Search
  • Follow NativePlanet
Share
» »മറക്കാതെ ഒരുങ്ങാം ഏപ്രിലിലെ ആഘോഷങ്ങൾക്ക്

മറക്കാതെ ഒരുങ്ങാം ഏപ്രിലിലെ ആഘോഷങ്ങൾക്ക്

ഏപ്രിൽ മാസത്തിലെ ആഘോഷങ്ങളെക്കുറിച്ചും അതിൻറെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...!!

ഏപ്രിലെന്നാൽ പുതിയ തുടക്കമാണ്. പുതിയൊരു വർഷത്തിന്റെയും വസന്ത കാലത്തിന്‍റെയും ഒക്കെ തുടക്കം. പ്രകൃതിയിൽ തന്നെ മാറ്റങ്ങൾ വരുന്ന സമയം. നാമ്പിടലും വിളവെടുപ്പും ഒക്കെയായി ആളുകൾ ആഘോഷിക്കുന്ന സമയം.
നമ്മുടെ നാട്ടിലെ ആഘോഷങ്ങളുടെയും ഉത്സവത്തിന്റെയും സമയം കൂടിയാണിത്. വിഷുവും ക്ഷേത്രത്സവങ്ങളും ഒക്കെയായി തകർക്കുന്ന സമയം. കുട്ടികളുടെ അവധി കൂടി ചേരുമ്പോൾ ഡബിൾ ധമാക്ക. ഏപ്രിൽ മാസത്തിലെ ആഘോഷങ്ങളെക്കുറിച്ചും അതിൻറെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...!!

ട്യൂലിപ് ഫെസ്റ്റിവല്‍, ശ്രീനഗർ

ട്യൂലിപ് ഫെസ്റ്റിവല്‍, ശ്രീനഗർ

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പുഷ്പ മേളകളിൽ ഒന്നാണ് ട്യൂലിപ് ഫെസ്റ്റിവൽ. കാശ്മീരിലെ ശ്രീ നഗറിൽ എല്ലാ വർഷവും ഏപ്രിലിൽ ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡനിലാണ് ഇത് നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് പൂന്തോട്ടം സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ഫെസ്റ്റിവൽ കാശ്മീർ യാത്രയിൽ കാണേണ്ടതു തന്നെയാണ്. പത്തു ലക്ഷത്തിലധികം ട്യൂലിപ് മൊട്ടുകൾ വിടർന്നു നിൽക്കുന്ന കാഴ്ച എങ്ങനെയുണ്ടെന്ന് കണ്ടറിയുക തന്നെ വേണം. ദാൽ ലേക്കിലേക്ക് നോക്കി അഞ്ച് ഹെക്ടർ സ്ഥലത്തായാണ് ട്യൂലിപ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്.

തിയ്യതി- ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ ശ്രീനഗറിൽ

P.C: Alessandro Segala

മോപിൻ ഫെസ്റ്റിവൽ, അരുണാചൽ പ്രദേശ്

മോപിൻ ഫെസ്റ്റിവൽ, അരുണാചൽ പ്രദേശ്

വടക്കു കിഴക്കൻ ഇന്ത്യയുടെ കാണാക്കാഴ്ചകൾ തേടിനടക്കുന്ന ഒരാളാണെ് നിങ്ങളെങ്കിൽ അതിനു ചേർന്ന ഒരിടമുണ്ട്. അരുണാചൽ പ്രദേശിൽ ഏപ്രിൽ അഞ്ചിന് നടക്കുന്ന മോപിന്‍ ഫെസ്റ്റിവൽ വ്യത്യസ്തങ്ങളായ കാഴ്ചകളൊരുക്കുന്ന ഒന്നാണ്. ലോങ്-ബാസാർ-ബെയിം വിഭാഗത്തിൽപെട്ട ആളുകൾ തങ്ങളുടെ വിളവെടുപ്പുത്സവമായാണ് മോപിനെ കാണുന്നത്. കൂടാതെ ദുഷ്ട ശക്തികളെ ആട്ടിപ്പായിക്കുവാനും ഈ അവസരം അവർ ഉപയോഗിക്കുന്നു. ഇതിലും പ്രധാനം പോപിർ ഡാൻസ് എന്ന പേരിൽ ഇവിടുത്തെ ഗോത്ര വർഗ്ഗ സ്ത്രീകൾ നടത്തുന്ന പ്രത്യേകതരം നൃത്തമാണ്. മാത്രമല്ല, അരിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന അപോങ് എന്നു പേരായ ഒരു വൈനും ഇതിന്റെ ഭാഗമായി ഇവർ നല്കുന്നു.

