Search
  • Follow NativePlanet
Share
» »യാത്രകളിൽ തിളങ്ങാൻ ഈ കാര്യങ്ങൾ കരുതാം

യാത്രകളിൽ തിളങ്ങാൻ ഈ കാര്യങ്ങൾ കരുതാം

യാത്രകൾ കൂടുതൽ അടിപൊളിയാക്കുവാൻ കയ്യിൽ കരുതേണ്ട കുറച്ചു സാധനങ്ങൾ നോക്കാം

ഒരു യാത്ര പോയാൽ സ്ഥലങ്ങള്‍ കാണുന്നതിലുപരിയായി ഫോട്ടോ എടുക്കുന്നതാണ് ഇപ്പോഴത്തെ കഥ. ഒരു കൂളിങ് ഗ്ലാസും കിടിലൻ ഡ്രസും ഒക്കെ ഇട്ട് പോയ സ്ഥലത്തെ ഏറ്റവും മനോഹരമായ ഇടത്ത് നിന്നൊരു ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയുടെ ചുവരുകളിൽ ഒട്ടിച്ചില്ലെങ്കിൽ ഇവർക്ക് ഉറക്കംപോലും വരില്ല. ഇത്തരത്തിൽ കുറഞ്ഞത് ഒരു ഫോട്ടോയെങ്കിലും ഇല്ലാതെ യാത്ര പൂർണ്ണമാകില്ല എന്നു കരുതുമ്പോൾ പിന്നെ എന്തു ചെയ്യാനാണ്.. അതുകൊണ്ടുതന്നെ അത്യാവശ്യം വേണ്ടുന്ന വസ്ത്രങ്ങളും മറ്റും മാത്രം പാക്ക് ചെയ്തിരുന്ന രീതിയിൽ നിന്നും ഇന്നത്തെ പാക്കിങ് രീതിയും ഏറെ മാറി. ഏതു സ്ഥലത്തു പോകുന്നോ, അവിടുത്തെ രീതിയ്ക്കനുസരിച്ചുള്ള വസ്ത്രധാരണവും സ്റ്റൈലുമാണ് ഇപ്പോൾ ആളുകൾ പിന്തുടരുന്നത്. ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുകഷ്ണം എന്നു പറഞ്ഞതുപോലെയാണ് കാര്യങ്ങൾ. അപ്പോൾ കുറച്ച് വസ്ത്രവും ഫോണും ചാർജറും ക്യാമറയും ഷൂവും മാത്രം പാക്ക് ചെയ്താൽ പോരല്ലോ... ന്യൂ ജെൻ യാത്രകളിൽ ബാഗ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം...

 ബാഗ് പാക്കിങ് ഒരു കലയാണ്

ബാഗ് പാക്കിങ് ഒരു കലയാണ്

ആവശ്യമുള്ള സാധനങ്ങൾ മാത്രം എടുത്ത് കുത്തി നിറയ്ക്കാതെ അടുക്കി വയ്ക്കുന്നത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള ഒരു പണിയല്ല. ചിലർക്ക് വേണ്ടതും വേണ്ടാത്തതും എല്ലാം ബാഗില്ഡ വലിച്ചു വാരി കുത്തിനിറച്ചു കൊണ്ടുപോകാനേ അറിയൂ. മറ്റു ചിലരാവട്ടെ ഏറ്റവും അത്യാവശ്യം വേണ്ടത് എന്നു തോന്നിക്കുന്ന സാധനങ്ങൾ മാത്ര എടുത്തു പോകും. അവിടെ ചെന്ന് ബാഗ് തുറക്കുമ്പോൾ വേണ്ട ഒന്നും കാണില്ല എന്നത് രണ്ടു കൂട്ടർക്കും കിട്ടുന്ന പണിയാണ്. അതുകൊണ്ടുതന്നെ വേണ്ട സാധനങ്ങള്‍ മാത്രം കൃത്യവും വൃത്തിയുമായി പാക്ക് ചെയ്യുന്നത് ഒരു കലയാണെന്നു പറയുന്നത്.

അല്പം ഫാഷനാവാം

അല്പം ഫാഷനാവാം

എന്നും വീട്ടിൽ നിന്നിറങ്ങുന്നതുപോലെ ഒരു യാത്രയ്ക്കു പോയാൽ എങ്ങനെയാ? അല്പം വെറൈറ്റി ഒക്കെ വേണ്ടെ? ഒരു കൂളിംഗ് ഗ്ലാസും തൊപ്പിയും സൂപ്പർ ഡ്രസും ഒന്നുമില്ലാതെ എങ്ങനെ പോകാനാ...

