Search
  • Follow NativePlanet
Share
» »സൂഫി സംഗീതം മുതൽ വൈൻ ഫെസ്റ്റിവൽ വരെ...2020 ഫെബ്രുവരിയിലെ യാത്ര ഇവിടേക്കാവാം

സൂഫി സംഗീതം മുതൽ വൈൻ ഫെസ്റ്റിവൽ വരെ...2020 ഫെബ്രുവരിയിലെ യാത്ര ഇവിടേക്കാവാം

മീനച്ചൂട് വരുന്നതിനു മുൻപയുള്ള തണുപ്പിന്‍റെ അവസാന കുറേ നാളുകളാണ് ഫെബ്രുവരി. യാത്ര ചെയ്യുവാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യത്യസ്തങ്ങളായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കുവാനും പറ്റിയ സമയം. പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട മാസം കൂടിയായ ഫെബ്രുവരിയിൽ നമ്മുടെ രാജ്യത്ത് നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളും പരിപാടികളും ഏതൊക്കെയാണ് എന്നു നോക്കാം.

പോണ്ടിച്ചേരി ഹെറിറ്റേജ് ഫെസ്റ്റിവൽ

പോണ്ടിച്ചേരി ഹെറിറ്റേജ് ഫെസ്റ്റിവൽ

പോണ്ടിച്ചേരി നഗരത്തിന്‍റെ നിർമ്മാണ ഭംഗിയും കെട്ടിടങ്ങളുടെ മനോഹാരിതയും ഏറെ പേരുകേട്ടതാണല്ലോ. ഈ ഭംഗി സഞ്ചാരികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് പോണ്ടിച്ചേരി ഹെറിറ്റേജ് ഫെസ്റ്റിവൽ നടത്തുന്നത്. നഗരത്തിലെ ചതുപ്പു നിലങ്ങൾക്കും ജലശേഖരങ്ങൾക്കും മുൻഗണന നല്കിയാണ് ഇത്തവണത്തെ പരിപാടികൾ നടത്തുന്നത്.

തിയ്യതി- 2020 ജനുവരി 25 മുതൽ 2020 ഫെബ്രുവരി 12 വരെ

PC:Deepak TL

ആദിവാസി മേള, ഭുവനേശ്വർ

ആദിവാസി മേള, ഭുവനേശ്വർ

ഒഡീഷയുടെ സമ്പന്നമായ ഗോത്ര സംസ്കാരവും പാരമ്പര്യവും കണ്ടറിയുവാൻ താല്പര്യപ്പെടുന്നവർക്ക് പറ്റയതാണ് ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ആദിവാസി മേള. ഏകദേശം അറുപതിലധികം ഗോത്ര വിഭാഗങ്ങൾ പങ്കെടുക്കുന്ന മേളയിൽ പ്രദർശനം, ഗോത്രകലകളുടെ അവതരണം, ഭക്ഷ്യ മേളകൾ തുടങ്ങിയവയുണ്ടായിരിക്കും.

തിയ്യതി- 2020 ജനുവരി 26 മുതൽ 2020 ഫെബ്രുവരി 09 വരെ

നഗൗർ ഫെയർ

നഗൗർ ഫെയർ

നഗൗർ ഫെയർനഗൗർ ഫെയർ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കന്നുകാലി മേള നടക്കുന്ന ഇടമാണ് നഗൗർ. ഏകദേശം എഴുപതിനായിരത്തിലധികം കാളകളും പശുക്കളും ഒട്ടകങ്ങളും ഉൾപ്പെടെയുള്ളവയെ ഈ മേളയിൽ കച്ചവടമാക്കാറുണ്ട്. നാടോടി നൃത്തം, വടം വലി മത്സരം, ഒട്ടകത്തെ വെച്ചുള്ള നിരവധി മത്സരങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ വിനോദങ്ങൾ. രാജസ്ഥാന്‍റെ തനതായ കരകൗശല ഉത്പന്നങ്ങൾ വിൽക്കുന്ന ഇടങ്ങളും മനോഹരമായി അലങ്കരിച്ച ഒട്ടകങ്ങളെയും എല്ലാം ഇവിടെ കാണാം. ജോധ്പൂരിൽ നിന്നും ഏകദേശം മൂന്നു മണിക്കൂർ ദൂരം സഞ്ചരിക്കണം നഗൗർ ഫെയർ നടക്കുന്ന സ്ഥലത്ത് എത്തുവാൻ.

