിയിൽ എത്താം.

Photo Courtesy: Krishnappa

ആറളം

ആറളം

കണ്ണൂർ ജില്ലയിലാണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തലശ്ശേരിയിൽ നിന്ന് 38 കിലോമീറ്റർ യാത്ര ചെയ്താൽ ആറളം വന്യജീവി സങ്കേതത്തിൽ എത്താം. വായിക്കാം : കണ്ണൂരിന്റെ പച്ചപ്പ് കാണാൻ ആറളത്തേക്ക്

Photo Courtesy: Manojk

പറശ്ശിനിക്കടവ്

പറശ്ശിനിക്കടവ്

ഇന്ത്യയിലെ പ്രശസ്തമായ പാമ്പുവളർത്ത് കേന്ദ്രം സ്ഥിതി ചെയ്യുന്നത് പറശ്ശിനിക്കടവിലാണ്. കണ്ണൂരിലെ വളപട്ടണം പുഴയോട് ചേർന്ന് കിടക്കുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പ‌ൻ ക്ഷേത്രവും ഇവിടെ പ്രശസ്തമാണ്. വായിക്കാം : കണ്ണൂരിനപ്പുറത്താണ് മൂർഖൻമാർ വിഹരിക്കുന്നത്

Photo Courtesy: Vaikoovery

ധർമ്മടം

ധർമ്മടം

കേരളത്തിലെ പ്രശസ്തമായ തുരുത്താണ് ധർമ്മടം തുരുത്ത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാണ് ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. വായിക്കാം: കേരളത്തിലെ ദ്വീപുകൾ

Photo Courtesy: ShajiA

കൊട്ടിയൂർ

കൊട്ടിയൂർ

കേരളത്തിലെ പേരുകേട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടിയൂർ ക്ഷേത്രം. എല്ലാവർഷവും മഴക്കാലത്ത് നടക്കാറുള്ള വൈശാഖ മഹോത്സവമാണ് കൊട്ടിയൂരിനെ മറ്റുക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. വായിക്കാം: എന്താണ് വൈശാഖ മഹോത്സവം?

Photo Courtesy: Satheesan.vn

പൈതൽ മല

പൈതൽ മല

കണ്ണൂർ ജില്ലയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനാണ് പൈതൽ മല. നിരവധി റിസോർട്ടുകൾ പൈതൽ‌മലയിൽ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
Photo Courtesy: Sivahari

കണ്ണവം

കണ്ണവം

കണ്ണൂർ ജില്ലയിലെ വളരെ മനോഹരമായ സ്ഥലമാണ് കണ്ണവം കാടുകൾ. തലശ്ശേരിയിൽ നിന്ന് കൊട്ടിയൂർ ബസ് കയറി കണ്ണവത്ത് ഇറങ്ങിയാൽ കണ്ണവം കാടുകൾ സന്ദർശിക്കാം. കാട്ടിലൂടെ കാണുന്ന ചെറിയ റോഡിലൂടെ മല കയറിയാ‌ൽ വാഴമല എന്ന് അറിയപ്പെടുന്ന വളരെ മനോഹരമായ മറ്റൊരു സ്ഥലത്ത് എത്തിച്ചേരാം.

Photo Courtesy: Rajeshodayanchal

ബ്രഹ്മഗിരി

ബ്രഹ്മഗിരി

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ബ്രഹ്മഗിരി സ്ഥിതി ചെയ്യുന്നത് കേരള - കർണാട സംസ്ഥാനങ്ങളിലായാണ്. കേരളത്തിൽ വയനാട് ജില്ലയിൽ പോയൽ ബ്രഹ്മഗിരി മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാം.

Photo Courtesy: Sharadaprasad

കുറുവ ദ്വീപ്

കുറുവ ദ്വീപ്

വയനാട് ജില്ലയിൽ കബനി നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമായ ഇവിടേയ്ക്ക് മാനന്തവാടിയിൽ നിന്ന് 17 കിലോമീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരാം.

Photo Courtesy: Challiyan

പൂക്കോട് തടാകം

പൂക്കോട് തടാകം

കേരളത്തിലെ പ്രശസ്തമായ ശുദ്ധ ജല തടാകമായ പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത് വയനാട് ജില്ലയിലാണ്. വയനാട്ടിലെ വൈത്തിരിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ തടാകത്തിൽ ബോട്ട് സവാരിക്കും സൗകര്യമുണ്ട്.

Photo Courtesy: Vijayakumarblathur

പക്ഷിപാതാളം

പക്ഷിപാതാളം

വയനാട് ജില്ലയിൽ ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്താണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു പക്ഷി നിരീക്ഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.

