Search
  • Follow NativePlanet
Share
» »പ്ലാൻ ചെയ്ത് അടിച്ചു പൊളിക്കാം ഫെബ്രുവരിയിലെ അവധി ദിവസങ്ങൾ

പ്ലാൻ ചെയ്ത് അടിച്ചു പൊളിക്കാം ഫെബ്രുവരിയിലെ അവധി ദിവസങ്ങൾ

ഫെബ്രുവരിയിലെ അവധി ദിവസങ്ങൾ പ്ലാൻ ചെയ്ത് യാത്ര പോകാം

ഒരു മാസം അവസാനിച്ച് അടുത്തത് തുടങ്ങിമ്പോൾ തന്നെ കലണ്ടറിലെ അവധി ദിവസങ്ങള്‍ തിരയുന്നവരാണ് നമ്മൾ. കുറച്ചധികം ദിവസങ്ങൾ ചുവന്ന അക്ഷരത്തിൽ കണ്ടാൽ പിന്നെയുള്ള സന്തോഷം പറയുകയും വേണ്ട. ലോങ്ങ് ലോങ് വീക്കെൻജുകൾ ഒക്കെ കഴിഞ്ഞ് ജനുവരി തീരാറായി. ഇതി ഫെബ്രുവരിയുടെ സമയമാണ്. നാട്ടിലെ തണുപ്പിനൊന്നും ഒരയവും വന്നിട്ടില്ലെങ്കിലും യാത്രകൾ മാറ്റി വയ്ക്കുവാൻ അതൊരു കാരണമേ അല്ലാ. ജനുവരി മാസത്തിലെ അത്രയും തന്നെ അവധികൾ ഫെബ്രുവരിയിൽ ഇല്ലെങ്കിലും കാര്യമായി പ്ലാൻ ചെയ്താൽ അടിച്ചുപൊളിക്കാൻ കുറച്ചു ദിവസങ്ങൾ കിട്ടും. ശനിയും ഞായറും കൂടാതെ ഒരു ലീവും കൂടി ഒപ്പിച്ചാൽ സംഗതി പൊളിച്ചു എന്നു പറയാം. ജനുവരിയിലെ പോലെ തന്നെ ഫെബ്രുവരിയും യാത്രകൾ കൊണ്ട് അടിച്ചു പൊളിക്കാം. ഫെബ്രുവരിയിലെ നീണ്ട അവധി ദിവസങ്ങളെക്കുറിച്ചും എവിടെ പോകണം എന്നതിനെക്കുറിച്ചും വായിക്കാം...

ഫെബ്രുവരി

ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ അവധി ദിവസങ്ങൾ വളരെ കുറവാണ്. മാത്രമല്ല, മുൻകൂട്ടി പ്ലാൻ ചെയ്തെങ്കിൽ മാത്രമേ വിചാരിച്ചതുപോലം യാത്രകൾ നടത്തുവാൻ സാധിക്കും. ആഞ്ഞു പിടിച്ചാൽ നാല് അവധി ദിവസങ്ങൾ ഒപ്പിക്കാം.

 ഫെബ്രുവരിയിലെ അവധികൾ

ഫെബ്രുവരിയിലെ അവധികൾ

ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച വൈകിട്ട് യാത്ര ആരംഭിക്കുവാൻ കഴിയുന്ന വിധത്തിൽ ട്രിപ് പ്ലാൻ ചെയ്യാം. ശനിയും ഞായറും അവധി. തിങ്കളാഴ്ച ഒരു ലീവ് ചൊവ്വാഴ്ച രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ ലോസാറിനോടനുബന്ധിച്ച് നിയന്ത്രിത അവധിയാണ്. സിക്കിം, ലഡാക്ക്, ധർമ്മശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ഫെബ്രുവരി അഞ്ചിന് നിയന്ത്രിത അവധി. അങ്ങനെയാണെങ്കിൽ ഫെബ്രുവരിയിൽ കയ്യിൽ കിട്ടുക ആദ്യ ആഴ്ചയിലെ അഞ്ച് ദിവസങ്ങൾ.

