Search
  • Follow NativePlanet
Share
» »ആറ്റുകാൽ പൊങ്കാല മുതൽ പട്ടാമ്പി നേർച്ച വരെ..ആഘോഷിക്കാം ഈ മാർച്ച്

ആറ്റുകാൽ പൊങ്കാല മുതൽ പട്ടാമ്പി നേർച്ച വരെ..ആഘോഷിക്കാം ഈ മാർച്ച്

മാര്‍ച്ച് മാസം എന്നും മലയാളികൾക്ക് മേളങ്ങളുടെയും ഉത്സവങ്ങളുടെയും കാലമാണ്.

മാര്‍ച്ച് മാസം എന്നും മലയാളികൾക്ക് മേളങ്ങളുടെയും ഉത്സവങ്ങളുടെയും കാലമാണ്. തെയ്യവും തിറയും മാത്രമല്ല, ചെറു പൂരങ്ങളും ആറ്റുകാൽ പൊങ്കാലയും കൊടുങ്ങല്ലൂർ ഭരണിയും ഏഴരപ്പൊന്നാനയും ഗുരുവായൂർ ആനയോട്ടവും ഒക്കെ ചേരുന്ന നീണ്ടുനിൽക്കുന്ന 31 ദിവസത്തെ ആഘോഷങ്ങൾ. ഒരൊറ്റ ദിവസവും വെറുതേയിരിക്കുവാൻ സമ്മതിക്കാതെ ഓടി നടന്നു ആഘോഷിക്കുവാൻ വേണ്ടത്ര ആഘോഷങ്ങൾ മാർച്ച് മാസത്തിന്റെ മാത്രം പ്രത്യേകതയാണ്. കടുത്ത ചൂട് മിക്കപ്പോഴും യാത്രകളിൽ വിലങ്ങുതടിയാകുമെങ്കിലും യാത്രയിൽ ആവശ്യമായ മുൻകരുതലുകളെടുത്ത് പോകാം...

പട്ടാമ്പി നേർച്ച

പട്ടാമ്പി നേർച്ച

മാർച്ച് മാസത്തിലെ ആഘോഷങ്ങളിൽപ്രധാന ആഘോഷങ്ങളിൽ ഒന്നാണ് പട്ടാമ്പി നേർച്ച. നിറങ്ങളുടെയും ശബ്ദങ്ങളുടെയും വ്യത്യസ്തമായ ഒരു ലോകം തീർത്തു കൊണ്ട് പട്ടാമ്പി മുസ്ലീം ദേവാലയത്തിൽ നടക്കുന്ന വാർഷികാഘോഷമാണ് പട്ടാമ്പി നേർച്ച എന്നറിയപ്പെടുന്നത്. പഞ്ചവാദ്യവും തായമ്പകയും ഒക്കെ കൊണ്ട് ആഘോഷമാക്കുന്ന പട്ടാമ്പി നേർച്ച മലബാറിലെ പ്രധാന ആഘോഷമാണ്. ആലൂര്‍ വലിയ പൂക്കുഞ്ഞിക്കോയ തങ്ങള്‍ എന്നയാളുടെ സ്മരണയ്ക്കായാണ് നേർച്ച നടത്തുന്നത്. ആനകളുടെ ഘോഷയാത്ര, നിശ്ചല ദൃശ്യങ്ങള്‍, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയവയാണ് ഇതിലെ പ്രധാന പരിപാടികൾ. രാത്രി ഏറെ വൈകി ഭാരതപ്പുഴയുടെ തീരത്ത് ആഘോഷങ്ങൾക്ക് അവസാനമാകും.

സ്ഥലം - പട്ടാമ്പി, പാലക്കാട്
തിയ്യതി- മാർച്ച് 15, 2020

PC:keralatourism

ഏഴര പൊന്നാന

ഏഴര പൊന്നാന

കേരളത്തിലെ ശൈവ വിശ്വാസികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷങ്ങളിലൊന്നാണ് കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴര പൊന്നാന ആഘോഷം. ഏഴ്‌ വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ്‌ ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്‌. ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്. ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ അര്‍ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം സാധ്യമാവുക. ഏഴരപ്പൊന്നാന ദർശിച്ചാൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.

