Search
  • Follow NativePlanet
Share
» »പറന്നു നടന്ന് ദ്വീപ് കാണാം... വിര്‍ച്വല്‍ ‌ടൂറില്‍ വ്യത്യസ്തതയുമായി ഫറോ ദ്വീപ്

പറന്നു നടന്ന് ദ്വീപ് കാണാം... വിര്‍ച്വല്‍ ‌ടൂറില്‍ വ്യത്യസ്തതയുമായി ഫറോ ദ്വീപ്

വ്യത്യസ്മാമായ വിര്‍ച്വല്‍ ടൂറാണ് ഫോ‌ട്ടോകൊണ്ടും ഭൂമിശാസ്ത്രം കൊണ്ടും സഞ്ചാരികളെ കൊതിപ്പിച്ച ഫറോ ദ്വീപ് ഒരുക്കിയിരിക്കുന്നത്. എന്താണ് ഇവിടുത്തെ വിര്‍ച്വല്‍ ‌ടൂറിന്‍റെ പ്രത്യേകതയെന്ന് വായിക്കാം.

ലോക്ഡൗണിലെ വീ‌ട്ടിലിരിപ്പ് മടുപ്പിക്കുന്ന അനുഭവമാണെങ്കിലും ആളുകള്‍ അതിനോട് ഏറെക്കുറെ പൊരുത്തപ്പെ‌‌ട്ടു കഴിഞ്ഞു. പാചക പരീക്ഷണങ്ങളും സിനിമ കാണലും ജോലിത്തിരക്കും ഒക്കെയായി സമയം ചിലവഴിക്കുവാന്‍ വഴികള്‍ കണ്ടെത്തിക്കഴിഞ്ഞു. സഞ്ചാരികളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. നാടു ചുറ്റുവാന്‍ പ്ലാന്‍ ചെയ്തിരുന്നവര്‍ വീടീനുള്ളില്‍ തന്നെ. ഇങ്ങനെ വീട്ടിലിരിക്കുന്ന സഞ്ചാരികള്‍ക്കായി വിവിധ രാജ്യങ്ങളിലെ വിനോദ സഞ്ചാര വകുപ്പുകള്‍ വിര്‍ച്വല്‍ ടൂര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്തങ്ങളായ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തായ്ലന്‍ഡിലെ വിര്‍ച്വല്‍ ടൂറും ഹാര്‍വാര്‍ഡ് ലൈബ്രറിയിലെ വിര്‍ച്വല്‍ ടൂറും എല്ലാം ഇതിനോടകം സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ വിര്‍ച്വല്‍ ടൂറാണ് ഫോ‌ട്ടോകൊണ്ടും ഭൂമിശാസ്ത്രം കൊണ്ടും സഞ്ചാരികളെ കൊതിപ്പിച്ച ഫറോ ദ്വീപ് ഒരുക്കിയിരിക്കുന്നത്. എന്താണ് ഇവിടുത്തെ വിര്‍ച്വല്‍ ‌ടൂറിന്‍റെ പ്രത്യേകതയെന്ന് വായിക്കാം.

ഫറോ ദ്വീപ്

ഫറോ ദ്വീപ്

യാത്രകള്‍ സ്വപ്നം കാണുന്നവരു‌ടെ ഏറ്റവും പ്രിയപ്പെട്ട സങ്കേതങ്ങളിലൊന്നാണ് ഫറോദ്വീപ്. ഐസ്ലന്‍ഡിനും നോര്‍വ്വേയ്ക്കും ഇടയിലായി ചിന്നിച്ചിതറിയ പോലെ കിടക്കുന്ന പതിനെട്ടോളം പ്രധാന ദ്വീപുകള്‍ ചേര്‍ന്ന ഇടമാണ് ഫറോ ദ്വീപ്. വെറും അന്‍പതിനായിരം ആളുകള്‍ മാത്രമാണ് ഇവിടെ താമസമുള്ളത് എന്നു കൂടി ഓര്‍മ്മിക്കാം.

