Search
  • Follow NativePlanet
Share
» »ഫോട്ടോഗ്രാഫറാണോ? നഷ്‌ടമാക്കരുത് ഈ ആഘോഷങ്ങള്‍

ഫോട്ടോഗ്രാഫറാണോ? നഷ്‌ടമാക്കരുത് ഈ ആഘോഷങ്ങള്‍

ഒരു വശത്ത് നിരന്നു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍, ബീച്ചുകള്‍, ദ്വീപുകള്‍ പിന്നെ വായില്‍ കപ്പലോടിക്കുന്ന തരത്തിലുള്ള രുചിഭേദങ്ങളും. ഇനി മറുവശത്തേയ്ക്ക് ചെന്നാലോ..കണ്ണഞ്ചിപ്പിക്കുന്ന തരത്തില്‍ നിറങ്ങളില് കുളിച്ചു നില്‍ക്കുന്ന ആഘോഷങ്ങള്‍. ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്ന ഈ ആഘോഷങ്ങള്‍ എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഫോട്ടോഗ്രഫിയില്‍ താലപര്യമുള്ളവര്‍ക്കാണെങ്കില്‍ ഒരുനിമിഷം പോലും വെറുതെ നില്‍ക്കുവാനില്ലാതെ ക്ലിക്ക് ചെയ്യുവാന്‍ തരത്തിലുള്ള കാഴ്ചകളായിരിക്കും ഈ ആഘോഷങ്ങള്‍ സമ്മാനിക്കുക. ഓരോ ഫോട്ടോഗ്രാഫറും ഒരിക്കലെങ്കിലും പങ്കെടുത്തിരിക്കേണ്ട ഇന്ത്യയിലെ ഏറ്റവും മികച്ച് ആഘോഷങ്ങള്‍ പരിചയപ്പെടാം...

ഹോളി

ഹോളി

നിറങ്ങളില്‍ നീരാടുന്ന ഹോളിയോളം കളര്‍ഫുള്‍ ആഘോഷങ്ങള്‍ ഇന്ത്യയില്‍ വേറെയില്ല. രാജ്യത്ത് എല്ലായിടത്തും ഹോളി ആഘോഷിക്കുന്നുണ്ടെങ്കിലും മഥുരയോളം നിറക്കൂട്ടുകള്‍ അവയ്ക്കൊന്നിനുമില്ല. കൃഷ്ണന്റെ ജന്മസ്ഥലമായ മഥുര ഇന്ത്യയിലെ ഏറ്റവും മികച്ച ഹോളി ആഘോഷം നടക്കുന്ന ഇടമാണ്. ഒന്നു രണ്ടുമല്ല, ഒന്‍പതോളം ദിവസമാണ് ഇവിടെ ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കുന്നത്. ആളുകളെല്ലാം ഒരേ മനസ്സോടെ നിറങ്ങളില്‍ നീരാടുന്നതും കാണുവാനും പങ്കെടുക്കുവാനും ഈ നാളുകളില്‍ വിദേശികള്‍ പോലും ഇവിടെ എത്താറുണ്ട്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വ്യത്യസ്ത ആംഗിളുകള്‍ പരീക്ഷിക്കുവാന്‍ പറ്റുന്ന അവസരം കൂടിയായിരിക്കും ഇത്.

PC: Wikipedia

https://upload.wikimedia.org/wikipedia/commons/9/9d/Samaj_gathering_during_Lathmar_hoil.jpg

റാന്‍ ഓഫ് കച്ച്

റാന്‍ ഓഫ് കച്ച്

ഗുജറാത്തിന്‍റെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകള്‍ തേടിച്ചെല്ലുന്ന ഫോട്ടോഗ്രാഫര്‍മാരെ കാത്തിരിക്കുന്ന കാഴ്ചകളിലൊന്നാണ് റാന്‍ ഓഫ് കച്ചിലേത്. സഞ്ചാരികളുടെ വിന്‍റര്‍ ഹോളിഡേ ഡെസ്റ്റിനേഷനുകളിലൊന്നായ ഈ ഉപ്പുപാ‌ടം നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കാഴ്ചയാണ് നല്കുന്നത്. ഇന്ത്യയിലെ ഏറ്റവും അപൂര്‍വ്വും വ്യത്യസ്തവുമായ കാഴ്ചകളാണ് ഇവിടെയുള്ളത്. പൂര്‍ണ്ണ ചന്ദ്രനുദിക്കുന്ന ദിവസങ്ങളിലാണ് ഈ പ്രദേശം ഏറ്റവും മനോഹരമാവുക.

