Search
  • Follow NativePlanet
Share
» »ഒരു കല്ലെടുത്തു മാറ്റിയപ്പോള്‍ മാറിപ്പോയത് രാജ്യാന്തര അതിര്‍ത്തി!! കല്ലുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെ

ഒരു കല്ലെടുത്തു മാറ്റിയപ്പോള്‍ മാറിപ്പോയത് രാജ്യാന്തര അതിര്‍ത്തി!! കല്ലുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെ

ഫ്രാന്‍സിന്‍റെയും ബെല്‍ജിയത്തിന്‍റെയും അതിര്‍ത്തി തന്നെ മാറ്റിയ കല്ലെടുത്ത കഥയിങ്ങനെ

പാടത്തിനടുത്ത് കിടന്ന ഒരു കല്ലെടുത്ത് മാറ്റിയിട്ടാല്‍ എന്തുസംഭവിക്കാനാ?!! അന്ന് പാടം ട്രാക്ടറില്‍ ഉഴുതുകൊണ്ടിരുന്നപ്പോള്‍ തടസ്സമായ കല്ലെടുത്ത് മാറ്റിയിട്ട കര്‍ഷകന്‍ കൂടുതലൊന്നും ആലോചിച്ചിട്ടുണ്ടാവില്ല, ട്രാക്ടര്‍ എളുപ്പത്തില്‍ തട്ടാതെ കടന്നു പോകണം എന്നതൊഴികെ... എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കല്ലെടുത്ത് മാറ്റിയപ്പോ മാറിപ്പോയത് രാജ്യാന്തര അതിര്‍ത്തികള്‍ തന്നെയാണ്... ഫ്രാന്‍സിന്‍റെയും ബെല്‍ജിയത്തിന്‍റെയും അതിര്‍ത്തി തന്നെ മാറ്റിയ കല്ലെടുത്ത കഥയിങ്ങനെ

 കല്ല് മാറ്റിയതിങ്ങനെ

കല്ല് മാറ്റിയതിങ്ങനെ

സംഭവം നടക്കുന്നത് കുറച്ചധികം നാളുകള്‍ക്ക് മുന്‍പാണ്. ബെല്‍ജിയം-ഫ്രാന്‍സ് അതിര്‍ത്തിയിലുള്ള തന്റെ സ്ഥലത്ത് നിലം ഉഴുതുകയാരുന്നു ആ കര്‍ഷകന്‍. പണി കാര്യമായി പുരോഗമിച്ചുകൊണ്ടിരുന്നപ്പോഴാണ് ട്രാക്ടറിനു തടസ്സമായി തിരിയുന്നിടത്ത് ഒരു കല്ല് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. കൂടുതലന്നും ആലോചിക്കാതെ അദ്ദേഹം ആ കല്ലെടുത്തു കുറച്ചപ്പുറത്ത് മാറ്റിയിടുകയും ചെയ്തു. ട്രാക്ടറിനു സുഗമമായി കടക്കുവാനൊരു വഴി എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കൂടുതലൊന്നും നടന്നില്ല. ദിവസങ്ങള്‍ ക‌‌ടന്നുപോയി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം

അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇവിടെ ഒരു കൂട്ടം ആളുകളെത്തി. ബെല്‍ജിയം-ഫ്രാന്‍സ് അതിര്‍ത്തി കാണുക എന്ന ലക്ഷ്യത്തിലെത്തിയ കുറച്ചു ചരിത്രകാരന്മാരും വിദ്യാര്‍ത്ഥികളുമായിരുന്നു ആ സംഘത്തില്‍ ഉണ്ടായിരുന്നത്. ഭൂപടത്തില്‍ പറഞ്ഞിരിക്കും പ്രകാരം അതിര്‍ത്തിക്കല്ല് തേടിയെത്തിയ അവര്‍ അവിടെ മുഴുവന്‍ ചുറ്റി ന‌‌ടന്നുവെങ്കിലും ഒന്നും കണ്ടെത്തുവാനായില്ല, മുന്‍പും ഇവിടെ സന്ദര്‍ശനം നടത്തി കല്ലു നേരിട്ടു കണ്ടവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതിമാല്‍ തങ്ങള്‍ക്കു തെറ്റു പറ്റില്ല എന്നുറപ്പായിയിരുന്നു.

7 അടി മാറി

7 അടി മാറി

വീണ്ടും വീണ്ടും പ്രദേശത്ത് തിരഞ്ഞ അവര്‍ ആ ചരിത്ര കല്ല് യഥാര്‍ത്ഥത്തില്‍ വേണ്ടിയിരുന്ന ഇ‌ടത്തു നിന്നും ഏഴു അടി അകലെയായി കണ്ടെത്തി. ചരിത്രത്തില്‍ നോക്കിാല്‍ ഫ്രാന്‍സിനെയും ബല്‍ജിയത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന ഈ കല്ലിന് 200 വര്‍ഷം പഴക്കമുണ്ട്.

ഫ്രാന്‍സ് ചെറുതായി

ഫ്രാന്‍സ് ചെറുതായി

അതിര്‍ത്തിക്കല്ല് മാറ്റിയത് ഫ്രാന്‍സിന്‍റെ ഭാഗത്തേയ്ക്കായിരുന്നു. അപ്പോള്‍ ടെക്നിക്കലി പറയുകയാണെങ്കില്‍ ഫ്രാന്‍സ് ചെറുതായി ചുരുങ്ങുകയും ബെല്‍ജിയം വികസിക്കുകയും ചെയ്തു. ബെൽജിയൻ അതിർത്തി ഗ്രാമമായ എർക്യുലിനസിന്‍റെ അടുത്തായാണ് ഇത് സംഭവിച്ചത്.

ട്രീറ്റി ഓഫ്​ കോർട്ടിക്​

ട്രീറ്റി ഓഫ്​ കോർട്ടിക്​

കര്‍ഷകന്‍ അറിയാതെ എടുത്തു മാറ്റിയ കല്ല് ട്രീറ്റി ഓഫ്​ കോർട്ടിക്​ എന്ന ഉടമ്പടിയുടെ ഭാഗമാണ്. ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഫ്രാന്‍സും ബല്‍ജിയവും തമ്മില്‍ ട്രീറ്റി ഓഫ്​ കോർട്ടിക്​ ഉടമ്പടിയിലെത്തുന്നത്. 1820 മാർച്ച്​ 28നാണ്​ കരാര്‍ ഒപ്പിട്ടതെങ്കിലും പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് കല്ല് സ്ഥാപിക്കുന്നത്.

ചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെ

യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്

പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കൂറ്റന്‍ പാറ! ജീവന്‍ പണയംവെച്ചു കയറാം!!പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കൂറ്റന്‍ പാറ! ജീവന്‍ പണയംവെച്ചു കയറാം!!

Read more about: travel interesting facts world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X