Photo Courtesy: Vinayaraj

തിരുനെല്ലി

തിരുനെല്ലി

ഉത്തരകാശിയെന്നാണ് വയനാട്ടിലെ തിരുനെല്ലി അറിയപ്പെടുന്നത്. മാനന്തവാടിയിൽ നിന്ന് 30 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന തിരുനെല്ലിയിലൂടെയാണ് പാപനാശം നദി ഒഴുകുന്നത്.
Photo Courtesy: Jayaprakash R

തുഷാരഗിരി

തുഷാരഗിരി

കോഴിക്കോട് ജില്ലയിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത് സുന്ദരമായ മലനിരകളും വെള്ളച്ചാട്ടങ്ങളുമാണ് തുഷാരഗിരിയിലെ ആകർഷണങ്ങൾ. നിരവധി ആളുകൾ ട്രെക്കിംഗ് നടത്താൻ തുഷാരഗിരിയിൽ എത്താറുണ്ട്. കോഴിക്കോട് നിന്ന് 50 കിലോമീറ്റർ അകലെയായിട്ടാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്.

Photo Courtesy:നിരക്ഷരൻ

പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ അണക്കെട്ടാണ് പെരുവണ്ണാമൂഴി ഡാം. കുറ്റ്യാടിക്ക് അടുത്തായാണ് പെരുവണ്ണാമൂഴി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jain

നിലമ്പൂർ

നിലമ്പൂർ

മലപ്പുറം ജില്ലയിലാണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തേക്ക് മ്യൂസിയം ഏറെ പ്രശസ്തമാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. ആഢ്യൻപാറ വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

Photo Courtesy: PP Yoonus

കൊടികുത്തിമല

കൊടികുത്തിമല

മലപ്പുറം ജില്ലയിലെ പെരിന്ത‌ൽമണ്ണയ്ക്ക് അടുത്തായാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. ഊട്ടിയേ ഓർമ്മിപ്പിക്കുന്ന സ്ഥലമായതിനാൽ മലപ്പുറം ജില്ലയിലെ ഊട്ടി എന്നാണ് കൊടികുത്തിമല അറിയപ്പെടുന്നത്. വായിക്കാം: മലപ്പുറം ജില്ലയുടെ ഊട്ടി

Photo Courtesy: Quraishie

കോട്ടായി

കോട്ടായി

പാലക്കാടൻ വിശുദ്ധി നിറഞ്ഞ ഒരു ചെറിയഗ്രാമമാണ് കോട്ടായി. നെ‌ൽപ്പാടങ്ങളും പാവനമായ ക്ഷേത്രങ്ങളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിപ്പിക്കുന്നത്.

Photo Courtesy: Vinod Sankar

മലമ്പുഴ

മലമ്പുഴ

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ്കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴ അണക്കെട്ടും ഗാർഡനുമാണ് ഏറേ പ്രശസ്തം. പാലക്കാട് ജില്ലയിലാണ് മലമ്പുഴ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ranjithsiji

ശിരുവാണി ഡാം

ശിരുവാണി ഡാം

പാലക്കാട് ജില്ലയിലാണ് ശിരുവാണി ഡാം സ്ഥിതി ചെയ്യുന്നത്. പാലക്കാട് നിന്ന് 48 കിലോമീറ്റർ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ കാഴ്ചയാണ് ഈ ഡാമിന്റെ പരിസരത്ത് നിന്നാൽ സഞ്ചാരികൾക്ക് കാണാൻ കഴിയുന്നത്.

Photo Courtesy: Basheer Olakara

നെല്ലിയാമ്പതി

നെല്ലിയാമ്പതി

പാലക്കാട് നിന്ന് 39 കിലോമീറ്റർ യാത്ര ചെയ്യണം നെല്ലിയാമ്പതിയിൽ എത്താൻ. ഓറഞ്ച് തോട്ടങ്ങളാണ് നെല്ലിയാമ്പതിയുടെ പ്രത്യേകത.

Photo Courtesy: Baburajpm

പോത്തുണ്ടി ഡാം

പോത്തുണ്ടി ഡാം

പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതിക്ക് സമീപത്തായാണ് പൊത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രകൃതി സൗന്ദര്യമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്നത്.