തിയ്യതി- ഏപ്രിൽ 5, അരുണാചൽ പ്രദേശ്

PC:Nikhil Sheth

നെന്മാറ വല്ലങ്ങി വേല, പാലക്കാട്

നെന്മാറ വല്ലങ്ങി വേല, പാലക്കാട്

നെന്മാറ വല്ലങ്ങി വേല, പാലക്കാട്
കേരളത്തിലെ തന്നെ ഏറ്റവു പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണ് നെന്മാറ വല്ലങ്ങി വേല. നെന്മാറ ദേശവും വല്ലങ്ങി ദേശവും ചേർന്ന് നടത്തുന്ന ഈ ഉത്സവത്തെ പാലക്കാട്ടുകാരുടെ തൃശൂർ പൂരമെന്നു വിശേഷിപ്പിക്കാം. വേലകളുടെ വേലയാണ് നെന്മാറ വേല. .വനത്തിൽ വെച്ച് ദേവി ദ്വാരികനെ എതിരിട്ടതിന്റെയും ഒടുവിൻ നിഗ്രഹിച്ചതിന്റെയും തുടർന്ന് നടന്ന ആഘോഷങ്ങളുടെയും ഓർമ്മയാണ് നെന്മാറ വേല.
താല്പര്യമുള്ളവർക്ക് ഒട്ടേറെ നാടൻ കലാരൂപങ്ങളും പഞ്ചവാദ്യമുമെല്ലാം ഇവിടെ കാണാം. നെന്മാറ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് വേല നടക്കുന്നത്.

PC:Mullookkaaran

ആറ്റുവേല മഹോത്സവം

ആറ്റുവേല മഹോത്സവം

നമ്മുടെ നാട്ടിലെ പേരുകേട്ട ജലോത്സവങ്ങളിലൊന്നാണ് ആറ്റുവേല മഹോത്സവം. കോട്ടയം വൈക്കത്തെ വടയാർ ഇളംകാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ആറ്റുവേല രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ്. കൊടുങ്ങല്ലൂർ ഭഗവതിയുടെ സഹോദരിയായി കരുതപ്പെടുന്ന ഇളംകാവ് ഭഗവതി കൊടുങ്ങല്ലൂർ ഭഗവതിയെ സ്വാഗതം ചെയ്യുന്ന ചടങ്ങാണ്. ആറ്റുവേലക്കാലത്ത് അലങ്കരിച്ച വള്ളങ്ങളില്‍ ക്ഷേത്രമാതൃകകളുമായി പോകുമ്പോള്‍ അലങ്കാരം നടത്തിയ ചെറുവള്ളങ്ങളുടെ കൂട്ടം തന്നെ അവയ്ക്കൊപ്പം കാണാം. ക്ഷേത്ര വാദ്യാഘോഷങ്ങളും ഒപ്പമുണ്ടായിരിക്കും.

തിയ്യതി-ഏപ്രിൽ 6, എളങ്കാവ് ഭഗവതി ക്ഷേത്രം, വൈക്കം

PC:keralatourism.org

ഗുഡി പഡ്വാ ശോഭാ യാത്ര, മഹാരാഷ്ട്ര

ഗുഡി പഡ്വാ ശോഭാ യാത്ര, മഹാരാഷ്ട്ര

പുതിയ പ്രതീക്ഷകളുമായി പുതിയ വർഷത്തെ സ്വീകരിക്കുന്ന മുംബൈക്കാരുടെ പ്രധാന ആഘോഷമാണ് ഗുഡി പഡ്വാ ശോഭാ യാത്ര, ഛത്രപജി ശിവജിയുടെ സ്മരണയിൽ ആളകൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ആഘോഷങ്ങൾക്കെത്തുന്നത്. മഹാരാഷ്ട്രയുടെ പാരമ്പര്യത്തെ എടുത്തു കാണിക്കുന്ന ചടങ്ങുകളിലൊന്നാണിത്.

