Search
  • Follow NativePlanet
Share
» »30 അടി ഉയരത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ക്യാനപി വാക്ക്!!

30 അടി ഉയരത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ക്യാനപി വാക്ക്!!

കര്‍ണ്ണാടകയില്‍ ആരംഭിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്യാനപി വാക്കിന്റെ വിശേഷങ്ങള്‍

By Elizabath

30 അടി ഉയരത്തില്‍ പശ്ചിമഘട്ടത്തിമുകളിലൂടെ കാഴ്ചകളൊക്കെ കണ്ട് നടക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ? പശ്ചിമഘട്ടത്തിന്റെ ഭംഗിയും കാടുകളുടെ വന്യതയും ഒക്കെ ആസ്വദിച്ചുകൊണ്ട് 240 മീറ്റര്‍ ദൂരത്തില്‍ ഒരു നടത്തം എങ്ങനെയുണ്ടായിരിക്കും? ഒരു പക്ഷിയുടെ കണ്ണില്‍ നിന്നും കാണുന്നതുപോലെയുള്ള കാഴ്ചകളും പശ്ചിമഘട്ടവും ഒക്കെ കണ്ട് നടക്കാന്‍ കര്‍ണ്ണാടകയില്‍ ആരംഭിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ക്യാനപി വാക്കിന്റെ വിശേഷങ്ങള്‍!!

ക്യാനപി വാക്ക്

ക്യാനപി വാക്ക്

ഭൂമിനിരപ്പില്‍ നിന്നും 30 അടി ഉയരത്തില്‍ മരങ്ങള്‍ക്ക് ഇടയിലൂടെ, ചില്ലകളില്‍ തട്ടിയും തട്ടാതെയും ഒരു നടത്തം. 240 മീറ്റര്‍ ദൂരത്തില്‍ ഒരുക്കിയിരിക്കുന്ന ഈ നടപ്പാത പ്രകൃതി സ്‌നേഹികള്‍ക്ക് സമ്മാനിക്കുന്നത് കാടുകള്‍ക്കകത്തുകൂടെ ഒരു പക്ഷിയെപ്പോലെ സഞ്ചരിക്കുവാനുള്ള അവസരമാണ്.

 എവിടെയാണിത്?

എവിടെയാണിത്?

ക്യാനപി വാക്ക് എന്ന സംവിധാനം ഇന്ത്യയില്‍ ആദ്യമായി ഒരുക്കിയിരിക്കുന്നത് കര്‍ണ്ണാടകയിലാണ്. കര്‍ണ്ണാടകയിലെ ഉത്തര കര്‍ണ്ണാടകയിലെ കുവേശി ഏരിയയില്‍ കാസില്‍ റോക്കിനു സമീപമാണ് ക്യാനപി വാക്ക് ഒരുക്കിയിരിക്കുന്നത്. കാള ടൈഗര്‍ റിസര്‍വിലെ കാസില്‍ റോക്കിനും ദൂത് സാഗറിനും ഇടയിലായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

 മഴക്കാടുകള്‍ക്ക് മുകളിലൂടെ ഒരു യാത്ര

മഴക്കാടുകള്‍ക്ക് മുകളിലൂടെ ഒരു യാത്ര

നൂറുകണക്കിന് വര്‍ഷെ പഴക്കമുള്ള മരങ്ങള്‍ക്കു മുകളിലൂടെ, മഴക്കാടുകള്‍ക്കകത്തുകൂടെ, അപൂര്‍വ്വങ്ങളായ അണ്ണാനെയും മരംകൊത്തികളെയും സിംഹവാലന്‍ കുരങ്ങിനെയും ഒക്കെ അടുത്തുകാണാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്.

 പശ്ചിമഘട്ടം കാണാന്‍

പശ്ചിമഘട്ടം കാണാന്‍

മഴക്കാടുകളും അപൂര്‍വ്വ ജൈവവൈവിധ്യങ്ങളും തികച്ചും സാധാരണക്കാരായ ആളുകള്‍ക്ക് കാണുവാനും അറിയുവാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ ഇന്ത്യയിലെ ആദ്യത്തെ ക്യാനപി വാക്ക് തുടങ്ങിയിരിക്കുന്നത്.

പക്ഷിനിരീക്ഷണത്തിനും പ്രകൃതി കാണാനും

പക്ഷിനിരീക്ഷണത്തിനും പ്രകൃതി കാണാനും

മരങ്ങള്‍ക്കിടയില്‍ നിന്നുള്ള പക്ഷി നിരീക്ഷണം അത്ര പുതുമയല്ല നമുക്ക്. ക്യാനപി വാക്ക് വഴി പക്ഷികളെ അവയ്ക്ക് ഏറെ സമീപത്തു നിന്നു നിരീക്ഷിക്കാനും പഠനങ്ങള്‍ നടത്താനും സാധിക്കും. മാത്രമല്ല, പ്രകൃതിയെ അടുത്തറിയാന്‍ പ്രകൃതി സ്‌നേഹികള്‍ക്കു ലഭിക്കുന്ന മികച്ച ഒരവസരം കൂടിയാണിത്.

ഒരു ദിവസം പത്തുപേര്‍

ഒരു ദിവസം പത്തുപേര്‍

വിനോദവും സാഹസികതയും എന്നതിലുപരി പ്രകൃതി സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം കൊടുക്കുന്നുണ്ട്. അതിനാല്‍ ഒരു ദിവസം വെറും പത്തുപേര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. പക്ഷിനിരീക്ഷകര്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കുമാണ് ഇതുകൊണ്ട് ഏറ്റവും പ്രയോജനമുണ്ടാകുന്നത്.

ഉത്തര കര്‍ണ്ണാടക

ഉത്തര കര്‍ണ്ണാടക

കര്‍ണ്ണാടകയിലെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയുെ സ്വാതന്ത്ര്യസമര സേനാനികളുടെയും നാടാണ് ഉത്തര കര്‍ണ്ണാടക. വിനോദസഞ്ചാര രംഗത്ത് ഒട്ടേറെ സാധ്യതകളുള്ള ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്.

പ്രധാന സ്ഥലങ്ങള്‍

പ്രധാന സ്ഥലങ്ങള്‍

കര്‍ണ്ണാടകയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് ദക്ഷിണ കര്‍ണ്ണാടക. പട്ടടക്കല്‍, ബദാമി, ഐഹോളെ ഹംപി തുടങ്ങിയ സ്ഥലങ്ങള്‍ ദക്ഷിണ കര്‍ണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്.

Read more about: karnataka travel hampi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X