Search
  • Follow NativePlanet
Share
» »ഒഴുകിനടന്ന ശിവലിംഗം,സ്വര്‍ണ്ണക്ഷേത്രം, തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ ചരിത്രം..സോംനാഥ ക്ഷേത്രചരിതം

ഒഴുകിനടന്ന ശിവലിംഗം,സ്വര്‍ണ്ണക്ഷേത്രം, തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ ചരിത്രം..സോംനാഥ ക്ഷേത്രചരിതം

ഒഴുകിനടന്ന ശിവലിംഗം,സ്വര്‍ണ്ണക്ഷേത്രം, തകര്‍ന്നടിഞ്ഞിട്ടും ഉയര്‍ത്തെഴുന്നേറ്റ ചരിത്രം..സോംനാഥ ക്ഷേത്രചരിതങ്ങളിലൂടെ

രൂകകല്പനയിലെ അത്ഭുതം എന്ന ഒറ്റവാക്കില്‍ മാത്രം വിശേഷണം ഒതുങ്ങുന്ന ക്ഷേത്രമല്ല ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. വിശ്വാസങ്ങളുട‌െ കാര്യത്തിലും ആചാരങ്ങളിലുമ എന്തിനധികം പ്രചരിക്കുന്ന നിഗൂഢതകളില്‍ പോലും സോമനാഥ ക്ഷേത്രത്തിന് മറ്റൊരു പരിവേഷമാണ്. 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏറ്റവും ആദ്യത്തേതായ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രചരിക്കപ്പെടുന്ന ചില വസ്തുകള്‍ വായിക്കാം...

ഒഴുകുന്ന ശിവലിംഗം

ഒഴുകുന്ന ശിവലിംഗം

അമ്പരപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നില്‍പ്പുണ്ട്. നിര്‍മ്മിതിയുടെ കാര്യത്തിലും പ്രതിഷ്ഠ. വിശ്വാസങ്ങള്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അതിശയിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും ആദ്യത്തേത് ഒഴുകി നടക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ ശിവലിംഗ പ്രതിഷ്ഠയാണ്. കൃഷ്ണനുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെ ഈ വിശ്വാസമുള്ളത്. കൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്ന, തത്ത്വചിന്തകന്റെ ശില എന്നു വിളിക്കപ്പെടുന്ന സ്യമന്തക് മണി ഇവിടുത്തെ ശിവലിംഗത്തിന്‍റെ ഉള്ളിലായാണത്രെ സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണ്ണം സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ഒരു മാന്ത്രികക്കല്ലാണിതെന്നാണ് പണ്ടുമുതലേ വിശ്വസിച്ചുപോരുന്നത്.കല്ലിന് ആൽക്കെമിക്കൽ, റേഡിയോ ആക്ടീവ് ഗുണങ്ങൾ ഉണ്ടെന്നും അതിന് ചുറ്റും ഒരു കാന്തികക്ഷേത്രം സൃഷ്ടിക്കാൻ ശിവലിംഗത്തിനുള്ളിലെ സ്യമന്തക് മണിക്കു കഴിയുമെന്നും പണ്ടുമുതല്‍ തന്നെ പറയപ്പെടുന്നുണ്ട്. ഇതുകാരണം വെള്ളത്തില്‍ മുങ്ങാതെ പൊങ്ങിക്കിടക്കുവാന്‍ ഇത് ശിവലിംഗത്തെ സഹായിക്കുന്നുവത്രെ.

PC:B. SurajPatro1997

പുരാണങ്ങളില്‍

പുരാണങ്ങളില്‍

ക്ഷേത്രത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും മറ്റു കാര്യങ്ങളെപ്പറ്റിയും അതിപുരാതനമായ പല വിശുദ്ധഗ്രന്ഥങ്ങളിലും ആത്മീയ പുസ്തകങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ടത്രെ. യുഗങ്ങള്‍ പഴക്കമുള്ള വിശ്വാസങ്ങള്‍ ക്ഷേത്രത്തിനുണ്ടെന്നും ആ കാലം മുതല്‍തന്നെ വളരെ പ്രധാനപ്പെട്ടതും പ്രസിദ്ധവുമായ തീര്‍ത്ഥാടനസ്ഥാനവുമാണ് ഈ ക്ഷേത്രമെന്നതിന്റെ സൂചനയാണ് ഈ പരാമര്‍ശങ്ങള്‍ എന്നാണ് വിശ്വാസികള്‍ പറയുന്നത്. ശ്രീമദ് ഭഗവത്, സ്കന്ദപുരാൻ, ശിവപുരാൻ, ഋഗ്വേദം തുടങ്ങിയവയാണ് സോമനാഥ ക്ഷേത്രത്തെ പരാമര്‍ശിച്ചിരിക്കുന്ന ചില ഗ്രന്ഥങ്ങള്‍.

