തടാകത്തിന്റേയും നദികളുടേയും നടു വിലായി സ്ഥിതി ചെയ്യുന്ന ദ്വീപുകളേക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തടാകത്തിലൂടെ ഒഴുകി നീന്തുന്ന ദ്വീപുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇ ത്തരം ദ്വീപുകൾ കാണാൻ ഇന്ത്യവിട്ട് എവി ടേയ്ക്കും യാത്ര പോകേണ്ട ആവശ്യമി ല്ല. ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ഒഴുകുന്ന ദ്വീപുകളുള്ള ഒരു തടാകമുണ്ട്.നോർത്ത് ഈസ്റ്റ് സംസ്ഥാനമായ മണിപ്പൂരിലെ ബിഷ്ണുപൂരിൽ സ്ഥി തി ചെയ്യുന്ന ലൊക് ടാക് തടാകമാണ് ഒഴുകുന്ന ദ്വീപുകളുടെ പേരി ൽ ലോക ശ്രദ്ധ നേടിയത്. ലോകത്ത് തന്നെ ഇത്തരത്തിലുള്ള ഏക തടാകമാണ് ഈ തടാ കം.അസാമിലെ അതിശയ നാടുകള് zwj;!സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള് zwj;നദിക്ക് നടുവിലായി ഇത്രയും വലിയ ഒരു ദ്വീപ് ലോകത്ത് വേറെയില്ലഅരുണാചലില് zwj; യാത്ര ചെയ്യുമ്പോള് zwj; ഓര് zwj;ത്തിരിക്കേണ്ട 7 കാര്യങ്ങള് zwj;ലൊക് ടാക് തടാകത്തിലെ ഒഴുകുന്ന ദ്വീപുകളെക്കുറി ച്ച് വിശദമായി വായിക്കാം മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 48 കിലോമീറ്റർ അകലെയായാണ് ലൊക് ടാക് തടാകം സ്ഥിതി ചെയ്യുന്നത്. നോർത്ത് ഈസ്റ്റിലെ ഏറ്റ വും വലിയ ശുദ്ധ ജലതടാകമാണ് ഈ തടാകം. ഇംഫാലില്‍ നിന്ന് ബസ്സുകളും ടാക്സികളും ഇവിടെയ്ക്ക് സർവീസ് നടത്തുന്നുണ്ട്.Photo Courtesy: Harvinder Chandigarh ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കെന്ന് അറിയപ്പെടുന്ന കെയ്ബുള്‍ ലംജാവോ പാര്‍ക്ക് ഈ കായലിന്റെ തെക്കേ തീരത്തായാണ് വിലയിക്കുന്നത്.Photo Courtesy: Harvinder Chandigarh ലോകത്താകെയായി ഈയൊരു തടാകം മാത്രമാണ് ഫ്ലോട്ടിംങ് ലേക്ക് എന്നറിയപ്പെടുന്നത്. ജലോപരിതലത്തില്‍ പൊന്തിക്കിടക്കുന്ന ഇത്തരം ചെറുദ്വീപുകളിലാണ് ഇവിടത്തെ അനേകം ഗ്രാമവാസികളായ മീന്‍ പിടുത്തക്കാര്‍ ഉപജീവനം കണ്ടെത്തുന്നത്. Photo Courtesy: Kishalaya Namaram ഫുംടി എന്നാണ് ഈ ദ്വീപുകള്‍ അറിയപ്പെടുന്നത്. മീന്‍ വളര്‍ത്തുന്നതിനായി ചിലപ്പോള്‍ കൃത്രിമമായും ഇത്തരം ദ്വീപുകള്‍ കെട്ടിയുണ്ടാക്കാറുണ്ട്.Photo Courtesy: Sudiptorana സെണ്ട്ര ദ്വീപ് സന്ദര്‍ശിക്കാതെ ലോക് ടാക് സന്ദര്‍ശനം പൂര്‍ണ്ണമാവില്ല. ഈ തടാകത്തിലെ സന്ദര്‍ശക പ്രാധാന്യമുള്ള ഒരു ചെറുദ്വീപാണിത്. ദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ് പ്രകൃതി സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ ഈ കൊച്ചുദ്വീപ്.Photo Courtesy: Mongyamba ബോട്ടിംങിന് പുറമെ വേറെയും വിനോദോപാധികള്‍ ഇവിടെയുണ്ട്. സെണ്ട്ര ടൂറിസ്റ്റ് ഹോമിലെ കഫത്തേരിയ ഈ ദ്വീപിലെ ഒരു പ്രധാന ആകര്‍ഷണമാണ്.Photo Courtesy: ch_15march പൊന്തിക്കിടക്കുന്ന ചതുപ്പ് നിലങ്ങളും നീലജലാശയവും ജലോപരിതലത്തില്‍ പൊങ്ങ്തടികള്‍ പോലെ കിടക്കുന്ന ഡസന്‍ കണക്കിന് വള്ളങ്ങളുടെയും മനോഹരമായ ദൃശ്യം ഇവിടെനിന്ന് നോക്കിക്കാണാം. Photo Courtesy: ch_15march ഈ കായലിന്റെ മനോജ്ഞമായ സമഗ്രവീക്ഷണവും ഇവിടെ നിന്ന് സാദ്ധ്യമാണ്. സ്വദേശികളും ദേശാടനക്കാരുമായ ഒരുപാട് പക്ഷികളുടെ അഭയാലയം എന്ന നിലയില്‍ വിവിധയിനം പക്ഷികളെയും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാനാവും. Photo Courtesy: ch_15march