Search
  • Follow NativePlanet
Share
» »മണാലിയുടെ 'ആകാശത്തിരുന്ന്' ഭക്ഷണം കഴിക്കണോ?ആദ്യ ഫ്ലൈ ഡൈനിംഗ് റസ്റ്റോറന്‍റ്

മണാലിയുടെ 'ആകാശത്തിരുന്ന്' ഭക്ഷണം കഴിക്കണോ?ആദ്യ ഫ്ലൈ ഡൈനിംഗ് റസ്റ്റോറന്‍റ്

മണാലിയിലെ ആദ്യത്തെ ഫ്ലൈ ഡൈനിങ് റസ്റ്റോറന്‍റ് ആയ 'ഫ്ലൈഡൈനിങ്' ആണ് ഇവിടുത്തെ ഇപ്പോഴത്തെ താരം!!

165 അടി ഉയരത്തില്‍ വട്ടം കറങ്ങുന്ന മേശയ്ക്കു ചുറ്റുമിരുന്നുള്ള ഒരു ഡിന്നര്‍...അല്ലെങ്കില്‍ ചെറിയൊരു ടീ പാര്‍ട്ടി... ചുറ്റിലുമുള്ള മലനിരകളും ആകാശത്തു നിന്നും ഭൂമിയില്‍ നോക്കുമ്പോളുള്ള അത്ഭുത കാഴ്ചകളുമെല്ലാം കണ്ട് അമ്പരന്നിരിക്കുമ്പോള്‍ പെട്ടന്നു മഞ്ഞുവീഴുവാന്‍ തുടങ്ങിയാലോ... തീര്‍ന്നില്ല കാഴ്ചകള്‍... വെറുതെയൊന്ന് നാലുവശത്തേക്കും നോക്കിയാല്‍ കാണുന്നത് മ‍ഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന പര്‍വ്വത നിരകള്‍... ഇത്രയൊക്കെ പറയുവാന്‍ സംഗതി എന്താണെന്നല്ലേ... മണാലിയിലെ ഏറ്റവും പുതിയ വിശേഷങ്ങളാണിത്..മണാലിയിലെ ആദ്യത്തെ ഫ്ലൈ ഡൈനിങ് റസ്റ്റോറന്‍റ് ആയ 'ഫ്ലൈഡൈനിങ്' ആണ് ഇവിടുത്തെ ഇപ്പോഴത്തെ താരം!!

കാഴ്ചകള്‍ക്കു നടുവില്‍

കാഴ്ചകള്‍ക്കു നടുവില്‍

മണാലിയെന്നു പറയുന്നതു തന്നെ നിറയെ കാഴ്ചകളാണ്. അപ്പോള്‍ പിന്നെ അവിടെ ഭൂമിയില്‍ നിന്നും 165 അടി ഉയരത്തില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ ബാക്കി കാര്യം പറയേണ്ട. രുചികരമായ ഭക്ഷണത്തോടൊപ്പം ചുറ്റുമുള്ള കാഴ്ചകളായ റോഹ്താങ്, ഹംത, മണാലി താഴ്‌വര എന്നിവയുടെ ദൃശ്യവിരുന്ന് ആസ്വദിക്കാം. ചുരുക്കത്തില്‍ രുചികരമായ ഭക്ഷണം കൊണ്ട് വയറും മനോഹരമായ കാഴ്ചകള്‍ കൊണ്ട് മനസ്സും നിറയ്ക്കുന്ന തരത്തിലാണ് 'ഫ്ലൈഡൈനിങ്' പ്രവര്‍ത്തിക്കുന്നത്.

