Search
  • Follow NativePlanet
Share
» »ഫെബ്രുവരിയിലെ യാത്രാ ലിസ്റ്റിലേക്ക് ഈ ആഘോഷങ്ങൾ കൂടി!

ഫെബ്രുവരിയിലെ യാത്രാ ലിസ്റ്റിലേക്ക് ഈ ആഘോഷങ്ങൾ കൂടി!

ആഘോഷങ്ങളുടെ കലണ്ടർ എടുത്തു നോക്കിയാൽ മലയാളികളുടെ ഗോൾഡൻ മാസമാണ് ഫെബ്രുവരി. തെയ്യമലബാറുകാർക്ക് മനുഷ്യൻ ദൈവമായി മാറുന്ന തെയ്യക്കാലം. കാവുകളും കളരികളും തെയ്യങ്ങളുടെ ഉറഞ്ഞു തുള്ളലിനായി ഉറക്കളച്ചിരിക്കുന്ന സമയം. വള്ളുവനാട്ടിലേക്ക് പോകുമ്പോൾ പൂരങ്ങളുടെ തുടക്കക്കാലം കൂടിയാണിത്. ഉത്രാളിക്കാവും പരിയാനംപേട്ട പൂരവും ഒക്കെയായി ആഘോഷങ്ങളിൽ മുങ്ങിയ സമയം. ഫെബ്രുവരി മാസത്തില്‍ നമ്മുടെ നാട്ടിലെ പ്രധാന ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയാണ് എന്നറിയേണ്ടെ?

ഫെബ്രുവരിയിലെ യാത്രകൾ പ്ലാൻ ചെയ്യുന്നതിനു മുൻപായി കേരളത്തിലെ ആഘോഷങ്ങൾ നോക്കാം...

കുറ്റിക്കോൽ തമ്പുരാട്ടി തെയ്യം

കുറ്റിക്കോൽ തമ്പുരാട്ടി തെയ്യം

തെയ്യക്കാലമായ ഫെബ്രുവരിയിൽ നടക്കുന്ന ഏറ്റവും പ്രധാന തെയ്യങ്ങളിലൊന്നാണ് കാസർകോഡ് ജില്ലയിലെ കുറ്റിക്കോലിൽ നടക്കുന്ന കുറ്റിക്കോൽ തമ്പുരാട്ടി തെയ്യം. കേരളത്തിലെ തന്നെ ഏറ്റവും വലിയ തെയ്യം ആഘോഷങ്ങളില‍ൊന്നുകൂടിയാണിത്. തെയ്യക്കാലം ആഘോഷമാക്കുവാനും വ്യത്യസ്ത തരത്തിലുള്ള തെയ്യങ്ങൾ പരിചയപ്പെടുവാനും താല്പര്യമുള്ളവർ തീർച്ചയായും പോയിരിക്കേണ്ട തെയ്യമാണിത്. എളയൂർ തെയ്യം, ചാമുണ്ഡി തെയ്യം, പഞ്ചുരുളി തെയ്യം, മുത്തൂർ തെയ്യം തുടങ്ങി നിരവധി തെയ്യങ്ങൾ ഇവിടെ നടക്കാറുണ്ട്,

കുറ്റിക്കോലിന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കാസർകോഡും (28 കിമീ) വിമാനത്താവളം കർണ്ണാടകയിലെ മംഗലാപുരവും (50 കിമീ) ആണ്.

തിയ്യതി- 2020 ഫെബ്രുവരി 23- 26 വരെ

പരിയാനംപെറ്റ പൂരം

പരിയാനംപെറ്റ പൂരം

പരിയാനംപെറ്റ ഭഗവതി ക്ഷേത്രത്തിലെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന പരിയാനംപെറ്റ പൂരം പാലക്കാടുകാരുടെ മാത്രമല്ല, കേരളത്തിലെ മുഴുവൻ പൂരപ്രേമികളുടെയും പ്രിയപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. നമ്മുടെ നാടിന്റെ ശൈലികളും പാരമ്പര്യങ്ങളും ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള ആചാരങ്ങളും രീതികളുമാണ് ഇവിടെയുള്ളത്. വിവിധ വർണ്ണങ്ങളുപുയോഗിച്ച് ദൈവങ്ങളുടെ രൂപങ്ങൾ നിലത്തെഴുതിയുള്ള കളമെഴുത്തുപാട്ടും പിന്നെ കഥകളിയും ചാക്യാർകൂത്തും ഈ പൂരത്തിലെ ആകർഷണങ്ങളാണ്. ഇത് കൂടാതെ രാത്രിയിൽ നടക്കുന്ന തോല്പാവക്കൂത്തും ഏറ്റവും ഒടുവിലായി 21 ആനകൾ എഴുന്നള്ളുന്ന എഴുന്നള്ളത്തും കാളവേളയും കുതിരവേലയും ഒക്കെ ഇതിന്‍റെ ഭാഗങ്ങൾ തന്നെയാണ്. പാലക്കാട് ജില്ലയിലെ കാട്ടുകുളം എന്ന സ്ഥലത്താണ് പൂരം നടക്കുന്ന പരിയാനംപെറ്റ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പരിയനംപെറ്റയ്ക്ക് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ഷൊർണൂറും (29 കിമീ) വിമാനത്താവളം കർണ്ണാടകയിലെ നെടുമ്പാശ്ശേരിയും (93 കിമീ) ആണ്.