ഗുജറാത്തിന്‍റെ സംസ്കാരം കലകളിലൂടെയും നൃത്തങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും വെളിപ്പെടുത്തുന്ന ഇവിടെ റാന്‍ ഓഫ് കച്ച് ഉത്സവ് നവംബര്‍ അല്ലെങ്കില്‍ ഡിസംബര്‍ മാസത്തില്‍ ആരംഭിച്ച് ഫെബ്രുവരിയോടെ സമാപിക്കും.

ഹോട്ട് എയര്‍, ഒ‌ട്ടകസവാരി തുടങ്ങിയവയും ഇവിടെ ആസ്വദിക്കാം.

 സണ്‍ബേണ്‍ ഫെസ്റ്റിവല്‍

സണ്‍ബേണ്‍ ഫെസ്റ്റിവല്‍

സംഗീതം ആസ്വദിക്കുന്നവരാണെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ആഘോഷങ്ങളിലൊന്നാണ് ഗോവയില്‍ നടക്കുന്ന സണ്‍ബേണ്‍ ഫെസ്റ്റിവല്‍. ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലാണിത്. ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍

വ‌ടക്കു കിഴക്കന്‍ ഇന്ത്യയിലെ പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. എല്ലാ വര്‍ഷവും ഡിസംബറില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷത്തില്‍ നാഗാലാന്‍ഡുകാരുടെ പ്രധാന സാംസ്കാരിക പരിപാടിയാണ്. അവരുടേതായ പൈതൃകവും കഥകളും ആചാരങ്ങളും എല്ലാം ചേര്‍ന്നുള്ള തനി നാടന്‍ ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. നാഗാലാന്‍ഡിന്‍റെ ചരിത്രവും കലകളും സംസ്കാരവും ജീവിത രീതികളും എല്ലാം ചേരുന്ന ഒരു മിശ്രിതമാണേ ഇവിടെ കാണുവാന്‍ കഴിയുക. അപൂര്‍വ്വങ്ങളായ ന‍ൃത്തരൂപങ്ങളും മറ്റും ക്യാമറയില്‍ പതിപ്പിക്കുവാന്‍ പറ്റിയ സമയം കൂടിയാണിത്. ‌

PC:Vikramjit Kakati

https://en.wikipedia.org/wiki/Hornbill_Festival#/media/File:Hornbill_Festival,_Pix_by_Vikramjit_Kakati.jpg

ഫയര്‍ഫ്ലൈ ഫെസ്റ്റിവല്‍

ഫയര്‍ഫ്ലൈ ഫെസ്റ്റിവല്‍

പ്രകൃതി ഒരുക്കിയിരിക്കുന്ന അപൂര്‍വ്വ കാഴ്ചകള്‍ തേടിനടക്കുന്ന സഞ്ചാരിയും ഫോട്ടോഗ്രാഫറും ചേര്‍്ന ഒരാളാണ് നിങ്ങളെങ്കില്‍ ഫയര്‍ഫ്ലൈ ഫെസ്റ്റിവലിന് പോകാം. മുംബൈയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെ പുരുഷ്വാഡി എന്ന സ്ഥലത്താണ് മാജിക് എന്നുതന്നെ വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന ഫയര്‍ഫ്ലൈ ഫെസ്റ്റിവല്‍ നടക്കുന്നത്. ഇവിടുത്തെ പ്രത്യേകമാ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണമാണ് ഇവിടേക്ക് ഫയര്‍ഫ്ലൈസ് ആകൃഷ്ടരായി എത്തുന്നത്. ഇതിനോട് ചേര്‍ന്നുള്ള രാജ്മാച്ചി, ഇഗ്താപുരി, മാല്‍ഷേജ്ഘട്ട്, പ്രബല്‍മാച്ചി തുടങ്ങിയ ഇടങ്ങളിലേക്കുള്ള ഹൈക്കിങിലും ഈ ഫയര്‍ഫ്ലൈസിനെ കാണാം.