PC:B. SurajPatro1997

ചാന്ദ്രദേവന്‍ നിര്‍മ്മിച്ചത്

ചാന്ദ്രദേവന്‍ നിര്‍മ്മിച്ചത്

വിശ്വാസങ്ങളനുസരിച്ച് ചന്ദ്രദേവനാണ് സോംനാഥ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്. ചന്ദ്രദേവന്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ക്ഷേത്രം എന്ന പ്രത്യേകതയും ഈ ജ്യോതിര്‍ലിംഗ ക്ഷേത്രത്തിനുണ്ട്. ചന്ദ്രന്‍ സ്വര്‍ണ്ണം ഉപയോഗിച്ചാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതത്രെ. സത്യ(കൃത) യുഗത്തിൽ ആയിരുന്നു ചന്ദ്രദേവൻ ക്ഷേത്രം നിര്‍മ്മിച്ചത്.
രാവണന്‍ ക്ഷേത്രം വെള്ളികൊണ്ടും തേത്രായുഗത്തില്‍ കൃഷ്ണന്‍ ക്ഷേത്രം ചന്ദനംകൊണ്ടും നിര്‍മ്മിച്ചത്രെ.

PC:Samadolfo

ചരിത്രത്തില്‍

ചരിത്രത്തില്‍

ജംബുദ്വീപിലെ വിക്രമാദിത്യനാണ് സോമനാഥ ക്ഷേത്രം ആദ്യമായി നിർമ്മിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു. ഇതു കൂടാതെ പല കാലങ്ങളിലായി പല തരത്തിലുള്ള അക്രമങ്ങള്‍ക്കും നാശങ്ങള്‍ക്കും ക്ഷേത്രം ഇരയാകുകയും സിഇ 480-767 കാലഘട്ടത്തിൽ വല്ലഭി രാജാക്കന്മാരാരും 815-ൽ പ്രതിഹാര രാജാവായ നാഗഭട്ട രണ്ടാമനും ഗുജറാത്തിലെ ഗുർജാർ ഭരണാധികാരിയായ ഭീംദേവ സോളങ്കി മണൽക്കല്ലുമായി ഇത് വീണ്ടും മാറ്റി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

PC:Vinayaraj

ത്രിവേണി സംഗമത്തില്‍

ത്രിവേണി സംഗമത്തില്‍

മറ്റൊരു വിശ്വാസമനുസരിച്ച് കപില, ഹിരൺ, പുരാണത്തിലെ സരസ്വതി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമാണ് സോമനാഥ. അതുകൊണ്ടു തന്നെ വളരെ പുരാതനകാലം മുതല്‍തന്നെ ഇവിടം ഒരു തീര്‍ത്ഥാടന സ്ഥാനമായിരുന്നു. ഈ ത്രിവേണി സംഗമത്തില്‍വെച്ചാണ് ചന്ദ്രദേവനായ സോമ കുളിച്ച് തേജസ്സ് വീണ്ടെടുത്തതത്രെ.

PC:Vinayaraj

സോമനാഥ ക്ഷേത്രം പ്രാണ്‍നാഥ ക്ഷേത്രമാകുമോ

സോമനാഥ ക്ഷേത്രം പ്രാണ്‍നാഥ ക്ഷേത്രമാകുമോ

സോമനാഥ ക്ഷേത്രം സംബന്ധിച്ചുള്ള രസകരമായ മറ്റൊരു കാര്യം അതിന്റെ പേരാണ്. ഹൈന്ദവ വിശ്വാസത്തില്‍ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നത്രെയും തവണ ക്ഷേത്രത്തിന്റെ പേരും മാറുമത്രെ. ബ്രഹ്മാവ് ഇനി പുതിലോകം നിര്‍മ്മിക്കുമ്പോള്‍ ക്ഷേത്രത്തിന് പ്രണനാഥ് ക്ഷേത്രം എന്ന പേര് ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
സ്കന്ദപുരാണത്തിലെ പ്രഭാസ്കണ്ഡം അനുസരിച്ച്, പാർവതിയുടെ ഒരു ചോദ്യത്തിന് ഉത്തരം നൽകിക്കൊണ്ട്, സോമനാഥന്റെ പേര് ഇതുവരെ 8 തവണയായിട്ടുണ്ടെന്ന് ശിവൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. ഏഴാം യുഗത്തിൽ ക്ഷേത്രത്തിന്റെ പേര് സോമനാഥ് എന്നും അവസാന യുഗത്തിൽ ശിവലിംഗത്തെ മൃത്യുഞ്ജയ് എന്നു വിളിക്കുമെന്നുമാണ് ശിവന്‍ വെളിപ്പെടുത്തിയതത്രെ.

PC:B. SurajPatro1997

സോമനാഥ ക്ഷേത്രവും അന്‍റാര്‍ട്ടിക്കയും

സോമനാഥ ക്ഷേത്രവും അന്‍റാര്‍ട്ടിക്കയും

ഇന്ത്യയിലെ മറ്റേതു ക്ഷേത്രം പോലെ പല പ്രത്യേകതകളും സോമനാഥ ക്ഷേത്രത്തിനു കാണാം. സോമനാഥ് കടൽത്തീരത്ത് നേർരേഖയിൽ അന്റാർട്ടിക്ക വരെ ഒരു കരയും ഇല്ലാത്ത സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സോമനാഥ ക്ഷേത്രത്തിലെ കടൽ സംരക്ഷണ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ബാൻ-സ്തംഭം എന്ന അമ്പടയാള തൂണിൽ കണ്ടെത്തിയ സംസ്കൃതത്തിലുള്ള ഒരു ലിഖിതത്തിൽ, ക്ഷേത്രം ഇന്ത്യൻ ഭൂപ്രദേശത്തെ ഒരു ബിന്ദുവിലാണ് നിലകൊള്ളുന്നതെന്ന് പ്രസ്താവിച്ചിരിക്കുന്നു.

