Search
  • Follow NativePlanet
Share
» »മെഴുകിൽ വിസ്മയം തീർത്ത ഇടങ്ങള്‍

മെഴുകിൽ വിസ്മയം തീർത്ത ഇടങ്ങള്‍

ഇന്ത്യയിലെ പ്രശസ്തമായ മെഴുകു മ്യൂസിയങ്ങളെപ്പറ്റി അറിയാം...

By Elizabath Joseph

എല്ലാ പ്രായത്തിലും ഉള്ള സഞ്ചാരികൾ ഇഷ്ടപ്പെടുന്ന ഒരിടം...ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകൾ സ്ഥാപിച്ചിരിക്കുന്ന വാക്സ് മ്യൂസിയങ്ങൾ ലോകത്തെല്ലായിടത്തും കാണാൻ സാധിക്കും.
മെഴുകു പ്രതിമകളുടെ വിസ്മയകരമായ ലോകം ജനങ്ങൾക്കു മുന്നിൽ തുറന്നിട്ടത് 1835 ൽ ലണ്ടനിൽ സ്ഥാപിതമായ മാഡം തുസൗഡ്സ് വാക്സ് മ്യൂസിയമായിരുന്നു. ഇന്നും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണ് ഇവിടം.

ഇന്ത്യയിലേക്കു വരുമ്പോൾ ഇവിടുത്തെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഇത്തരം മ്യൂസിയങ്ങൾ കാണുവാൻ സാധിക്കും.കുറച്ചെണ്ണം സ‍ഞ്ചാരികളുടെ ഇടയിൽ വളരെ പ്രശസ്തമാകുമ്പോൾ മറ്റുള്ളവ തീർത്തും വിസ്മതിയിലേക്ക് ആണ്ടുപോകും.
സിനിമ, കലാ കായിക രംഗങ്ങളിലും മറ്റു മേഖലകളിലും പ്രശസ്തരായിട്ടുള്ള ആളുകളുടെ ജീവൻ തുടിക്കുന്ന മെഴുകിൽ തീർത്ത രൂപങ്ങളാണ് മെഴുകു മ്യൂസിയങ്ങളുടെ പ്രത്യേകത.
ഇന്ത്യയിലെ പ്രശസ്തമായ മെഴുകു മ്യൂസിയങ്ങളെപ്പറ്റി അറിയാം...

 മായാപുരി വണ്ടർ വാക്സ്, കന്യകുമാരി

മായാപുരി വണ്ടർ വാക്സ്, കന്യകുമാരി

ഇന്ത്യയിലെ ആദ്യത്തെ വാക്സ് മ്യൂസിയമാണ് കന്യാകുമാരിയിൽ 2005 ൽ നിർമ്മിക്കപ്പെട്ട മായാപുരി വണ്ടർ വാക്സ്. ഇവിടുത്തെ പ്രശസ്തമായ ബേ വാച്ച് വാട്ടർ തീം പാർക്കിനുള്ളിലാണ് മായാപുരി വണ്ടർ വാക്സ് സ്ഥിതി ചെയ്യുന്നത്. സുനിൽ കണ്ടല്ലൂർ എന്ന ഇന്ത്യയിലെ ഏക വാക്സ് സ്കൾപ്ചറുടെ നേതൃത്വത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ചെറുതാണെങ്കിലും കന്യാകുമാരി സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്.

PC:Official Site

മാഡം തുസൗഡ്സ് ഹോളിവുഡ്, ഡെൽഹി

മാഡം തുസൗഡ്സ് ഹോളിവുഡ്, ഡെൽഹി

ലോകപ്രശസ്ത മെഴുകു മ്യൂസിയമായ മാഡം തുസൗഡ്സിന്റെ 24-ാമത്തെ മ്യൂസിയമാണ് ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന മാഡം തുസൗഡ്സ് ഹോളിവുഡ്. ന്യൂ ഡെൽഹിയിൽ റീഗൽ സിനിമയുടെ രണ്ടാമത്തെ നിലയിലാണ് ഇതുള്ളത്. ഇന്ന് ഡെൽഹിയിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നുകൂടിയായി ഇവിടം മാറിയിട്ടുണ്ട്. കുട്ടികളെയാണ് ഇവിടുത്തെ കാഴ്ചകൾ കൂടുതലും ആകർഷിക്കുന്നത്.
സിനിമാ താരങ്ങളുടെ ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകളോടൊപ്പം നിന്നു ഫോട്ടോ എടുക്കാം എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.

PC:Official Site

മദേഴ്സ് വാക്സ് മ്യൂസിയം കൊൽക്കത്ത

മദേഴ്സ് വാക്സ് മ്യൂസിയം കൊൽക്കത്ത

ഇന്ത്യയിലെ ഏറ്റവും വലിയ വാക്സ് മ്യൂസിയമാണ് കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന മദേഴ്സ് വാക്സ് മ്യൂസിയം. 2014 ൽ സ്ഥാപിതമായ ഈ മ്യൂസിയത്തിന് മദേഴ്സ് എന്ന പേരു ലഭിച്ചത് കൊൽക്കത്തയിൽ ആതുര ശുശ്രൂഷ നടത്തിയിരുന്ന മദർ തെരേസയുടെ പേരിൽ നിന്നുമാണ്. സിനിമസ സാഹിത്യം, കഥകൾ, സയൻസ്, രാഷ്ട്രീയം, സ്വാതന്ത്ര്യസമര സേനാനികൾ, പൊതു പ്രവർത്തകർ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയ ഗണത്തിൽ പെട്ടവരുടെ മെഴുകു പ്രതിമകളാണ് ഇവിടെയുള്ളത്.

