Search
  • Follow NativePlanet
Share
» »ഒറ്റ ദിവസം മൂന്ന് വെള്ളച്ചാട്ടം നിലമ്പൂർ പൊളിയാണ്!!

ഒറ്റ ദിവസം മൂന്ന് വെള്ളച്ചാട്ടം നിലമ്പൂർ പൊളിയാണ്!!

ഒറ്റ കാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കുന്ന നീലമ്പൂരിലെ വെള്ളച്ചാട്ടങ്ങൾ

By Elizabath Joseph

നിലമ്പൂർ...തേക്കിൻതോട്ടങ്ങൾക്കും മഴക്കാടുകൾക്കും കോവിലകങ്ങൾക്കും ഒക്കെ പ്രസിദ്ധമായ നിലമ്പൂർ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ഒറ്റദിവസത്തെ യാത്രയ്ക്കായി മധ്യകേരളത്തിലുള്ളവർക്ക് ഒരു സംശയവും കൂടാതെ തിര‍ഞ്ഞെടുക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടവും ആദ്യത്തെ തേക്ക് മ്യൂസിയവും കാടുകളെ കുളിരണിയിച്ച് ഒഴുകുന്ന ചാലിയാറും ഒക്കെ ചേരുമ്പോൾ നിലമ്പൂർ നല്കുന്നത് സമാനതകളില്ലാത്ത സഞ്ചാര അനുഭവങ്ങളാണ്. നിലമ്പൂരിൽ എത്തുന്നവർക്ക് ഈ കാഴ്ചകൾ മാറ്റിവെച്ചാൽ ഒരു ദിവസം കൊണ്ട് കാണാൻ പറ്റിയ മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. ഒറ്റ കാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കുന്ന നീലമ്പൂരിലെ വെള്ളച്ചാട്ടങ്ങളെ പരിചയപ്പെടാം.

കോഴിപ്പാറ വെള്ളച്ചാട്ടം

കോഴിപ്പാറ വെള്ളച്ചാട്ടം

തോട്ടങ്ങൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന കോഴിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായതേയുള്ളൂ. കക്കടാംപൊയിൽ എന്ന ഹിൽ സ്റ്റേഷന്റെ പ്രശസ്തിയോടു കൂടിയാണ് ഇവിടം വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിക്കുന്നത്.
സൈലന്‍റ് വാലി ദേശീയോദ്യാനത്തോട് ചേർന്ന് കക്കടാംപൊയിലിനടുത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഒത്തിരി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ ആകര്‍ഷണം.
കക്കടാംപൊയിൽ, ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ തുടങ്ങിയ നദികൾ ഉത്ഭവിക്കുന്നത് ഇതിനു സമീപത്തു നിന്നുമാണ്. വെറുതെ വെള്ളച്ചാട്ടം കാണാനായി മാത്രമല്ല, ട്രക്കിങ്ങിന്റെ രസം കൂടി അറിയുവാനാണ് ഇവിടെ സഞ്ചാരികൾ കൂടുതലും എത്തുന്നത്.

PC:Dvellakat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

നിലമ്പൂരിൽ നിന്നും കക്കടാംപൊയിലെത്തി അവിടെ നിന്നാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകേണ്ടത്. നിലമ്പൂർ-അകമ്പാടം-മൂലേപ്പാടം പാലം-കക്കടാംപൊയിൽ-നായാടംമ്പൊയിൽ- വഴി കോഴിപ്പാറയിലെത്താം.
കോഴിക്കൊടു നിന്നും വരുന്നവർക്ക് മുക്കം-കൂരമ്മൂല-കൂടരഞ്ഞി വഴി കക്കടാംപൊയിലെത്തി അവിടുന്ന് കോഴിപ്പാറയ്ക്ക് വരാം,

ആഢ്യൻപാറ വെള്ളച്ചാട്ടം

ആഢ്യൻപാറ വെള്ളച്ചാട്ടം

നിലമ്പൂരിൽ നിന്നും എളുപ്പത്തിൽ പോയിവരാൻ സാധിക്കുന്ന മറ്റൊരു സ്ഥലമാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. മലപ്പുറത്തെ നിത്യഹരിത വനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം കാഞ്ഞിരപ്പുഴ നദിയിലാണുള്ളത്. വേനൽ എത്ര കടുത്താൽ പോലും വറ്റാത്ത നീരൊഴുക്കാണ് ഇതിന്റെ പ്രത്യേകത. കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തോളം ഭംഗി ഇവിടേയ്ക്കുള്ള യാത്രയ്ക്കും ഉണ്ട്.

PC:നിരക്ഷരൻ

വെള്ളച്ചാട്ടം മാത്രമല്ല, ഭക്ഷണവും

വെള്ളച്ചാട്ടം മാത്രമല്ല, ഭക്ഷണവും

ആഡ്യൻപാറയിലെത്തുന്ന സഞ്ചാരികൾക്ക് വെള്ളച്ചാട്ടം മാത്രമല്ല അറിയുവാനുള്ളത്. മലപ്പുറത്തിന്റെ തനതു രുചികൾ വിളമ്പുന്ന കുടുംബശ്രീ ഹോട്ടൽ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. നാടൻ ഭക്ഷണത്തിന് പേരുകേട്ട ഇടമാണിത്.

PC:Augustus Binu

ആഢ്യൻപാറയിൽ എത്തിച്ചേരാൻ

ആഢ്യൻപാറയിൽ എത്തിച്ചേരാൻ

കോഴിപ്പാറയിൽ നിന്നും ഇനി പോകേണ്ടത് ആഢ്യൻപാറയിലേക്കാണ്. കക്കടാംപൊയിലിൽ നിന്നും നിലമ്പൂരിലേക്ക് മടങ്ങുന്ന വഴി അകംപാടം എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്ക് തിരിയുന്നത്. ഈ വഴി എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ആഢ്യൻപാറയിലെത്താം. നിലമ്പൂരിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഈ വെള്ളച്ചാട്ടമുള്ളത്.

കേരളാംകുണ്ട് വെള്ളച്ചാട്ടം

കേരളാംകുണ്ട് വെള്ളച്ചാട്ടം

ആഢ്യൻപാറയും കോഴിപ്പാറയും കണ്ടു മടുത്തില്ല എങ്കിൽ വണ്ടി നിർത്തേണ്ട. നേരെ കേരളാംകുണ്ടിന് പോകാം. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് സാഹസികർക്കു പറ്റിയ കേരളാംകുണ്ട് വെള്ളച്ചാട്ടം.
സമുദ്ര നിരപ്പിൽ നിന്നും ആയിരത്തിഅ‍ഞ്ഞൂറോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ദേശീയ സാഹസിക വിനോദ ഭൂപടത്തില്‍ വരെ ഉൾപ്പെട്ടിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ കാടുകളിൽ നിന്നും ഉത്ഭവിക്കുന്ന ഒരു അരുവിയാണ് പേരറിയാത്ത പല വഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്
ഫുഡ് കോർട്ട്, ടൂറിസം വില്ലേജ്, വിശ്രമ കേന്ദ്രം, ബോട്ടു ജെട്ടി തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

സന്ദർശിക്കാവുന്ന മറ്റിടങ്ങൾ

സന്ദർശിക്കാവുന്ന മറ്റിടങ്ങൾ

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!! തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!

PC:Vengolis

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X