Search
  • Follow NativePlanet
Share
» »2021 ജനുവരിയിലെ ആഘോഷങ്ങള്‍, കരുതലോടെയാവാം യാത്രകള്‍

2021 ജനുവരിയിലെ ആഘോഷങ്ങള്‍, കരുതലോടെയാവാം യാത്രകള്‍

ജനുവരി നിറയെ ആഘോഷങ്ങളുള്ള മാസമാണ്. മകരസംക്രാന്തിയും ബികനീര്‍ ഒട്ടക മേളയും പട്ടംപറപ്പിക്കലും ഒക്കെയായി കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നൂറുകണക്കിന് ആഘോഷങ്ങളാണുള്ളത്. കൊവിഡ് കാരണം മിക്ക ആഘോഷങ്ങളും ഇത്തവണ മാറ്റിവെച്ചുവെങ്കിലും ചിലതെല്ലാം ചെറിയ രീതിയില്‍ ആഘോഷിക്കുന്നുണ്ട്. 2021 ജനുവരിയിലെ ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയാണെന്നും അവയുടെ പ്രത്യേകതകളും നോക്കാം.

ശ്രദ്ധിക്കാം: മിക്ക ആഘോഷങ്ങളും നിരവധി ജനങ്ങളെ ഉള്‍ക്കൊള്ളുന്നതിനാല്‍ മുന്‍കരുതലുകളെടുത്ത് മാത്രം യാത്ര ചെയ്യുക. മാസ്ക് ധരിക്കുവാനും സാനിറ്റൈസര്‍ ഉപയോഗിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും ശ്രദ്ധിക്കുക. യാത്ര ചെയ്യുന്നതിന് മുമ്പുള്ള പ്രാദേശിക നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ക‍ൃത്യമായി പരിശോധിച്ച് മനസ്സിലാക്കുക.

ബികനീര്‍ ക്യാമല്‍ ഫെസ്റ്റിവല്‍

ബികനീര്‍ ക്യാമല്‍ ഫെസ്റ്റിവല്‍

ഇന്ത്യയിലെ ജനുവരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ ആദ്യത്തേതാണ് രാജസ്ഥാനിലെ ബിക്കനീറില്‍ നടക്കുന്ന ക്യാമല്‍ ‌ഫെസ്റ്റിവല്‍. ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും ഓട്ടമത്സരവും റാംപ് വാക്കും ഒക്കെയായി മനോഹരമായ ആഘോഷമാണിത്. ഒട്ടകങ്ങളുടെ നൃത്തമാണ് ഇതില്‍ എടുത്തുപറയേണ്ട പ്രധാന ആഘോഷം. ജനുവരി 12, 13 തിയ്യതികളിലാണ് ഇത് നടക്കുക. പുഷ്കര്‍ ഒട്ടക മേളയുടെ ചെറിയ രൂപമെന്നും ഇതിനെ വിശേഷിപ്പിക്കാം.

 പൊങ്കല്‍

പൊങ്കല്‍

തമിഴ്നാട്ടിലെ വിളവെ‌ടുപ്പുത്സവമാണ് പൊങ്കല്‍. തമിഴ്നാ‌ട്ടുകാരു‌ടെ ആചാരങ്ങളും രീതികളും നേരില്‍ കാണണമെങ്കില്‍ തീര്‍ച്ചയായുമ പങ്കെ‌ടുത്തിരിക്കേണ്ട ആഘോഷമാണിത്. നല്ല വിളവ് നൽകിയതിന് കൃഷിയുടെ ദേവനായ സൂര്യഭഗവാനുള്ള നന്ദി സൂചകമായാണ് ഈ ആഘോഷം നടത്തപ്പെടുന്നത്. നാലു ദിവസം നീണ്ടുനിൽകുന്നതാണ് തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾ. ജനുവരി 15, 16 തിയ്യതികളിലാണ് പൊങ്കലിന്റെ പ്രധാന ആഘോഷങ്ങള്‍ ഉള്ളത്.

 അരാകു ബലൂണ്‍ ഫെസ്റ്റിവല്‍

അരാകു ബലൂണ്‍ ഫെസ്റ്റിവല്‍

ആന്ധ്രാ പ്രദേശ് ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ ന‌ടത്തപ്പെ‌ടുന്ന ആഘോഷമാണ് അരാകു ബലൂണ്‍ ഫെസ്റ്റിവല്‍. പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന കാപ്പിത്തോ‌ട്ടങ്ങള്‍ക്കും കുന്നുകള്‍ക്കും മുകളിലൂ‌ടെ ബലൂണില്‍ പറക്കുവാനുള്ള അസുലഭാവസരമാണിത്. കാടിനുള്ളില്‍ ടെന്‍റ് അ‌ടിച്ചുള്ള രാത്രി താമസം, കാപ്പിത്തോ‌ട്ടങ്ങളിലൂടെയുള്ള യാത്ര, സാംസ്കാരിക പരിപാ‌‌ടികള്‍ എന്നിവയും ഇതിന്‍റെ ഭാഗമാണ്. 2021 ജനുവരി 18 മുതല്‍ 20 വരെയാണ് അരാകു ബലൂണ്‍ ഫെസ്റ്റിവല്‍ ന‌ടക്കുന്നത്.

