Search
  • Follow NativePlanet
Share
» »പുഷ്കറിനേക്കുറിച്ച് രസകരമായ കാര്യങ്ങള്‍

പുഷ്കറിനേക്കുറിച്ച് രസകരമായ കാര്യങ്ങള്‍

By Maneesh

തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്നാണ് രാജസ്ഥാനിലെ പുഷ്കര്‍ എന്ന സ്ഥലം അറിയപ്പെടുന്നത്. ‌രാജസ്ഥാനിലെ പ്രശസ്തമായ അജ്മീര്‍ ജില്ലയിലെ പ്രസിദ്ധമായ പുണ്യനഗരമാണ് പുഷ്കര്‍. അരവല്ലി മലനിരകളുടെ അടിവാരത്തായി സ്ഥിതി ചെയ്യുന്ന പുഷ്കര്‍ രാജസ്ഥാന്റെ പനിനീര്‍ തോട്ടം എന്നും അറിയപ്പെടുന്നുണ്ട്.

ഇന്ത്യയിലെ പുരാതന നഗരങ്ങളില്‍ ഒന്നായ പുഷ്ക‌റിലേക്ക് സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് അവിടുത്തെ സുന്ദരമായ തടാകങ്ങളും നീണ്ടുകിടക്കുന്ന തെരുവുകളും ആഘോഷങ്ങളും ഉത്സ‌വങ്ങളുമൊക്കെയാണ്.

പുഷ്കറില്‍ എത്തിച്ചേരാന്‍

146 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂര്‍ ആണ് പുഷ്‌കറിന് സമീ‌പത്തെ വിമാനത്താവളം. 15 കിലോമീറ്റര്‍ അകലെയുള്ള അജ്മീറില്‍ വരെ ഇന്ത്യയില്‍ നിന്ന് എവിടെ നിന്നും ട്രെയിനില്‍ എത്തിച്ചേരാം. ഡല്‍ഹിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയായാണ് പുഷ്കര്‍ സ്ഥിതി ചെയ്യുന്നത്.

പുഷ്കറിനേക്കുറിച്ച് രസകരമായ ചില കാര്യങ്ങള്‍ അറിയാം

ലോകത്തിലെ ഏറ്റവും വലിയ ഒട്ടക ചന്ത

ലോകത്തിലെ ഏറ്റവും വലിയ ഒട്ടക ചന്ത

ലോകത്തിലെ തന്നെ ഏറ്റവും വ‌ലുതും വിപുലവുമായ ഓട്ട ചന്ത നടക്കാറുള്ള സ്ഥലമാണ് പുഷ്കര്‍. ലക്ഷക്കണക്കിന് ഒട്ടകങ്ങളാണ് ചന്ത ദിവസം ഇവിടെ എത്തുന്നത്.

Photo Courtesy: A Vahanvaty

‌ബ്രഹ്മക്ഷേത്രം

‌ബ്രഹ്മക്ഷേത്രം

ഇന്ത്യയിലെ തന്നെ അപൂര്‍വമായ ബ്രഹ്മക്ഷേത്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്ന പുഷ്കറില്‍ ആണ്. 2000ല്‍ ഏറെ വര്‍ഷം പഴക്കമു‌ള്ള ക്ഷേത്രമാണ് ഇത്.
Photo Courtesy: Vberger

ആദ്യ മരുനഗരം

ആദ്യ മരുനഗരം

ഇന്ത്യയിലെ ആദ്യത്തെ മരുനഗരമാണ് പുഷ്കര്‍. ഡിസേര്‍ട്ട് സഫാരി ആഗ്രഹിച്ച് എത്തിച്ചേരുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് പുഷ്കര്‍.
Photo Courtesy: Jakub Michankow

ഹീബ്രു ഭാഷ

ഹീബ്രു ഭാഷ

നിരവധി ഇസ്രായേലികളും പുഷ്കറില്‍ താമസിക്കുന്നുണ്ട്. പുഷ്കറില്‍ സ്ഥാപിച്ചിട്ടുള്ള സൈന്‍ ബോര്‍ഡുകളില്‍ ഇസ്രയേലികളുടെ ഭാഷയായ ഹീബ്രു കാണാന്‍ കഴിയും.
Photo Courtesy: Contact '97

അഞ്ഞൂറി‌ലധികം ക്ഷേത്രങ്ങള്‍

അഞ്ഞൂറി‌ലധികം ക്ഷേത്രങ്ങള്‍

വിവിധ കാലഘട്ടത്തില്‍ നിര്‍മ്മിച്ച അഞ്ഞൂറിലധികം ക്ഷേത്രങ്ങള്‍ പുഷ്കറില്‍ കാ‌ണാന്‍ കഴിയും.
Photo Courtesy: LRBurdak

Read more about: rajasthan rajasthan tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X