തിയ്യതി 2020 ഫെബ്രുവരി 20

ഉത്രാളിക്കാവ് പൂരം

ഉത്രാളിക്കാവ് പൂരം

നിരനിരയായി അലങ്കരിച്ച് നിർത്തിയിരിക്കുന്ന 12 ഗജവീരന്മാർ... ഇളംകാറ്റിന്‌റെ ആലസ്യത്തിലെന്നപോലെ വീശുന്ന വെഞ്ചാമരവും ആലവട്ടവും... ക്ഷേത്രത്തിനു ചുറ്റുമായി തടിച്ചു കൂടിയിരിക്കുന്ന ആയിരക്കണക്കിന് വിശ്വാസികളും പൂരം പ്രേമികളും.... ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം പൂരം പ്രേമികളുടെ പ്രിയപ്പെട്ട ഒന്നാണ്. മലയാളമാസം കുംഭത്തിൽ നടക്കുന്ന ഈ പൂരം ശ്രീ രുധിരമഹാകാളികാവ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ്. ഈ പ്രദേശത്തെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഇതിലെ പ്രധാന ആകർഷണം ഗജവീരന്മാരുടെ എഴുന്നള്ളത്തു തന്നെയാണ്. പഞ്ചവാദ്യവും പാണ്ടിമേളവും അരങ്ങു തീർക്കുന്ന ആഘോഷങ്ങൾ കേരളത്തിന്റെ തനിമയിലേക്കുള്ള ഒരു ഇറങ്ങിച്ചെല്ലൽ കൂടിയായിരിക്കും.

ഉത്രാളിക്കാവിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തൃശൂരാണ് (21 കിമീ).

തിയ്യതി- 2020 ഫെബ്രുവരി 25

 തൈപ്പൂയം മഹോത്സവം

തൈപ്പൂയം മഹോത്സവം

ആത്മീയതയും വിശ്വാസവും ആഘോഷത്തിന്റെ അകമ്പടിയിൽ ഭക്തിപുരസ്സരം കൊണ്ടാടുന്ന അപൂർവ്വം ആഘോഷങ്ങളിലൊന്നാണ് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയം മഹോത്സവം. ശിവന്റെയും പാർവ്വതിയുടെയും മകനായ സുബ്രഹ്മണ്യനെ ആരാധിക്കുന്ന ഉത്സവമാണ് തൈപ്പൂയം മഹോത്സവം. കാവടിയാട്ടമാണ് ഇതിന്റെ പ്രധാന ആകർഷണം. മയിൽപ്പീലിയും പൂക്കളും വെച്ച് അലങ്കരിച്ച കാവടി തലയിലേന്തി നടത്തുന്ന കാവടിയാട്ടം ഇവിടെയുണ്ട്. ഇടതടവില്ലാതെ മുഴങ്ങി കേൾക്കുന്ന ഹരഹരോ വിളികൾക്കിടിയിലൂടെ

കാഴ്ചകൾ കണ്ടു നടക്കുവാൻ തന്നെ പ്രത്യേക രസമാണ്.

റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരമാണ് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ളത്.

