Search
  • Follow NativePlanet
Share
» »ഫത്തേപൂര്‍ സിക്രി: വിജയത്തിന്‍റെ നഗരവും ഉപേക്ഷിക്കപ്പെട്ട തലസ്ഥാനവും

ഫത്തേപൂര്‍ സിക്രി: വിജയത്തിന്‍റെ നഗരവും ഉപേക്ഷിക്കപ്പെട്ട തലസ്ഥാനവും

നീണ്ട 14 വര്‍ഷങ്ങള്‍.. മുഗള്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായുള്ല നിലനില്‍പ്പ്.. നിര്‍മ്മിതിയിലും വാസ്തുവിദ്യയിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഇടം.. എന്നാല്‍ ഇതിനൊക്കെയും ആയുസ്സ് 14 വര്‍ഷമേ ഉണ്ടായിരുന്നുള്ളൂ.. പിന്നീട് ഉപേക്ഷിക്കപ്പെട്ട ഈ ഇടം ഇന്ന് യുസ്കോയുടെ പൈകൃക സ്മാരകമാണ്. ഫത്തേപൂര്‍ സിക്രി. മുഗൾ സാമ്രാജ്യത്തിന്റെ ഘടകങ്ങളും ആദർശങ്ങളും പാരമ്പര്യവും ഉൾക്കൊള്ളുന്ന അതിമനോഹരമായ ഒരു സാമ്രാജ്യത്വ കോട്ടയാണിത്.
വിജയത്തിന്റെ നഗരം എന്നറിയപ്പെടുന്ന ഫത്തേപൂര്‍ സിക്രിയെക്കുറിച്ചും അതിന്‍റെ അറിയപ്പെടാത്ത വിവരങ്ങളെക്കുറിച്ചും വായിക്കാം...

ഫത്തേപൂര്‍ സിക്രി: ചരിത്രവും ആരംഭവും

ഫത്തേപൂര്‍ സിക്രി: ചരിത്രവും ആരംഭവും

1571 -ൽ സ്ഥാപിച്ച മുഗൾ ചക്രവർത്തി അക്ബറി അക്ബര്‍ ആണ് ഫത്തേപൂര്‍ സിക്രി സ്ഥാപിച്ചതെന്നാണ് ചരിത്രം പറയുന്നത്. പേരിലെ സിക്രി ഈ നഗരം സ്ഥാപിച്ച സ്ഥലത്തു നിന്നിരുന്നഗ്രാമത്തില്‍ നിന്നും എടുത്ത പേരാണത്രെ. അക്ബർ ഈ ഗ്രാമം സന്ദർശിക്കുകയും ശൈഖ് സലിം ചിശ്തി എന്ന സൂഫി സന്യാസിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നുവത്രെ. അദ്ദേഹം ചില പ്രവചനങ്ങള്‍ ഒക്കെ നടത്തുകയും പിന്നീട് ചക്രവര്‍ത്തി ആ ഗ്രാമത്തിൽ തന്റെ തലസ്ഥാനം നിർമ്മിക്കാൻ തുടങ്ങുകയും ചെയ്തു.

വളര്‍ച്ചയും ഒറ്റപ്പെടലും

വളര്‍ച്ചയും ഒറ്റപ്പെടലും

1571 മുതൽ 1585 വരെ ഫത്തേപൂർ സിക്രി മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി പ്രവർത്തിച്ചു. 1573 -ൽ അക്ബർ ഗുജറാത്തില്‍ നിന്നും വിജയിയായി തിരിച്ചെത്തിയപ്പോൾ, അതിന്‍റെ ഓര്‍മ്മയ്ക്കായി ഫത്തേപൂർ സിക്രി അഥവാ വിജയ നഗരം എന്ന് നാമകരണം ചെയ്തു. പിന്നീട് 1585 -ൽ തന്റെ അടുത്ത സൈനിക പ്രചാരണത്തിനായി പോരാടാനായി അദ്ദേഹം പഞ്ചാബിലേക്ക് നീങ്ങിയപ്പോൾ നഗരം ഉപേക്ഷിച്ചു. രണ്ട് കാരണങ്ങളാണ് നഗരം ഉപേക്ഷിക്കുന്നിനു പിന്നിലുള്ളതായി ചരിത്രം പറയുന്നത് -ജലത്തിന്റെ അഭാവവും രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ അസ്വസ്ഥതയും. അക്ബർ പിന്നീട് തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനം ലാഹോറിലേക്കും പിന്നീട് ആഗ്രയിലേക്കും മാറ്റി, 1610 ആയപ്പോഴേക്കും ഫത്തേപൂർ സിക്രി പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നഗരമായി മാറി.