PC:B. SurajPatro1997

പടിഞ്ഞാറൻ ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രം

പടിഞ്ഞാറൻ ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രം

ആ കാലത്ത് പടിഞ്ഞാറൻ ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായിരുന്നു സോമനാഥ് എന്നും പശ്ചിമേഷ്യയുമായും ആഫ്രിക്കയുമായും ഇവിടം ബന്ധപ്പെട്ടിരുന്നു എന്നുമാണ് വിശ്വാസം. അക്കാലത്തെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രവുമായി ഇവിടം പ്രവര്‍ത്തിച്ചിരുന്നു.

PC:Ms Sarah Welch

പുരാതന സഞ്ചാരികള്‍ കണ്ട സോമനാഥ ക്ഷേത്രം

പുരാതന സഞ്ചാരികള്‍ കണ്ട സോമനാഥ ക്ഷേത്രം

നേരത്തെ പറഞ്ഞതുപോലെ തന്നെ വളരെ പുരാതനകാലം മുതല്‍ തന്നെ സോമനാഥ് നിലനിന്നിരുന്നു. ആത്മീയ ഗ്രന്ഥങ്ങളില്‍ മാത്രമല്ല, പല യാത്രാവിവരണഗ്രന്ഥങ്ങളിലും ക്ഷേത്രത്തെ പരാമര്‍ശിച്ചിട്ടുണ്ട്.
ചൈനീസ് സഞ്ചാരിയായ ഹ്യൂൻ സാങ് 641 നും 644 നും ഇടയിൽ സൗരാഷ്ട്ര പ്രദേശം സന്ദർശിച്ചതായി അദ്ദേഹത്തിന്‍റെ രേഖകളില്‍ കാണാം. മതപരവും സാമ്പത്തികവുമായ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ശിവലിംഗം, ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നീ കാര്യങ്ങളും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ദണ്ഡിന്റെ ദശകുമാരചരിതത്തില്‍ സോമനാഥിൽ നിന്നുള്ള ഒരു സമ്പന്നനായ വ്യാപാരിയെ പരാമർശിക്കുന്നു. 11-ആം നൂറ്റാണ്ടിലെ അറബ് എഴുത്തുകാരൻ ജൗൻ-ഉൽ-അക്ബറും സോമനാഥിനെ തന്റെ എഴുത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുസ്ലീങ്ങൾക്ക് മക്ക പോലെ തന്നെ ഹിന്ദുക്കൾക്കും ഇത് പ്രധാനമാണ് എന്നാണ് അദ്ദേഹം കുറിച്ചത്. സോമനാഥിനെ വ്യാപാരത്തിന്റെയും മതപരമായ പ്രവർത്തനങ്ങളുടെയും ഒരു വലിയ കേന്ദ്രമായി മാര്‍ക്കോ പോളോയും സോമനാഥിനെ വര്‍ണ്ണിച്ചിട്ടുണ്ട്.

PC:BeautifulEyes

തകര്‍ന്നടിഞ്ഞ ചരിത്രം

തകര്‍ന്നടിഞ്ഞ ചരിത്രം

നിവധി തവണ ക്ഷേത്രം കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ പ്രധലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായി നിലനിന്നിരുന്നതിനാല്‍ ഓരോ തവണയും ഭരണാധികാരികളാല്‍ കീഴടക്കപ്പെടുമ്പോള്‍ അവരാദ്യം ചെയ്തിരുന്നത് അവർ ആദ്യം കാണുകയും നശിപ്പിക്കുകയും ചെയ്യുന്നത് ക്ഷേത്രമായിരുന്നു. ഗസ്‌നിയിലെ മഹ്മൂദ്, മുസാഫർ ഷാ, ഖിൽജിയുടെ സൈന്യം, ഔറംഗസേബ് എന്നിവരുൾപ്പെടെയുള്ള വ്യത്യസ്‌ത ഭരണാധികാരികളാൽ 15 തവണ ക്ഷേത്രം നശിപ്പിക്കപ്പെട്ടു. എന്നാല്‍ ഓരോ തവണയും പൂര്‍വ്വാധികം ശക്തിയോടെ ക്ഷേത്രം ഉയര്‍ത്തെഴുന്നേല്‍ക്കുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

PC:Ms Sarah Welch

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

കൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായംകൈലാസത്തില്‍ പോകാന്‍ പറ്റാത്തവര്‍ക്കായി ഇതാ ശിവന്‍ വസിക്കുന്ന തെങ്കൈലായം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X