ഹിമാചൽ പ്രദേശില്‍ ആദ്യം

ഹിമാചൽ പ്രദേശില്‍ ആദ്യം

മണാലിയിലും ഹിമാചൽ പ്രദേശിലും ഇത്തരത്തിലുള്ള ആദ്യത്തെ റെസ്റ്റോറന്റാണിത്. ഒരു ക്രെയിനിന്റെ സഹായത്തോടെ, ഒരു ഡൈനിംഗ് ടേബിൾ വായുവിൽ 165 അടി ഉയരത്തിൽ ഉയർത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഒരേ സമയം 24 പേര്‍ക്കാണ് ഇതില്‍ നില്‍ക്കുവാന്‍ സാധിക്കുക. ഒപ്പം മധ്യത്തിലെ മേശയിൽ പരമാവധി 6 സ്റ്റാഫ് അംഗങ്ങള്‍ക്കും നില്‍ക്കാം.
പദ്ധതി പൂർണമായും സുരക്ഷിതമാണെന്നും ഓരോ റൈഡിനും 50 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്യുമെന്നും ആണ് ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ പറയുന്നത്.

ആര്‍ക്കൊക്കെ കയറാം

ആര്‍ക്കൊക്കെ കയറാം

ഏറ്റവും കുറഞ്ഞ ഉയരം ഉം പരമാവധി 150കിലോ ഭാരവുമുള്ള ആർക്കും ഇതില്‍ കയറാം. 18 വയസ്സിന് താഴെയുള്ള അതിഥികൾക്ക്, കയറണമെങ്കില്‍ നഷ്ടപരിഹാര ഫോമില്‍ മാതാപിതാക്കളുടെ/നിയമപരമായ രക്ഷിതാവിന്റെ സാന്നിധ്യവും ഒപ്പും ആവശ്യമാണ്.
എന്നാല്‍ കുറഞ്ഞത് 4.5 അടി ഉയരം ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. ഗർഭിണികളായ സ്ത്രീകൾക്ക് ഇതില്‍ പ്രവേശിക്കുവാന്‍ അനുമതിയില്ല.
വീൽചെയർ ഉപയോക്താക്കൾക്കും നേരിയ വൈകല്യമുള്ളവർക്കും കയറുവാനുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്. എന്നാൽ ബുക്ക് ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വിശദമായ വിശദീകരണം സഹിതംഇവര്‍ക്ക് മുൻകൂട്ടി കത്തെഴുതിയാൽ മാത്രമേ അത് സാധ്യമാകൂ എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

സമയം

സമയം


ഫ്ലൈഡൈനിങ് ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ പുലര്‍ച്ചെ 12 മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. പാക്കേജ് അനുസരിച്ച് 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ ഇതില്‍ ചിലവഴിക്കുവാന്‍ സാധിക്കും.
കൃത്യസമയത്ത് എത്തിച്ചേരാൻ നിങ്ങൾ പരാജയപ്പെട്ടാൽ, റീഫണ്ട് ഉണ്ടായിരിക്കുന്നതല്ല.

കുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്രകുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്ര

എവിടെയാണിത്

എവിടെയാണിത്

ഓള്‍ഡ് മണാലി റോഡിലാണിത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,250 മീറ്റർ ഉയരത്തിൽ തുറക്കുന്ന ആദ്യ ഈറ്റിംഗ് ജോയിന്‍റ് ആണിത്. 752M+P9J,ഓള്‍ഡ് മണാലി റോഡ്,ഓള്‍ഡ് മണാലി, മണാലി, ഹിമാചൽ പ്രദേശ് 175131 എന്നതാണ് ഇതിന്‍റെ വിലാസം. നോയിഡ, ഗോവ, ആഗ്ര എന്നിവിടങ്ങളിൽ ഇത്തരം റെസ്റ്റോറന്റുകൾ ഇതിനകം പ്രവർത്തിക്കുന്നുണ്ട്.

കാശ്മീര്‍ വാലിയുടെ കാണാക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം...വടക്കുപടിഞ്ഞാറെയറ്റത്തെ സര്‍‍ബാല്‍ കാത്തിരിക്കുന്നു!!കാശ്മീര്‍ വാലിയുടെ കാണാക്കാഴ്ചകളിലേക്ക് കയറിച്ചെല്ലാം...വടക്കുപടിഞ്ഞാറെയറ്റത്തെ സര്‍‍ബാല്‍ കാത്തിരിക്കുന്നു!!

ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X