വിജയത്തിന്റെ നഗരം

വിജയത്തിന്റെ നഗരം

ഫത്തേപ്പൂർ സിക്രി എന്ന പേര് അറബി ഭാഷയില്‍ നിന്നുള്ളതാണ്. ഫത്തേഹ് എന്നാല്‍ വിജയം എന്നും സിക്രി എന്നാല്‍ ദൈവത്തിന് നന്ദി എന്നുമാണ് അര്‍ത്ഥം. നഗരത്തിന്റെ ആദ്യ പേര് ഫത്തേഹാബാദ് എന്നാണത്രെ അക്ബര്‍ ചക്രവര്‍ത്തി നല്കിയത്. വിജയത്തിന്‍ഖെ നഗരം എന്നായിരുന്നു ഇതിനര്‍ത്ഥം. പിന്നീട് മകനായ ജഹാംഗീറിന്റെ രണ്ടാം ജന്മദിനത്തിൽ അദ്ദേഹം ഒരു കൊട്ടാരത്തിന്റെ നിർമ്മാണം ആരംഭിച്ചു, ഫത്തേഹാബാദ്, സിക്രിപൂർ എന്നീ പേരുകൾ സംയോജിപ്പിച്ച് ഇന്നത്തെ ഫത്തേപൂർ സിക്രി ആക്കി മാറ്റിയതിനെ.

ആ കഥയിങ്ങനെ

ആ കഥയിങ്ങനെ

ജഹാംഗീർ ചക്രവർത്തിയുടെ ജന്മസ്ഥലമാണ് ഫത്തേപൂർ സിക്രി.അക്ബര്‍ ചക്രവര്‍ത്തിയുടെ കുട്ടികൾ ശൈശവത്തിൽ മരിച്ചു പോയിരുന്നു. പിന്തുടര്‍ച്ചാവകാശിയായി ഒരു മകനുവേണ്ടി അദ്ദേഹം ഫത്തേപൂർ സിക്രിയിലെ വിശുദ്ധ ചിസ്തിയുടെ സഹായം തേടി.വിശുദ്ധ സലിം ചിസ്തി ജഹാംഗീറിന്റെ ജനനം പ്രവചിക്കുകയും പ്രവചിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുകയും അതുപോലെ അക്ബറിനും ജോധാബായിക്കും ജഹാംഗീര് ജനിക്കുകയും ചെയ്തു. ജഹാംഗീറിന്റെ ജനനത്തോടെ അക്ബറിന്റെ ജീവിതത്തിലേക്ക് സന്തോഷം തിരിച്ചെത്തി. ഈ ആവേശം അദ്ദേഹത്തെ തന്റെ പുതിയ തലസ്ഥാനമായ ഫത്തേപൂർ സിക്രിയെ സൃഷ്ടിച്ചു.
നൂർ-ഉദ്-ദിൻ മുഹമ്മദ് സലിം ആയിരുന്നു ജഹാംഗീറിന്റെ മുഴുവൻ പേര്, അദ്ദേഹം നാലാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു, 1605 മുതൽ 1627-ൽ മരണം വരെ ഭരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കവാടം