തിയ്യതി- 2020 ജനുവരി 30 മുതൽ 2020 ഫെബ്രുവരി 02 വരെ

ഇന്ത്യാ ആർട് ഫെയർ

ഇന്ത്യാ ആർട് ഫെയർ

സമകാലീന-ആധുനിക കലകളുടെ ഒരു വലിയ പ്രദർശനമാണ് ഇന്ത്യാ ആർട്സ് ഫെയറിന്റെ പ്രത്യേകത. 75 ൽ അധികം ഗാലറികളിലായി ഒരുക്കുന്ന ഈ പ്രദർശനത്തിൽ സൗത്ത് ഏഷ്യൻ കലകൾക്കാണ് പ്രാധാന്യം നല്കുന്നത്. പെയിന്റിംഗ്, ശില്പ നിർമ്മാണം, പ്രതിഷ്ഠാപനങ്ങൾ, ന്യൂ മീഡിയ തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെയുള്ള കലാപ്രദർശനമാണ് ഉണ്ടായിരിക്കുക. ന്യൂ ഡെൽഹി ഓഖ്ലാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ എൻഎസ്ഐസി എക്സിബിഷൻ ഗ്രൗണ്ട്സിലാണ് ഇത് നടക്കുക.

തിയ്യതി- 2020 ജനുവരി 30 മുതൽ 2020 ഫെബ്രുവരി 02 വരെ

സൂർ ജഹാൻ വേൾഡ് പീസ് മ്യൂസിക് ഫെസ്റ്റിവൽ

സൂർ ജഹാൻ വേൾഡ് പീസ് മ്യൂസിക് ഫെസ്റ്റിവൽ

മുൻപ് സൂഫി സൂത്ര ഇന്‍റർനാഷണൽ സൂഫി മ്യൂസിക് ഫെസ്റ്റിവൽ എന്നറിയപ്പെട്ടിരുന്ന സൂർ ജഹാൻ വേൾഡ് പീസ് മ്യൂസിക് ഫെസ്റ്റിവൽ അന്താരാഷ്ട്ര, പ്രാദേശീക സൂഫി സംഗീതജ്ഞരെ പരിചയപ്പെടുത്തുന്ന പരിപാടിയാണ്. സംഗീത ശില്പശാലകൾ, വൈകുന്നേരങ്ങളിൽ സൗജന്യ സംഗീത കച്ചേരി, പ്രദർശനങ്ങൾ തുടങ്ങിയവയാണ് ഇതിന്‍റെ ഭാഗമായുള്ളത്. ഗോവയിലുംയിലാണ് സൂർ ജഹാൻ വേൾഡ് പീസ് മ്യൂസിക് ഫെസ്റ്റിവൽ നടക്കുന്നത്.

തിയ്യതി- 2020 ജനുവരി 30 മുതൽ 2020 ഫെബ്രുവരി 03 വരെ കൊൽക്കത്തയിലും ഫെബ്രുവരി 05 മുതൽ 07 വരെ ഗോവയിലും ഇത് നടക്കും.

മാഘ് മേള

മാഘ് മേള

മിനി കുംഭ മേള എന്നറിയപ്പെടുന്ന മാഘമേള എല്ലാ വർഷവും കുംഭമേള നടക്കുന്ന സരസ്വതി, ഗംഗാ, യമുനാ നദികളുടെ സംഗമ സ്ഥാനത്താണ് നടക്കുന്നത്. ഇത്തവണ പ്രയാഗിൽ നടക്കുന്ന മേളയ്ക്ക് യഥാർഥ കുംഭമേളയേക്കാളും പഴക്കം മാഘ് മേളയ്ക്ക് ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കുംബെമേളയേപ്പോലെ തന്ന പതിനായിരക്കണക്കിന് വിശ്വാസികളും സാധു സന്യാസിമായും പുണ്യ നദിയിൽ മുങ്ങിക്കുളിച്ച് തങ്ങളുടെ പാപങ്ങളുടെ കറ ഇല്ലാതാക്കുവാൻ ഇവിടെ എത്താറുണ്ട്. ജനുവരി 10ലെ പൗഷ് പൂർണ്ണിമയിൽ ആരംഭിച്ച മേള മഹാശിവരാത്രിയോടു കൂടി അസാനിക്കും.

തിയ്യതി - 2020 ഫെബ്രുവരി 21 വരെ

PC:Internet Archive Book Images

സുലാ ഫെസ്റ്റ്

സുലാ ഫെസ്റ്റ്

വൈനും സംഗീതവും ആഘോഷങ്ങളും ഒക്കെ ഒന്നിനൊന്ന് ചേർന്നു നിൽക്കുന്ന സുലാ ഫെസ്റ്റ് ജീവിതം തന്നെ ആഘോഷമാക്കുന്ന യുവാക്കളുടെ ഫെസ്റ്റിവലാണ്. മഹാരാഷ്ട്രയിലെ നാസിക്കിലെ സുലാ വൈൻയാർഡ് ആംഫി തിയേറ്ററിൽ നടക്കുന്ന പരിപാടിയിൽ 100 ൽ അധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. മുന്തിരി തോട്ടങ്ങൾക്കു നടുവിലെ ക്യാംപിങ്ങും രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുമായി രണ്ട് ദിവസമാണ് ഇവിടെ പരിപാടിയുള്ളത്.