സ്ഥലം- ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കോട്ടയം തിയ്യതി- മാർച്ച് 03

PC: RajeshUnuppally

ഗുരുവായൂർ ആനയോട്ടം

ഗുരുവായൂർ ആനയോട്ടം

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസിദ്ധമായ ചടങ്ങുകളിലൊന്നാണ് ഉത്സവത്തിന്റെ ഭാഗമായുള്ള ഗുരുവായൂർ ആനയോട്ടം. ഗുരുവായൂർ ഉത്സവത്തിലെ ഭഗവാന്‍റെ തിടമ്പ് എഴുന്നള്ളിക്കുന്ന ആനയെ കണ്ടെത്തുന്നതിനായുള്ള ചടങ്ങാണിത്. പുന്നത്തൂർ ആനവളർത്തൽ കേന്ദ്രത്തിൽ നിന്നും തിരഞ്ഞെടുത്ത ആനകളാണ് ഓട്ടത്തിൽ പങ്കെടുക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം നടക്കുന്നത്. . ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു
സ്ഥലം- ഗുരുവായൂർ ക്ഷേത്രം
തിയ്യതി മാർച്ച് 6, 2020

PC:Vinayaraj

ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല

കേരളത്തിലെ ഏറ്റവും ആദ്യം നടക്കുന്ന പൊങ്കാല ആഘോഷമാണ് തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് റെക്കോർഡിൽ വരെ ആറ്റുകാൽ പൊങ്കാല ഇടം നേടിയിട്ടുണ്ട്. ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. വെറും തറയില്‍ അടുപ്പും കൂട്ടി അതില്‍ മണ്‍കലം വെച്ച് ശുദ്ധജലത്തില്‍ പൊങ്കാലപ്പായസം തയ്യാറാക്കുന്നു.
കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിനു തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് പൊങ്കാല നടക്കുക. ആഘോഷങ്ങള്‍ ഉത്രം നാളില്‍ അവസാനിക്കും.

സ്ഥലം- ആറ്റുകാൽ ഭഗവതി ക്ഷേത്രം
തിയ്യതി- മാർച്ച് 09, 0202

PC:Maheshsudhakar

കൊറ്റൻകുളങ്ങര ചമയവിളക്ക്

കൊറ്റൻകുളങ്ങര ചമയവിളക്ക്

പുരുഷന്മാർ സുന്ദരികളായ ദേവാംഗനകളായി മാറുന്ന വിശേഷ ഉത്സവമാണ് കൊറ്റൻകുളങ്ങര ചമയ വിളക്ക്. കൊല്ലം ചവറയിലെ കൊറ്റൻകുളങ്ങര ക്ഷേത്രമാണ് അത്യപൂർവ്വമാ ഈ ചടങ്ങിന് സാക്ഷിയാകുന്ന ക്ഷേത്രം. പുരുഷന്മാർ വ്രതമെടുത്ത് പെൺവേഷത്തിലെത്തുന്ന തീർത്തും അപൂർവ്വമായ ഉത്സവമാണിത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം അണിഞ്ഞ് വിളക്കെടുത്തെത്തുന്ന മനോഹരമായ കാഴ്ചയാണ് ചമയ വിളക്കിന്റെയന്ന് ഇവിടെ കാണുവാൻ സാധിക്കുക. കൊല്ലത്തു നിന്നു മാത്രമല്ല, കേരളത്തിന്റെയും തമിഴ്നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു പോലും ചമയവിളക്കിന് ആളുകൾ പങ്കെടുക്കാനെത്തുന്നു. അന്നേ ദിവസം പെൺവേഷം കെട്ടുന്നവരെ നാടും നാട്ടുകാരും ഒരു സ്ത്രീയായി അംഗീകരിക്കുന്ന ദിവസം കൂടിയാണിത്. പുരുഷാംഗനമാർ എന്നാണ് പെൺവേഷം കെട്ടുന്നവരെ വിളിക്കുന്നത്.

സ്ഥലം- കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത്രം
തിയ്യതി- 2020 മാർച്ച് 23, 24

PC:Debjitpaul10

തിരുനക്കര ആറാട്ട്

തിരുനക്കര ആറാട്ട്

കോട്ടയം തിരുന്നക്കര ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ ആചാരങ്ങളിലൊന്നാണ് തിരുനക്കര ആറാട്ട്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ അവസാനമാണ് ആറാട്ട്,
ആറ്റുവേല മഹോത്സവം. മയിലാട്ടം, വേലകളി തുടങ്ങിയവ നടക്കുന്ന ആറാട്ടിന്‍റെ ഭാഗമായി നടക്കും.
കോട്ടയത്തിന്റെ നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തിരുനക്കര മഹാദേവ ക്ഷേത്രം അതിപുരാതന ശിവക്ഷേത്രങ്ങളിലൊന്നാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്നാണ് ഇതെങ്കിലും ഇവിടുത്തെ പ്രതിഷ്ഠ സ്വയംഭൂ ആണെന്നും ഒരു വിശ്വാസമുണ്ട്. തിരുനക്കര തേവർ എന്നാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. തെക്കുംകൂർ രാജാക്കൻമാരുടെ കുടുംബ ക്ഷേത്രം കൂടിയാണിത്.
സ്ഥലം- കോട്ടയം തിരുനക്കര ക്ഷേത്രം
തിയ്യതി- മാർച്ച് 23, 2020