PC:Eric Welch

ചെമ്മരിയാടുകളുടെ നാട്

ചെമ്മരിയാടുകളുടെ നാട്

ചെമ്മരിയാടുകളു‌ടെ നാ‌ട് എന്നാണ് സഞ്ചാരികളുടെ ഇടയില്‍ ഫറോ ദ്വീപ് അറിയപ്പെടുന്നത്. നോര്‍വ്വയോ‌‌ടും ഐസ്ലന്‍ഡിനോടും ചേര്‍ന്നു കിടക്കുന്നതിനാല്‍ ആ നാടുകളുടെ ഭംഗിയും ഫറോ ദ്വീരുകള്‍ക്ക് ലഭിച്ചിട്ടുണ്ട്.
മറ്റേതു യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ പ്രകൃതി സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഫറോ സഞ്ചാരികളുടെ മനം കവരും. മലകളും പര്‍വ്വതങ്ങളും കുന്നുകളും മാത്രമല്ല, കടല്‍ത്തീരങ്ങളും കുന്നിന്‍ചെരുവുകളും അവിടെ മേഞ്ഞു നടക്കുന്ന ചെമ്മരിയാ‌ടുകളുമെല്ലാം ചേരുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍ ആളുകളേക്കാള്‍ അധികം ആടുകളുള്ള ഇവിടെ ഏകദേശം എണ്‍പതിനായിരത്തിലധികം ചെമ്മരിയാടുകളുണ്ട്.

ഫറോ ദ്വീപ് വിര്‍ച്വല്‍ ടൂര്‍

ഫറോ ദ്വീപ് വിര്‍ച്വല്‍ ടൂര്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടിലിരുക്കുന്നവര്‍ക്ക് നാടുകാണുവാന്‍ പറ്റിയ അവസരവുമായാണ് ഫറോ ദ്വീപ് വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ വിര്‍ച്വല്‍ ‌‌ടൂറുകളില്‍ നിന്നും വ്യത്യസ്ഥമായ പല അനുഭവങ്ങളും ഇവിടെ അറിയാം.

സംസാരിച്ച് പോകാം

സംസാരിച്ച് പോകാം

മറ്റു സ്ഥലങ്ങളിലെ വിര്‍ച്വല്‍ ടൂര്‍ പോലെയല്ല ഇവിടുത്തേത്. വിര്‍ച്വല്‍ ടൂറിനിടയില്‍ പ്രദേശവാസിയായ ഒരാളോട് സംസാരിക്കുവാനും യാത്രകളില്‍ ഒരു നാട്ടുകാരനെ പരിചയപ്പെട്ട് സംസാരിക്കുന്നതുപോലെ സംസാരിക്കുവാനും വിശേഷങ്ങള്‍ ചോദിക്കുവാനും ഒക്കെ സൗകര്യം ഈ വിര്‍ച്വല്‍ ടൂറിലുണ്ട്. ഒരു ലോക്കല്‍ ഗൈഡിനെപോലെ ആയതിനാല്‍ സ്ഥലത്തെക്കുറിച്ചുള്ള ചരിത്രവും വിശേഷങ്ങളും ഒക്കെ അവരില്‍ നിന്നറിയുവാനും ദ്വീപിലെ ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും ചോദിക്കുവാനുമെല്ലാം സാധിക്കും