അന്താരാഷ്ട്ര പ‌ട്ടംപറത്തല്‍ മേള

അന്താരാഷ്ട്ര പ‌ട്ടംപറത്തല്‍ മേള

മകരസംക്രാന്തി ആഘോഷങ്ങളു‌ടെ ഭാഗമായി ഉത്തരേന്ത്യയില്‍ ന‌ടത്തുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് അന്താരാഷ്‌ട്ര പട്ടം പറത്തല്‍ മേള. രാജസ്ഥാനിലെ ജയ്പ്പൂരിലും ഗുജറത്തിലെ അഹമ്മദബാദിലും എല്ലാവര്‍ഷവും ജനുവരി മാസത്തില്‍ അന്തര്‍ദേശീയ പട്ടംപറത്തല്‍ മഹോത്സവം നടക്കാറുണ്ട്. ഉത്തരായന ആഘോഷങ്ങളുടെ ഭാഗമായാണ് പട്ടംപറത്തല്‍ മേള നടക്കുന്നത്. മകരസക്രാന്തിയോടനുബന്ധിച്ച് വമ്പിച്ച പട്ടം വില്‍പ്പന നടക്കുന്നതിനാല്‍ പട്ടങ്ങളുടെ തലസ്ഥാനമെന്നാണ് ഗുജറാത്തിലെ അഹമ്മദബാദ് അറിയപ്പെടുന്നത്. ഈ കാലയളവില്‍ ആയിരക്കണക്കിന് പട്ടങ്ങളാണ് ദിവസേന ഓരോ കടകളിലും വില്‍പ്പന നടക്കപ്പെടുന്നത്.

മദ്രാസ് മ്യൂസിക് ഫെസ്റ്റിവല്‍

മദ്രാസ് മ്യൂസിക് ഫെസ്റ്റിവല്‍

ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത മേളകളില്‍ ഒന്നാണ് മദ്രാസ് മ്യൂസിക് ഫെസ്റ്റിവല്‍. ശാസ്ത്രീയ നൃത്തം, സംഗീതം എല്ലാം കൂടിച്ചേരുന്ന വലിയ പരിപാ‌ടിയാണിത്. ഏകദേശം ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ആയിരത്തിലധികം പ്രക‌ടനങ്ങള്‍ നടക്കാറുണ്ട്. ഇതിനുപുറമെ, സംഗീതവുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകളും ചർച്ചകളും ഇവി‌ടെ നടക്കാറുണ്ട്.

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

ജനുവരി മാസത്തിലെ മറ്റൊരു പ്രധാന ആഘോഷമാണ് ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ഭൂമിയിലെ ഏറ്റവും വലിയ സാഹിത്യോത്സവം എന്നാണിത് അറിയപ്പെടുന്നത്. ജയ്പൂരിനെ അക്ഷരങ്ങളുടെ നഗരമാക്കി മാറ്റുന്ന ഈ സാഹിത്യത്സവം നാലു ദിവസമാണ് നീണ്ടു നില്‍ക്കുന്നത്. സാഹിത്യോത്സവത്തിന്റെ പ്രധാന വേദി പ്രധാന രാജകീയ ഹോട്ടലുകളിൽ ഒന്നായ ഡിഗ്ഗീ പാലസ് ഹോട്ടലാണ്.ഓരോ വർഷവും ഓരോ പ്രത്യേക വിഷയങ്ങൾക്ക് പ്രാധാന്യം നല്കിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. 2006 ലാണ് ഇതിനു തുടക്കമാകുന്നത്.

ഈ വര്‍ഷം ജനുവരി 26 മുതല്‍ 28 വരെയാണ് ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുക.

റാന്‍ ഉത്സവ്, റാന്‍ ഓഫ് കച്ച്

റാന്‍ ഉത്സവ്, റാന്‍ ഓഫ് കച്ച്

കച്ചിലെ മനോഹരമായ വെളുത്ത ഉപ്പിന്റെ മരുഭൂമിയിൽ 3 മാസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് റാൻ ഓഫ് കച്ച് അല്ലെങ്കിൽ റാൻ ഉത്സവ്. നാടോടി നൃത്തങ്ങൾ, സംഗീതം, കരകൗശല സ്റ്റാളുകൾ, സാഹസിക വിനോദങ്ങൾ, തു‌ടങ്ങിയവ ചേരുന്ന ഈ മേള മേള ഈ പ്രദേശത്തെ മനോഹരമായ പൈതൃകവും സംസ്കാരവും പ്രദർശിപ്പിക്കുന്നു. നൂറുകണക്കിന് ആഢംബര കൂടാരങ്ങൾ വിനോദസഞ്ചാരികളെ ഉൾക്കൊള്ളുന്നതിനായി മരുഭൂമിയുടെ വിശാലമായ തുറസ്സായ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്നത് ഇവിടെ കാണാം,
2020 നവംബറില്‍ തു‌ടങ്ങിയ ആഘോഷം 2021 ഫെബ്രുവരി 21 വരെ നീണ്ടു നില്‍ക്കും,

PC:Shaunak Chitgopkar

കീശ ചോരാതെ ജയ്പൂര്‍ കാണാം..പോകാം ഇങ്ങനെകീശ ചോരാതെ ജയ്പൂര്‍ കാണാം..പോകാം ഇങ്ങനെ

ഒരേയൊരു ലീവ് മാത്രം മതി, പ്ലാന്‍ ചെയ്യാം ജനുവരിയിലെ അടിപൊളി വാരാന്ത്യ യാത്രകള്‍ഒരേയൊരു ലീവ് മാത്രം മതി, പ്ലാന്‍ ചെയ്യാം ജനുവരിയിലെ അടിപൊളി വാരാന്ത്യ യാത്രകള്‍

നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍നായാട്ടുകേന്ദ്രം ലോക പൈതൃക സ്ഥാനമായി മാറിയ കഥ! കാടനുഭവങ്ങള്‍ നല്കുന്ന രണ്‍ഥംഭോര്‍

കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!

Read more about: festivals celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X