Search
  • Follow NativePlanet
Share
» »ഹോളി മുതൽ ഹൊയ്സാല വരെ.... മാർച്ചിലെ ആഘോഷങ്ങളിതാ...

ഹോളി മുതൽ ഹൊയ്സാല വരെ.... മാർച്ചിലെ ആഘോഷങ്ങളിതാ...

പുരാണങ്ങളോടും ഇന്ത്യയുടെ സംസ്കാരത്തോടും ചേർന്നു നിൽക്കുന്ന ആഘോഷങ്ങളാണ് ഈ മാർച്ച് മാസത്തിലുള്ളത്...

ഫെബ്രുവരിയിലെ തണുപ്പ് കഴിഞ്ഞ് മാർച്ച് മാസ്തതിലെ ചൂടിന്‍റെ വരവാണ്. ചൂട് മാത്രമല്ല, ഒരായിരം ആഘോഷങ്ങളും അതിനൊപ്പമുണ്ട്. സാധാരണ ആഘോഷങ്ങളല്ല മാർച്ച് മാസത്തിന്റെ പ്രത്യേകത. നിറങ്ങളിൽ മുങ്ങിക്കുളിച്ച്, വെളിച്ചം വിതറിക്കൊണ്ടുള്ള അടിപൊളി ആഘോഷങ്ങൾ. ഹോളിയും ഹൊയ്സാല മഹോത്സവവും ചൈത്ര നവരാത്രിയും ഒക്കെ ചേർന്നിട്ടുള്ള ആഘോഷങ്ങൾ.
പുരാണങ്ങളോടും ഇന്ത്യയുടെ സംസ്കാരത്തോടും ചേർന്നു നിൽക്കുന്ന ആഘോഷങ്ങളാണ് ഈ മാർച്ച് മാസത്തിലുള്ളത്...

അന്താരാഷ്ട്ര യോഗാ ഫെസ്റ്റിവൽ

അന്താരാഷ്ട്ര യോഗാ ഫെസ്റ്റിവൽ

ഭാരതീയ സംസ്കാരം പുറംലോകത്തിന് പരിചയപ്പെടുത്തിയ യോഗ ഇന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഐക്കൺ ആണ്. യോഗയെക്കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനുമായി വിദേശ രാജ്യങ്ങളിൽ നിന്നടക്കം നിരവധി ആളുകൾ ഇവിടെയെത്തുന്നു. ഇത് കൂടാതെ ഋഷികേശിലെ പരമാർഥ നികേതന്റെ നേതൃത്തിൽ എല്ലാ വർഷവും അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുകയും ചെയ്യുന്നു. ഏകദേശം 150 തരത്തിലധികമുള്ള യോഗകളെക്കുറിച്ച് 20 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും വന്ന 70ൽ അധികം ആളുകൾ ക്ലാസുകളെടുക്കുന്നതാണ് ഇവിടുത്തെ പ്രധാന പരിപാടികളിലൊന്ന്.
സ്ഥലം- ഋഷികേശ്, ഉത്തരാഖണ്ഡ്
തിയ്യതി- മാർച്ച് 1 മുതൽ 7 വരെ

ഹോളി

ഹോളി

നമ്മുടെ രാജ്യത്തെ ഏറ്റവും കളർഫുള്ളായ ആഘോഷങ്ങളിലൊന്നാണ് ഹോളി. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ സൂചിപ്പിച്ച് ആഘോഷിക്കുന്ന ഹോളിക്ക് ഉത്തരേന്ത്യയിലേക്ക് നിരവധി ആരാധകരുണ്ട്. നിറങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വാരിയെറിഞ്ഞ് ആഘോഷിക്കുന്ന ഹോളിക്ക് ഓരോ സംസ്ഥാനങ്ങളിലും ഓരോ തരത്തിലുള്ള ആഘോഷമാണ്.
തിയ്യതി- 2020 മാർച്ച് 9,10

