Search
  • Follow NativePlanet
Share
» »നോക്കിനില്‍ക്കെ മാറിവരുന്ന അഞ്ച് നിറങ്ങള്‍, കടുത്ത ശൈത്യത്തിലും തണുത്തുറയില്ല... ചൈനയിലെ വിശുദ്ധതടാകം

നോക്കിനില്‍ക്കെ മാറിവരുന്ന അഞ്ച് നിറങ്ങള്‍, കടുത്ത ശൈത്യത്തിലും തണുത്തുറയില്ല... ചൈനയിലെ വിശുദ്ധതടാകം

ജിയുഷൈഗോ ദേശീയോദ്യാനത്തെക്കുറിച്ചും ഇവിടുത്തെ ഫൈവ് ഫ്ലവര്‍ ലേക്കിനെക്കുറിച്ചും വിശദമായി വായിക്കാം

കണ്‍മുന്നില്‍ കാണുന്നതിനെ വിശ്വസിക്കുവാന്‍ സാധിക്കുമോ എന്ന ചോദ്യമുയര്ത്തി നില്‍ക്കുന്ന അത്ഭുതകരമായ ഒട്ടേറെ ദൃശ്യങ്ങള്‍ നിറഞ്ഞ ഒരിടം... നോക്കി നില്‍ക്കുമ്പോള്‍ നിറം മാറിവരുന്ന തടാകം... അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഒട്ടനവധിയുണ്ട് ചൈനയില്‍. യുനസ്കോയുടെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം നേടിയിരിക്കുന്ന ടിബറ്റൻ പീഠഭൂമിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയോദ്യാനം സന്ദര്‍ശകരെ അത്ഭുതങ്ങളുടെ വേറൊരു ലോകത്ത് എത്തിക്കുവാന്‍ പര്യാപ്തമാണ്. അതില്‍ തന്നെ എടുത്തു പറയേണ്ടത് വിശുദ്ധ തടാകം എന്നറിയപ്പെടുന്ന ഫൈവ് ഫ്ലവര്‍ ലേക്ക് ആണ്. ജിയുഷൈഗോ ദേശീയോദ്യാനത്തെക്കുറിച്ചും ഇവിടുത്തെ ഫൈവ് ഫ്ലവര്‍ ലേക്കിനെക്കുറിച്ചും വിശദമായി വായിക്കാം

ജിയുഷൈഗോ ദേശീയോദ്യാനം

ജിയുഷൈഗോ ദേശീയോദ്യാനം

നാടോടിക്കഥകളിലേതുപോലെ അതിമനോഹരമായ ഭൂപ്രകൃതിയാണ് ജിയുഷൈഗോ ദേശീയോദ്യാനത്തിന്റെ പ്രത്യേകത. വർണ്ണാഭമായ തടാകങ്ങൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, പർവതങ്ങൾ എന്നിവയുടെ മനംമയക്കുന്ന കാഴ്ച ഇവിടെ കാണാം. ജിയുഷൈഗൗ എന്നും ജിയുഷൈ താഴ്വര എന്നും ഇവിടം അറിയപ്പെടുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയോദ്യാനം ടിബറ്റൻ പീഠഭൂമിയിലെ ഒരു താഴ്വരയാണ്.

 പ്രകൃതിയെ അറിയുവാന്‍

പ്രകൃതിയെ അറിയുവാന്‍

ലോകം തേടിയെത്തുന്ന കാഴ്ചകളുള്ള ചൈനയിലെ ബെയ്ജിങ് പോലയോ ഷാങ്ഹായ് പോലെയോ തിരക്കുള്ള, മനുഷ്യ നിര്‍മ്മിതമായ കാഴ്ചകളുള്ള ഒരിടമല്ല ഇവിടം. മറിച്ച് പ്രകൃതിയുടെ അത്ഭുതകരമായ സൗന്ദര്യമാണ് ഇവിടെ ദര്‍ശിക്കുവാനുള്ളത്. വെള്ളച്ചാട്ടങ്ങൾ, ആൽപൈൻ തടാകങ്ങൾ, ശാന്തമായ പുൽമേടുകൾ, മഞ്ഞുവീഴ്ചയുള്ള പർവത കാഴ്ചകൾ, ടിബറ്റൻ ഗ്രാമങ്ങൾ എന്നിവയുള്ള കലര്‍പ്പില്ലാത്ത കാഴ്ച ഇവിടെ ആസ്വദിക്കാം. പറഞ്ഞു ചിത്രങ്ങളില്‍ കണ്ടും ഒക്കെ അറിയുന്നതിനേക്കാള്‍ ഏറെയുണ്ട് നേരിട്ട് ഇവിടെ കാണുവാന്‍. സംരക്ഷണത്തിലും സുസ്ഥിരതയിലും ഈ പാർക്ക് അതിന്റെ പങ്ക് വളരെ ഗൗരവമായി എടുക്കുന്നു,