Photo Courtesy: Axilera

സയലന്റ് വാലി

സയലന്റ് വാലി

ലോകത്തിലെ തന്നെ നിത്യഹരിത മഴക്കാടുകളിൽ പേരുകേട്ടതാണ് സയലന്റ് വാലി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത് പാലാക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് സയലന്റ് വാലി സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലത്ത് നിന്ന് വളരെ എളുപ്പത്തിൽ സയലന്റ് വാലിയിൽ എത്താം ഇവിടെ നിന്ന് 30 കിലോമീറ്റർ ആണ് സയലന്റ് വാലിയിലേക്കുള്ള ദൂരം.
Photo Courtesy: Shihab Sha

അട്ടപ്പാടി

അട്ടപ്പാടി

കേരളത്തിലെ നിരവധി ഗോത്രവർഗക്കാർ താമസിക്കുന്ന അട്ടപ്പാടിയെ പൊതുവെ അവികസിത സ്ഥലമായാണ് പരിഗണിക്കുന്നതെങ്കിലും സഞ്ചാരിക്കാൻ പറ്റിയ സ്ഥലമാണ്. പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: PP Yoonus

മയിലാടുംപാറ

മയിലാടുംപാറ

മയിലുകൾ നൃത്തം ചെയ്യുന്ന പാറ എന്നാണ് മയിലാടുംപാറ എന്ന വാക്കിനർത്ഥം. പാലക്കാട് നിന്ന് 30 കിലോമീറ്റർ യാത്ര
ചെയ്താൽ മയിലാടും പാറയി‌ൽ എത്താം.

Photo Courtesy: keralatourism

ആതിരപ്പള്ളി

ആതിരപ്പള്ളി

പ്രശസ്തമായ ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. നിരവധി സിനിമകളിൽ ആതിരപ്പള്ളി
വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ചിത്രീകരിച്ചിട്ടുണ്ട്.

Photo Courtesy: കാക്കര

വാഴച്ചാൽ

വാഴച്ചാൽ

തൃശൂർ ജില്ലയിൽ തന്നെ, ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായാണ് വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: കാക്കര

പെരിങ്ങൽക്കൂത്ത്

പെരിങ്ങൽക്കൂത്ത്

തൃശൂർ ജില്ലയിലാണ് പെരിങ്ങൽക്കൂത്ത് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തിയാൽ സുന്ദരമായ വെള്ളച്ചാട്ടവും കാണാം.

Photo Courtesy: Vssun.

ചിമ്മിണി

ചിമ്മിണി

തൃശൂരിലെത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊരു സ്ഥലമാണ് ചിമ്മിണി വന്യജീവി സങ്കേതം. ചിമ്മിണി ഡാമും നദിയുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.

Photo Courtesy: Aruna

കോടനാട്

കോടനാട്


എറണാകുളം ജില്ലയിലെ പെരിയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോടനാട് പ്രശസ്തമാകാൻ കാരണം അവിടുത്തെ ആന പരിശീലന കേന്ദ്രത്തിന്റെ പേരിലാണ്. കൊച്ചിയിൽ നിന്ന് 42 കിലോമീറ്റർ യാത്ര ചെയ്താ‌ൽ കോടനാട് എത്തിച്ചേരാം.

Photo Courtesy: കാക്കര

ഭൂതത്താൻ കെട്ട്

ഭൂതത്താൻ കെട്ട്

കൊച്ചിയിൽ നിന്ന് അൻപത് കിലോമീറ്റർ യാത്ര ചെയ്താൽ ഭൂതത്താൻ കെട്ടിൽ എത്താം. വായിക്കാം: കൊച്ചിയിൽ നിന്ന് പോകാൻ ഭൂതത്താൻകെട്ടും തട്ടേക്കാടും

Photo Courtesy: Vinayaraj

തട്ടേക്കാട് പക്ഷി സങ്കേതം

തട്ടേക്കാട് പക്ഷി സങ്കേതം

ഭൂതത്താ‌‌ൻകെട്ടിന് സമീപത്തായാണ് പ്രശസ്തമായ പക്ഷി സങ്കേതമായ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: PP Yoonus

പീരുമേട്

പീരുമേട്

കാപ്പി, തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട പീരുമേട് സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ് കോട്ടയത്ത് നിന്ന് 75 കിലോമീറ്റർ യാത്ര ചെയ്താൽ പീരുമേട്ടിൽ എത്താം.

Photo Courtesy: Visakh wiki

ആനമുടി

ആനമുടി

തേക്കേ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് ആനമുടി. മൂന്നാറിൽ ചെന്നാൽ ആനമുടി കാണാം.