മേയ്-ജൂണ്‍ മാസങ്ങളിലാണ് ഈ ഫെസ്റ്റിവല്‍ നടക്കുന്നത്.

ഓണം

ഓണം

മലയാളികളുടെ ദേശീയ ആഘോഷമാണ് ഓണം. പൂക്കളവും സദ്യയും മാവേലിയും ഒക്കെയുള്ള ആഘോഷത്തെക്കുറിച്ച് ഒരു മലയാളി ഫോട്ടോഗ്രാഫറോട് കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല. ഓണസദ്യയുടെയും പുലികളിയും ഒക്കെയായി ആഘോഷമാക്കി ഫോട്ടോഎടുക്കുവാനുള്ള അവസരം ഇവിടെയുണ്ട്.

തൃശൂരിലെ പുലികളി, തൃപ്പൂണിത്തുറയിലെ അത്തിച്ചമയം തുടങ്ങിവയാണ് ഓണത്തില്‍ നഷ്ടപ്പെടുത്തുവാനേ പാടില്ലാത്ത കാര്യങ്ങള്‍.

 ചൗവു നൃത്തം

ചൗവു നൃത്തം

പശ്ചിമ ബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളെ തദ്ദേശിയ നൃത്തരൂപങ്ങളിലൊന്നാണ് ചൗവ്വു നൃത്തം. വലിയ മുഖംമൂടി അണിഞ്ഞ് ചാടിമറിഞ്ഞു കളിക്കുന്ന ഈ നൃത്തരൂപം വളരെ മനോഹരമായ ആചാരങ്ങളിലൊന്നാണ്. രാമായണത്തിലെയും മഹാഭാരതത്തിലെയും സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നൃത്തം രൂപപ്പെടുത്തിയിട്ടുള്ളത്. തുറന്ന സ്ഥലത്താണ് ഇത് അവതരിപ്പിക്കുക. ഫോട്ടോഗ്രഫി എന്നിതിനൊപ്പം തന്നെ മറ്റൊരു സംസ്കാരത്തെ അടുത്തറിയുവാന്‍ സഹായിക്കുന്നതു കൂടിയായിരിക്കും ഇതില്‍ പങ്കെടുക്കുന്നത്.

ഹെമിസ് ഫെസ്റ്റിവല്‍

ഹെമിസ് ഫെസ്റ്റിവല്‍

ബുദ്ധമതവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് ഹെമിസ് ഫെസ്റ്റിവല്‍. ഏകദേശം 200 വര്‍ഷത്തോളം പഴക്കം ഈ ആഘോഷത്തിനുണ്ട്. മുഖംമൂടി ധരിച്ച് ലാമമാര്‍ നടത്തുന്ന ഈ ആഘോഷം ഗുരു പത്മസംഭവയുടെ ജന്മദിനത്തിലാണ് നടക്കുന്നത്.

ബുദ്ധമത ആചാരങ്ങളും സംസ്കാരവും പഠിക്കാൻ ഏറ്റവും നല്ലൊരു സൗകര്യം കൂടിയാണ് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയുക എന്നത്. ഈ ആഘോഷത്തിൽ ഏറെ പ്രശസ്തമായ ഒന്നാണ് ബുദ്ധസന്യാസിമാരും അവിടത്തെ ആളുകളും ചേർന്ന് നടത്തുന്ന മുഖമൂടി നൃത്തം.

PC:Reflectionsbyprajakta

https://commons.wikimedia.org/wiki/Category:Hemis_Monastery#/media/File:Hemismonastery78.jpg

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more