യുനെസ്കോയുടെ ലോക പൈതൃക സ്ഥലം

യുനെസ്കോയുടെ ലോക പൈതൃക സ്ഥലം

1992-ൽ ജിയുഴായി വാലി ദേശീയോദ്യാനം യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി പ്രഖ്യാപിക്കപ്പെട്ടു. 1997-ൽ യുനെസ്കോയുടെ മാൻ ആൻഡ് ബയോസ്ഫിയർ റിസർവ് പദവി ലഭിച്ചു. അതിനുശേഷം, അർഹമായ മറ്റ് നിരവധി അംഗീകാരങ്ങൾ ഇതിന് ലഭിച്ചു. സംരക്ഷിത പ്രദേശ വർഗ്ഗീകരണത്തിന്റെ IUCN സിസ്റ്റത്തിലെ V വിഭാഗത്തിൽ (സംരക്ഷിത ലാൻഡ്‌സ്‌കേപ്പ്) ജിയുഷൈഗോ ദേശീയോദ്യാനം പെടുന്നു.

 ഫൈവ് ഫ്ലവര്‍ ലേക്ക്

ഫൈവ് ഫ്ലവര്‍ ലേക്ക്

ജിയുഷൈഗോ ദേശീയോദ്യാനത്തിലെ ഏറ്റവും രസകരമായതും അത്സമയം വിസ്മയിപ്പിക്കുന്നതുമായ ഇടങ്ങളില്‍ ഒന്നാണ് ഇവിടുത്തെ ഫൈവ് ഫ്ലവര്‍ ലേക്ക്. ദേശീയോദ്യാനത്തിലെ എല്ലാ കാഴ്ചകളും ഒന്നിനൊന്നു മെച്ചമാണെങ്കിലും ഏറ്റവുംഅധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് ഫൈവ് ഫ്ലവര്‍ ലേക്ക് തന്നെയാണ്. നിന്ന നില്‍പ്പില്‍ നിറം മാറുന്ന ഈ തടാകം എത്ര തണുപ്പുകാലമാണെങ്കില്‍ പോലും ഒരിക്കലും തണുത്തുറയില്ലത്രെ!
PC:Chensiyuan

അടിത്തട്ടു വരെ കാണാം

അടിത്തട്ടു വരെ കാണാം


പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഫൈവ് ഫ്ലവര്‍ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 16 അടിയാണ്. എന്നാലും ഇതിന്‍റെ അടിത്തട്ടു വരെ കാണുവാന്‍ സാധിക്കും. അടിത്തട്ടില്‍ കിടക്കുന്ന മരത്തടികളുടെയും കല്ലകളുടെയും കാഴ്ചയായിരിക്കും ഇവിടെ എത്തുന്നവര്‍ ആദ്യം ശ്രദ്ധിക്കുക. തടാകത്തിനടിത്തട്ടിലെ ആല്ഡഗകള്‍, സസ്യങ്ങളുടെ കാഴ്ചകള്‍ എന്നിവയൊക്കെ ചേരുന്ന തടാകത്തിനടിയിലെ കാഴ്ചകളാണ് ഫൈവ് ഫ്ലവര്‍ ലേക്ക് എന്ന പേരിനു പിന്നിലെ കാരണം.