ഷിഗ്മോ

ഷിഗ്മോ

ഗോവയിൽ നടക്കുന്ന പുരാതനമായ ആഘോഷങ്ങളിലൊന്നാണ് ഷിഗ്മോ. അലങ്കാരങ്ങളും നിറങ്ങളും ഡാൻസും പാട്ടും ഒക്കെയായി 16 ദിവസം നീണ്ടു നിൽക്കുന്ന ഈ ആഘോഷം വളരെ രസകരമായ ഒന്നാണ്. നീണ്ട യുദ്ധത്തിനു ശേഷം തിരികെ നാട്ടിലേക്ക് വരുന്ന യുദ്ധവീരന്മാരെ സ്വാഗതം ചെയ്യുവാനാണ് പണ്ട് ഈ ചടങ്ങ് ആരംഭിച്ചതെന്നാണ് വിശ്വാസം.

സ്ഥലം- ഗോവ
തിയ്യതി- മാർച്ച് 24 മുതൽ ഏപ്രിൽ 07 വരെ

മേവാർ ഫെസ്റ്റിവൽ

മേവാർ ഫെസ്റ്റിവൽ

ഉദ്യ്പൂരിൽ എല്ലാ വർഷവും നടക്കുന്ന ഒരു ചടങ്ങാണ് മേവാർ ഫെസ്റ്റിവൽ. പിച്ചോള തടാകത്തിനു സമീപത്തുള്ള ഒരു ചെറിയ ഘാട്ടിൽ ശിവന്റെയും പാർവ്വതിയുടെയും വിവാഹം ആഘോഷിക്കുന്ന ഒരു ചടങ്ങാണിത്. കളിമണ്ണിൽ ശിവന്‍റെയും പാർവ്വതിയുടെയും രൂപങ്ങളുണ്ടാക്കി ഒരു ചെറിയ വള്ളത്തിൽ പ്രാർഥനകൾ ചൊല്ലിക്കൊണ്ട് ഒഴുക്കുകയാണ് ഇതിലെ പ്രധാന പരിപാടി. ആഘോഷത്തിന്റെ സമാപനമായി അടിപൊളി വെടിക്കെട്ടും ഇതിന്‍റെ ഭാഗമാണ്.

സ്ഥലം- ഉദയ്പൂർ, രാജസ്ഥാൻ

തിയ്യതി- 2020 മാർച്ച് 29-31

ഹൊയ്സാല മഹോത്സവ്

ഹൊയ്സാല മഹോത്സവ്

കർണ്ണാടകയിലെ ക്ഷേത്രങ്ങളിൽ പതിറ്റാണ്ടുകളായി നടന്നു വരുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആഘോഷമാണ് ഹൊയ്സാല മഹോത്സവ്. കർണ്ണാടകയിലെ മിക്കയിടങ്ങളിലും ഇത് കാണുവാൻ സാധിക്കുമെങ്കിലും അതിന്റെ തനിമയൊട്ടും ചോരാതെ പോകുവാൻ പറ്റിയ ഇടമാണ് ബേലൂർ. മണ്‍ചിരാതുകൾ തെളിയിച്ച് അലങ്കരിച്ച ക്ഷേത്രവുംപ്രത്യേക പ്രാർഥനകളും പൂജകളും ഒക്കെ ഇതിന്‍റെ ഭാഗമാണ്.

സ്ഥലം- ബേലൂർ, കർണ്ണാടക

തിയ്യതി- 16 മാർച്ച് 2020

ചിനക്കത്തൂർ പൂരം

ചിനക്കത്തൂർ പൂരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പാലപ്പുറം ചിനക്കത്തൂർ ഭഗവതിക്ഷേത്രത്തിൽ നടക്കാറുള്ള പൂരമാണ് ചിനക്കത്തൂർ പൂരം എന്നറിയപ്പെടുന്നത്. പാലപ്പുറത്തിന്‍റെ ദേശോത്സവമായാണ് ഈ പൂരം അറിയപ്പെടുന്നത്. പഞ്ചവാദ്യവും കഥകളിയുമൊക്കെ പൂരത്തിന്‍റെ ഭാഗമായി ഇവിടെ നടക്കാറുണ്ട്.

