Search
  • Follow NativePlanet
Share
» »ഏഴു മണിക്കൂര്‍ പറക്കാം,പറന്നിറങ്ങാം.. യാത്ര ഒരിടത്തേക്കുമില്ല, കിടിലന്‍ ഓഫര്‍

ഏഴു മണിക്കൂര്‍ പറക്കാം,പറന്നിറങ്ങാം.. യാത്ര ഒരിടത്തേക്കുമില്ല, കിടിലന്‍ ഓഫര്‍

കൊവിഡ് കാലത്ത് സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്ത കാര്യങ്ങളിലൊന്ന് യാത്രകള്‍ തന്നെയാണ്. സ്ഥിരമായി വിമാന യാത്രകള്‍ നടത്തുന്നവരാണെങ്കില്‍ പറയുകയും വേണ്ട. എയര്‍പോര്‍ട്ടും പറന്നുയരുന്നതും വിമാനത്തിലെ കാഴ്ചകളും ഒക്കെ അന്യമായിട്ട് മാസം ആറ് കഴിഞ്ഞിരിക്കുകയാണ്. പണ്ടത്തെ യാത്രകള്‍ ഓര്‍ത്തിരിക്കുവാനേ ഇപ്പോഴത്തെ സ്ഥിതിയില്‍ സാധിക്കൂ. യാത്രാ വിലക്കുകള്‍ നീണ്ടു പോകുന്ന അവസ്ഥയില്‍ അന്താരാഷ്ട്ര യാത്രകളെക്കുറിച്ച് ഉടനെ ആലോചിക്കുകയും വേണ്ട.
ഇങ്ങനെ യാത്രകളെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിരിക്കുന്നവര്‍ക്ക് മുന്നില്‍, പ്രത്യേകിച്ച് വിമാന യാത്രകള്‍ മിസ് ചെയ്യുന്നവര്‍ക്കായി കിടിലന്‍ ഓഫറുമായി വന്നിരിക്കുകയാണ് ഓസ്ട്രേലിയൻ വിമാനകമ്പനിയായ ക്വാണ്ടാസ്.

airport

flight to nowhere എന്ന പേരു പോലെത്തന്നെയാണ് യാത്രയുടെ സ്വഭാവവും. എങ്ങോട്ടന്നല്ലാതെ ഏഴു മണിക്കൂര്‍ വിമാന യാത്രയാണ് കമ്പനി ഓഫര്‍ ചെയ്തിരിക്കുന്നത്. നാളുകളോളം യാത്ര പോകുവാന്‍ സാധിക്കാതിരുന്ന മനസ്സിനെ ത‍ൃപ്തിപ്പെടുത്തുവാനായുള്ള യാത്രയാണിത്.

എങ്ങോട്ടെന്നല്ലാതെ ഏഴു മണിക്കൂര്‍
പ്രത്യേകിച്ച് എങ്ങോട്ടെന്നുമില്ലാതെ ഏഴു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന യാത്രയാണ് ഇത്. 41,000 മുതൽ 2 ലക്ഷം വരെയുള്ള ഫ്ലൈറ്റ് ടു നോവേര്‍ യാത്രയുടെ ടിക്കറ്റുകള്‍ വില്പനയ്ക്ക് വെച്ചപ്പോള്‍ നിമിഷ നേരം കൊണ്ടാണ് വിറ്റു തീര്‍ന്നത്. ‌ ഇത്രയും വില കൊടുത്തും ടിക്കറ്റുകള്‍ വാങ്ങുവാന്‍ ആളുകള്‍ തിരക്കായിരുന്നു എന്നത് യാത്ര ചെയ്യുവാന്‍ ആളുകള്‍ എത്രയധികം താല്പര്യപ്പെ‌ടുന്നു എന്നതിന്‍റെ സൂചനയാണ്. ടിക്റ്റ് വില്പനയ്ക്കവച്ചയന്ന് പത്തു മിനിട്ടിനുള്ളില്‍ നൂറിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്.

ഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന സുമാത്ര

പാസ്പോര്‍ട്ടും വേണ്ട, ക്വാറന്‍റൈനും
ഈ യാത്രയില്‍ പാസ്പോര്‍‌ട്ടും ക്വാറന്‍റൈനും വേണ്ട എന്നത് തന്നെയാണ് മുഖ്യ ആകര്‍ഷണം. ഒക്ടോബർ 10ന് സിഡ്നിയിൽ നിന്നും പുറപ്പെട്ട് അവിടെ തന്നെ തിരിച്ചെത്തുന്ന സർവീസ് ക്വീൻസ്‌ലാൻഡ്, ഗോൾഡ് കോസ്റ്റ്, ന്യൂ സൗത്ത്‌വെയ്ൽസ്, ഗ്രേറ്റ് ബാരിയർ റീഫ്, സിഡ്നി തുറമുഖം എന്നിവയ്ക്ക് മുകളിലൂടെ താഴ്ന്ന് പറക്കും. ഇത് കൂടാതെ ജപ്പാനിലെയും സിംഗപ്പൂരിലെയും തായ്വാലിനെയും കമ്പനികളും സമാന ഓഫറുകളുമായി രംഗത്തുണ്ട്.

ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!

ഒറ്റശ്രീകോവിലിലെ ശിവനും പാര്‍വ്വതിയും..കാര്യസാധ്യത്തിനു പോകാം ഈ ക്ഷേത്രത്തിലേക്ക്

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

നാലു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്

Read more about: travel tips travel ideas airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X