Search
  • Follow NativePlanet
Share
» »ചങ്കൂറ്റമുള്ളവർക്ക് പോകാൻ 5 സ്ഥലങ്ങൾ

ചങ്കൂറ്റമുള്ളവർക്ക് പോകാൻ 5 സ്ഥലങ്ങൾ

By Maneesh

സാഹസിക സഞ്ചാരികൾക്ക് ഭയം എന്ന ഒന്നുണ്ടാകില്ല. ഭയങ്ങളെ വകഞ്ഞ് മാറ്റിയുള്ള യാത്രയാണ് ഇത്തരക്കാർക്കിഷ്ടം. എന്നാൽ എത്ര ധീരരും ഒന്ന് പകച്ച് നിൽക്കുന്ന ചില സ്ഥലങ്ങൾ ഉണ്ട്. ഇവയെക്കുറിച്ചുള്ള വിവരണങ്ങൾ കേട്ടാൽ പലരും പോകാൻ മടിക്കുന്ന സ്ഥലങ്ങൾ.

പക്ഷെ ചങ്കൂറ്റമുള്ളവർക്ക് ഇത്തരം സ്ഥലങ്ങൾ സഞ്ചരിക്കാൻ ഭയങ്കര താൽപര്യമായിരിക്കും. അത്തരത്തിൽ ഒരു സ്ഥലമാണ് രാജസ്ഥാനിലെ കുൾധാര ഗ്രാമം. രാജസ്ഥാനിലെ ജയ്സാൽമീറിന് അടുത്തായാണ് ജനങ്ങൾ താമസിക്കാ‌ൻ ഭയക്കുന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കുൾധാര ഗ്രാമത്തെക്കുറിച്ച് ചില അന്ധവിശ്വാസങ്ങളെ നിലവിലുള്ളു. പക്ഷെ അതിനേക്കാൾ ഭയപ്പെടുത്തുന്ന കാഴ്ചകൾ വേറെയുമുണ്ട്. ചില സ്ഥലങ്ങളിൽ പോയാൽ രക്തം മരവിപ്പിക്കുന്ന അനുഭവങ്ങളാണ്. ആദ്യം പ്രേതകഥകൾ കേട്ട്, പിന്നെ പ്രേതങ്ങൾ ഇല്ലെന്ന് വിശ്വസിച്ച് നമുക്ക് യാത്ര ചെയ്യാം. അപ്പോൾ നമുക്ക് രക്തം മരവിപ്പിക്കുന്ന ചില കാര്യങ്ങൾ അനുഭവിക്കാം. പിന്നെ നേരിൽ കാണാവുന്ന കാഴ്ചകളും. മറാക്കാൻ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും മനസിൽ എത്തി ഭയപ്പെടുത്തുന്ന കാഴ്ചകൾ ചങ്കൂറ്റത്തോടെ കാണാം.

പ്രേതങ്ങൾ മാത്രമുള്ള കുൾധാര

പ്രേതങ്ങൾ മാത്രമുള്ള കുൾധാര

ഒരു ഗ്രാമത്തിലേക്ക് ചെല്ലുകയാണ് നമ്മൾ. എന്നാൽ അവിടെ ഒരൊറ്റ മനുഷ്യരേയും കാണാൻ കഴിയില്ല. എവിടെ നോക്കിയാലും ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടങ്ങൾ മാത്രം. ഇതാണ് കുൾധാര പ്രേതങ്ങൾ വിഹരിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കുൾധാര എന്ന ഗ്രാമം. എന്നാൽ ഭയം തീരയില്ലാത്ത ആളുകൾ ഇവിടം സന്ദർശിക്കാറുണ്ട്. ആരും പ്രേതങ്ങളെ കണ്ടിട്ടില്ല. രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്ന. പതിനെട്ടാം നൂറ്റാണ്ടിൽ ഈ ഗ്രാമത്തിൽ ആളുകൾ ജീവിച്ചിരുന്നു. എന്നാൽ ഒറ്റ രാത്രിയിൽ ആളുകളെല്ലാം അപ്രത്യക്ഷമായെന്നാണ് പറയപ്പെടുന്നത്.