എങ്ങനെ പോയാലും

എങ്ങനെ പോയാലും

കാറായാലും ഫ്ലൈറ്റായാലും ഇനി ടൂ വീലറിലാണ് പോകുന്നതെങ്കിലും ഫാഷൻ വിട്ടൊരു കളിയും വേണ്ട. ഫാഷൻ എന്നതിലുപരി വെയിലിൽ നിന്നും പൊടിയിൽ നിന്നും ഒക്കെ ശരീരത്തെ സംരക്ഷിക്കുക തന്നെയാണ് ഉദ്ദേശം.

കൂളിങ് ഗ്ലാസ് മസ്റ്റ്

കൂളിങ് ഗ്ലാസ് മസ്റ്റ്

നീണ്ട യാത്രയുടെ ഫലമായി കിട്ടിയ കണ്ണിലെ ക്ഷീണം മറയ്ക്കുവാൻ കൂളിഘ് ഗ്ലാസാണ് എളുപ്പവഴി. കിടിലൻ ലുക്കും കൂടെ കിട്ടുന്നതിനാൽ മാറി ചിന്തിക്കുകയേ വേണ്ട. പക്ഷേ, സ്ഥിരമായി ഇത്തരം ഗ്ലാസുകൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ മികച്ച നിലവാരമുള്ളവ തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.

കംഫോർട്ട് ആയ വസ്ത്രങ്ങൾ

കംഫോർട്ട് ആയ വസ്ത്രങ്ങൾ

യാത്രകളിൽ ധരിക്കുവാൻ നിങ്ങൾക്ക് ഏറ്റവും കംഫോർട്ട് എന്നു തോന്നിക്കുന്ന വസ്ത്രമാണ് എടുക്കേണ്ടത്.ഫാഷന്‌റെ കാര്യത്തിൽ ഇവിടെ വിട്ടുവീഴ്ച ചെയ്യാതിരുന്നാൽ ഗുണങ്ങൾ ധാരാളമുണ്ട്.

വൈകിട്ടിറങ്ങുവാൻ

വൈകിട്ടിറങ്ങുവാൻ

സാധാരണയായി പകൽ സ്ഥലങ്ങൾ ഒക്കെ ചുറ്റിക്കണ്ടതിനു ശേഷം ഷോപ്പിങ്ങിനും പാർട്ടിക്കുമൊക്കെയാണ് വൈകുന്നേരങ്ങൾ ചിലവഴിക്കുക. സാധാരണ വസ്ത്രങ്ങൾ ധരിച്ചാൽ ഈ സമയത്ത് വിചാരിച്ച പോലെ തിളങ്ങുവാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ യാത്രയുടെ പ്ലാൻ നോക്കി ഇത്തരം വസ്ത്രങ്ങൾ കൂടി ബാഗിൽ കരുതുവാൻ ശ്രദ്ധിക്കുക.

ബീച്ചിൽ പോകുമ്പോൾ

ബീച്ചിൽ പോകുമ്പോൾ

ഏതു തരത്തിലുള്ള ഇടങ്ങളിലേക്കാണോ യാത്ര അവിടെയ്ക്ക് യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുക. ബീച്ചിൽ പോകുമ്പോൾ സാരി ധരിക്കുന്നത് കടലിലിറങ്ങാൻ പോലും പറ്റാത്ത അനുഭവമായിരിക്കും നല്കുക. അതുപോലെ മലകയറി പോകേണ്ടി വരുമ്പോൾ അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.

ഷൂവും ബാഗും

ഷൂവും ബാഗും

പാക്ക് ചെയ്യുമ്പോൾ ഒരിക്കലും വിട്ടു പോകാൻ പാടില്ലാത്ത രണ്ടു കാര്യങ്ങളാണ് ഷൂവും ബാഗും. പോകുന്ന സ്ഥലത്തിനു യോജിച്ച ഷൂവാണ് തിരഞ്ഞെടുക്കേണ്ടത്. അത്യാവശ്യം വേണ്ടുന്ന പണവും വെള്ളവും സ്നാക്സും ഒക്കെ വയ്ക്കുവാൻ പറ്റുന്നയത്രയും വലുപ്പമുള്ള ബാഗ് എടുക്കുക. രണ്ടു തോളിലും ഇടാൻ സാധിക്കുന്ന തരത്തിലുള്ള ബാഗ് ആണെങ്കിൽ ഇതും തൂക്കിയുള്ള നടപ്പിൽ ആയാസം കുറയ്ക്കാം.

യാത്ര ബീച്ചിലേക്കല്ലേ..എങ്കിൽ ഇക്കാര്യങ്ങള്‍ കൂടി നോക്കാംയാത്ര ബീച്ചിലേക്കല്ലേ..എങ്കിൽ ഇക്കാര്യങ്ങള്‍ കൂടി നോക്കാം

യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!

മഴക്കാല യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടും മുൻപ്!മഴക്കാല യാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെടും മുൻപ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X