ഓ‌ടിയും പോകാം ചാ‌‌ടിയും പോകാം

ഓ‌ടിയും പോകാം ചാ‌‌ടിയും പോകാം

വിര്‍ച്വല്‍ റിമോര്‍ട്ട് സിസ്റ്റമാണ് ഈ വിര്‍ച്വല്‍ ടൂറിലെ മറ്റൊരു ആകര്‍ഷണം. മറ്റെല്ലാ വിര്‍ച്വല്‍ ടൂറുകളില്‍ നിന്നും ഫറോ ദ്വീപിലെ വിര്‍ച്വല്‍ ടൂറിനെ വ്യത്യസ്ഥമാക്കുന്നതും ഇത് തന്നെയാണ്. ഈ റിമോര്‍ട്ട് സിസ്റ്റം ഉപയോഗിച്ച് നമുക്ക് പോകേണ്ട ഇടങ്ങളിലേക്ക് ചാടി മറിഞ്ഞും ഓടിയും കുതിച്ചു ചാടിയുമെല്ലാം പോകുവാന്‍ സാധിക്കും. മലകള്‍ക്കിടയിലൂടെ ഓടിനടന്നും ഒരു പക്ഷിയേപ്പോലെ ആകാശത്തു പറന്നു നടന്നുമെല്ലാം ഈ വിര്‍ച്വല്‍ ടൂര്‍ ആസ്വദിക്കുവാന്‍ സാധിക്കും. ഒരു വീഡിയോ ഗെയിം കളിക്കുന്നതുപോലെ നമ്മു‌ടെ യാത്രകളെ നിയന്ത്രിക്കുവാനും. ഇതോ‌ടൊപ്പം വിര്‍ച്വല്‍ ടൂറിനിടയില്‍ നമ്മുടെ സംശയങ്ങളും ആശങ്കകളും എല്ലാം അകറ്റുവാന്‍ ഓണ്‍ലൈന്‍ ടീമും ഇവിടെ സജ്ജമാണ്.

ദിവസം രണ്ടു തവണ

ദിവസം രണ്ടു തവണ

ഏപ്രില്‍ 15 മതല്‍ ദ്വീപിലെ വിര്‍ച്വല്‍ ‌‌ടൂര്‍ ആരംഭിച്ചു കഴിഞ്ഞു. ദിവസവും ഒന്നോ രണ്ടോ തവണ മാത്രമാണ് ഇവിടെ വിര്‍ച്വല്‍ ടൂറിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിസിറ്റ് ഫറോ ദ്വീപ് എന്ന ഫേസ്ബുക്ക് പേജിലും മറ്റ് സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളിലും വിര്‍ച്വല്‍ ടൂറിന്‍റെ ലൈവ് സ്ട്രീമിങ്ങും കാണാം.

ഞങ്ങളു‌‌ടെ ലോക്ഡൗണ്‍ ഇങ്ങനെയാണ്‌...'ട്രിപ്പ് ജോഡി' സംസാരിക്കുന്നു<br /></a><br /><a class=പണച്ചിലവില്ലാതെ തായ്‌ലന്‍ഡ്‌ കാണാം വീട്ടിലിരുന്ന്" title="ഞങ്ങളു‌‌ടെ ലോക്ഡൗണ്‍ ഇങ്ങനെയാണ്‌...'ട്രിപ്പ് ജോഡി' സംസാരിക്കുന്നു

പണച്ചിലവില്ലാതെ തായ്‌ലന്‍ഡ്‌ കാണാം വീട്ടിലിരുന്ന്" />
ഞങ്ങളു‌‌ടെ ലോക്ഡൗണ്‍ ഇങ്ങനെയാണ്‌...'ട്രിപ്പ് ജോഡി' സംസാരിക്കുന്നു

പണച്ചിലവില്ലാതെ തായ്‌ലന്‍ഡ്‌ കാണാം വീട്ടിലിരുന്ന്

തിരിച്ചറിയല്‍ കാര്‍ഡും വേണ്ട, രേഖകളും വേണ്ട...ലോക്ഡൗണില്‍ കാണാം ഹാര്‍വാര്‍ഡ് ലൈബ്രറിതിരിച്ചറിയല്‍ കാര്‍ഡും വേണ്ട, രേഖകളും വേണ്ട...ലോക്ഡൗണില്‍ കാണാം ഹാര്‍വാര്‍ഡ് ലൈബ്രറി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X