Search
  • Follow NativePlanet
Share
» »മാതേരനെക്കുറിച്ച് ആരും പറയാത്ത അഞ്ചു കാര്യങ്ങൾ

മാതേരനെക്കുറിച്ച് ആരും പറയാത്ത അഞ്ചു കാര്യങ്ങൾ

വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളും മറ്റും ഇല്ലാതെ പോയി കണ്ട് ആസ്വദിച്ച് വരുവാൻ സാധിക്കുന്ന ഇടം. എന്നാൽ ഇതു മാത്രമല്ല മതേരൻ.

By Elizabath Joseph

സമുദ്ര നിരപ്പിൽ നിന്നും 2635 അടി ഉയരത്തിൽ പശ്ചിമഘട്ടത്തിൽ സഹ്യാദ്രി മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മതേരൻ എന്നും സഞ്ചാരികൾക്കൊരുക്കുന്നത് കുറേയേറെ അത്ഭുതങ്ങളാണ്. പർവ്വതങ്ങള്‍ക്കിടയിൽ, രണ്ടു വലിയ മഹാനഗരങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഇവിടം സ്വർഗ്ഗമാണ്. വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളും മറ്റും ഇല്ലാതെ പോയി കണ്ട് ആസ്വദിച്ച് വരുവാൻ സാധിക്കുന്ന ഇടം. എന്നാൽ ഇതു മാത്രമല്ല മതേരൻ. പർവ്വതങ്ങൾക്കിടയിൽ ഒട്ടേറെ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇവിടെ എത്തിയാൽ മാത്രമേ അതിന്റെ ചുരുൾ നിവർത്തുവാൻ സാധിക്കുകയുള്ളൂ. മാതേരൻ ഒളിപ്പിച്ച രഹസ്യങ്ങൾ അറിയാം...

വാഹനങ്ങൾക്ക് ഇവിടെ പ്രവേശനമില്ല

വാഹനങ്ങൾക്ക് ഇവിടെ പ്രവേശനമില്ല

അതേ! മോട്ടോർ വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല. മഹാരാഷ്ട്രയിലെ പ്രശസ്ത ഹിൽ സ്റ്റേഷനായ മതേരനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാന്യമുള്ള കാര്യമാണ് ഇവിടെ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു എന്നത്. സമീപ പ്രദേശങ്ങളായ ലോണാവാല, മഹാബലേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളെപ്പോലെ ഇവിടെ വാഹനങ്ങൾ കയറ്റാനാവിലല്. വർധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണവും ഈ പ്രദേശത്തിന്റെ പരിസ്ഥിതി ലോലതയും കണക്കിലെടുത്താണ് ഇങ്ങനെ ഒരുത്തരവ് വന്നിട്ടുള്ളത്.
ദസ്തുരി പോയന്റ് എന്ന സ്ഥലം വരെയാണ് ഇവിടെ വാഹനങ്ങൾ കൊണ്ടുവരുവാൻ കഴിയുക. ബാക്കിയുള്ള 2.5 കിലോമീറ്റർ ദൂരം നടന്നോ അല്ലെങ്കില്‍ മനുഷ്യർ കൈകൊണ്ട് വലിക്കുന്ന വണ്ടിയിലോ മുകളിലേക്ക് കയറാം. കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മാഥേരാനെ ഹരിത ഉദ്യാനമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇവിടെ മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയമല്ലാത്തത്. മുന്‍സിപ്പാലിറ്റിയുടെ നടത്തിപ്പിനു കീഴില്‍ വരുന്ന ഒരു ആംബുലന്‍സ് മാത്രമാണ് ഇവിടെയുള്ള മോട്ടോര്‍ വാഹനം.