Photo Courtesy: Arunguy2002

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി

മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സുന്ദരമായ സ്ഥലമാണ് മാട്ടുപ്പെട്ടി.
Photo Courtesy:Dhruvaraj S

മറയൂർ

മറയൂർ

ചന്ദന മരങ്ങൾക്കും ശർക്കരയ്ക്കും പേരുകേട്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ മറയൂർ. മൂന്നാറിൽ നിന്ന് 41 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറയൂരിലെ ഏറ്റവും സുന്ദരമായ കാഴ്ച തൂവാനം വെള്ളച്ചാട്ടമാണ്.
Photo Courtesy: Cyrillic

കുമളി

കുമളി

ഇടുക്കി ജില്ലയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലമാണ് കുമളി. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആനസവാരി ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Photo Courtesy: Rameshng

തേക്കടി

തേക്കടി

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാർ തടാകം, വന്യജീവി സങ്കേതം, പക്ഷി സങ്കേതം തുടങ്ങിയവയാണ് തേക്കടിയിലെ പ്രധാന ആകർഷണങ്ങൾ. ബോട്ട് സവാരി നടത്താനും ഇവിടെ സൗകര്യമുണ്ട്.

Photo Courtesy: Kir360

ദേവികുളം

ദേവികുളം

മൂന്നാറി‌ൽ നിന്ന് 7 കിലോമീറ്റർ അകലെയായാണ് തേയില, കാപ്പിത്തോട്ടങ്ങ‌ൾക്ക് പേരുകേട്ട ദേവികുളം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ben3john

ഇരവികുളം

ഇരവികുളം

കൊച്ചിയിൽ നിന്ന് 144 കിലോമീറ്റർ അകലെയായിട്ടാണ് ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് 15 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം. നീലക്കുറിഞ്ഞിക്കും വരയാടുകൾക്കും പേരുകേട്ട സ്ഥലമാണ് ഇത്.

Photo Courtesy: Kannan shanmugam,shanmugam studio, Kollam

വാഗമൺ

വാഗമൺ

ഇടുക്കി ജില്ലയിലെ സുന്ദരമായ മറ്റൊരു സ്ഥലമാണ് വാഗമൺ. കോട്ടയം നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയായാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Rojypala

പാഞ്ചാലി മേട്

പാഞ്ചാലി മേട്

ഇടുക്കി ജില്ലയിലെ മറ്റൊരു സുന്ദരമായ സ്ഥലമാണ് പാഞ്ചാലി മേട്. കോട്ടയത്ത് നിന്ന് വളരെ എളുപ്പത്തിൽ ഇവിടേയ്ക്ക് എത്തിച്ചേരാം

Photo Courtesy: Ezhuttukari

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

കോട്ടയം ജില്ലയിലാണ് പ്രശസ്തമായ ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ്, ജീപ്പ് സഫാരി എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് ഇത്. വായിക്കാം: ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

Photo Courtesy: Fullfx

പെരുന്തേനരുവി

പെരുന്തേനരുവി

പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് സുന്ദരമായ പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നൂറ് അടി താഴ്ചയിൽ വെള്ളം ചാടുന്നത് കാണാൻ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

Photo Courtesy: Tonynirappathu

ചെന്തുരുണി

ചെന്തുരുണി

കൊല്ലം ജില്ലയിലാണ് ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കൊല്ലത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.

Photo Courtesy: keralatourism

പാലരുവി

പാലരുവി

കൊല്ലം ജില്ലയിലാണ് സുന്ദരമായ പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Satheesan.vn

ജഡായുപ്പാറ

ജഡായുപ്പാറ

കൊല്ലം ജില്ലയിലെ ചടയമംഗലം ടൗണിന് സമീപത്തയാണ് ജഡയൂപ്പാറ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Noblevmy

അരുവിക്കര

അരുവിക്കര

തിരുവനന്തപുരം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയായിട്ടാണ് അരുവിക്കര സ്ഥിതി ചെയ്യുന്നത്. കരമന നദിക്ക് കുറുകേ നിർമ്മിച്ച അരുവിക്കര അണക്കെട്ടാണ് ഇവിടുത്തെ പ്രധാന ആകർഷണം.

Photo Courtesy: Tinucherian at English Wikipedia

പേപ്പാറ

പേപ്പാറ

തിരുവനന്തപുരത്ത് നിന്ന് 50 കിലോമീറ്റർ അകലെയാണ് പേപ്പറ സ്ഥിതി ചെയ്യുന്നത്. പേപ്പാറ വന്യജീവി സങ്കേതമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

Photo Courtesy: Shadow auror at English Wikipedia

പൊൻമുടി

പൊൻമുടി

തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനാണ് പൊൻമുടി. തിരുവനന്തപുരത്ത് നിന്ന് 61 കിലോമീറ്റർ അകലെയായി പശ്ചിമഘട്ട മലനിരകളിലാണ് പൊൻമുടി സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Thejas Panarkandy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X