മാറിവരുന്ന അ‍ഞ്ച് നിറങ്ങള്‍

മാറിവരുന്ന അ‍ഞ്ച് നിറങ്ങള്‍

മാറിമാറി വരുന്ന നിറങ്ങളാണ് തടാകത്തിന്റെ മറ്റൊരു പ്രത്യേകത. ആംബർ യെലോ, എമറാൾഡ് ഗ്രീൻ, ഡാർക്ക് ജെയ്ഡ്, ലൈറ്റ് ടർക്കോയ്സ് എന്നീ നിറങ്ങള്‍ ഇങ്ങനെ മാറി വരുന്നത് കണ്ണുകള്‍ക്ക് ഇമ്പമുള്ള കാഴ്ചയാണ്. എന്നാല്‍ കൂടുതല്‍ സമയവും തടാകത്തിന്‍റെ നിറം സഫര്‍ ബ്ലൂ ആയിരിക്കും.
PC:Charlie fong

തണുത്തുറയാത്ത ജലം

തണുത്തുറയാത്ത ജലം

അതിശൈത്യമുള്ള ഇവിടുത്തെ കാലാവസ്ഥയില്‍ സമീപത്തെ പല തടാകങ്ങളും തണുത്തുറയുമ്പോള്‍ പോലും ഫൈവ് ഫ്ലവേഴ്സിന് ഒരു മാറ്റവും ഉണ്ടാകാറില്ല. വേനല്‍ക്കാലത്ത് മറ്റിടങ്ങളില്‍ വെള്ളം വറ്റുമ്പോഴും ഇവിടുത്തെ ജലനിരപ്പില്‍ കാര്യമായ മാറ്റങ്ങള്‍ കാണാറില്ല. ഇതൊക്കെ അത്ഭുതകമാണെന്ന് കരുതുന്ന ഇവിടുത്തെ ആളുകള്‍ക്ക് ഈ തടാകം വിശുദ്ധ തടാകം കൂടിയാണ്. എന്നാല്‍ ഇവിടെ സംഭവിക്കുന്ന ഓരോ കാര്യങ്ങള്‍ക്കും കൃത്യമായ വിശദീകരണം ശാസ്ത്രം നല്കുന്നുണ്ട്.

കാരണങ്ങള്‍ ഇങ്ങനെ

കാരണങ്ങള്‍ ഇങ്ങനെ

വെള്ളത്തിനടിയിലുള്ള ചൂടുനീരുറവ തടാകത്തിലേക്ക് ഒഴുകുന്നതിനാലാണ് എത്ര കടുത്ത ശൈത്യത്തില്‍ പോലും തടാകം തണുത്തുറയാത്തത്. ലൈം, കാൽസ്യം കാർബണേറ്റ്, വിവിധ നിറങ്ങളിലുള്ള ഹൈഡ്രോഫൈറ്റുകൾ എന്നിവയുടെ സാന്നിധ്യമാണ് തടാകത്തിന്‍റെ നിറം മാറുന്നതിനു പിന്നിലെ രഹസ്യം.

ഫൈവ് ഫ്ലവർ തടാകം സന്ദർശിക്കാൻ പറ്റിയ സമയം

ഫൈവ് ഫ്ലവർ തടാകം സന്ദർശിക്കാൻ പറ്റിയ സമയം


ജിയുഷൈഗോ ദേശീയോദ്യാനത്തിലെ ഫൈവ് ഫ്ലവർ തടാകം കാണുവാന്‍ പോകുവാന്‍ പറ്റിയ സമയം ശരത് കാലമാണ്, പ്രത്യേകിച്ച് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങള്‍. ഈ സമയത്ത് തടാകത്തിന് ചുറ്റുമുള്ള മലഞ്ചെരിവുകൾ അതിമനോഹരമായ വര്‍ണ്ണങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച കാണാം. ഈ നിറങ്ങള്‍ മുഴുവന്‍ തടാകത്തിലെ വെള്ളത്തില്‍ പ്രതിഫലിക്കുകയും അതിശയിപ്പിക്കുന്ന ഒരു ദൃശ്യമായി അത് മാറുകയും ചെയ്യുന്നു. മാത്രമല്ല, ആളുകളുടെ തിരക്കില്ലാതെ ഇവിടം കാണുവാന്‍ പറ്റിയ സമയം പുലര്‍ച്ചെ ആണ്. സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ അവിടെ പോകുന്നത് പ്രകൃതിദൃശ്യങ്ങളും ചിത്രങ്ങളും കൂടുതൽ മനോഹരമാക്കും എന്ന കാര്യം കൂടി ഓര്‍മ്മിക്കാം.

അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍

പുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയുംപുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X