Search
  • Follow NativePlanet
Share
» »ഈ വര്‍ഷത്തെ ആദ്യസൂര്യഗ്രണത്തിന് ദിവസങ്ങള്‍ മാത്രം,പ്രത്യക്ഷമാകുന്നത് അഗ്നിയുടെ വലയം...

ഈ വര്‍ഷത്തെ ആദ്യസൂര്യഗ്രണത്തിന് ദിവസങ്ങള്‍ മാത്രം,പ്രത്യക്ഷമാകുന്നത് അഗ്നിയുടെ വലയം...

ആദ്യ വാര്‍ഷിക സൂര്യഗ്രഹണം കണ്ണുകള്‍ക്ക് വിരുന്നായിരിക്കുമെന്നതിനാല്‍ ഇതിനുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകവും ആളുകളും.

2021 ലെ ആദ്യ സൂര്യഗ്രഹണത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം... ആകാശക്കാഴ്തകളില്‍ ഇന്നും കൗതുകം നിറയ്ക്കുന്ന സൂര്യഗ്രഹണം ജൂണ്‍ 10 ന് ആണ് സംഭവിക്കുന്നത്. ഈ വർഷം ആകെ നാല് ഗ്രഹണങ്ങളാണ് ന‌ടക്കുന്നത് - രണ്ട് ചാന്ദ്രദ്കഹണവും രണ്ട് സൂര്യഗ്രഹണവും- ഇതിലെ ആദ്യ ചന്ദ്രഗ്രഹണം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. അതുതന്നെ അപൂര്‍വ്വമായ സൂപ്പര്‍ മൂണ്‍, ബ്ലഡ് മൂണ്‍. പൂര്‍ണ്ണ ഗ്രഹണം എന്നിങ്ങനെ വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ആദ്യ ചന്ദ്രഗ്രഹണം. ഇതിനു ശേഷമെത്തുന്ന ആദ്യ വാര്‍ഷിക സൂര്യഗ്രഹണം കണ്ണുകള്‍ക്ക് വിരുന്നായിരിക്കുമെന്നതിനാല്‍ ഇതിനുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകവും ആളുകളും.

സൂര്യഗ്രഹണം സംഭവിക്കുന്നത്

സൂര്യഗ്രഹണം സംഭവിക്കുന്നത്

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നീങ്ങുകയും സൂര്യന്റെ പ്രകാശം ഭൂമിയിൽ എത്തുന്നത് തടയുകയും ചെയ്യുമ്പോൾ ഒരു സൂര്യഗ്രഹണം സംഭവിക്കുന്നു. പൂര്‍ണ്ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വാർഷിക സൂര്യഗ്രഹണം എന്നിങ്ങനെ വിവിധ തരം സൂര്യഗ്രഹണങ്ങളുണ്ട്.

വാര്‍ഷിക സൂര്യഗ്രഹണം

വാര്‍ഷിക സൂര്യഗ്രഹണം

ഭൂമിയിൽ നിന്ന് ചന്ദ്രൻ ഏറ്റവും അകലെയായി വരുമ്പോഴാണ് ഒരു വാര്‍ഷിക സൂര്യഗ്രഹണം സംഭവിക്കുന്നത്, ഗ്രഹത്തിൽ നിന്നുള്ള അകലം കാരണം ഉപഗ്രഹത്തിന് സൂര്യപ്രകാശം പൂർണ്ണമായും തടയാൻ കഴിയില്ല. അതിനാൽ, സൂര്യപ്രകാശം ചന്ദ്രനുചുറ്റും രൂപംകൊണ്ട 'റിംഗ് ഓഫ് ഫയർ' ആയി പ്രത്യക്ഷപ്പെടുന്നു. ജൂണ്‍ പത്തിന് സംഭവിക്കുന്ന സൂര്യഗ്രഹണം ഇത്തരത്തിലുള്ള ഒന്നാണ്.

കഴിഞ്ഞ വർഷം ജൂൺ 21 നാണ് വാർഷിക സൂര്യഗ്രഹണം സംഭവിച്ചത്.