PC:keralatourism

ആറ്റുവേല മഹോത്സവം

ആറ്റുവേല മഹോത്സവം

ആറ്റിൽ നടക്കുന്ന അപൂർവ്വ ആഘോഷങ്ങളിലൊന്നാണ് വൈക്കത്തിനു സമീപത്തെ വടയാറിലുള്ള ഇളംകാവ് ഭഗവതി ക്ഷേത്രത്തിലാണ് ആറ്റുവേല മഹോത്സവം. കൊടുങ്ങല്ലൂർ ദേവിയുടെ സഹോദരിയാണ് ഇളംകാവ് ദേവി എന്നാണ് വിശ്വാസം. അങ്ങനെ ഇളംകാവ് ദേവി തന്ന കാണാനെത്തുന്ന കൊടുങ്ങല്ലൂർ ദേവിയെ സ്വാഗതം ചെയ്യുന്ന ചടങ്ങായാണ് ഇത് അറിയപ്പെടുന്നത്.

സ്ഥലം- വൈക്ക് വടയാർ ഇളംകാവ് ദേവി ക്ഷേത്രം
തിയ്യതി- 27 മാർച്ച്, 2020

PC:keralatourism

കൊടുങ്ങല്ലൂർ ഭരണി

കൊടുങ്ങല്ലൂർ ഭരണി

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിടെ മാതൃക്ഷേത്രമായി അറിയപ്പെടുന് കൊടുങ്ങല്ലൂർ ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി. കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന ആഘോഷമാണിത്. രേവതി വിളക്ക് തൊഴൽ, അശ്വതി കാവ് തീണ്ടൽ, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്‍ തുടങ്ങിയവയാണ് ഇതിലെ പ്രധാന ചടങ്ങുകൾ.
സ്ഥലം- കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, തൃശൂര്‍
തിയ്യതി- 2020 മാർച്ച് 27-28

PC:Challiyan

മലനട കെട്ടുകാഴ്ച

മലനട കെട്ടുകാഴ്ച

മഹാഭാരതത്തിലെ കൗരവരിലെ ദുര്യോധനനെ ആരാധിക്കുന്ന അത്യപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് കൊല്ലം പോരുവഴി മലനട ക്ഷേത്രം. കുറുവ സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തില്‍ ദുര്യോധനനെ മലനടന്‍ അപ്പൂപ്പന് എന്ന പേരിലാണ് നാട്ടുകാര്‍ ആരാധിക്കുന്നത്. ഇവിടുത്തെ മലനട കെട്ടുകാഴ്ച തെക്കൻ കേരളത്തിലുള്ളവർക്ക് പ്രധാന ആഘോഷമാണ്.

തിയ്യതി- മാർച്ച് 27, 2020
സ്ഥലം- പോരുവഴി മലനട ക്ഷേത്രം, കൊല്ലം

പെങ്കുനി ഫെസ്റ്റിവൽ

പെങ്കുനി ഫെസ്റ്റിവൽ

പൈങ്കുനി ആഘോഷം തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലാണ് കേരളത്തിൽ പൈങ്കുനി ആഘോഷം പ്രധാനമായും നടക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭഗവാന്റെ തിരുന്നാൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശംഖുമഥ കടപ്പുറത്ത് നടക്കുന്ന ആറാട്ടോടു കൂടിയാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആ ആഘോഷംഅവസാനിക്കുന്നത്.
സ്ഥലം- പത്മനാഭ സ്വാമി ക്ഷേത്രം, തിരുവനന്തപുരം
തിയ്യതി- മാർച്ച് 30 മുതൽ ഏപ്രിൽ 8 വരെ

ദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രംദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രം

ജഡായുപ്പാറ മുതൽ തേക്കടി വരെ...മാർച്ചിലെ യാത്രകൾക്കു റെഡിയാവാം!ജഡായുപ്പാറ മുതൽ തേക്കടി വരെ...മാർച്ചിലെ യാത്രകൾക്കു റെഡിയാവാം!

PC:Ashcoounter

Read more about: festivals kerala temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X