തിയ്യതി- ഏപ്രിൽ 6, മുംബൈ

PC: Abhijit Tembhekar

റൊംഗാളി ബിഹു, ആസാം

റൊംഗാളി ബിഹു, ആസാം

ആസാമുകാരുടെ വിളവെടുപ്പു ആഘോഷമാണ് റൊംഗാളി ബിഹു എന്നറിയപ്പെടുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇതിലെ പ്രധാനപ്പെട്ടത്. കലാപരിപാടികളും സംഗീതോത്സവങ്ങളും കാളപ്പോരും ഒക്കെയായി അരങ്ങു കൊഴുപ്പിക്കുന്ന പരിപാടികളാണ് ഇവിടുത്തെ ബിഹുവിന് നടക്കുന്നത്. അസാമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം കൂടിയാണിത്.

തിയ്യതി- ഏപ്രിൽ 14 മുതൽ 16 വരെ

 മേവാർ ഫെസ്റ്റിവൽ, ഉദയ്പൂർ

മേവാർ ഫെസ്റ്റിവൽ, ഉദയ്പൂർ

ഉദയ്പൂർ എന്ന നാടിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടതാണ് ഇവിടുത്തെ മേവാർ ഫെസ്റ്റിവൽ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പിച്ചോള തടാകത്തിന്റെ കരകളിലുമായി നടക്കുന്ന ഇവിടുത്തെ ആഘോഷങ്ങൾ നാട്ടുകർ ഒന്നു ചേർന്നു നടത്തുന്നതാണ്. ഡാൻസും മറ്റ് സാംസ്കാരിക പടിപാടികളും ഒക്കെയാണ് ഇവിടുത്തെ ആകർഷണം.

തിയ്യതി-ഏപ്രിൽ 6 മുതൽ 8 വരെ, ഉദയ്പൂർ

PC:tourism.rajasthan.gov

 തമിൽ പുത്താണ്ട്

തമിൽ പുത്താണ്ട്

കേരളീയർ വിഷുവിന്റെ വരവോടെ പുതിയ വർഷം ആഘോഷിക്കുമ്പോൾ തമിഴ്നാട്ടുകാർക്ക് അത് തമിൽ പുത്താണ്ടാണ്. പുതിയ തമിഴ് വർഷത്തിന്റെ ആഘോഷങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. കേരളത്തിൽ വിഷുവിന് കണിയൊരുക്കുന്നതുപോലെ ഇവിടെയും ആഘോഷം നടക്കും,.

PC: Amila Tennakoon

മഹാവീർ ജയന്തി

മഹാവീർ ജയന്തി

ജൈന വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ ആഘോഷങ്ങളിലൊന്നാണ് മഹാവീർ ജയന്തി. ജൈന മതത്തിലെ അവസാന തീർഥങ്കരനായ മഹാവീരന്റെ ജനനത്തിന്റെ സമ്രണയിലാണ് ഇത് നടത്തുന്നത്. ഇന്ത്യയിലെ മറ്റിടങ്ങളേക്കാൾ ഉത്തർ പ്രദേശിലാണ് ഈ ആഘോഷം കൂടുതലായും നടക്കുക. മഹാവീരന്റെ പ്രതിമകളിൽ നടക്കുന്ന അഭിഷേകമാണ് പ്രധാന ചടങ്ങ്. ഇതേ ദിവസം വിശ്വാസികൾ അദ്ദേഹത്തിന്റെ പേരിൽ പല സഹാ. പരിപാടികളും നടത്തുകയും ചെയ്യും.

PC:Francis Harry Roy S

ഗോവ ഫൂഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ, പനാജി

ഗോവ ഫൂഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ, പനാജി

ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ പോകുവാൻ കൊതിക്കുന്ന ഒരിടത്തെ ഫൂഡ് ആൻഡ് കൾച്ചറൽ ഫെസ്റ്റിവൽ എന്നത് ഒരു ചില്ലറ കാര്യമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഫൂഡ് ആൻഡ് കൾച്ചറൽ ഗോവയുടെ പാരമ്പര്യത്തെ കാണിക്കുന്ന ഒന്നാണ്.

പട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം...അതും നമ്മുടെ നാട്ടിൽപട്ടാളം നോക്കിനടത്തുന്ന ക്ഷേത്രം...അതും നമ്മുടെ നാട്ടിൽ

വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒറ്റദിന യാത്ര!വയനാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒറ്റദിന യാത്ര!

കുതിരയെ നല്കി യാക്കിനെ മേടിക്കുന്ന, വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!! കുതിരയെ നല്കി യാക്കിനെ മേടിക്കുന്ന, വേനലിൽ മാത്രം ബസെത്തുന്ന ഒരു നാട്!!

Read more about: festival tamil nadu goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X