തിയ്യതി- 2020 ഫെബ്രുവരി 8

അടൂർ ഗജമേള

അടൂർ ഗജമേള

അടൂർ ഗജമേള വർഷത്തിലെ ആദ്യത്തെ ഗജമേളയാണ് പത്തനംതിട്ട അടൂരിൽ നടക്കുന്ന അടൂർ ഗജമേള. പത്തനംതിട്ട അടൂർ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പത്തു ദിവസം നാണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ സമാപന ദിവസമാണ് പ്രശസ്തമായ ഗജമേള നടക്കുന്നത്. നെറ്റിപ്പട്ടവും വെഞ്ചാമരവും ഒക്കെയായി അലങ്കരിച്ച ഗജവീരന്മാർ പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടു കൂടിയ നടന്നു നീങ്ങുന്ന കാഴ്ച കണ്ടിരിക്കേണ്ടതു തന്നെയാണ്. തിയ്യതി- 2020 ഫെബ്രുവരി 04

PC:Aruna

തൈപ്പൂയ മഹോത്സവം, കൂർക്കഞ്ചേരി

തൈപ്പൂയ മഹോത്സവം, കൂർക്കഞ്ചേരി

ചെണ്ടമേളത്തിന്റെ അകമ്പടിയിൽ തലയിൽ എടുത്തുയർത്തിയിരിക്കുന്ന കാവടിയുമായി നിരന്നു നിൽക്കുന്ന കാവടിക്കാരും കാണാനെത്തിയിരിക്കുന്ന ആയിരങ്ങളും ചേർന്ന് കാഴ്ചയുടെ മഹോത്സവം ഒരുക്കുന്ന ഒന്നാണ് തൃശൂർ കൂർക്കഞ്ചേരി മഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം.

അമ്പലക്കാവടി, പൂക്കാവടി തുടങ്ങിയ വ്യത്യസ്തമായ ആഘോഷങ്ങൾ ഇവിടെ കാണാം.

തൃശൂരിൽ നിന്നും വെറും രണ്ട് കിലോമീറ്റർ അകലെയാണ് കൂർക്കഞ്ചേരി സ്ഥിതി ചെയ്യുന്നത്.

തിയ്യതി- 2020 ഫെബ്രുവരി 08

മച്ചാട്ട് മാമാങ്കം

മച്ചാട്ട് മാമാങ്കം

കുതിരക്കോലങ്ങൾ എഴുന്നള്ളിച്ചു കൊണ്ടുള്ള വ്യത്യസ്തമായആഘോഷമാണ് വടക്കാഞ്ചേരിക്കടുത്തുള്ള മാച്ചാട്ട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മാച്ചാട്ട് മാമാങ്കം. ഭഗവതിക്ക് സമർപ്പിച്ചിരിക്കുന്ന മാച്ചാട്ട് ക്ഷേത്രത്തിലെ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിലെ പ്രധാന ആകർഷണം കൂടിയാണ് ഈ കുതിരക്കോലങ്ങൾ. ക്ഷേത്രത്സവം എന്നതിലുപരിയായി ഈ നാട്ടുകാരുടെ ഒരുമയുടെയും സാഹോദര്യത്തിന്‍റെയും അടയാളം കൂടിയാണിത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

തിയ്യതി- 2020 ഫെബ്രുവരി 18

ചെട്ടിക്കുളങ്ങര ഭരണി

ചെട്ടിക്കുളങ്ങര ഭരണി

ആലപ്പുഴ മാവേലിക്കരയ്ക്കടുത്ത് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന ചെട്ടുക്കുളങ്ങര ഭരണിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ കാണില്ല. നിറങ്ങളിൽ മുങ്ങിക്കുളിച്ച ആഘോഷങ്ങളും കെട്ടുകാഴ്ചകളും ആൾക്കൂട്ടവും ബഹളവും ഒക്കെയായി നിറഞ്ഞു നിൽക്കുന്ന ആഘോഷം.

കെട്ടുകാഴ്ചയാണ് ചെട്ടിക്കുളങ്ങര ഭരണിയുടെ പ്രധാന ആകർഷണം. കുംഭമാസത്തിലെ ഭരണി നാളിൽ നടക്കുന്ന ചെട്ടിക്കുളങ്ങര ഭരണിയിൽ പങ്കെടുക്കുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തിച്ചേരാറുണ്ട്.

തിയ്യതി- 2020 ഫെബ്രുവരി 29

സൂഫി സംഗീതം മുതൽ വൈൻ ഫെസ്റ്റിവൽ വരെ...2020 ഫെബ്രുവരിയിലെ യാത്ര ഇവിടേക്കാവാം

ഫെബ്രുവരി യാത്ര പ്ലാൻ ചെയ്യാം...ഒരു നിമിഷം!

ഫെബ്രുവരിയിലെ യാത്രകൾ അവധി നോക്കി പ്ലാൻ ചെയ്യാം

ഫോട്ടോ കടപ്പാട്- കേരളാ ടൂറിസം വകുപ്പ്

Read more about: festivals kerala temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X