Search
  • Follow NativePlanet
Share
» »ഫെബ്രുവരിയിലെ യാത്രകൾ അവധി നോക്കി പ്ലാൻ ചെയ്യാം

ഫെബ്രുവരിയിലെ യാത്രകൾ അവധി നോക്കി പ്ലാൻ ചെയ്യാം

ഇതാ 2020 ഫെബ്രുവരിയെ അവധി ദിനങ്ങളും യാത്രാ പ്ലാനുകളും നോക്കാം.

വീണ്ടും കുറേ യാത്ര പ്ലാനുകളും ട്രാവൽ ടിപ്സുകളുമായി ഫെബ്രുവരി മാസം ഇങ്ങെത്താറായി. പ്ലാൻ ചെയ്യാതെ പോകുന്ന യാത്രകളെ പോലെ തന്നെ രസമുള്ളവയാണ് പ്ലാൻ ചെയ്തു പോകുന്ന യാത്രകളും. ഒരോ മാസത്തിലെയും അവധി ദിവസങ്ങൾ മുൻകൂട്ടി നോക്കി അതിനനുസരിച്ച് യാത്രകൾ പ്ലാൻ ചെയ്തു പോകുന്നത് യാത്രയുടെ ഒരു രസം തന്നെയാണ്. 2020 ഫെബ്രുവരിയിൽ അവധി ദിവസങ്ങൾ ഒത്തിരിയൊന്നുമില്ലെങ്കിലും മുൻകൂട്ടി പ്ലാൻ ചെയ്താൽ ഇഷ്ട സ്ഥലങ്ങളിലേക്ക് ഇഷ്ടപ്പെട്ടൊരു യാത്രയാവും ഫെബ്രുവരി മാസത്തിന്റെ സമ്മാനം. ഇതാ 2020 ഫെബ്രുവരിയെ അവധി ദിനങ്ങളും യാത്രാ പ്ലാനുകളും നോക്കാം...

 ഫെബ്രുവരിയിലെ അവധി ദിവസങ്ങളിങ്ങനെ

ഫെബ്രുവരിയിലെ അവധി ദിവസങ്ങളിങ്ങനെ

ശനിയും ഞായറും ഒഴിവാക്കി നോക്കിയാൽ വെള്ളിയാഴ്ച വരുന്ന മഹാശിവരാത്രി മാത്രമേ ഫെബ്രുവരിയിലെ ഒഴിവു ദിനമായുള്ളൂ. വെള്ളി അവധി ദിനമായതിനാൽ ശനിയും ഞായറും കൂട്ടിയെടുത്താൽ മൂന്ന് ദിവസമായി. ഇങ്ങനെ ഒട്ടും ചെറുതല്ലാത്ത ഒരു യാത്ര തന്നെ ഈ മൂന്നു ദിവസത്തിൽ പ്ലാൻ ചെയ്യാം. വ്യാഴ്ച വൈകിട്ട് തന്നെ യാത്ര പുറപ്പെടുന്ന രീതിയിൽ പ്ലാന്‍ ചെയ്താൽ ഒരു രാത്രി കൂടി യാത്രയ്ക്ക് കിട്ടുകയും ചെയ്യും.

യാത്രകൾ ഇങ്ങനെ പ്ലാൻ ചെയ്യാം

യാത്രകൾ ഇങ്ങനെ പ്ലാൻ ചെയ്യാം

ശനിയും ഞായറും കൂടുന്ന എട്ട് അവധി ദിനങ്ങളാണ് ഫെബ്രുവരിയിലുള്ളത്. അത് കൂടാതെയാണ് മഹാശിവരാത്രി ദിനത്തിലെ അവധിയും. ശിവരാത്രി വരുന്ന വെള്ളിയാഴ്ച എടുത്താൽ ശനിയും ഞായറും കൂട്ടി മൂന്നു ദിവസമാണ് കിട്ടുക. അതല്ല, ഒരു വലിയ യാത്ര തന്നെയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ വ്യാഴാഴ്ച അവധിയെടുത്ത് ഞായറാഴ്ച വൈകിട്ടോടെ തിരിച്ചെത്തുന്ന വിധത്തിൽ പ്ലാൻ ചെയ്യാം. സുഹൃത്തുക്കളൊത്താണ് യാത്രയെങ്കിൽ തിങ്കളാഴ്ച രാവിലെ എത്തുന്ന വിധത്തിലുമാകാം.

ഫെബ്രുവരിയിലെ ബാങ്ക് അവധികൾ

ഫെബ്രുവരിയിലെ ബാങ്ക് അവധികൾ

രണ്ടാം ശനിയാഴ്ചയായ 9, നാലാം ശനിയാഴ്ചയായ 23, കൂടാതെ 3, 10, 17, 24 തിയതികളായ ഞായറാഴ്ചകളിലുമാണ് ഫെബ്രുവരിയിലെ അവധി ദിനങ്ങളുള്ളത്. പൊതു അവധി ദിനങ്ങളൊന്നും ഇല്ലാത്ത മാസം കൂടിയാണ് 2020 ഫെബ്രുവരി.