Photo: Archan dave

പ്രേതങ്ങളുടെ കൂട്ടില്ല, എങ്കിലും ഭയക്കും

പ്രേതങ്ങളുടെ കൂട്ടില്ല, എങ്കിലും ഭയക്കും

ഭയപ്പെടാൻ ചിലപ്പോൾ പ്രേതകഥകളൂടെ കൂട്ട് ആവശ്യമുണ്ടാകില്ല. ചില സ്ഥലങ്ങൾ കണ്ടാൽ നമ്മളിൽ ഭയം താനെ ഇരച്ചുകയറും. ആദ്യം കാലിലെ പെരുവിരലിൽ തുടങ്ങുന്ന ഭയം പിന്നെ മുകളിലേക്ക് കയറിവരും. അത്തരത്തിൽ ഭയപ്പെടാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അവർക്ക് വേണമെങ്കിൽ മേഘാലയിലേക്ക് പോകാം. മേഘാലയിലെ ഖാസി ഹില്ലുകളിൽ ചെന്നാൽ സഞ്ചാരികളെ കാത്തിരിക്കുന്ന ചിലഗുഹകൾ കാണാം. ഇരുൾ നിറഞ്ഞ ഗുഹയിൽ കയറുമ്പോൾ നിങ്ങൾക്ക് പ്രേതകഥയുടെ കൂട്ട് ഉണ്ടാവില്ല. എങ്കിലും ഒന്ന് ഭയക്കും. ഭയം ചിതറി വീഴും.

Photo: Biospeleologist

രക്തം മരവിപ്പിക്കുന്ന കാര്യം

രക്തം മരവിപ്പിക്കുന്ന കാര്യം

ഇനി പറായാൻ പോകുന്ന കാര്യം ഒരിക്കലും പേടിപ്പിക്കുന്നതല്ല. പകരം രക്തം മരവിപ്പിക്കുന്ന ഒന്ന്. ലഡാക്കിലെ സാൻസാർ നദിയേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. നദിയെന്ന് പറഞ്ഞാൽ ഒഴുകുന്ന നദിയല്ല. തണുത്ത് ഉറഞ്ഞ് കിടക്കുന്ന നദി. ഇവിടേക്ക് നിരവധി ആളുകൾ ട്രെക്കിംഗ് നടത്താറുണ്ട്.

Photo: Abdulsayed

അസ്ഥികൂടങ്ങൾ നിങ്ങളെഭയപ്പെടുത്തുമോ?

അസ്ഥികൂടങ്ങൾ നിങ്ങളെഭയപ്പെടുത്തുമോ?

നൂറുകണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടാൽ നിങ്ങൾ ഭയപ്പെടുമോ? ഇല്ലന്നാണ് ഉത്തരമെങ്കിൽ ഉത്തരാഖണ്ഡിലേക്ക് പോകാം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ രൂപ്കുണ്ഡ് എന്ന തടാകത്തിലാണ് നൂറുകണക്കിന് അസ്ഥികൂടങ്ങൾ ഉള്ളത്. അതിനാൽ തന്നെ ഈ തടാകം അസ്ഥികൂടങ്ങളുടെ തടാകമെന്നും നിഗൂഢതകളുടെ തടാകമെന്നുമൊക്കെ അറിയപ്പെടുന്നു.
Photo: FxJ

വെന്ത് നീറുന്ന ശവങ്ങൾ

വെന്ത് നീറുന്ന ശവങ്ങൾ

വാരണാസിയിൽ ഗംഗാതീരത്തുള്ള നൂറുകണക്കിന് പടവുകളിൽ ഒന്നാണ് മണികർണ്ണിക പടവുകൾ. ഇവിടെയെത്തിയാൽ കാണുന്ന കാഴ്ച വെന്ത് നീറുന്ന ശവങ്ങളാണ്. ദിവസവും നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇവിടെ ദഹിപ്പിക്കുന്നത്. കാണാൻ ഭയമില്ലാത്തവർ മാത്രം ഇവിടെ എത്തിയാൽ മതി.

Photo: Arian Zwegers

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X