തിയ്യതി- 2020 ഫെബ്രുവരി 1-2

PC:sulafest

സൂരജ്കുണ്ഡ് ഇന്‍റർനാഷണൽ ക്രാഫ്ട്സ് മേള

സൂരജ്കുണ്ഡ് ഇന്‍റർനാഷണൽ ക്രാഫ്ട്സ് മേള

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രാഫ്ട് മേളകളിലൊന്ന് ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന സൂരജ്കുണ്ഡ് ഇന്‍റർനാഷണൽ ക്രാഫ്ട്സ് മേള. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ല, സാർക് രാജ്യങ്ങളിൽ നിന്നുകൂടി കലാകാരന്മാരും കരകൗശല വിദഗ്ദരും ഇതിൽ പങ്കെടുക്കുവാനെത്താറുണ്ട്.

തിയ്യതി-2020 ഫെബ്രുവരി 02- 16

ഏഷ്യയിലെ ഏറ്റവും വലിയ മേളയായ സൂരജ്കുണ്ഡ് മേളയെക്കുറിച്ച് അറിയേണ്ടതെല്ലാം

PC:Ranbirsingh

ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവല്‍

ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവല്‍

രാജസ്ഥാനെക്കുറിച്ച് സഞ്ചാരികൾക്കിടയിൽ കൂടുതൽ അറിയിക്കുക എന്ന ലക്ഷ്യത്തിൽ നടത്തുന്ന മേളയാണ് ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവല്‍. കാഴ്ചകളുടെയും രുചികളുടെയും എന്തിനധികം വ്യത്യസ്ത ഗന്ധങ്ങളുടെ വരെ സംഗമമായിരിക്കും ഇവിടെയുണ്ടാവുക. മാഘമാസത്തിൽ പൂർണ്ണ ചന്ദ്രനുദിക്കുന്ന മൂന്നു ദിനങ്ങളാണ് ആഘോഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഗൂമർ ഡാൻസ്, മിസ്റ്റര്‍ ആന്റ് മിസ് ഡെസേര്‍ട്ട് സൗന്ദര്യമത്സരം, ടർബൻ കെട്ടൽ മത്സരം, ഒട്ടകങ്ങളുടെ ഓട്ടമത്സരം, ഒട്ടക ടാറ്റൂ ഷോ, ഒട്ടകപ്പുറത്തിരുന്നുള്ള പോളോ മത്സരം, പാവകളി തുടങ്ങിയവ ഇവിടെ കാണാം.

തിയ്യതി-2020 ഫെബ്രുവരി 7 മുതല്‍ 9 വരെ

കാഴ്ചകൾ തേടിയലയാൻ ജയ്സാൽമീർ ഡെസേർട്ട് ഫെസ്റ്റിവൽ

PC:Anurag Agnihotri

അടൂർ ഗജമേള

അടൂർ ഗജമേള

വർഷത്തിലെ ആദ്യത്തെ ഗജമേളയാണ് പത്തനംതിട്ട അടൂരിൽ നടക്കുന്ന അടൂർ ഗജമേള. പത്തനംതിട്ട അടൂർ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പത്തു ദിവസം നാണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ സമാപന ദിവസമാണ് പ്രശസ്തമായ ഗജമേള നടക്കുന്നത്. നെറ്റിപ്പട്ടവും വെഞ്ചാമരവും ഒക്കെയായി അലങ്കരിച്ച ഗജവീരന്മാർ പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടു കൂടിയ നടന്നു നീങ്ങുന്ന കാഴ്ച കണ്ടിരിക്കേണ്ടതു തന്നെയാണ്.

തിയ്യതി- 2020 ഫെബ്രുവരി 04

PC:Aruna

ഉദയ്പൂർ വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ

ഉദയ്പൂർ വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ

അഞ്ചാം എഡിഷൻ ഉദയ്പൂർ വേൾഡ് മ്യൂസിക് ഫെസ്റ്റിവൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പരിപാടിയാണ്. റോക്ക്, റാപ്പ്, വെസ്റ്റേണ്‍ മ്യൂസിക് പോലുള്ള സംഗതികൾക്ക് പ്രാമുഖ്യം നല്കുന്ന ഈ ഫെസ്റ്റിവൽ ഇവിടുത്തെ ഒരു സാംസ്കാരിക പരിപാടി കൂടിയാണ്.

ഫെബ്രുവരിയിലെ യാത്രകൾ അവധി നോക്കി പ്ലാൻ ചെയ്യാം

ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യാം...ഒരു നിമിഷം!

Read more about: festivals travel plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more