 റിംഗ് ഓഫ് ഫയർ രൂപം കൊള്ളുന്നതിങ്ങനെ

റിംഗ് ഓഫ് ഫയർ രൂപം കൊള്ളുന്നതിങ്ങനെ

ഒരു വാർഷിക സൂര്യഗ്രഹണ സമയത്ത്, ചന്ദ്രന്റെ പ്രത്യക്ഷ വലുപ്പം സൂര്യനേക്കാൾ അല്പം മാത്രം കുറവാണ്, അതായത് ചന്ദ്രൻ സൂര്യനെ ഏതാണ്ട് മൂടുകയും സൂര്യന്റെ പുറംഭാഗം മാത്രം അനാവരണം ചെയ്യുന്നു. ഇങ്ഹനം വരുമ്പോള്‍ ആണ് റിംഗ് ഓഫ് ഫയർ രൂപം കൊള്ളുന്നത്.

2021 ലെ ആദ്യ സൂര്യഗ്രണം സമയം
2021ലരെ വാർഷിക സൂര്യഗ്രഹണം ജൂണ്‍ പത്തിന് ഉച്ചയ്ക്ക് 01:42 PM (IST) ന് ആരംഭിച്ച് 06:41 വരെ ദൃശ്യമാകും. പൂർണ സൂര്യഗ്രഹണം അഥവാ റിങ് ഓഫ് ഫയർ ഏകദേശം 4 മിനുറ്റുകളോളം സമയം ദൈര്‍ഘ്യമുള്ളതാണ്.

 എവിടെയൊക്കെ പ്രത്യക്ഷമാകും

എവിടെയൊക്കെ പ്രത്യക്ഷമാകും

നാസയുടെ റിപ്പോര്‍‌ട്ട് പ്രകാരം, കാനഡ, ഗ്രീൻ‌ലാൻ‌ഡ്, റഷ്യ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. കാനഡ, വടക്കൻ ഒന്റാറിയോ, സുപ്പീരിയർ തടാകത്തിന്റെ വടക്ക് ഭാഗത്തുള്ളവർക്ക് ഇത് കാണാം. കൂടാതെ, കനേഡിയൻ‌മാർ‌ മൂന്ന്‌ മിനിറ്റ് സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുവാന്‍ സാധിക്കും.
സൂര്യഗ്രഹണം അതിന്റെ പൂര്‍ണ്ണതയിലെത്തുമ്പോള്‍ ഗ്രീന്‍ലന്‍ഡിലുള്ളവര്‍ക്ക് റിങ് ഓഫ് ഫയര്‍ കാണുവാന്‍ സാധിക്കും. സൈബീരിയയിലും ഉത്തരധ്രുവത്തിലും ഇത് ദൃശ്യമാകും. കിഴക്കൻ തീരത്തിനും അപ്പർ മിഡ്‌വെസ്റ്റ് ആളുകൾക്കും സൂര്യോദയത്തിനുശേഷം അതിന്റെ ഒരു കാഴ്ച ലഭിക്കും,

 ഇന്ത്യയില്‍

ഇന്ത്യയില്‍

2021 ലെ വാർഷിക സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.

ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍ഒഴുകുന്ന വീടുകളിലെ താമസവും പര്‍വ്വതങ്ങള്‍ക്കിടയിലെ ഗ്രാമവും... വിയറ്റ്നാം ഒരുക്കുന്ന അതിശയ അനുഭവങ്ങള്‍

അന്‍റാര്‍ട്ടിക മുതല്‍ ആകാശ ദ്വീപ് വരെ..ഭൂമിയിലെ അപ്രത്യക്ഷമാകുന്ന ഇ‌ടങ്ങള്‍അന്‍റാര്‍ട്ടിക മുതല്‍ ആകാശ ദ്വീപ് വരെ..ഭൂമിയിലെ അപ്രത്യക്ഷമാകുന്ന ഇ‌ടങ്ങള്‍

Read more about: world solar eclipse india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X