Search
  • Follow NativePlanet
Share
» »ശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാ

ശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാ

വേനല്‍ക്കാലത്തിന്‍റെ തുടക്കമായ മാര്‍ച്ച് മാസം ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സമയമാണ്, മലബാറില്‍ തെയ്യങ്ങളുടെ കാലമാണിത്. ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും പൂരങ്ങളും മാത്രമല്ല, ശിവരാത്രിയും ഹോളിയും എല്ലാം ചേര്‍ന്ന് മാര്‍ച്ചിനെ ആഘോഷങ്ങളുടെ സമയമാക്കി മാറ്റുന്നു. മാര്‍ച്ച് മാസത്തില്‍ രാജ്യം ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങളെക്കുറിച്ച് വായിക്കാം...

അന്താരാഷ്ട്രാ വനിതാ ദിനം മാര്‍ച്ച് 8

അന്താരാഷ്ട്രാ വനിതാ ദിനം മാര്‍ച്ച് 8

ദേശത്തിന്‍റെയും രാഷ്ട്രത്തിന്റെയും നിറത്തിന്റെയും ഒന്നും അതിര്‍വരമ്പുകളില്ലാതെ സ്ത്രീകള്‍ക്കു വേണ്ടി മാത്രം മാറ്റവെച്ചിരിക്കുന്ന ദിവസമാണിത്. വിവിധ മേഖലകളില്‍ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. 1857 മാർച്ച്, 8 ന്, ന്യൂയോർക്കിലാണ് ഈ ദിവസത്തിനു തുടക്കമായത്.

ശിവരാത്രി മാര്‍ച്ച് 11

ശിവരാത്രി മാര്‍ച്ച് 11

ഹൈന്ദവ വശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളില്‍ ഒന്നാണ് ശിവരാത്രി. പാലാഴി മഥനത്തിന്റെ സമയത്ത് ഉയര്‍ന്നുവന്ന കാളകൂടം വിഷം ലോകത്തിന്‍റെ നന്മയ്ക്കായി ശിവന്‍ കുടിച്ചു. ഇത് ഉള്ളിലോട്ട് പോകാതിരിക്കുവാന്‍ വേണ്ടി പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിലും വായിലൂടെ പുറത്തുപോരാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും മുറുകെ പിടിച്ചു. അങ്ങനെ ആ കാളകൂടം വിഷം അദ്ദേഹത്തിന്‍റെ കണ്ഠത്തില്‍ ഉറച്ചു എന്നാണ് വിശ്വാസം. അന്ന് രാത്രി ശിവന് ആപത്തൊന്നും വരാതിരിക്കുവാനായി ദേവഗണം ഉറക്കമൊഴിച്ച് പ്രാര്‍ത്ഥിച്ചതിന്റെ സ്മരണയാണ് ശിവരാത്രി എന്നാണ് വിശ്വാസം. അന്നേ ദിവസം വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങുകളും ഉണ്ടായിരിക്കും. ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം,തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ വലിയ ആഘോഷങ്ങള്‍ നടക്കും.

പാര്‍സി ന്യൂ ഇയര്‍

പാര്‍സി ന്യൂ ഇയര്‍

ഇറാനിയന്‍ പുതുവര്‍ഷമാണ് പാര്‍സി ന്യൂ ഇയര്‍ അഥവാ നവ്‌റോസ്. എല്ലാ വര്‍ഷവും മാര്‍ച്ച് 21 നാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യന്‍ ഇത് പിന്തുടരുന്നവര്‍ വളരെ കുറച്ച് മാത്രമേ ഉള്ളുവെങ്കിലും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും, മധ്യ കിഴക്കന്‍ രാജ്യങ്ങളിലുമുള്ളവര്‍ ഇത് ആഘോഷിക്കാറുണ്ട്. ഇറാനില്‍ 14 ദിവസത്തെ അവധിയാണ് ഇതിന്റെ ഭാഗമായി നല്കുന്നത്.

ഹോളിക ദഹന്‍ മാര്‍ച്ച് 28

ഹോളിക ദഹന്‍ മാര്‍ച്ച് 28

ഹോളിക്ക് മുന്നോടിയായുള്ള ആഗോഷമാണ് ഹോളിക ദഹന്‍. മാര്‍ച്ച് 28 നാണ് ഈ വര്‍ഷം ഹോളികാ ദഹന്‍ ആഘോഷിക്കുന്നത്. തിന്മയ്ക്കു മേലുള്ള നന്മയുടെ വിജയത്തെ ആണ് ഈ ആഘോഷം അര്‍ത്ഥമാക്കുന്നത്. ഹോളിക എന്നുപേരായ രാക്ഷസന്റെ രൂപം കത്തിക്കുന്നത് ഈ ദിവസത്തെ പ്രധാന ച‌ടങ്ങാണ്.