എവിടെ പോകാം

അഞ്ച് ദിവസങ്ങളുണ്ടെങ്കിൽ കാര്യമായി തന്നെ യാത്രയ്ക്കൊരുങ്ങാം. ട്രക്കിങ്ങിനും നാടു കാണുവാനും ഒരു ലോങ് ബൈക്ക് റൈഡിനും എല്ലാം പറ്റിയ സമയം കയ്യിലുണ്ട്. അത് കൂടാതെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യാത്ര ചെയ്യുവാൻ അനുകൂലമായ കാലാവസ്ഥയായതിനാൽ ഒരു പ്രശ്നവും ഇല്ലാതെ എവിടേക്ക് വേണമെങ്കിലും യാത്രയ്ക്ക് പോകാം.

ലോസാർ

ലോസാർ

ടിബറ്റൻ ബുദ്ധിസത്തിൻറെ ആഘോഷങ്ങളിലൊന്നാണ് ലോസാർ. സ്ഥലത്തിനനുസരിച്ച് തിയ്യതികൾ മാറിമാറി വരുമെങ്കിലും ഫെബ്രുവരി, മാർച്ച്, മാസങ്ങളിലാണ് ഇത് നടക്കുക. ടിബറ്റൻ ബുദ്ധമത വിശ്വാസികളുടെ പുതുവർഷം കൂടിയാണ് ഇത്. 2018 ൽ ഫെബ്രുവരി 16 നായിരുന്നു ലോസാർ. 2019 ൽ ഫെബ്രുവരി 5നാണ് ലോസാർ ആഘോഷിക്കുന്നത്.

PC:Davi Sanchez

 ലാച്ചുങ്ങ്

ലാച്ചുങ്ങ്

ഫെബ്രുവരിയിലെ ബുദ്ധമത ആഘോഷങ്ങൾക്കു പോകുവാൻ പറ്റിയ ഒരിടമാണ് സിക്കിമിലെ ലാച്ചുങ്ങ്. ടിബറ്റിനോട് അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 2900 മീറ്റർ ഇയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ലാച്ചെൻ നദിയുടെയും ലാച്ചുങ് നദിയുടെയും സംഗമ സ്ഥാനം കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടെ ലാച്ചുങ്ങ് ആശ്രമമാണ് പ്രധാന കാഴ്ച

PC:Sujay25

ലാച്ചുങ്ങ് ആസ്രമം

ലാച്ചുങ്ങ് ആസ്രമം

1880 ൽ സ്ഥാപിതമായ ലാച്ചുങ്ങ് ആശ്രമം ബുദ്ധമതത്തിന്റെ പഠനത്തിനും മറ്റുമായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. ലോസാറിൻറെ ആഘോഷങ്ങൾ നടക്കുന്ന പ്രധാന ഇടം കൂടിയാണിത്. ഗാംഗ്ടോക്കിൽ നിന്നും 118 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:wikimedia

ഔലി

ഫെബ്രുവരി മാസത്തിൽ തീർച്ചായായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഔലി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഔലി സ്കീയിങ്ങിനു പേരുകേട്ട ഇടമാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്കീയിങ്ങ് കേന്ദ്രങ്ങളിലൊന്നായ ഇവിടം സമുദ്ര നിരപ്പിൽ നിന്നും 2500 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ സ്കീയിങ്ങ് ഹബ്ബ് എന്നാണ് ഔലി അറിയപ്പെടുന്നത്.

ഹിമാലയത്തിന്റെ മടിത്തട്ടിലെ സ്വർഗ്ഗം

ഹിമാലയത്തിന്റെ മടിത്തട്ടിൽ ഒരു കൊച്ചു സ്വർഗ്ഗം പോലെ കിടക്കുന്ന ഇടമാണ് ഔലി. ബുഗ്യാൻ എന്നും ഇവിടം അറിപ്പെടുന്നു. പുൽമേട് എന്നാണിതിന് അർഥം. ബദരീനാഥിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഔലിയിൽ നിന്നുള്ള ഹിമാലയത്തിൻറെ കാഴ്ചയാണ് ഏറ്റവും മനോഹരം.

സ്കീയിങ്ങ് കൂടാതെ

ട്രക്കിങ്ങാണ് സ്കീയിങ്ങ് കഴിഞ്ഞാൽ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാര്യം. ഇന്തോ ടിബറ്റൻ അതിർത്തി പോലീസിന്റെ ട്രയിനിങ്ങ് കേന്ദ്രം, രാമായണവുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രം, ഏഷ്യയിലെ ഏറ്റവും ദൈർഘ്യമുള്ള കേബിൾ കാർ ഗൊണ്ഡോല എന്നിവയും ഇവിടെയാണ് ഉള്ളത്.
ചെനാബ്, വാലി ഓഫ് ഫ്ലവേഴ്സ്, ഗോർസൺ ബുഗ്യാൽ, തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും എളുപ്പക്കിൽ പോകാൻ സാധിക്കുന്നവയാണ്.