PC:Virendra Harmalkar

മഹാരാഷ്ട്രയിലെ ഏക ടോയ് ട്രെയ്ൻ

മഹാരാഷ്ട്രയിലെ ഏക ടോയ് ട്രെയ്ൻ

മതേരനിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് ഇവിടുത്തെ ടോയ് ട്രെയ്ൻ. മഹാരാഷ്ട്രയിലെ ഏക ടോയ് ട്രെയ്ൻ ഇവിടെയാണുള്ളത്.
മഹാരാഷ്ട്രയിലെ പൈതൃക റെയില്‍വേകളില്‍ ഒന്നാണ് മഥേരാന്‍ ഹില്‍ റെയില്‍വേ അഥവാ എം.എച്ച്.ആര്‍. സെന്‍ട്രല്‍ റെയില്‍വേയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത് നേരാല്‍ എന്ന സ്ഥലത്തെ മാതേരനുമായി ബന്ധിപ്പിക്കുന്ന റൂട്ടാണ്. 21 കിലോമീറ്റര്‍ നീളമുള്ള റൂട്ടാണിത്. നെരാല്‍-മഥേരന്‍ ലൈറ്റ് റെയില്‍വേ 1901 നും 1907 നും ഇടയിലാണ് നിര്‍മ്മിക്കുന്നത്. പിന്നാട് 2005 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇത് അടച്ചുപൂട്ടി. പിന്നീട് 2007 ലാണ് ഇത് തുറന്നുകൊടുത്തത്. 2015 വരെ കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും 2016-17 വര്‍ഷങ്ങളില്‍ ഇത് വളരെക്കുറച്ച് സര്‍വ്വീസുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂ. ഇപ്പോള്‍ 2018 ജനുവരി 26 മുതല്‍ സര്‍വ്വീസ് വീണ്ടും പുനരാരംഭിച്ചു.

PC:Magiceye

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷൻ

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷൻ

സമുദ്ര നിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം മഹാരാഷ്ട്രയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. വെറും ഏഴ് ഏക്കർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഇവിടെ ആകെ ആറായിരം ആളുകൾ മാത്രമാണ് താമസിക്കുന്നത്.
മലയുടെ മുകളിൽ കാടുമൂടിക്കിടന്ന ഇവിടം ഇന്നു കാണുന്ന രീതിയിൽ ഒരു ഹിൽസ്റ്റേഷനാക്കി മാറ്റി എടുത്തത് ബ്രിട്ടീഷുകാരുടെ കാലത്താണ്.അന്നത്തെ ബോംബെ ഗവര്‍ണര്‍ ആയിരുന്ന ലോര്‍ഡ് എല്‍ഫിന്‍സ്റ്റണ്‍ ആണ് ഈ സ്ഥലത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്.

PC:Arne Hückelheim

35 ൽ അധികം വ്യൂ പോയന്റുകൾ

35 ൽ അധികം വ്യൂ പോയന്റുകൾ

ലോണാവാലയും മതേരനും ഒക്കെ പോലെ ഇവിടുത്തെ പ്രധാന ആകർഷണം ഇവിടുത്തെ വ്യൂ പോയിന്റുകളാണ്. വെറും ഏഴു കിലോമീറ്ററിനുള്ളിൽ 35 ൽ അധികം വ്യൂ പോയിന്റുകളാണ് ഇവിടെ കാണാൻ സാധിക്കുക. പനോരമ പോയന്റ്, എക്കോ പോയന്റ്, കിങ് ജോർജ് പോയന്റ്,മങ്കി പോയന്റ്, വൺ ട്രീ ഹിൽ പോയന്റ്,ഹാർട്ട് പോയന്റ് എന്നിങ്ങനെ അതിശയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ധാരാളം ഹിൽ സ്റ്റേഷനുകൾ ഇവിടെയുണ്ട്.ഇവിടെ നിന്നും ലഭിക്കുന്ന 360 ഡിഗ്രിയിലുള്ള കാഴ്ചകളെ എത്ര വിവരിച്ചാലും മതിയാവില്ല. പ്രബാൽ കോട്ട, പശ്ചിമഘട്ടത്തിന്റെ ദൃശ്യങ്ങൾ,സൂര്യോദയവും സൂര്യാസ്തമയവും എന്നിങ്ങനെ ഒത്തിരി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാനുണ്ട്.

മൺസൂണ്‍ ഡെസ്റ്റിനേഷൻ

മൺസൂണ്‍ ഡെസ്റ്റിനേഷൻ

മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന മൺസൂൺ ഡെസ്റ്റിനേഷനുകളിലൊന്നാണ് മതേരൻ. കണ്ണെത്തുന്ന ദൂരത്തോളം മലകളെ മൂടി നിൽക്കുന്ന പച്ചപ്പും ഇടയ്ക്കിടെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും ഒക്കെ ചേർന്ന് കണ്ണുകൾക്കു വിരുന്നൊരുക്കുന്ന കാഴ്ചയാണ് ഇവിടുത്തേത്. മഴക്കാലമാകുമ്പോഴേയ്ക്കും ഇവിടെനിന്നുമുള്ള പനോരമിക് കാഴ്തകൾ ആരെയും ഒരു ഫോട്ടോഗ്രാഫറാക്കി മാറ്റും.

PC:Elroy Serrao

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X