 ഹോളി മാര്‍ച്ച് 29

ഹോളി മാര്‍ച്ച് 29

പ്രായഭേദമന്യേ ഇന്ത്യയിലുള്ളവര്‍ ആഘോഷിക്കുന്നതാണ് ഹോളി. നിറങ്ങള്‍ വാരിയെറിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ബന്ധുക്കളെ സന്ദര്‍ശിച്ചും എല്ലാം ഹോളി വലിയ ആഘോഷം തന്നെയാണ്. ഫല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ഹോളി ആഘോഷിക്കുന്നത്, കൃഷ്ണന്റെയും രാധയുടേയും പ്രണയത്തിന്‍റെ ഓര്‍മ്മകളാണ് ഹോളിയിലുള്ളത്. വസന്തത്തെ എതിരേല്‍ക്കുന്ന ആഘോഷമായും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. ബര്‍സാന, മധുര, വൃന്ദാവന്‍, ശാന്തിനികേതന്‍, ഹംപി, കര്‍ണ്ണാടക തുടങ്ങിയ ഇ‌ടങ്ങളിലാണ് ഹോളി പ്രധാനമായും വലിയ രീതിയില്‍ ആഘോഷിക്കുന്നത്.

ശിവാജി ജയന്തി മാര്‍ച്ച് 31

ശിവാജി ജയന്തി മാര്‍ച്ച് 31


മഹാരാഷ്ട്രയും മധ്യ പ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന ആഘോഷമാണ് ശിവാജി ജയന്തി. മാര്‍ച്ച് 31 നാണിത്. ഭാരതത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരികളില്‍ ഒരാളാണ് ശിവാജി.

അന്താരാഷ്ട്ര യോഗാ ദിനം മാര്‍ച്ച് -17 വരെ

അന്താരാഷ്ട്ര യോഗാ ദിനം മാര്‍ച്ച് -17 വരെ

യോഗയുടെ ജന്മസ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഋഷികേശിലാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്. ഗംഗാ നദിയുടെ തീരത്ത് നടക്കുന്ന ഈ ആഘോഷത്തിന് അന്താരാഷ്ട്ര തലത്തില്‍ വളരെ പ്രാധാന്യമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗാ ആചാര്യന്മാരുടെ സമ്മേളനം, ക്ലാസുകള്‍, യോഗങ്ങള്‍, ഗംഗാ ആരതി, ശില്പശാലകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

മാഘ്മേള മാര്‍ച്ച് 21

മാഘ്മേള മാര്‍ച്ച് 21

മിനി കുംഭമേള എന്നാണ് മാഘ്മേള അറിയപ്പെടുന്നത്. കുംഭമേള നടക്കുന്ന ഇടങ്ങളില്‍ നടക്കുന്ന ചെറിയ ആഘോഷമാണിത്. യഥാർത്ഥ കുംഭമേളയേക്കാൾ പഴയതാണെന്ന് മാഗ് മേള പരക്കെ വിശ്വസിക്കപ്പെടുന്നു. കുംഭമേളയ്ക്ക് സമാനമായി, തീർഥാടകരുടെയും സാധുക്കളുടെയുംഒരു കൂട്ടം ആളുകൾ വെള്ളത്തിൽ കുളിച്ച് അവരുടെ പാപങ്ങൾ ശുദ്ധീകരിക്കുന്നു.ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നിരവധി പ്രധാന കുളി തീയതികളുണ്ട് എങ്കിലും മാർച്ചിൽ ഏറ്റവും പ്രധാനം 2021 മാർച്ച് 11 ന് മഹാ ശിവരാത്രിയാണ്.

കൊടുങ്ങല്ലൂര്‍ ഭരണി

കൊടുങ്ങല്ലൂര്‍ ഭരണി

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി. മീനമാസത്തിലാണിത് നടക്കുന്നത്. കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങിമീനമാസത്തിലെ ഭരണി നാള്‍ വരെയാണ് ഇത് ആഘോഷിക്കുക.ഭദ്രകാളിയുടെ ഉഗ്രതാണ്ഡവമെന്നാണ് കൊടുങ്ങല്ലൂര്‍ ഭരണിയെ വിശേഷിപ്പിക്കുന്നത്.

PC:Challiyan

വിശ്വസിച്ച് പ്രാർഥിച്ചാൽ എന്താപത്തിലും കൈവിടാത്ത ആദിപരാശക്തിയെ ആരാധിക്കാത്ത വിശ്വാസികൾ കാണില്ലവിശ്വസിച്ച് പ്രാർഥിച്ചാൽ എന്താപത്തിലും കൈവിടാത്ത ആദിപരാശക്തിയെ ആരാധിക്കാത്ത വിശ്വാസികൾ കാണില്ല

ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടിഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്‍ഗ്ഗം, പോകാം രഹസ്യങ്ങള്‍ തേടി

വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X