സന്ദർശിക്കുവാൻ പറ്റിയ സമയം

മഞ്ഞു പൊതിഞ്ഞു കിടക്കുന്ന തണുപ്പു കാലമാണ് ഔലി സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം. ജനുവരിയിലെ അവസാന ആഴ്ച മുതൽ മാർച്ച് മാസത്തിലെ ആദ്യ ആഴ്ച വരെ ഇവിടം സന്ദർശിക്കുവാനും മഞ്ഞ് ആസ്വദിക്കുവാനും സ്കീയിങ്ങിൽ പങ്കെടുക്കുവാനും ഒക്കെ പറ്റിയ സമയമാണ്.

ഡെൽഹി

ഡെൽഹിയിലെ ചൂട് പിടികിട്ടാതെ കുതിക്കുന്നതിനു മുൻപ് പോയി വരുവാൻ പറ്റിയ സമയം ഫെബ്രുവരിയാണ്. മാർച്ച് കഴിഞ്ഞാൽ പുറത്തിറങ്ങുവാൻ പറ്റാത്ത വിധത്തിലുള്ള ചൂട് ആയിരിക്കും. ആ സമയത്ത് പോയാൽ യാത്ര ഒരു ദുരിതം ആകുമെന്നതിൽ സംശയമില്ല.

ഹംപി

പാറക്കെട്ടുകൾക്കിടയിൽ മറഞ്ഞു കിടക്കുന്ന ചരിത്ര നഗരമായ ഹംപി സന്ദർശിക്കുവാന്‍ പറ്റിയ സമയവും ഫെബ്രുവരിയാണ്. കല്ലിൽ കെട്ടപ്പെട്ടിരിക്കുന്ന നഗരമായതിനാൽ ചൂടു കുറഞ്ഞ സമയത്തു വേണം ഇവിടെ എത്തുവാൻ. ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു മരം പോലും ഇല്ലാത്ത സ്ഥലങ്ങളിലൂടെ ഹംപിയെ കണ്ടു തീർക്കുക എന്നത് നടക്കാത്ത ഒരു കാര്യമാണ്.

വാരണാസി

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഹൈന്ദവ തീർഥാടന കേന്ദ്രമാണ് വാരണാസി. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാം. ഗംഗാ ആരതിയും പ്രാർഥനകളും പൂജകളും ഒരിക്കലും മാറുന്നില്ലാത്തിനാൽ എപ്പോൾ വന്നാലും ഒന്നും നഷ്ടമാവില്ലെന്നുറപ്പ്. എന്നാൽ ഇവിടുത്തെ ആഘോഷങ്ങുടെ മാറ്റും പ്രത്യേകതയും കാണമെങ്കിൽ അതിനോടടുപ്പിച്ച് തന്നെ ഇവിടെ എത്തണം. അത്തരത്തിൽ ശിവന്റെ നഗരമായ വാരണാസിയിൽ നടക്കുന്ന ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് മഹാശിവരാത്രി. മാർച്ച് നാലിനാണ് ആഘോഷിക്കുന്നതെങ്കിലും ഇപ്പോള്‍ തന്നെ ഇതും പ്ലാൻ ചെയ്യാം.

കുംഭമേള

ഇന്ന് ലോകത്തിൽ നടക്കുന്ന ഏറ്റവും വലിയ തീർഥാടന സംഗമം എന്നറിയപ്പെടുന്ന മേളയാണ് അർധകുംഭമേള. വളരെ വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒക്കെയായി വിസ്മയിപ്പിക്കുന്ന ഒന്നാണ് കുംഭമേള. ഈ വർഷം പ്രയാഗ്രരാജ് എന്നു പേരുമാറ്റിയിരിക്കുന്ന അലഹാബാദ് കുംഭമേളയാണ് നടക്കുന്നത്.12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയാണ് അലഹബാദ് അഥവാ പ്രയാഗ് രാജിലേത്.2013 ലാണ് ഇവിടെ അവസാനമായി കുംഭമേള നടന്നത്. ഈ വർഷം ഇവിടെ നടക്കുന്നത് അർഥ കുംഭമേളയാണ്. ഇനി ഇവിടെ കുംഭമേള നടക്കുക 2025 ലാണ്.ഇന്ത്യൻ കലകളെയും സംസ്കാരത്തെയും ലോകത്തിന് പരിചയപ്പെടുത്തുവാനുള്ള കലാഗ്രാം, കുംഭമേളയുടെ തുടക്കത്തിലെ ഘോഷയാത്രയുമായി ബന്ധപ്പെട്ട പേശ്വാനി, സർക്കാരിന്റെ നേതൃത്വത്തിൽ വിവധ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ തുടങ്ങിയവ ഇവിടെ ഉണ്ട്. ഈ അവസരത്തിൽ നഗ്ന സന്യാസിമാർ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തും. ഇവിടുത്തെ പ്രത്യേക ചടങ്ങുകളും ആചാരങ്ങളും കാണാനായി ലോകത്തിൻരെ വിവിധ ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് സഞ്ചാരികളും തീർഥാടകരും എത്താറുണ്ട്. മാർച്ച് 4 വരെ കുംഭമേള നീണ്ടു നിൽക്കും.