സ്ഥലം- പാലക്കാട്
തിയ്യതി- 11 മാർച്ച്

ചാപ്ചാർ കുട്ട്

ചാപ്ചാർ കുട്ട്

വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രസിദ്ധമായ ആഘോഷമാണ് ചാപ്ചാർ കുട്ട്. വിളവെടുപ്പു കാലത്തിന്റെ ഒടുവിലായി ആഘോഷിക്കുന്ന ഇത് പാട്ടിന്‍റെയും നൃത്തത്തിന്റെയും അകമ്പടിയോട് കൂടിയാണ് അരങ്ങിലെത്തുക. പാടത്ത് ബാക്കി വിളവെടുത്തതിന്‍റെ ബാക്കിയെല്ലാം ചേർത്ത് കത്തിക്കുന്നത് ഇതിന്‍റെ ഒരു ഭാഗമാണ്. ചായ് ഡാൻസ് എന്നറിയപ്പെടുന്ന നൃത്തം ഇതിന്‍റെ മറ്റൊരു ഭാഗമാണ്.

സ്ഥലം- മിസോറാം
തിയ്യതി- മാർച്ച് 6,7

ചൈത്ര നവരാത്രി

ചൈത്ര നവരാത്രി

ദസറയെ അപേക്ഷിച്ച് ചെറിയ ഒരു ആഘോഷമാണ് ചൈത്ര നവരാത്രി. ശ്രീ രാമന്‍റെ ജന്മദിനാഘോഷമാണ് ചെത്ര നവരാത്രിയുടെ പ്രത്യേകത. ഈ ഒൻപത് ദിവസങ്ങളിലും ദുർഗ്ഗാ ദേവിയുടെ ഒൻപത് വ്യത്യസ്ത ഭാവങ്ങളെയാണ് ആരാധിക്കുന്ന ചടങ്ങും ഇതിന്റെ ഭാഗമാണ്. ഇത് കൂടാതെ ഓരോ ദിവസവും വ്യത്യസ്ത രുചികളിൽ മധുര പലഹാരങ്ങൾ തയ്യാറാക്കി ദൈവത്തിന് സമർപ്പിക്കുന്ന ഒരു ചടങ്ങും ഇവിടെയുണ്ട്.

സ്ഥലം- തെലുങ്കാന,ആന്ധ്രാപ്രദേശ്
തിയ്യതി-മാർച്ച് 250 ഏപ്രിൽ 03 വരെ

ഉഗാദി

ഉഗാദി

തെലുങ്കുകാരുടെ പുതുവർഷമാണ് ഉഗാദി എന്നറിയപ്പെടുന്നത്. കർണ്ണാടകയിലും ആന്ധ്രാ പ്രദേശിലും ഇത് വിപുലമായി ആഘോഷിക്കാറുണ്ട്. ഉഗാദി പച്ചടി ഉഗാദിയുടെ സ്പെഷ്യൽ രുചികളിലൊന്നാണ്.
സ്ഥലം- തെലങ്കാന, കർണ്ണാടക, ആന്ധ്രാ പ്രദേശ്,
തിയ്യതി- മാർച്ച് 25

രാജസ്ഥാൻ ഫെസ്റ്റിവൽ

രാജസ്ഥാൻ ഫെസ്റ്റിവൽ

രാജസ്ഥാൻ സംസ്ഥാനത്തിന്‍റെ സ്ഥാപക ദിനമാണ് രാജസ്ഥാൻ ഫെസ്റ്റിവൽ ആയി ആഘോഷിക്കുന്നത്. നാടോടി നൃത്തം, പാട്ടുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി നിരവധി കാര്യങ്ങൾകൊണ്ട് സമ്പന്നമായിരിക്കും രാജസ്ഥാൻ ഫെസ്റ്റിവൽ.

സ്ഥലം- ജയ്പൂർ
തിയ്യതി- മാർച്ച് 27-29 വരെ

ആറ്റുകാൽ പൊങ്കാല മുതൽ പട്ടാമ്പി നേർച്ച വരെ..ആഘോഷിക്കാം ഈ മാർച്ച്ആറ്റുകാൽ പൊങ്കാല മുതൽ പട്ടാമ്പി നേർച്ച വരെ..ആഘോഷിക്കാം ഈ മാർച്ച്

ദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രംദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രം

Read more about: festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X