ലോകത്തിലെ ഏറ്റവും വലിയ കവാടം

നിര്‍മ്മിതിയുടെ കാര്യത്തില്‍ പല പ്രത്യേകതകളും ഇവിടെ കാണാം. അതിലൊന്നാണ് ബുലന്ദ് ദർവാസ. അമ്പത്തിനാല് മീറ്റർ ഉയരമുള്ള ഈ കവാടം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കവാടമാണത്രെ. സങ്കീര്‍ണ്ണമായ രീതിയിലുള്ല അലങ്കാരങ്ങളും കൊത്തുപണികളും ഇതിന്റെ ചുവരുകല്‍ കാണാം. ഖുര്‍ ആനില്‍ നിന്നുള്ള വചനങ്ങള്‍ പല രീതികളിലായി ചുവരിനെ അലങ്കരിക്കുന്നു. നീണ്ട 12 വര്‍ഷമെടുത്താണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഫത്തേപൂര്‍ സിക്രിയിലെ ജുമാ മസ്ജിതിലേക്കുള്ള പ്രവേശന കവാടമാണ് ബുലന്ദ് ദര്‍വാസ. നാല്പത് മീറ്ററാണ് കവാടത്തിന്റെ ആകെ ഉയരം,42 പടിക്കെട്ടുകളാണ് മുകളിലെത്തുവാന്‍ കയറേണ്ടത്.

മലഞ്ചെരുവില്‍

മലഞ്ചെരുവില്‍

ഭൂമിശാസ്ത്രപരമായി നോക്കിയാല്ഡ ഫത്തേപൂര്‍ സിക്രി എന്ന നഗരം മുഴുവനായി ഒരു മലഞ്ചെരുവിലാണ് സ്ഥാപിതമായിരിക്കുന്നത്. അതിന്റെ മൂന്നു ഭാഗവും മതിലുകളാല്‍ സംരക്ഷിതമാണ്. ബാക്കിയുള്ള ഒരു ഭാഗമാകട്ടെ, ഒരു ജലാശയത്താല്‍ ചുറ്റപ്പെട്ടാണുള്ളത്. ആഢംബരപൂര്‍ണ്ണമായ സൗകര്യങ്ങളാണ് ഇതിനുള്ളിലുള്ളത്. ഇവിടെയെത്തുന്ന രാജകീയ അതിഥികള്‍ക്കായി എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമായിരുന്നു. ബുലന്ദ് ദർവാസ, പഞ്ചമഹൽ, ജമാ മസ്ജിദ് എന്നിവയെല്ലാം സിക്രി സമുച്ചയത്തിന്‍റെ ഭാഗമാണ്.

പാഞ്ച് മഹല്‍

പാഞ്ച് മഹല്‍

ഫത്തേപൂര്‍ സിക്രിയിലെ സിര്‍മ്മിതികളില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന നിര്‍മ്മിതിയാണ് പാഞ്ച് മഹല്‍. അക്ബര്‍ ചക്രവര്‍ത്തിയുടെ പത്നിമാര്‍ക്കു വേണ്ടി നിര്‍മ്മിച്ച ഈ കെട്ടിടത്തിന് അഞ്ച് നിലയാണുള്ളത്. അക്കാലത്തെ ബുദ്ധ ക്ഷേത്രങ്ങളുടെ മാതൃകയില്‍ അഞ്ച് നിലകളും മുകളിലേക്ക് പോകുമ്പോൾ വലുപ്പം ഒന്നിനു പിറകേ ഒന്നായി കുറഞ്ഞു വരുന്ന വിധത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആകെ 176 തൂണുകള്‍ ഈ മാളികയ്ക്കുണ്ട്. പാഞ്ച് മഹലിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ നിന്ന് താഴെ എന്താണ് സംഭവിക്കുന്നത് എന്നറിയുക എന്ന ഉദ്ദേശമായിരുന്നു ഇതിനുണ്ടായിരുന്നത്.

ജുമാ മസ്ജിദ്

ജുമാ മസ്ജിദ്

ഫത്തേപൂർ സിക്രി സമുച്ചയത്തിലെ പ്രധാന പള്ളി ജമാ മസ്ജിദാണ്. വിശുദ്ധ സലിം ചിഷ്ടിയുടെ മേൽനോട്ടത്തിൽ അക്ബർ ചക്രവർത്തിയാണ് ഇതും നിർമ്മിച്ചത്. മൊത്തത്തിലുള്ള ഘടന ചതുരാകൃതിയിലാണ്, കൊത്തിയെ‌ടുത്ത് ചുവന്ന മണല്‍ക്കല്ലുകൊണ്ടാമ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പള്ളിയുടെ പ്രവേശന കവാടത്തിന് പുറത്ത് വിശുദ്ധ സലിം ചിഷ്ടിയുടെ ശവകുടീരം കാണാം.
സലിം ചിഷ്ടിയുടെ ശവകുടീരത്തെ ഫത്തേപൂര്‍ സിക്രിയിലെ ഏറ്റവും പുണ്യ ഇടമായാണ് കണക്കാക്കുന്നത്.