കിലാ റായ്പൂർ റൂറൽ സ്പോർട്സ് ഫെസ്റ്റിവൽ

റൂറൽ ഒളിംപിക്സ് എന്നറിയപ്പെടുന്ന ആഘോഷമാണ് കിലാ റായ്പൂർ സ്പോർട്സ് ഫെസ്റ്റിവൽ. പഞ്ചാബിലെ ലുധിയാനയ്ക്കടുത്താണ് ഇത് അരങ്ങേറുന്നത്. ഏകദേശം എട്ട് പതിറ്റാണ്ടോളമായി നടക്കുന്ന ഇതിൽ പങ്കെടുക്കുവാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകള്‍ എത്തുന്നു. കാളവണ്ടി ഓടിക്കൽ മത്സരത്തിൽ തുടങ്ങി ട്രാക്ടർ ഓടിക്കലും വടംവലിയും ഒക്കെ ഇതിന്റെ ഭാഗമാണ്. 2019 ഫെബ്രുവരി 1 മുതൽ മൂന്ന് വരെയാണ് കിലാ റായ്പൂർ റൂറൽ സ്പോർട്സ് ഫെസ്റ്റിവൽ നടക്കുക.

സുലാ ഫെസ്റ്റ്

ഭക്ഷണം, സംഗീതം, വൈൻ, ഷോപ്പിങ്ങ്...ഇതിന്റെയെല്ലാം ഒരു കിടിലൻ മിശ്രണം എന്നു വിശേഷിപ്പിക്കാം സുലാ ഫെസ്റ്റിനെ. 12-ാം തവണ നടക്കുന്ന സുലാ ഫെസ്റ്റിവലൽ മൂന്നു സ്റ്റേജുകളിലായി 100 ൽ അധികം കലാകാരന്മാരുടെ പരിപാടികളാണ് നടക്കുക. മുന്തിരി തോട്ടങ്ങള്‍ക്കു നടുവിലെ താമസവും ക്യാംപിങ്ങും ഒക്കെ ഇതിന്റെ മാത്രം പ്രത്യേകതയാണ്. ഫെബ്രുവരി 2-3 തിയ്യതികളിൽ മഹാരാഷ്ട്രാ നാസിക്കിലെ സുലാ വൈൻയാർഡ് ആംഫി തിയേറ്ററിലാണ് സുലാ ഫെസ്റ്റ് നടക്കുന്നത്.

എവിടെ നോക്കിയാലും കല്ല് മാത്രം... കല്ലിൽ പൊതിഞ്ഞ, അയ്യായിരം വർഷം പഴക്കമുള്ള ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങൾഎവിടെ നോക്കിയാലും കല്ല് മാത്രം... കല്ലിൽ പൊതിഞ്ഞ, അയ്യായിരം വർഷം പഴക്കമുള്ള ഗുഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

കാളയെ കൊമ്പിൽ തൂക്കി നിർത്തുന്ന ഒളിമ്പിക്സ് മുതൽ വൈൻ ഫെസ്റ്റിവൽ വരെ..ഫെബ്രുവരിയിലെ ആഘോഷങ്ങൾ ഇതാ!! കാളയെ കൊമ്പിൽ തൂക്കി നിർത്തുന്ന ഒളിമ്പിക്സ് മുതൽ വൈൻ ഫെസ്റ്റിവൽ വരെ..ഫെബ്രുവരിയിലെ ആഘോഷങ്ങൾ ഇതാ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X