PC:Subhrajyoti07

മെലഡി വേൾഡ് വാക്സ് മ്യൂസിയം മൈസൂർ

മെലഡി വേൾഡ് വാക്സ് മ്യൂസിയം മൈസൂർ

മൈസൂർ മഹാരാജ കൊട്ടാരത്തിനു സമീപം സ്ഥിതി ചെയ്യുന്ന മെലഡി വേൾഡ് വാക്സ് മ്യൂസിയം ഇവിടുത്തെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ്. എന്നാൽ സാധാരണ മ്യൂസിയങ്ങളിൽ കാണപ്പെടുന്നതുപോലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകു പ്രതിമകളല്ല ഇവിടെയുള്ളത്. വ്യത്യസ്ത കാലയളവുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സംഗീതോപകരണങ്ങളാണ് ഇവിടെ മെഴുകിൽ നിർമ്മിച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന രൂപങ്ങളും ഇവിടെ കാണാം.

PC:karnataka.com

വാക്സ് വേൾഡ് മ്യൂസിയം

വാക്സ് വേൾഡ് മ്യൂസിയം

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹിൽസ്റ്റേഷനുകളിലൊന്നാണല്ലോ ഊട്ടി. പ്രകൃതി സൗന്ദര്യം നിറ‍ഞ്ഞു നിൽക്കുന്ന ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് വാക്സ് വേൾഡ് മ്യൂസിയം. ശ്രീജി ഭാസ്കരൻ എന്നു പേരായ ഒരു ഐടി പ്രൊഫഷണലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും ദേശീയ നേതാക്കളുമാണ് ഇവിടെ ഇടം പിടിച്ചിരിക്കുന്നവർ. ഇതു കൂടാതെ ജനങ്ങളുടെ വ്യത്യസ്ത ജീവിത ശൈലികളും മെഴുകു പ്രതിമകളുടെ രൂപത്തിൽ കാണാം.

വാക്സ് മ്യൂസിയം കൊടൈക്കനാൽ

വാക്സ് മ്യൂസിയം കൊടൈക്കനാൽ

ഊട്ടയോളം പ്രശസ്തമായ മറ്റൊരു ഹിൽ സ്റ്റേഷനാണ് കൊടൈക്കനാലും. ഇവിടെയും സഞ്ചാരികളെ ആകർഷിക്കുന്ന ഒരു മെഴുകു പ്രതിമാ മ്യൂസിയം കാണാം. ഇന്ത്യയിലെ പ്രശസ്തരായ വ്യക്തികളുടെ രൂപങ്ങളാണ് ഇവിടെയുള്ളത്. ഇതു കൂടാതെ കുട്ടികളെ ആകർഷിക്കാനായി കാർട്ടൂൺ രൂപങ്ങളും ഇവിടെ കാണാം.

കെ. ദേവ് ഭൂമി വാക്സ് മ്യൂസിയം മസൂറി

കെ. ദേവ് ഭൂമി വാക്സ് മ്യൂസിയം മസൂറി

ഇന്ത്യയിലെ റൊമാന്റിക് ഗേറ്റ് വേ എന്നറിയപ്പെടുന്ന ഇടമാണ് മസൂറി. ഹിൽസ്റ്റേഷൻ കൂടിയായ ഇവിടെ അന്തർദേശീയ വ്യക്തിത്വങ്ങളടക്കമുള്ളവരുടെ മെഴുകു പ്രതിമകളുള്ള കെ. ദേവ് ഭൂമി വാക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നു.

PC:celebritywaxmuseum

ലൂയിസ് തൗസദ് വാക്സ് മ്യൂസിയം ബെംഗളുരു

ലൂയിസ് തൗസദ് വാക്സ് മ്യൂസിയം ബെംഗളുരു

ബെംഗളുരുവിലെ ഇന്നോവേറ്റീവ് ഫിലിം സിറ്റിയുടെ ഉള്ളിലായാണ് ലൂയിസ് തൗസദ് വാക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ആളുകളുടെ ഇടയിൽ വളരെ പെട്ടന്നു പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഇവിടം കുട്ടികളടക്കമുള്ളവരുടെ പ്രിയ കേന്ദ്രമാണ്.ലോക പ്രശസ്തരായ സിനിമാ താരങ്ങൾ, കഥകളിലെയും നോവലുകളിലെയും പ്രശസ്തരായ കഥാപാത്രങ്ങൾ തുടങ്ങിയവരാണ് ഇവിടെ ഉള്ളത്.

PC: motherswaxmuseum

ജയ്പൂർ വാക്സ് മ്യൂസിയം, ജയ്പൂർ

ജയ്പൂർ വാക്സ് മ്യൂസിയം, ജയ്പൂർ

ചരിത്ര നഗരമായ ജയ്പൂരിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ് ഇവിടുത്തെ വാക്സ് മ്യൂസിയം. സുശാന്ത റായ് എന്ന പ്രശസ്തനായ ശില്പിയുടെ നേതൃത്വത്തിലാണ് ഇവിടെ മെഴുകു പ്രതിമകൾ തയ്യാറാക്കിയിരിക്കുന്നത്. സിനിമാ താരങ്ങളും രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളുമാണ് ഇവിടുത്തെ കാഴ്ചകൾ.

Read more about: museum delhi kolkata ooty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X