ചെറിയ ചെറിയ യാത്രകൾ

ചെറിയ ചെറിയ യാത്രകൾ

വലിയ യാത്രകൾ പ്ലാൻ ചെയ്യുന്നിൽ താല്പര്യമില്ലെങ്കിൽ ഒറ്റ ദിവസത്തെ യാത്രകളിലേക്കു യാത്രാ പരിപാടി ചുരുക്കാം. വീടിനടുത്തു പോയി വരുവാന്‍ സാധിക്കുന്ന ഇടങ്ങളോ, ബീച്ചുകളോ, ചെറിയ ചെറിയ തീർഥാടന കേന്ദ്രങ്ങളോ ഒക്കെ ഒറ്റ ദിവസം കൊണ്ടു പോയിവരുവാൻ പറ്റുന്ന യാത്രയിൽ ഉൾപ്പെടുത്താം. മാത്രമല്ല, ഫെസ്റ്റിവലുകളുടെ സമയം കൂടിയായതിനാൽ അതിനനുസരിച്ചും യാത്ര പ്ലാൻ ചെയ്യാം. അതിരാവിലെ യാത്ര തുടങ്ങിയാൽ ഒറ്റ യാത്രയിൽ പരമാവധി സ്ഥലങ്ങൾ കണ്ടു തീർക്കുവാൻ സാധിക്കും.

 ബീച്ച് യാത്രകൾ

ബീച്ച് യാത്രകൾ

ഫെബ്രുവരിയിലെ യാത്രകൾക്ക് യോജിച്ച ഇടങ്ങളിലൊന്ന് ബീച്ചുകളാണ്. കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ നീണ്ടു കിടക്കുന്ന ബീച്ചുകളുടെ സൗന്ദര്യം കാണുവാൻ ഈ സമയം പ്രയോജനപ്പെടുത്താം.
ഫെബ്രുവരി അവസാന വാരത്തിലെ നീണ്ട അവധി പ്രയോജനപ്പെടുത്തുവാൻ പ്ലാൻ ഉണ്ടെങ്കിൽ യാത്ര ഗോകർണ്ണ വരെ നീട്ടാം. രണ്ടു മൂന്നു ദിവസം സമയമെടുത്ത് കണ്ടു തീർക്കുവാൻ വേണ്ട കാഴ്ചകൾ ഇവിടെയുണ്ട്.

കന്യാകുമാരിക്ക് പോകാം

കന്യാകുമാരിക്ക് പോകാം

ഒറ്റ യാത്രയിൽ വ്യത്യസ്തങ്ങളായ സ്ഥലങ്ങൾ കാണുവാനാനാണ് പ്ലാനെങ്കിൽ അതിനു പറ്റിയ ഒരിടം കന്യാകുമാരിയാണ്. തിരുവനന്തപുരത്തു നിന്നും കന്യാകുമാരി വരെയുള്ള 90 കിലോമീറ്റർ യാത്ര പാറക്കെട്ടുകളും കുന്നും കടൽത്തീരവും ഒക്കെക്കണ്ടാണ് മുന്നോട്ട് പോകുന്നത്. കന്യാകുമാരിയിൽ എത്തുമ്പോൾ മാത്രമല്ല, അവിടേക്കുള്ള വഴി മുഴുവനും മനോഹരമായ കാഴ്ചകളാണ്. ചിതറാൽ ജെയ്ൻ ക്ഷേത്രവും പത്മനാഭപുരം കൊട്ടാരവും കന്യാകുമാരി ക്ഷേത്രവും ബീച്ചും വിവേകാനന്ദപ്പാറവും തിരുവുള്ളവർ പ്രതിമയും ഒക്കെ ചേരുന്ന മനോഹരമായ കാഴ്ചകൾ ഇവിടെയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പറ്റിയ ഒരു യാത്ര കൂടിയായിരിക്കും ഇത്.

സർജാകുണ്ഡ് ഇന്‍റർനാഷണൽ ക്രാഫ്ട് മേള

സർജാകുണ്ഡ് ഇന്‍റർനാഷണൽ ക്രാഫ്ട് മേള

ഇന്ത്യൻ കൈത്തറിയുടെയും കരകൗശല വസ്തുക്കളുടെയും പ്രാദേശി രുചികളുടെയും ഏറ്റവും മികച്ച കൂടിച്ചേരലുകളിൽ ഒന്നാണ് സർജാകുണ്ഡ് ഇന്‍റർനാഷണൽ ക്രാഫ്ട് മേള. സൗത്ത് ഡെൽഹിയിലെ ഫരീദാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സർജാകുണ്ഡിലെ ഈ മേളയ്ക്ക് 1987 ൽ ആണ് തുടക്കമായത്. ഓരോ വര്‍ഷവും വിദേശികളടക്കം പത്തു ലക്ഷത്തിലധികം ആളുകള്‍ ഇതിൽ പങ്കെടുക്കാറുണ്ട്.
ഫെബ്രുവരി 1 മുതൽ 16 വരെയുള്ള തിയ്യതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 8.30 വരെയാണ് മേള നീണ്ടു നിൽക്കുക.


PC:Koshy Koshy

രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നു പറയുന്നതിന്റെ കാരണം ഇതാണ്!രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രം ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നു പറയുന്നതിന്റെ കാരണം ഇതാണ്!

പര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരുംപര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരും

ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യാം...ഒരു നിമിഷം!ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യാം...ഒരു നിമിഷം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X