Search
  • Follow NativePlanet
Share
» »മഴയെത്തുംമുൻപേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

മഴയെത്തുംമുൻപേ പോകാം മംഗലാപുരത്തെ ഈ ഇടങ്ങളിലേക്ക്

മംഗലാപുരത്തു നിന്നും സന്ദർശിക്കുവാൻ പറ്റിയ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം...

കേരളവും തമിഴ്നാടും വിട്ട് കർണ്ണാടകയിലേക്കിറങ്ങി നോക്കിയാൽ ആരെയും ഞെട്ടിക്കുന്ന കാഴ്ചകളാണ്. വെള്ളച്ചാട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഗംഭീര കൊട്ടാരങ്ങളും തീർഥാടന കേന്ദ്രങ്ങളും അതിപുരാതനമായ സംസ്കാരങ്ങളും ഒക്കെയായി കൊതിപ്പിക്കുന്ന കുറേ സ്ഥലങ്ങൾ. ഒരിക്കലും അവസാനിക്കാത്ത ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ കാര്യങ്ങൾ ഇനിയും ഒരുപാടുണ്ട് .അങ്ങനെ നോക്കുമ്പോൾ ഇവിടുത്തെ കാഴ്ചകളിൽ തീർച്ചായും ഉൾപ്പെടുത്തേണ്ട നാടാണ് മംഗലാപുരം. മംഗളാ ദേവിയുടെ നാട് എന്നറിയപ്പെടുന്ന ഇവിടം ഇന്ത്യയിലെ വിദ്യാഭ്യാസ ഹബ്ബുകളിൽ ഒന്നുകൂടിയാണ്. ക്ഷേത്രങ്ങളും മറ്റ് മനോഹരമായ കെട്ടിടങ്ങളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ഭംഗി ഈ നാടിനുണ്ട്. ഇവിടെ കാണുവാൻ കാഴ്ചകൾ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. മംഗലാപുരത്തു നിന്നും സന്ദർശിക്കുവാൻ പറ്റിയ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങൾ പരിചയപ്പെടാം...

ഹനുമാൻ ഗുണ്ടി വെള്ളച്ചാട്ടം

ഹനുമാൻ ഗുണ്ടി വെള്ളച്ചാട്ടം

മംഗലാപുരത്തിനു സമീപത്തായി ഏറ്റവും മനോഹരമായ രീതിയിൽ ആസ്വദിക്കുവാൻ പറ്റിയ വെള്ളച്ചാട്ടമാണ് ഹനുമാൻഗുണ്ടി വെള്ളച്ചാട്ടം. പ്രാദേശികമായി സുത്തനാഹബ്ബി വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇത് അധികമാരും എത്തിച്ചേരാത്ത ഒരിടത്താണ് സ്ഥിതി ചെയ്യുന്നത്. കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഭാഗമായ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഇതിന് 100 അടി ഉയരമുണ്ട്. സാഹസികത നിറഞ്ഞ ഒരു ട്രക്കിങ്ങിലൂടെ മാത്രമേ ഇവിടെ എത്തുവാൻ കഴിയൂ. 100 അടി ഉയരത്തിൽ നിന്നുമാണ് വെള്ളം താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ അടുത്ത് വരെ പ്രത്യേകമായി നിർമ്മിച്ചിരിക്കുന്ന പടികളിലൂടെ ചെല്ലാം.

PC:vinay

അഡിയാർ വെള്ളച്ചാട്ടം

അഡിയാർ വെള്ളച്ചാട്ടം

മംഗലാപുരം നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അഡിയാർ വെള്ളച്ചാട്ടം. കാലങ്ങളോളം അധികമാർക്കും അറിയപ്പെടാതെ കിടന്നിരുന്ന ഇത് ഇന്ന് വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പ്രത്യേകം പേരുകളൊന്നുമില്ലെങ്കിലും പ്രദേശവാസികൾ വിളിക്കുന്ന പേരിലാണ് ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നത്.
നീർമാര്‍ഗയിൽ നിന്നും ബിസി റോഡിൽ നിന്നും ഇവിടേക്ക് എത്താം. പ്രദേശവാസികളുടെ സഹായത്തോടു കൂടി മാത്രമേ വെള്ളച്ചാട്ടത്തിനടുത്തെത്താൻ കഴിയൂ.

അലേകാൻ വെള്ളച്ചാട്ടം

അലേകാൻ വെള്ളച്ചാട്ടം

ഒരു പ്രകൃതി സ്നേഹി ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്നു ആഗ്രഹിക്കുന്ന കാഴ്ചകളുമായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അലേകാൻ വെള്ളച്ചാട്ടം. ദക്ഷിണ കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് ബലേ കല്ലു ഗുഡ്ഡ എന്നു പേരായ ഒരു കുന്നിലാണുള്ളത്. സാഹസികരായ ആളുകളാണ് ഇവിടെ കൂടുതലും എത്തുന്നത്.
ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

ബാൻഡജെ അർബി വെള്ളച്ചാട്ടം

ബാൻഡജെ അർബി വെള്ളച്ചാട്ടം

മംഗലാപുരത്തിനോടടുത്ത് പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് ബാൻഡജെ അർബി വെള്ളച്ചാട്ടമുള്ളത്.200 അടി ഉയരത്തിൽ നിന്നും പതിക്കുന്ന ഇത് സമുദ്ര നിരപ്പിൽ നിന്നും 700 അടി മുകളിലാണുള്ളത്. ബല്ലരായണ്ണ ദുർഗ്ഗയുടെ കാഴ്ചകളും ഇവിടെ നിന്നും ലഭിക്കും. ഈ അടുത്ത കാലത്തായി ഈ വെള്ളച്ചാട്ടം അന്വേഷിച്ച് നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ബൽത്തങ്ങാടി കടിവിത്വാര ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ദേവരഗുണ്ടി വെള്ളച്ചാട്ടം

ദേവരഗുണ്ടി വെള്ളച്ചാട്ടം

കാടിനുള്ളലൂലടെ കുറച്ചധികം നടന്നാൽ മാത്രം എത്തിച്ചേരുന്ന വെള്ളച്ചാട്ടമാണ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് വെള്ളത്താട്ടമായി മാറുന്ന ദേവരഗുണ്ടി വെള്ളച്ചാട്ടം. മല്ലികാർജ്ജുന ക്ഷേത്രത്തിൽ നിന്നും പാട്ടി ഹിൽസിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഇവിടെ പുരാതനങ്ങളായ ക്ഷേത്രങ്ങൾ കാണാൻ കഴിയും.

ഡൊൻഡോലെ വെള്ളച്ചാട്ടം

ഡൊൻഡോലെ വെള്ളച്ചാട്ടം

സന്ദർശകരെ ഒരിക്കലും നിരാശപ്പെടുത്താത്ത വെള്ളച്ചാട്ടങ്ങളിലൊന്നാണ് ദക്ഷിണ കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഡൊൻഡോലെ വെള്ളച്ചാട്ടം. പകുതി ദൂരം ജീപ്പിനെത്തി ബാക്കി ഒരു മണിക്കൂർ കാൽനടയായി മാത്രമേ ഇതിനടുത്തെത്താൻ കഴിയൂ. 50 അടി ഉയരത്തിൽ നിന്നും പതിക്കുന്ന ഇത് തീർച്ചയായും കണ്ടിരിക്കേണ്ട ഇടം കൂടിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X