ദിവാന്‍-ഇ-ഖാസ്

ദിവാന്‍-ഇ-ഖാസ്

അക്ബര്‍ ചക്രവര്‍ത്തിയുടെ സ്വകാര്യസഭ ആയാണ് ദിവാന്‍-ഇ-ഖാസ് പ്രവര്‍ത്തിച്ചിരുന്നത്. പേര്‍ഷ്യന്‍ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച ഇവിടം മിക്കപ്പോഴും തിരക്കേറിയ ചര്‍ച്ചകളുടെ കേന്ദ്രം കൂടിയായിരുന്നു. മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരുമായി വിവിധ സ്വകാര്യ, രഹസ്യ കൂടിക്കാഴ്ചകളും ചർച്ചകളും ഇവിടെ നടന്നു പോന്നിരുന്നു
മധ്യസ്തംഭം അക്ബറിന്റെ ഇരിപ്പിടമായിരുന്നു, അതേസമയം ഡയഗണൽ ഗാലറികൾ വിവിധ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഇരിപ്പി‌ടങ്ങള്‍ ആയിരുന്നു.

ദിവാന്‍-ഇ-ആം

ദിവാന്‍-ഇ-ആം

വലിയ തുറന്ന സ്ഥലങ്ങളുള്ള മിക്ക മുഗൾ കെട്ടിടങ്ങളിലും കാണാൻ കഴിയുന്ന പൊതു പ്രേക്ഷകർക്കുള്ള ഹാളാണ് ദിവാൻ-ഐ-ആം.ആധുനിക കാലത്തെ നിയമനിർമ്മാണ കോടതികൾ പോലെ അക്ബറിന്റെ നീതിയുടെ സ്ഥലമായിരുന്നു അത്. എല്ലാ ദിവസവും ഇവിടെ വെച്ചാണ് അക്ബർ ചക്രവര്‍ത്തി പൊതുജനങ്ങളുടെ ഹർജികൾ കേൾക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നത്. പൊതുജനങ്ങളുമായി വിവിധ സമ്മേളനങ്ങൾ, പൊതു പ്രാർത്ഥനകൾ, ആഘോഷങ്ങൾ എന്നിവ നടത്താനും ഈ സ്ഥലം ഉപയോഗിച്ചിരുന്നു.

യുനെസ്കോ പൈതൃക സ്ഥാനം

യുനെസ്കോ പൈതൃക സ്ഥാനം

ഫത്തേപൂർ സിക്രിയിലെ രാജകൊട്ടാര സമുച്ചയം ഇപ്പോൾ യുനെസ്കോ പൈതൃക സൈറ്റാണ്. വാസ്തുവിദ്യയും ചരിത്രപരമായ ക്ഷേത്രങ്ങളും സ്മാരകങ്ങളും ഉൾക്കൊള്ളുന്ന ഇത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ പള്ളികളിലൊന്നായ ജമാ മസ്ജിദും ഇതിൽ ഉൾപ്പെടുന്നു.മുഗൾ സാമ്രാജ്യത്തിന്റെ മഹത്തായ വാസ്തുവിദ്യ സൃഷ്ടിച്ച വിവിധ ഇന്ത്യൻ ശൈലികളുടെ അതുല്യവും മനോഹരവുമായ കൂടിച്ചേരലിന്റെ അടയാളമായാണ് ഇത് നിലനില്‍ക്കുന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: Wikipedia
കണ്ടുതീരാത്ത സ്വര്‍ഗ്ഗം...മലകളും കുന്നുകളും വിളിക്കുന്നു...വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X